home
Shri Datta Swami

Posted on: 19 Dec 2021

               

Malayalam »   English »  

എങ്ങനെയാണ് നിഷ്കളങ്കത അജ്ഞതയ്‌ക്കുള്ള രാജകീയ കവാടവും ഒരേസമയം ദൈവത്തിന് ഇഷ്ടമാകുന്നതും?

[Translated by devotees of Swami]

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: സ്വാമി, നിഷ്കളങ്കത്വം അജ്ഞതയുടെ രാജകവാടമാണെന്ന് അങ്ങ് അടുത്തിടെ പറഞ്ഞു. പക്ഷേ, ദൈവം നമ്മിലെ നിഷ്കളങ്കത്വം ഇഷ്ടപ്പെടുന്നുവെന്നും നാം ഒരിക്കലും ദൈവമുമ്പാകെ ബുദ്ധി കാണിക്കരുതെന്നും അങ്ങ് മുമ്പ് പറഞ്ഞിരുന്നു. പക്ഷേ, ദൈവം നൽകിയ ജ്ഞാനം വിശകലനം ചെയ്യാൻ നമുക്ക് ബുദ്ധി ആവശ്യമാണ്. ദയവായി ഈ വാക്യങ്ങൾ പരസ്പരം ബന്ധപ്പെടുത്തുക. അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ലക്ഷ്മി ത്രൈലോക്യ]

സ്വാമി മറുപടി പറഞ്ഞു:- ഈ വാക്യങ്ങൾ അവയുടെ ശരിയായ സന്ദർഭങ്ങളിൽ എടുക്കണം:- 1) നിഷ്കളങ്കത്വം അജ്ഞതയുടെ കവാടമാണ്:- മൂർച്ചയുള്ള വിശകലനത്തിന്റെ അഭാവമായ നിങ്ങളുടെ നിഷ്കളങ്കത്വം അജ്ഞതയുടെ കവാടമാണ്, കാരണം മൂർച്ചയുള്ള വിശകലനത്തിലൂടെ നമുക്ക് നമ്മുടെ അജ്ഞത നീക്കം ചെയ്യാൻ കഴിയും, അങ്ങനെ ആത്മീയ പാതയുടെ ആദ്യപടിയായി ആവശ്യമായ മുഴുവൻ ആത്മീയ ജ്ഞാനവും നമുക്ക് മനസ്സിലാക്കാൻ കഴിയും.

2) ദൈവം നിഷ്കളങ്കത്വം ഇഷ്ടപ്പെടുന്നു, നാം ഒരിക്കലും ദൈവമുമ്പാകെ ബുദ്ധി കാണിക്കരുത്:- ഇതിനർത്ഥം, ദൈവമുമ്പാകെ നിങ്ങളുടെ അമിതബുദ്ധി ദൈവത്തെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കാതെ നിങ്ങൾ എപ്പോഴും തുറന്നുപറയുകയും ആത്മാർത്ഥതയോടെ (നിഷ്കളങ്കത) ആയിരി ക്കുകയും വേണം എന്നാണ്.

 
 whatsnewContactSearch