home
Shri Datta Swami

Posted on: 27 Dec 2022

               

Malayalam »   English »  

ശ്രീ ശങ്കരാചാര്യ പറഞ്ഞു, തന്റെ ആത്മാവാണ് ഭൗതിക സൃഷ്ടിയെ സൃഷ്ടിക്കുന്നത് എന്ന്. ദയവായി വിശദീകരിക്കുക.

[Translated by devotees]

[ശ്രീ ജെ.എസ്.ആർ. പ്രസാദ് ചോദിച്ചു: മമാത്മാ ഭൂതഭാവനഃ - ഈ ശ്ലോകത്തിൽ, ശ്രീ ശങ്കരാചാര്യ തന്റെ ആത്മാവ് ഭൗതികമായ സൃഷ്ടിയെ (ഭാവയതി - ഉത്പാദയതി - വർദ്ധയതി) സൃഷ്ടിക്കുന്നു എന്ന് എഴുതി, ദയവായി ഇത് വിശദീകരിക്കുക. -അങ്ങയുടെ ദിവ്യ വിശുദ്ധ താമര പാദങ്ങളിൽ]

സ്വാമി മറുപടി നൽകി: 'മമാത്മാ' ('mamātmā’)എന്ന വാക്ക് രണ്ടു രീതിയിൽ എടുക്കാം:- 1. എൻറെ വ്യക്തിഗത ആത്മാവ് (പ്രകൃതം വിധി മീ പരം). അതായത് തൻറെ(ദൈവത്തിന്റെ) സൃഷ്ടിയിലെ വ്യക്തിയായ ആത്മാവ് (ജീവാത്മാവ്/ jīvātmā) എപ്പോഴും ഭൌതികലോകത്തെക്കുറിച്ച് മാത്രമാൺ ചിന്തിക്കുന്നത് (ഭാവായതി) അല്ലാതെ ഈശ്വരനെക്കുറിച്ചല്ല. 2. 'മമാത്മാ' എന്ന വാക്കിൻറെ അർത്ഥം അവതാരപുരുഷനായ ശ്രീ ശങ്കരൻറെ ആത്മാവ് എന്നാൺ. അത്തരം ആത്മാവ് പരബ്രഹ്മനോ(parabrahman) മാധ്യമം ഇല്ലാത്ത ദൈവമോ(unmediated God) ആൺ. അത്തരം പരബ്രഹ്മൻ ഭൌതികസൃഷ്ടിയെ (ഉത്പാദയാതി/utpādayati) സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. 'മമതമ' എന്നാൽ ഭഗവാൻറെ മനസ്സ് (സങ്കല്പം/ saṅkalpa) ഭൌതികസൃഷ്ടിയെ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു എന്നാൺ രാമാനുജൻ പറഞ്ഞത്.

'മമാത്മാ' എന്നാൽ ഭഗവാൻറെ ബാഹ്യ ഭൌതികശരീരം, അത് സൃഷ്ടിയാൺ (ഈ ശരീരം ഭഗവാൻറെ ഊർജ്ജസ്വലമായ ശരീരമല്ല. സൃഷ്ടി ഊർജ്ജസ്വലമായ ശരീരത്തിന് ചുറ്റും ആൺ, സൃഷ്ടിയെ തന്നെ ഷർട്ടിൻറെ മേൽ ഒരു കോട്ട് പോലെ ബാഹ്യ ശരീരം ആയി എടു ക്കാം ). ഈ ബാഹ്യശരീരത്തിന് ദ്രവ്യത്തിൻറെയും(matter) അവബോധത്തിൻറെയും (awareness) ഉറവിടമായി കോസ്മിക് ഊർജ്ജമുണ്ട്(cosmic energy), അതിനാൽ, ബാഹ്യശരീരം അല്ലെങ്കിൽ സൃഷ്ടി തന്നെ സൃഷ്ടിയുടെ വസ്തുവിനെ ഉത്പാദിപ്പിക്കുന്നു. ഈ അർത്ഥങ്ങളെല്ലാം 'മമാത്മാ' എന്ന വാക്കിനായി തിരഞ്ഞെടുത്ത ആശയമനുസരിച്ച് സാധ്യമാണ്.

 
 whatsnewContactSearch