home
Shri Datta Swami

Posted on: 27 Apr 2023

               

Malayalam »   English »  

കാര്യബ്രഹ്മനും കരണബ്രഹ്മനും തമ്മിലുള്ള വ്യത്യാസം എന്താണ്?

[Translated by devotees]

 [ശ്രീമതി. അനിത റെണു കുണ്ടല ചോദിച്ചു: ഹിരണ്യഗർഭ (Hiranyagarbha) അനന്തമായ കോസ്മിക് ഊർജ്ജമാണ് (infinite cosmic energy), അതിൽ സങ്കൽപ്പിക്കാനാവാത്ത ദൈവം (unimaginable God)  മറഞ്ഞിരിക്കുന്നു. കാര്യബ്രഹ്മത്തിലും കരണബ്രഹ്മത്തിലും സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമുണ്ട്. ഈ രണ്ട് പദങ്ങളും  എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു. ദയവായി വിശദീകരിക്കുക.]

സ്വാമി മറുപടി പറഞ്ഞു:- ഹിരണ്യഗർഭ (Hiranyagarbha) ഈ ലോകം സൃഷ്ടിക്കുന്നതിൽ താൽപ്പര്യമുള്ള ദത്ത ഭഗവാനാണ് (God Datta). അവിടുന്ന് ആദ്യത്തെ ഊർജ്ജസ്വലമായ അവതാരത്തിന്റെ (First energetic incarnation) ആദ്യ ഭാവമാണ് (first aspect). പരബ്രഹ്മൻ (Parabrahman) ലയിച്ച (merged) ഊർജ്ജസ്വലമായ ആത്മാവുള്ള ഊർജ്ജസ്വലമായ ശരീരമാണ് (energetic body with energetic soul) അവിടുന്ന്. സൃഷ്ടിയുടെ സ്രഷ്ടാവായ കരണ ബ്രഹ്മനാണ് (Karana Brahman) പരബ്രഹ്മൻ. ഹിരണ്യഗർഭയും മറ്റ് ദിവ്യരൂപങ്ങളും ഒരേ കരണബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളാണ്, കാരണം ആ രൂപങ്ങളിലെല്ലാം പരബ്രഹ്മൻ ഉണ്ട്, ദത്ത ഭഗവാന്റെ അവതാരങ്ങൾ ആയി. സൃഷ്ടിയെ പരിപാലിക്കുന്ന ദത്ത ഭഗവാന്റെ തുടർന്നുള്ള രൂപത്തെ നാരായണ (Narayana)  എന്നും സൃഷ്ടിയെ ലയിപ്പിക്കുന്ന ദത്ത ഭഗവാന്റെ അന്തിമരൂപത്തെ ഈശ്വരൻ (Iishvara) എന്നും വിളിക്കുന്നു. കാര്യ ബ്രഹ്മൻ (Karya Brahman) സൃഷ്ടിയാണ്, അതിന്റെ ആദ്യ രൂപം മൂലപ്രകൃതി (Mula Prakruti) എന്ന് വിളിക്കപ്പെടുന്ന കോസ്മിക് ഊർജ്ജമാണ്, അത് പദാർത്ഥമായും അവബോധമായും (matter and awareness) പരിഷ്കരിച്ച് സൃഷ്ടിയുടെ വിവിധ ഇനങ്ങൾ രൂപപ്പെടുത്തുന്നു. കാരണ ബ്രഹ്മൻ കാരണവും കാര്യ ബ്രഹ്മൻ ഫലമോ ഉൽപ്പന്നമോ ആണ്.

 
 whatsnewContactSearch