home
Shri Datta Swami

Posted on: 01 Jan 2003

               

Malayalam »   English »  

പുസ്തകങ്ങളുടെ ആമുഖം

[Translated by devotees]

പുസ്തകങ്ങളുടെ വില

ഈ പുസ്തകങ്ങളുടെ വില നിങ്ങളുടെ ഗുരുദക്ഷിണയാണ്, അത് നിങ്ങളുടെ ജോലിയുടെ ഫലത്തിന്റെ (പണം) ത്യാഗത്തിന്റെ രൂപത്തിലായിരിക്കാം അല്ലെങ്കിൽ ജോലിയുടെ ത്യാഗത്തിന്റെ (sacrifice of work) രൂപത്തിലായിരിക്കാം (ഈ പുസ്തകം ശരിയായ വായനക്കാർക്ക് പ്രചരിപ്പിക്കുക). ആദ്യത്തേതിനെ കർമ്മഫല ത്യാഗമെന്നും (karmaphala tyaga) രണ്ടാമത്തേതിനെ കർമ്മ സംന്യാസമെന്നും (karma samnyasa) ഭഗവദ്ഗീത വാഴ്ത്തുന്നു. നിങ്ങളുടെ കഴിവ് (യഥാ ശക്തി, Yatha shakti), ഭഗവാനോടുള്ള നിങ്ങളുടെ ഭക്തി (യഥാ ഭക്തി, Yatha Bhakti), നിങ്ങളുടെ സൗകര്യം (യഥാവാകാശ, Yathavakasha) എന്നിവ അനുസരിച്ച് ഈ രണ്ട് രൂപങ്ങളിൽ ഒന്നോ രണ്ടോ രൂപത്തിലോ നിങ്ങൾക്ക് ഈ പുസ്തകത്തിന്റെ വില നൽകാം.

ഈ പുസ്തകത്തിന്റെ വില കൊടുക്കാൻ ഒരു വഴി കൂടിയുണ്ട്. നിങ്ങൾക്ക് ആത്മീയമായി സമ്പന്നരായ ആളുകളെ ബന്ധപ്പെടാനും അവരുടെ പേരിൽ ഒരു ആത്മീയ ഫൌണ്ടേഷൻ (spiritual foundation) സ്ഥാപിക്കാനും അവരോട് നിർദ്ദേശിക്കാനും അവരുടെ മാനേജ്മെന്റിന് കീഴിൽ ഈ ജ്ഞാനം ഒരു പുസ്തകത്തിന്റെയോ പുസ്തകങ്ങളുടെയോ രൂപത്തിൽ (മറ്റ് ഭാഷകളിലും) അച്ചടിച്ച് ലോകത്തിന് പ്രചരിപ്പിക്കാനും കഴിയും. ഇതുവഴിയും നിങ്ങൾക്ക് ദൈവത്തിന്റെ ദിവ്യകാരുണ്യം നേടാനാകും. രാമായണത്തിൽ, സീത ഹനുമാനോട് പറയുന്നു, ഒരു വാക്ക് കൊണ്ട് പോലും ഒരാൾക്ക് നല്ല ഫലം നേടാം (വാചാ ധർമ്മ വപ്നുഹി.., vacha dharma vapnuhi…). ലങ്കയിൽ തന്റെ സുരക്ഷിതമായ അസ്തിത്വത്തെക്കുറിച്ച് രാമനോട് ഒരു വാക്ക് പറഞ്ഞാൽ മാത്രം ഹനുമാന് ഒരു നല്ല പ്രവൃത്തിയുടെ ഫലം ആസ്വദിക്കാൻ കഴിയുമെന്ന് അവർ പറയുന്നു.

ശ്രീ ദത്ത സ്വാമിയെ കുറിച്ച്

അദ്ദേഹത്തിന്റെ ഭക്തർ വിളിക്കുന്ന പരമപൂജ്യ ശ്രീ ദത്ത സ്വാമി (സ്വാമി) എന്നത് ശ്രീ ജെ. വീരഭദ്ര ശാസ്ത്രിയുടെയും (Shri J. Veera Bhadra Sastry) ശ്രീമതി ഹനുമയമ്മയുടെയും മൂത്ത മകനായ ഡോ. ജന്നഭട്ട്ല വേണുഗോപാല കൃഷ്ണ മൂർത്തിയാണ് (Dr. Jannnabhatla Venugopala Krishna Murthy). ശ്രീ ജെ. വീരഭദ്ര ശാസ്ത്രി സംസ്കൃതത്തിൽ നിന്ന് വിരമിച്ച പ്രൊഫസറും നൂറോളം പുസ്തകങ്ങളുടെ രചയിതാവുമാണ്. ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ഒരു മികച്ച ജ്യോതിഷനാണ് അദ്ദേഹം. 19-ാം വയസ്സിൽ രസതന്ത്രത്തിൽ പിഎച്ച്ഡി (PhD) നേടിയ സ്വാമി  രസതന്ത്രത്തിൽ പ്രൊഫസറായി ജോലി ചെയ്തു. രസതന്ത്രത്തിൽ അന്താരാഷ്ട്ര ജേണലുകളിൽ 25-ഓളം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവ് കൂടിയാണ് സ്വാമി. അദ്ദേഹം തന്റെ പിതാവിൽ നിന്ന് സംസ്‌കൃതം പഠിച്ചു, അദ്ദേഹം എട്ട് ശ്ലോകങ്ങൾ പഠിപ്പിച്ചു, അതിനുശേഷം സ്വാമി 9-ാം ശ്ലോകം മുതൽ വിശദീകരിക്കാൻ തുടങ്ങി. 11-ാം വയസ്സിൽ സ്വാമി സംസ്കൃത കവിതകൾ രചിക്കാൻ തുടങ്ങി. സ്വാമിക്ക് 16 വയസ്സായപ്പോഴേക്കും സംസ്കൃതത്തിൽ നൂറോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു! സ്വാമി ഇന്ത്യയിലുടനീളം പര്യടനം നടത്തുകയും നിരവധി പണ്ഡിതന്മാരുമായി സംവാദം നടത്തുകയും ചെയ്തിട്ടുണ്ട്. ശങ്കരന്റെയും രാമാനുജന്റെയും മാധ്വന്റെയും (Shankara, Ramanuja and Madhva) മഹത്തായ വ്യാഖ്യാനങ്ങളുടെ ഏകീകരണം അദ്ദേഹം കൊണ്ടുവന്നു. ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ ഈ മൂന്ന് പ്രധാന ശാഖകളെ ഏകീകരിച്ച ശേഷം, സ്വാമി ലോകത്തിലെ എല്ലാ മതങ്ങളെയും ഏകീകരിക്കാൻ തുടങ്ങി, അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം ലോക സമാധാനമാണ് (World Peace). ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നിരവധി ഭക്തർ സ്വാമിയെ ദത്താത്രേയ ഭഗവാന്റെ (Lord Dattatreya) മനുഷ്യാവതാരമായാണ് കണക്കാക്കുന്നത്.

ശ്രീ ദത്ത സ്വാമിയെ അർജന്റീനിയൻ പാർലമെന്റ് ഓഫ് റിലീജിയൻസ് മെമ്പർ ഓഫ് ഓണർ എന്ന നിലയിൽ ആദരിച്ചു. സ്വാമിയുടെ വെബ്‌സൈറ്റ്: www.universal-spirituality.org, ലോകമെമ്പാടുമുള്ള ഭക്തർ ഒരു സ്വർഗ്ഗ കേന്ദ്രമായി (Heaven Center) വിലമതിക്കുകയും മറ്റ് നിരവധി വെബ്‌സൈറ്റുകളുമായി ലിങ്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്വാമിയുടെ ദിവ്യജ്ഞാനം ലോകമെമ്പാടും പ്രശംസിക്കപ്പെടുകയും പുസ്തക പരമ്പരയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.

ഒരു വിദേശ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനും എന്റെ സുഹൃത്തും കൂടിയായ സ്വാമിയുടെ ഒരു ഭക്തൻ ഒരു ദിവസം എന്നെ (അജയ്, Ajay) ഫോണിൽ വിളിച്ച് എന്നോട് പറഞ്ഞു “ഇന്ന് ഞാൻ നാഡി ശാസ്ത്രത്തിൽ [ഒരു തരം ജ്യോതിഷത്തിൽ] കഴിവുള്ള ഒരു മഹാ പണ്ഡിതന്റെ അടുത്ത് പോയി. ദത്ത സ്വാമി എന്ന് പേരുള്ള ഒരാളെ എനിക്ക് അറിയാമെന്നും  അദ്ദേഹത്തിന്റെ വിശദാംശങ്ങൾ അറിയണമെന്നും ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം നാഡി ശാസ്ത്രത്തെ പരിശോധിച്ചട്ട് എന്നോട് പറഞ്ഞു, “ഈ ഭൂമിയിൽ ആത്മീയ ജ്ഞാനത്തിന്റെ പ്രചാരണത്തിനായി മനുഷ്യരൂപത്തിൽ ഇറങ്ങിയ ദത്താത്രേയ ഭഗവാനാണ് ദത്ത സ്വാമി എന്ന വ്യക്തി. നിങ്ങളുടെ അപാരമായ ഭാഗ്യം കൊണ്ടാണ് നിങ്ങൾ അവിടുത്തെ സമ്പർക്കത്തിൽ വന്നത്. അവിടുത്തെ ഒരിക്കലും ഉപേക്ഷിക്കരുത്, കാരണം നിങ്ങൾ അവിടുത്തെ ഉപേക്ഷിച്ചാൽ നിങ്ങൾ എന്നെന്നേക്കുമായി നഷ്ട്ടപെട്ടുപോകും. ഇത് കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു, കാരണം ഒരു ദിവസം ഞാൻ ദത്ത സ്വാമിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു, പെട്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ആത്മീയ ജ്ഞാനം (Spiritual knowledge) പ്രസംഗിക്കാൻ മനുഷ്യരൂപത്തിൽ ഇറങ്ങിവന്ന ദത്താത്രേയ ഭഗവാനെ ഞാൻ വിശ്വസിക്കണമെന്ന്. സ്വാമിയുടെ വാക്കുകൾ നാഡി ജ്യോതിഷിയുടെ വാക്കുകളുമായി കൃത്യമായി പൊരുത്തപ്പെട്ടു. ദയവു ചെയ്ത് ഈ വിവരം ആരോടും പറയരുത്."

യഥാർത്ഥത്തിൽ അന്ന് സ്വാമി (ദത്ത സ്വാമി) എന്റെ സുഹൃത്തായ ഈ ഭക്തനുമായി ഫോണിൽ സംസാരിക്കുമ്പോൾ, സ്വാമി എന്റെ വീട്ടിലുണ്ടായിരുന്നു, ഞാൻ അവിടുത്തെ തൊട്ടു മുമ്പിലിരുന്നു അത് കേട്ടിരുന്നു. ഈ വിവരം രോമാഞ്ചം ജനിപ്പിക്കുന്നതും ഭക്തരെ സന്തോഷിപ്പിക്കുന്നതുമാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ വളരെ സന്തോഷത്തോടെ ഈ വിവരം സ്വാമി വിഷ്ണു ദത്താനന്ദയോട് (Swami Vishnu Dattananda) പറഞ്ഞു. സ്വാമി വിഷ്ണു ദത്താനന്ദയ്ക്കും വളരെ സന്തോഷം തോന്നി, ഈ വിവരം സ്വാമിയെ നേരിട്ട് ഫോൺ ചെയ്തു പറഞ്ഞു. സ്വാമി ചിരിച്ചുകൊണ്ട് സ്വാമി വിഷ്ണു ദത്താനന്ദയോട് പറഞ്ഞു, “ഭക്തൻ ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിച്ചു, കാരണം ഞാൻ ഇത് അറിഞ്ഞാൽ, ഞാൻ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ ഒരു ജ്യോതിഷനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ  അദ്ദേഹത്തോട് ചോദിച്ചേക്കാം. എന്നിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെയും ഭക്തിയെയും ഞാൻ ചോദ്യം ചെയ്യുമെന്ന് അദ്ദേഹത്തിന് തോന്നി. പക്ഷേ അദ്ദേഹത്തിന് എന്നിൽ പൂർണ്ണ വിശ്വാസമുണ്ട്, ഇതെല്ലാം എന്റെ ഇഷ്ടപ്രകാരം (My will) മാത്രമാണ് സംഭവിച്ചത്. ഇത് എന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്ന തെളിവായി മാറുന്നു. ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ ആ ഭക്തൻ പറഞ്ഞപ്പോൾ, അതിനർത്ഥം മനുഷ്യരുടെ ഇന്നത്തെ പദപ്രയോഗമനുസരിച്ച് ഇത് വേഗത്തിൽ പ്രചരിക്കണമെന്നാണ്. ഇതു പറയുമ്പോൾ സ്വാമി ഉറക്കെ ചിരിച്ചു.

ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതൻ വന്ന് ലോകത്തെ മുഴുവൻ പിടിച്ചടക്കുന്ന ദിവ്യജ്ഞാനം (divine knowledge) പ്രചരിപ്പിക്കുമെന്ന് ഒരു നാഡി ശാസ്ത്രം പറയുന്നതായി ഒരു ദിവസം ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയും (Shri Ganapathi Sachidanada Swamiji ) തന്റെ ദിവ്യപ്രഭാഷണത്തിൽ പറയുന്നത് ഞാൻ കേട്ടു. അന്നുമുതൽ ദത്താത്രേയ ഭഗവാൻ ഈ ലോകത്തെ നയിക്കുമെന്നും വ്യാഴാഴ്ച (Thursday) സാർവത്രിക അവധിയായി (Universal holiday) പ്രഖ്യാപിക്കുമെന്നും സ്വാമിജി പ്രസ്താവിച്ചു.

എല്ലാ മതങ്ങളുടെയും വ്യതിരിക്തമായ അതിർവരമ്പുകൾ ഇല്ലാതാകുന്ന തരത്തിൽ ലോകത്ത് സാർവത്രിക മതം (Universal Religion) സ്ഥാപിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതന്റെ വരവിനെക്കുറിച്ച് നോസ്ട്രഡാമസ് (Nostradamus) എഴുതിയ ഭാവിയെക്കുറിച്ചുള്ള പ്രസിദ്ധമായ പുസ്തകം പരാമർശിക്കുന്നതായും ഞങ്ങൾ പറയുന്നു.

  • D. S. K. S. N. മൂർത്തി (അജയ്) & സ്വാമി വിഷ്ണുദത്താനന്ദ

ശ്രീ ദത്ത സ്വാമിയിൽ നിന്നുള്ള സന്ദേശം

ഈ പുസ്തകവും ദൈവിക ജ്ഞാനത്തിന്റെയും ഭക്തിഗാനങ്ങളുടെയും ഭാവിയിലെ എല്ലാ പുസ്തകങ്ങളും എല്ലായ്പ്പോഴും സമർപ്പിക്കപ്പെട്ടതാണ്:

എന്റെ ഏറ്റവും നല്ല എല്ലാ ഭക്തജനങ്ങൾക്കും-

ആരാണോ; ഞാനാണ് മനുഷ്യാവതാരമെന്ന ഉറച്ച വിശ്വാസത്തെ, രജസ്സിന്റെയും തമസ്സിന്റെയും പർവതങ്ങൾ വർഷിച്ച എന്റെ കഠിനമായ പരീക്ഷണങ്ങൾക്ക് ഒരിക്കൽ പോലും കുലുക്കാൻ  കഴിഞ്ഞില്ല. ആരാണോ ഭക്തി കേവലം വാക്കുകളുടെയും മാനസിക വികാരങ്ങളുടെയും പ്രകടനത്തിൽ ഒതുക്കാതെ, പകരം ഒന്നും ആഗ്രഹിക്കാതെ എന്റെ ദൈവിക ജ്ഞാനത്തിന്റെ പ്രചാരണത്തിലും എന്റെ വ്യക്തിപരമായ സേവനത്തിലും പ്രവൃത്തിയുടെ പ്രായോഗിക ത്യാഗത്തിലേക്കും (കർമ്മ സന്യാസം) ജോലിയുടെ ഫലത്തിന്റെ ത്യാഗത്തിലേക്കും (കർമ ഫല ത്യാഗത്തിലേക്കും) വ്യാപിച്ചത്; ഞാൻ തനിച്ചായിരിക്കുമ്പോൾ ദൈവിക സ്നേഹത്തിന്റെ കണ്ണുനീർ ഒഴുകുന്നത് ആരുടെ ഓർമ്മകൾ വരുമ്പോഴാണ്; ആരുടെ സ്ഥലത്തെ 'ദത്ത സേവക ലോകം' (‘Datta Sevaka Loka’) എന്ന് വിളിക്കും, ഞാൻ സൃഷ്ടിക്കുന്ന ഒരു ലോകം, ദൈവം എന്നെ യഥാർത്ഥത്തിൽ മനുഷ്യാവതാരമാക്കിയാൽ, ഈ 'ലോകം' 16-ാമത്തെ ഏറ്റവും ഉയർന്ന ലോകമായിരിക്കും, അത് ഭഗവാൻ ശ്രീ കൃഷ്ണൻ തന്റെ ഭക്തർക്ക് വേണ്ടി സൃഷ്ടിച്ച 15-ാമത്തെ 'ഗോലോകത്തേക്കാൾ' (Goloka) ഉയർന്നതായിരിക്കും. 

എനിക്കെതിരെ മത്സരിക്കാൻ ഇത് നിങ്ങളുടെ ഹൃദയത്തിൽ അസൂയയും അഹങ്കാരവും ഉളവാക്കരുത്, കാരണം ഞാൻ പറഞ്ഞത് "ദൈവം എന്നെ ശരിക്കും ആക്കുകയാണെങ്കിൽ...", പക്ഷേ; ഞാൻ വേണുഗോപാല കൃഷ്ണ മൂർത്തി മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്, ഈ പേര് മൂന്ന് മനുഷ്യശരീരങ്ങളുടെ (ബാഹ്യ സ്ഥൂലവും ആന്തരിക സൂക്ഷ്മവും ആന്തരിക കാരണവും, external gross, inner subtle and innermost causal) സംയുക്തമാണ്. ‘ദത്ത സ്വാമി’ എന്നത് ഭക്തർ നൽകുന്ന നാമമാണ്, ഈ സങ്കലനത്തിൽ (composite) പ്രവേശിച്ച ഭഗവാനെ പ്രതിനിധീകരിക്കുന്നു, അതിനാൽ എല്ലാ മഹത്വങ്ങളും ദത്ത സ്വാമിക്ക് മാത്രമാണ്, വേണുഗോപാല കൃഷ്ണമൂർത്തിക്കല്ല. എന്റെ സ്ഥൂലശരീരമാണ് (gross body ) വാസസ്ഥലം, ഞാൻ ജീവാത്മൻ (Jeevatman), ജീവ (jeeva) (സൂക്ഷ്മം , subtle or sukshma), ആത്മൻ (Atman) (കാരണം, causal or karana) എന്നീ രണ്ട് ശരീരങ്ങളുടെ സംയുക്തമാണ്, ഒരു ഉദ്യോഗസ്ഥൻ നിങ്ങളുടെ വീട്ടിൽ കുറച്ച് ദിവസം താമസിച്ച് എന്തെങ്കിലും മഹത്തായ ജോലികൾ ചെയ്യുന്നുവെങ്കിൽ, ക്രെഡിറ്റ് അവനു മാത്രമാണ്, നിങ്ങൾക്കോ നിങ്ങളുടെ വീടിനോ അല്ല.;

പ്രായോഗിക സേവനത്തിലൂടെ (practical service) നിങ്ങൾ അവിടുത്തെ ഏറ്റവും പ്രിയപ്പെട്ട ഭക്തനാകുകയാണെങ്കിൽ, അവിടുന്ന് നിങ്ങളെ സന്ദർശിക്കുകയും നിങ്ങളിൽ താമസിക്കുകയും ചെയ്യും, അപ്പോൾ നിങ്ങൾ മനുഷ്യാവതാരമാണ് (human incarnation); മനുഷ്യാവതാരത്തെക്കുറിച്ചുള്ള ഈ ആശയത്തിന്റെ വ്യക്തത, വേണുഗോപാല കൃഷ്ണമൂർത്തിയാണ് ഭഗവാനാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതിനാൽ നിങ്ങളുടെ ആവേശഭരിതമായ അസൂയയിൽ നിന്ന് നിങ്ങളെ താഴെ നിലയിലേക്ക് (ground state) കൊണ്ടുവരും. ഉദ്യോഗസ്ഥൻ നിങ്ങളോ നിങ്ങളുടെ വീടോ അല്ല, അവൻ നിങ്ങളുടെ വീട്ടിൽ മാത്രമേ ഉള്ളൂ; നാരായണൻ (ദൈവം) എന്ന വാക്കിന്റെ അർത്ഥം ഈ ജ്ഞാനത്തിന്റെ ഉറവിടം എന്നതിനാൽ എന്നിൽ ഭഗവാൻ ഉണ്ടെന്നതിന്റെ തെളിവ് ഈ അത്ഭുതകരമായ ദിവ്യജ്ഞാനമാണ്; അദ്ഭുതങ്ങൾ ഭൂതങ്ങളാലും (demons) ചെയ്യപ്പെടുന്നു, അതിനാൽ അത് ഭഗവാന്റെ സവിശേഷ ഐഡൻറിറ്റി അല്ല.

നിങ്ങളുടെ ഗൗരവം ഒരു തമാശയിലൂടെ ഞാൻ നേർപ്പിക്കട്ടെ: "ഞാൻ നിങ്ങളുടെ സ്വാമിയെ കണ്ടപ്പോൾ, അദ്ദേഹം ട്രസ്റ്റിന്റെ കണക്കുകളിൽ വ്യാപൃതനായിരുന്നു, അത് പണത്തോടുള്ള ആർത്തിയാണ് കാണിക്കുന്നത്" എന്ന് ഒരാൾ എന്നെക്കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടതിൽ ഒരു ഭക്തൻ വേദനിച്ചു. ഞാൻ എന്റെ ഭക്തനോട് പറഞ്ഞു “വളരെ നല്ലത്. എന്നിൽ നാരായണൻ (Narayana) ഉണ്ടെന്നതിന് മറ്റൊരു തെളിവ് ലഭിച്ചു. നാരായണന്റെ ഭാര്യ ലക്ഷ്മിയാണ് (സമ്പത്തിന്റെ ദേവത) അവിടുത്തേക്ക്‌ അവളോട് കാമമുണ്ട്, അത് ന്യായമാണ്. അതേ സ്വഭാവം ഈ മാധ്യമത്തിലും (ഞാൻ തന്നെ) പ്രതിഫലിക്കുന്നു!"

-സ്വാമി

 

ആമുഖം

സർവവിശ്വന്യസ്ത പാദപദ്മയതേ വാമഹസ്തലോല വേദ ശാസ്ത്രയതേ|

ജ്ഞാനസൂര്യയതേ ദത്തരൂപായതേ ശ്രീ വേണുഗോപാല കൃഷ്ണായ വന്ദനം||

 

sarvaviśvanyasta pādapadmāyate vāmahastālola veda śāstrāyate|

jñānasūryāyate dattarūpāyate śrī veṇugopāla kṛṣṇāya vandanam||

 

ലോകമെമ്പാടും തന്റെ ദിവ്യമായ താമര പാദങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള, വേദങ്ങളും ശാസ്ത്രങ്ങളും മുതലായ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും ഇടതുകൈയിൽ നിലനിൽക്കുന്ന ഇന്നത്തെ മനുഷ്യാവതാരമായ ശ്രീ വേണുഗോപാല കൃഷ്ണ മൂർത്തിയെ (ശ്രീ ദത്ത സ്വാമി) ഞങ്ങൾ ഭക്തജനങ്ങൾ വണങ്ങുന്നു. അവിടുന്നാണ് പ്രകാശിക്കുന്ന ജ്ഞാന-സൂര്യൻ, അവിടുന്നാണ് ഭഗവാൻ ദത്തയുടെ അവതാരം.

ഈ തലമുറയിലെ ജനങ്ങൾ ഭാഗ്യവാന്മാർ, ഭഗവാൻ തന്നെ തന്റെ വിശുദ്ധനായ ശ്രീ ദത്ത സ്വാമിയുടെ രൂപത്തിൽ ഈ ഭൂമിയിൽ തന്റെ വിശുദ്ധ പാദങ്ങൾ സ്ഥാപിച്ചു. അവിടുന്ന് നമ്മോടൊപ്പം ജീവിക്കുകയും നാം ചെയ്യുന്ന അതേ വായു ശ്വസിക്കുകയും ചെയ്യുന്നു. അജ്ഞതയുടെയും കലഹത്തിന്റെയും ദുരിതത്തിന്റെയും അന്ധകാരം നിറഞ്ഞ ലോകത്തിന് ശാശ്വതമായ സമാധാനം കൊണ്ടുവരാനാണ് അവിടുന്ന് വന്നിരിക്കുന്നത്. അജ്ഞതയുടെ തിന്മയെ നശിപ്പിക്കാനും നീതിയെ ഉയർത്തിപ്പിടിക്കാനും എല്ലാറ്റിനുമുപരിയായി ആത്മാർത്ഥരായ ഭക്തരുടെ ഭക്തി പൂർത്തീകരിക്കാനും അവിടുന്ന് വന്നിരിക്കുന്നു. എല്ലാ സൃഷ്ടികളിലും ഏറ്റവും മൂല്യവത്തായത്-ദൈവിക ജ്ഞാനം-എല്ലാവർക്കും, എല്ലാ അതിരുകൾക്കപ്പുറവും സൗജന്യമായി നൽകാൻ അവിടുന്ന് വന്നിരിക്കുന്നു.

ശ്രീ ദത്ത സ്വാമി ഏതെങ്കിലും പ്രത്യേക മതത്തിൽ പെട്ടവനല്ല. അവിടുന്ന് എല്ലാ മതങ്ങൾക്കും അതീതനാണ്. എല്ലാ മതങ്ങളുടെയും വേദഗ്രന്ഥങ്ങളുടെ സാരാംശമായ ദിവ്യജ്ഞാനമാണ് (divine knowledge) അവിടുന്ന് പ്രസംഗിക്കുന്നത്. ഈ അനിവാര്യമായ ജ്ഞാനത്തിനു മാത്രമേ എല്ലാ മതങ്ങളെയും ഏകീകരിക്കാനും ലോകത്തിന് സമാധാനം നൽകാനും കഴിയൂ.

മനുഷ്യന്റെ ശാരീരിക ജീവിതശൈലി മെച്ചപ്പെടുത്തുന്നതിന് ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയധികം ചെയ്തിട്ടുണ്ട്. അതിലും പ്രധാനമായി, അവ യുക്തിബോധം എന്ന ഉപകരണം (the tool of rationality) സാധാരണക്കാരന് നൽകുകയും അറിവിന്റെ പ്രാധാന്യത്തെക്കുറിച്ച് അവനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത് വളരെ ശ്രദ്ധേയമായ നേട്ടമാണ്. ആത്മീയതയിൽ (spirituality) യുക്തിപരമായ പ്രക്രിയയ്ക്ക് (rational process) അത്യധികം പ്രാധാന്യമുണ്ട്. അതിന്റെ അഭാവത്തിൽ മതങ്ങൾ അന്ധമായ മതഭ്രാന്തിലേക്ക് അധഃപതിക്കുന്നു. ശ്രീ ദത്ത സ്വാമി ഒരു ശാസ്ത്രജ്ഞനും രസതന്ത്രത്തിൽ പ്രൊഫസറും കൂടിയാണ്. ദൈവിക ജ്ഞാനത്തെക്കുറിച്ചുള്ള അവിടുത്തെ പ്രസംഗം റേസർ മൂർച്ചയുള്ള  യുക്തിയാൽ (razor sharp logic) സജ്ജീകരിച്ചിരിക്കുന്നു, ഗംഭീരമായ ഉദാഹരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു, സത്യത്തിന്റെ ആഴത്തിലുള്ള ഉൾക്കാഴ്ചയാൽ സമ്പന്നമാണ്. അവിടുത്തെ നേരിട്ടുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനം ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. എല്ലാ മതങ്ങളിലെയും പഴക്കമുള്ള തെറ്റായ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും അവിടുത്തെ നിഷ്പ്രയാസം ഇല്ലാതാക്കുന്നു. അദ്ദേഹത്തിന്റെ ജ്ഞാനം യുക്തിവാദിയെയും മതവിശ്വാസിയെയും ആകർഷിക്കുന്നു.

അദ്ദേഹത്തിന്റെ ആത്മാവിനെ ത്രസിപ്പിക്കുന്ന പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അനന്തമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഓരോ പ്രഭാഷണവും ആനന്ദത്തിന്റെ പാനപാത്രം പോലെയാണ്. അത് മനസ്സിൽ നിന്ന് അജ്ഞതയുടെയും ആസക്തിയുടെയും എല്ലാ മേഘങ്ങളെയും മായ്ച്ചുകളയുകയും യഥാർത്ഥ ജ്ഞാനത്തിന്റെ ഉജ്ജ്വലമായ സൂര്യപ്രകാശം വെളിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ കർത്താവും സദ്ഗുരുവുമായ ശ്രീ ദത്ത സ്വാമി, തന്റെ അനന്തമായ കൃപയാൽ, സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള മറ്റെന്തിനേക്കാളും അമൂല്യമായ തന്റെ ദൗത്യത്തിൽ അവിടുത്തെ സേവിക്കാൻ കഴിയാനുള്ള അനുഗ്രഹം നമ്മിൽ വർഷിച്ചു. തീർച്ചയായും, അവിടുത്തെ മഹത്വവും കരുണയും ദൈവിക കൃപയും വിവരിക്കാൻ യോഗ്യമായ വാക്കുകളില്ല.

യൂണിവേഴ്സൽ സ്പിരിച്വാലിറ്റി ഫോർ വേൾഡ് പീസ് (Universal Spirituality for World Peace) പ്രസിദ്ധീകരിച്ച ആദ്യ പുസ്തകത്തിന്റെ പ്രസിദ്ധീകരണം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം നൽകുന്നു. തന്റെ ഭക്തർക്ക് വേണ്ടി അദ്ദേഹം ചെയ്ത അനേകം അത്ഭുതങ്ങളുടെ സമാഹാരമാണിത്. അദ്ദേഹത്തിന്റെ ഹ്രസ്വ ജീവചരിത്രവും ഇതിൽ ഉൾപ്പെടുന്നു. അത്ഭുതങ്ങൾ ധാരാളം ആളുകളെ ആത്മീയതയിലേക്ക് ആകർഷിക്കുന്നു. എങ്കിലും ആത്മീയതയിൽ അവരുടെ പ്രാധാന്യം വളരെ കുറവാണ്. ചില ഭക്തരിൽ ഭക്തി ജനിപ്പിക്കാനും അവരെ ആത്മീയ പാതയിലേക്ക് നയിക്കാനും അവ ഉപയോഗപ്രദമാകും. ജ്ഞാനം, ഭക്തി, ദൈവത്തിൻറെ മനുഷ്യരൂപത്തെ സേവിക്കുക എന്നിവയാണ് ആത്മീയതയുടെ പ്രധാന വശങ്ങൾ. ചില ഭക്തരെ യഥാർത്ഥ ജ്ഞാനത്തിന്റെയും ഭക്തിയുടെയും പാതയിലേക്ക് കൊണ്ടുവരാൻ ദൈവത്തിന്റെ മനുഷ്യാവതാരം അത്ഭുതങ്ങൾ ചെയ്തേക്കാം. ദൈവിക ജ്ഞാനം പ്രസംഗിക്കാനുള്ള ഉപകരണങ്ങളായി അവിടുന്ന് അത്ഭുതങ്ങളെ ഉപയോഗിക്കുന്നു. അത്ഭുതങ്ങളുടെ ഉദ്ദേശ്യവും പ്രാധാന്യവും വിശദീകരിച്ചുകൊണ്ട് ശ്രീ ദത്ത സ്വാമി എഴുതിയ ഒരു അധ്യായം ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.

വായനക്കാരോടുള്ള ഞങ്ങളുടെ അഭ്യർത്ഥന അവരുടെ ആത്മീയ പരിശ്രമത്തിന്റെ ആദ്യപടിയായി ഈ പുസ്തകത്തെ പരിഗണിക്കുക എന്നതാണ്. സത്യവും അനന്തവുമായ ജ്ഞാനം പഠിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹം അത് വളർത്തിയെടുക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ശ്രീ ദത്ത സ്വാമി നൽകിയ ഒരു ഉദാഹരണം പങ്കുവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശാസ്ത്ര കോൺഫറൻസുകളിലും സെമിനാറുകളിലും പങ്കെടുക്കുന്ന ശാസ്ത്രജ്ഞർക്ക് കോംപ്ലിമെന്ററി പ്രാതലും ഭക്ഷണവും നൽകുന്നുണ്ട്, അതിലൂടെ നൽകുന്ന പോഷണം കൊണ്ട് ശാസ്ത്ര ചർച്ചകളിലും അവതരണങ്ങളിലും കൂടുതൽ ഫലപ്രദമായി ഊർജം കേന്ദ്രീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ചിലർ സൗജന്യ ഭക്ഷണത്തിനായി മാത്രമാണ് സമ്മേളനത്തിന് പോകുന്നത്; ശാസ്ത്രീയ ചർച്ചയായ പ്രധാന ലക്ഷ്യത്തിൽ അവർക്ക് താൽപ്പര്യമില്ല. അവർ പ്രഭാതഭക്ഷണത്തിനായി ചെക്ക്-ഇൻ ചെയ്യുന്നു, തുടർന്ന് കോൺഫറൻസ് വിട്ട് പട്ടണത്തിൽ ചുറ്റിനടന്ന് ആസ്വദിക്കുന്നു, ഉച്ചഭക്ഷണത്തിനായി മടങ്ങിവരാൻ മാത്രം. അങ്ങനെ അവർ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം പൂർണ്ണമായും പാഴാക്കുന്നു.

ഒരു കോൺഫറൻസിൽ നൽകുന്ന കോംപ്ലിമെന്ററി ഭക്ഷണം പോലെയാണ് ആത്മീയതയിൽ (spirituality) അത്ഭുതങ്ങൾക്കുള്ള സ്ഥാനം. ഭക്തരുടെ ചില കത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യരൂപത്തിലുള്ള ഭഗവാൻ ചില അത്ഭുതങ്ങൾ ചെയ്തേക്കാം, അതുവഴി ഭക്തന് സമാധാനമുണ്ടാകാനും ആത്മീയതയുടെ പ്രധാന വശങ്ങളായ ജ്ഞാനവും ഭക്തിയുമായി തന്റെ ഊർജ്ജം കേന്ദ്രീകരിക്കാനും കഴിയും. എന്നിരുന്നാലും, ദൈവത്തിന്റെ ദിവ്യശക്തികളാൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി മാത്രമാണ് ആളുകൾ അത്ഭുതങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നത്. അവർ തങ്ങളുടെ ലൗകിക പ്രവർത്തനങ്ങളിൽ തുടരാൻ ആഗ്രഹിക്കുന്നു, ആത്മീയതയുടെ പ്രധാന വശങ്ങളായ ജ്ഞാനത്തിലും ഭക്തിയിലും താൽപ്പര്യമില്ല. ആത്മീയ പാതയിലേക്ക് തിരിയാത്ത ഇത്തരം വ്യാജ ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭഗവാൻ അത്ഭുതങ്ങൾ കാണിക്കുന്നത് പാഴ്വേലയാണ്. യഥാർത്ഥ ദൈവിക ജ്ഞാനം പഠിക്കാനും തന്റെ ജ്വലിക്കുന്ന പ്രശ്‌നം പരിഹരിച്ച ശേഷം ഭക്തിയോടെ തന്നെ സേവിക്കാനും ആത്മാർത്ഥമായ ആഗ്രഹമുള്ള ആളുകളുടെ മാത്രം ഉടനടി പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യരൂപത്തിലുള്ള ഭഗവാൻ അത്ഭുതങ്ങൾ ചെയ്യുന്നു.

-സ്വാമിയുടെ ഭക്തർ

 

 
 whatsnewContactSearch