home
Shri Datta Swami

Posted on: 18 Oct 2014

               

Malayalam »   English »  

ദൈവത്തിന്റെ അവതാരത്തിൽ പാപം ആരോപിക്കരുത്

[Translated by devotees]

ഡോ. നിഖിൽ ചോദിച്ചു: “സായി ബാബ മാംസം കഴിച്ചിരുന്നുവെന്നും അതിനാൽ ധര്‍മ്മനിഷ്‌ഠനാകാൻ (pious) കഴിയില്ലെന്നും സ്വാമി സമ്പൂർണാനന്ദ പറയുന്നു. ദത്താത്രേയ (Dattatreya) അത്രി മുനിയുടെ (sage Atri) രണ്ടാമത്തെ മകൻ മാത്രമാണെന്നും ആദ്യത്തെ മകൻ ചന്ദ്രൻ (Chandra or Moon)  ആയിരുന്നുവെന്നും മൂന്നാമത്തെ മകൻ ദുർവാസ മഹർഷിയാണെന്നും അദ്ദേഹം പറയുന്നു. അതിനാൽ, ദത്താത്രേയയുടെ അവതാരമെന്ന നിലയിൽ സായിബാബയ്ക്ക് യാതൊരു പ്രാധാന്യവുമില്ല, അദ്ദേഹത്തെ ദൈവമെന്ന് വിളിക്കുന്നത് ശരിയല്ല.”

സ്വാമി മറുപടി പറഞ്ഞു: ആദ്യത്തെ പോയിന്റിന് ഞാൻ ഇതിനകം ഉത്തരം നൽകിയിട്ടുണ്ട്. സസ്യേതര ഭക്ഷണം (Non-vegetarian) തീർച്ചയായും ന്യായീകരിക്കപ്പെടുന്നില്ല, കാരണം അതിനായി ഒരു സഹജീവി കൊല്ലപ്പെടുന്നു. പക്ഷേ, തെറ്റായ ആളുകളെ തെറ്റായ പാതയിൽ നിന്ന് വഴിതിരിച്ചുവിടുന്നതിന് മുമ്പ് അവരുമായി സൗഹൃദം സ്ഥാപിക്കാൻ തെറ്റായ സംസ്കാരവും ദൈവം പിന്തുടരുന്നു. ചെളിക്കുളത്തിൽ മുങ്ങിത്താഴുന്നവരെ ഉയർത്താൻ അതിൽ ചാടുന്ന ആളും ചെളി കൊണ്ട് പൊതിയപ്പെടുന്നു. ഓടുന്ന കാളയെ തടയാൻ, നിങ്ങൾ അതിനെ പിടിക്കുകയും നിയന്ത്രിക്കുന്നതിന് മുമ്പ് അതിനോടൊപ്പം കുറച്ച് സ്റ്റെപ്പുകൾ ഓടുകയും വേണം. മനുഷ്യരാശിയെ രക്ഷിക്കാൻ ഈ മനുഷ്യലോകത്ത് പ്രവേശിച്ച ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ അത്തരം പാപത്തിന്റെ ഒരു ഉദ്ദേശ്യവും നിങ്ങൾ ആരോപിക്കരുത്.

സായിബാബ മാംസം കഴിക്കുമ്പോൾ സായിബാബയെ കണ്ടു എന്ന് പറയാൻ നമ്മുടെ മുൻപിൽ ആരുമില്ല. ഇത്തരമൊരു സംഭവം റെക്കോർഡ് ചെയ്യുന്ന  ഓഡിയോ വിഷ്വൽ കാസറ്റ് പോലും നിലവിലില്ല. ഇത് പലപ്പോഴും കഥകൾ സൃഷ്ടിക്കുന്ന ചില ആളുകളുടെ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ കഥയും ഒരു നോൺ-വെജിറ്റേറിയൻ ആരാധകൻ സൃഷ്ടിച്ചതാകാം, സായിബാബ പോലും അത് കഴിച്ചതിനാൽ സസ്യേതര ഭക്ഷണത്തിൽ പാപമില്ലെന്ന് സ്ഥാപിക്കുന്നതാണ് മനഃശാസ്ത്രം. വാസ്തവത്തിൽ, നോൺ വെജിറ്റേറിയൻ ഭക്ഷണത്തിൽ പാപമില്ല, കാരണം വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഒന്നാണ്, കാരണം രണ്ടിലും ഒരേ ഘടകങ്ങൾ (same constituents) അടങ്ങിയിരിക്കുന്നു. അത്തരം ഭക്ഷണത്തിനുവേണ്ടി ഒരു ജീവിയെ കൊല്ലുന്നതാണ് യഥാർത്ഥ പാപം. മറ്റാരെങ്കിലും അതിനെ കൊന്നാലും, ഉപഭോക്താവിന്റെ ആവശ്യത്തെ മാത്രം അടിസ്ഥാനമാക്കി കൊലയാളി കൊല്ലുന്നതിനാൽ നിങ്ങൾ പാപത്തിന്റെ ഓഹരിക്കു ഉടമയാണ്. ഈ വിഷയത്തിലെ നേരായ ചോദ്യം എന്തെന്നാൽ മാംസാഹാരിയായ സായിബാബ എന്തുകൊണ്ട് ദൈവമല്ല, അതേസമയം മാംസാഹാരിയായ രാമൻ ദൈവമായിരിക്കുന്നു? ലളിതവും നേരായതുമായ ഈ ചോദ്യത്തിന് സ്വാമിജി ഉത്തരം നൽകണം.

രണ്ടാമത്തെ കമന്റും ശരിയല്ല. ലോകത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഏകദൈവത്തെ കണ്ടെത്താൻ അത്രി മഹർഷി ഒരുപാട് തപസ്സുചെയ്‌തതായി ഭാഗവതത്തിൽ പരാമർശിക്കുന്നു; ഇതിനു വിരുദ്ധമാണ്, ബ്രഹ്മാവ് സൃഷ്ട്ടിക്കുന്നവൻ വിഷ്ണു, ഭരണാധികാരി, ശിവൻ, നശിപ്പിക്കുന്നവൻ ഈ മൂന്ന് പ്രവൃത്തികൾ സ്വതന്ത്രമായി ചെയ്യുന്ന വ്യത്യസ്ത വ്യക്തിത്വങ്ങളാണ് എന്നുള്ള ആശയം. അത്രി ഈ മൂന്ന് വ്യത്യസ്ത വ്യക്തിത്വങ്ങളെ അംഗീകരിച്ചില്ല, അതിനാൽ മൂവരും യഥാർത്ഥ ഏകദൈവമായി പ്രത്യക്ഷപ്പെടാൻ ഒന്നിച്ചു. ഈ ഏകദൈവം അത്രിയുടെ മൂന്ന് പുത്രന്മാരായി ജനിച്ചത് ഒരു ഏകദൈവം മൂന്ന് ദൈവിക വ്യക്തിത്വങ്ങളായി വെവ്വേറെ പ്രത്യക്ഷപ്പെട്ടുവെന്ന് സൂചിപ്പിക്കുന്നു. ചന്ദ്രൻ തൻറെ ബ്രഹ്മാവിൻറെ ദിവ്യത്വം നൽകുകയും ദൂർവാസൻ തൻറെ ശിവൻറെ ദിവ്യത്വം ദത്താത്രേയനു് നൽകുകയും ചെയ്തുവെന്നും കഥ പറയുന്നു. അന്നുമുതൽ, ദത്താത്രേയയെ മൂന്നു് വ്യക്തിത്വങ്ങളും സഹവർത്തിക്കുന്ന ഏക വ്യക്തിത്വമായി കണക്കാക്കുന്നു.

 

ഇപ്പോൾ, വേദം നൽകുന്ന ദൈവത്തിന്റെ നിർവചനം പൂർത്തീകരിക്കപ്പെടുന്നു, കാരണം ഈ മൂന്ന് പ്രവൃത്തികളും ഒരു ദൈവം മാത്രമേ ചെയ്യുന്നുള്ളൂ (യതോവ ഇമാനീ ഭൂതാനി, Yatova imaani bhutaani) ദൈവം മൂന്നായി വിഭജിക്കപ്പെടാതെ  ഏകദൈവമായി മാത്രം നിലനിൽക്കുന്നു (ഏകമേവാദ്വിതീയം.., Ekamevaadvitiyam). ഇതിനർത്ഥം, സങ്കൽപ്പിക്കാനാവാത്ത ഒരേയൊരു ദൈവം മൂന്ന് വ്യത്യസ്ത ദൈവങ്ങളായി പ്രത്യക്ഷപ്പെടുന്നു, മൂന്ന് വ്യത്യസ്ത ദൃശ്യമായ ഊർജ്ജസ്വലമായ രൂപങ്ങളിൽ (visible energetic forms) പ്രവേശിക്കുന്നു. ഗീതയിൽ (അവിഭക്തം വിഭക്തേഷു, Avibhaktam Vibhaktheshu) പറഞ്ഞതുപോലെ മൂന്നായി  പ്രത്യക്ഷപ്പെടുന്നത് ഐക്യത്തെ തകർക്കുന്നില്ല. ഓരോ വേദ പണ്ഡിതനെയും പ്രതിനിധീകരിക്കുന്ന അത്രിയുടെ സംശയം വ്യക്തമാക്കാനുള്ള ആഴത്തിലുള്ള വിശദീകരണമാണിത്. ആന്തരികമായ ഈശ്വരീയ സത്തയെ അപഗ്രഥിക്കാതെ ബാഹ്യകഥ മാത്രമായി നിങ്ങൾ ഇതിനെ എടുത്താൽ നാളെ ശങ്കരാചാര്യർ കേരളത്തിൽ താമസിക്കുന്ന നമ്പൂതിരി ബ്രാഹ്മണരുടെ കുടുംബത്തിൽ നിന്നുള്ള ഒരു യുവ പണ്ഡിതനാണെന്ന് സ്വാമിജിയും പറയും. ശങ്കരാചാര്യരുടെ ജീവിതത്തെയും വ്യാഖ്യാനങ്ങളെയും ആന്തരിക ഇന്ദ്രിയത്തിലൂടെ വീക്ഷിച്ചാൽ മാത്രമേ നിങ്ങൾക്ക് അവിടുത്തെ ശിവന്റെ അവതാരമായി മനസ്സിലാക്കാൻ കഴിയൂ.

 

 
 whatsnewContactSearch