home
Shri Datta Swami

Posted on: 18 Dec 2022

               

Malayalam »   English »  

'എല്ലാവരെയും സ്നേഹിക്കുക. എല്ലാവരെയും സേവിക്കുക'എന്നത് എന്നെ ഉപദ്രവിച്ച ആളുകളോടും ബാധകമാണോ?

[Translated by devotees]

[ദത്ത ജയന്തി ദിനമായ 2021 ഡിസംബർ 07 നു് ഒരു ഓൺലൈൻ ആത്മീയ ചർച്ചയിൽ നിരവധി ഭക്തർ പങ്കെടുത്തു. സ്വാമി ഉത്തരം നൽകിയ ഭക്തരുടെ ചോദ്യങ്ങൾ താഴെ കൊടുക്കുന്നു]

[ശ്രീമതി. അനിത റെണുകുണ്ടല ചോദിച്ചു: പാദനമസ്‌കാരം സ്വാമിജി, സന്തോഷത്തിലും കഷ്ടപ്പാടുകളിലും അങ്ങ് എന്നോടു കാണിക്കുന്ന കൃപയ്ക്ക് ആദ്യം നന്ദി സ്വാമിജി, എന്റെ തെറ്റുകൾ എന്നോട് ക്ഷമിക്കൂ. എനിക്ക് അങ്ങിൽ നിന്ന് കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ടു്. എന്നെ പ്രകാശിപ്പിക്കണമേ.

എല്ലാവരെയും സ്നേഹിക്കാനും എല്ലാവരെയും സേവിക്കാനുമാണ് അമ്മയും(AMMA) സത്യസായി ബാബയും(Satya Sai Baba) പറയുന്നത്. ഇത് വായിക്കുന്നതിലൂടെ തന്നെ നമുക്ക് പോസിറ്റീവ് വൈബ് ലഭിക്കും. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ, ഇതിനകം തന്നെ ഉപദ്രവമോ അപമാനമോ ചെയ്ത ചില ആളുകളെയോ ബന്ധുക്കളെയോ നാം കണ്ടുമുട്ടുന്നു, അത് നമ്മെ വളരെയധികം വേദനിപ്പിക്കുന്നു. അവരോടു ഒരു നല്ല കോർണർ വികസിപ്പിക്കുക പ്രയാസമാണ്. മുകളിലെ ഉദ്ധരണി എങ്ങനെ പ്രയോഗിക്കണം?]

സ്വാമി മറുപടി പറഞ്ഞു:- ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിലേക്ക് വരുമ്പോൾ, പൊതുവേയുള്ള മനുഷ്യ മാധ്യമങ്ങൾ (common human media) തമ്മിലുള്ള വികർഷണത്തെ(repulsion) അടിസ്ഥാനമാക്കിയുള്ള ഈഗോ അധിഷ്ഠിത അസൂയ(ego-based jealousy) നിമിത്തം ഭക്തർ പോലും ദൈവത്തെ (അവജാനന്തി മാം... ഗീത/ Avajānanti Mām… Gita) അപമാനിക്കുന്നു. സമകാലീന മനുഷ്യാവതാരത്തോടുള്ള(contemporary human incarnation) ദേഷ്യവും വെറുപ്പും ഇല്ലാതാക്കാൻ, സമകാലിക മനുഷ്യാവതാരത്തോട് ഏറ്റവും കുറഞ്ഞ പോസിറ്റീവ് മനോഭാവമെങ്കിലും വളർത്തിയെടുക്കാൻ, സഹമനുഷ്യരോടുള്ള വിദ്വേഷം ഇല്ലാതാക്കുന്ന മനുഷ്യരാശിയെ സ്നേഹിക്കാനും സേവിക്കാനും ഉള്ള ഒരു പരിശീലന പരിപാടി മുതിർന്നവർ അവതരിപ്പിച്ചു.

പരിപാടിയുടെ ഉദ്ദേശ്യം മറന്നു, ആ പരിപാടി തന്നെ യാഥാർത്ഥ്യമാണെന്ന് ആളുകൾ വിശ്വസിച്ചു, ഓരോ മനുഷ്യനും ദൈവമാണെന്ന് കരുതി മനുഷ്യരാശിയെ സേവിക്കാൻ തുടങ്ങി (മാനവസേവൈവ മാധവ സേവ/ Mānavasevaiva Mādhava sevā). സാമൂഹ്യസേവനം പശ്ചാത്തലം മറച്ചുവെച്ചതിനാൽ സാമൂഹ്യപ്രവർത്തകർ ഈ പ്രോഗ്രാം രൂപപ്പെടുത്തിയതിന്റെ യഥാർത്ഥ അടിസ്ഥാന ആശയം മറന്നു.

ഓരോ മനുഷ്യനും ദൈവമാണെങ്കിൽ, അവരുടെ വീട്ടിൽ ഭർത്താവ്, അമ്മായിയപ്പൻ, അമ്മായിയമ്മ, മക്കൾ തുടങ്ങിയ രൂപങ്ങളിൽ ദൈവം ഉള്ളപ്പോൾ ഗോപികമാർ എന്തിനാണ് ശ്രീ കൃഷ്ണന്റെ അടുത്തേക്ക് ഓടിയത്? എല്ലാ മനുഷ്യരും ദൈവമാണെങ്കിൽ, എന്തിനാണ് ശ്രീ കൃഷ്ണൻ അർജ്ജുനനെ ദൈവം മാത്രമായ കൗരവരെ കൊല്ലാൻ ഉപദേശിച്ചത്? ഇപ്പോൾ, നിങ്ങൾ ആശയം അതിന്റെ പശ്ചാത്തലത്തിൽ മനസ്സിലാക്കി. നിങ്ങളെ അപമാനിച്ച നിങ്ങളുടെ ബന്ധുക്കളെ നിങ്ങൾ സേവിക്കുന്നില്ലെങ്കിൽ ഒരു ദോഷവുമില്ല, നിങ്ങളുടെ ബന്ധുക്കൾ ശരിക്കും തെറ്റാണെങ്കിൽ അവരുമായി വഴക്കിടാൻ പോലും നിങ്ങൾക്ക് കഴിയും.

 

 
 whatsnewContactSearch