
26 Aug 2024
[Translated by devotees of Swami]
[മിസ്സ്. സാത്വികയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- താങ്കൾ പറഞ്ഞത് ശരിയാണ്. അടിസ്ഥാന അഹംബോധം കുറയുമ്പോൾ, തത്ഫലമായുണ്ടാകുന്ന ആത്മവിശ്വാസക്കുറവ് അപകർഷതാബോധത്തിലേക്കും സബ്-നോർമൽ താപനില പോലെയുള്ള വിഷാദത്തിലേക്കും നയിക്കുന്നു. പ്രഥമശുശ്രൂഷ എന്ന നിലയിൽ സ്വയം നിങ്ങളെ തന്നെ നിങ്ങളുടെ മനസ്സിൽ പുകഴ്ത്തുന്ന ‘മുറിയിലെ ഹീറ്റർ’ നിങ്ങൾ ഉപയോഗിക്കണം (ആത്മ സ്തുതി). അമിത ആത്മവിശ്വാസം അല്ലെങ്കിൽ അഹങ്കാരം എന്ന തെറ്റായ പരിണാമത്തിൻ്റെ വളർച്ച കാരണം അടിസ്ഥാന അഹംഭാവം കൂടുതൽ വളരുമ്പോൾ, അതിനുള്ള പ്രഥമശുശ്രൂഷ നിങ്ങളുടെ മനസ്സിൽ സ്വയം അപലപിക്കുന്ന (ആത്മ നിന്ദ), സൂപ്പർ-നോർമൽ താപനിലക്കുള്ള(പനി) ‘എയർ കൂളർ’ പോലെയാണ്. ഈ രണ്ട് അവസ്ഥകൾക്കും ശാശ്വതമായ ശമനത്തിനായി, നിങ്ങൾ വൈദ്യചികിത്സയ്ക്കായി ഒരു നല്ല ഡോക്ടറെ സമീപിക്കണം, അത് സദ്ഗുരുവിൽ നിന്ന് സത്യവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനം പഠിക്കാൻ അവനെ സമീപിക്കലാണ്.
ചോദ്യം. കീഴടങ്ങൽ (സമർപ്പണം) കൊണ്ട് മാത്രം അഹന്തയെ കീഴടക്കാൻ കഴിയുമോ? അതോ അഹന്തയെ പൂർണമായി കീഴടക്കിയാൽ മാത്രമേ നമുക്ക് കീഴടങ്ങാൻ കഴിയൂ? ഏതാണ് ആദ്യം വരുന്നത്?
സ്വാമി മറുപടി പറഞ്ഞു:- അഹംഭാവം കുറയാൻ തുടങ്ങുമ്പോൾ, ഒരേ സമയം സമർപ്പണത്തിൻ്റെ അളവ് പടിപടിയായി ഭാഗികമായി വർദ്ധിക്കുന്നു. പനി പൂർണ്ണമായി മാറിയതിന് ശേഷം ഭക്ഷണം കഴിക്കുന്നത് പോലെയല്ല ഇത്. സമർപ്പണം എന്നതിൻ്റെ അർത്ഥം അഹന്തയുടെ അഭാവം എന്നാണ് അതുപോലെ അഹന്തയുടെ അർത്ഥം സമർപ്പണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. പ്രയത്നം പുരോഗമിക്കുമ്പോൾ, ഫലവും അതിനോടൊപ്പം തന്നെ വരുന്നു. ചൂട് കുറയുന്നതിനനുസരിച്ച് തണുപ്പ് വർദ്ധിക്കുന്നു.
★ ★ ★ ★ ★
Also Read
Does The Incarnation Of God Has Ego?
Posted on: 05/08/2022
Related Articles
Swami, How To Control Under-confidence And Over-confidence?
Posted on: 19/08/2024Is It True That If The Ego Disappears, The Soul Becomes God?
Posted on: 06/07/2022Swami, How To Overcome Ego And Jealousy?
Posted on: 19/08/2024Swami, How To Eradicate Jealousy?
Posted on: 16/02/2024Correlation Between Will Power, Confidence, Ego, Pravrutti And Nivrutti.
Posted on: 26/10/2021