home
Shri Datta Swami

Posted on: 12 Dec 2023

               

Malayalam »   English »  

സങ്കൽപ്പിക്കാനാവാത്ത ശക്തികളും പ്രത്യേക ജ്ഞാനവും പോലെയുള്ള ദൈവത്തിന്റെ യഥാർത്ഥ സ്വഭാവവിശേഷങ്ങൾ ആത്മാക്കൾക്ക് കൈമാറാനാകുമോ?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:- പാദനമസ്കാരം സ്വാമി, സങ്കൽപ്പിക്കാൻ കഴിയാത്ത ശക്തികൾ (അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവ്), പ്രത്യേക ജ്ഞാനം (യഥാർത്ഥ ആത്മീയ ജ്ഞാനം) എന്നിങ്ങനെയുള്ള ദൈവത്തിന്റെ അനുബന്ധ സ്വഭാവവിശേഷങ്ങൾ ആത്മാക്കൾക്ക് കൈമാറാൻ പറ്റുമെന്നുള്ളതുശരിയാണോ, പക്ഷേ, ദൈവത്തിന്റെ അന്തർലീനമായ സ്വഭാവവിശേഷങ്ങൾ (സങ്കൽപ്പിക്കാനാവാത്ത സ്വഭാവം) ആർക്കും കൈമാറാൻ പറ്റില്ലയെന്നുള്ളതും?]

സ്വാമി മറുപടി പറഞ്ഞു:- സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തിന്റേതായ എല്ലാം ഒരു ഊർജ്ജസ്വലമായ (എനെർജിറ്റിക്) ജീവിയിലേക്കോ അല്ലെങ്കിൽ മനുഷ്യനിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ, ആ വ്യക്തി ഒരേ ദൈവമായിത്തീരും, അതിന്റെ ഫലമായി രണ്ട് ദൈവങ്ങൾ ഉണ്ടാകും. ഇത് മറ്റ് ജീവികളിലേക്കും തുടരാം, അതിന്റെ ഫലമായി നിരവധി ദൈവങ്ങൾ ഉണ്ടാകും. പക്ഷേ, വേദം പറയുന്നത് ഒരേയൊരു ദൈവമേയുള്ളൂ  (ഏകമേവാദ്വിതീയം ബ്രഹ്മ, Ekamevādvitīyaṃ Brahma) എന്നാണ്. സമകാലിക മനുഷ്യാവതാരത്തെ കൃത്യമായി എങ്ങനെയാണ് ദൈവമായി കണക്കാക്കുന്നത് എന്നതാണ് ഇപ്പോൾ ചോദ്യം. സമകാലിക മനുഷ്യാവതാരത്തിന്റെ കാര്യത്തിൽ, ദൈവത്തിന്റെ ഗുണങ്ങൾ തിരഞ്ഞെടുത്ത മനുഷ്യ ഭക്തനിലേക്കു സമകാലിക മനുഷ്യാവതാരം രൂപപ്പെടുത്തുന്നതിന് കൈമാറുന്നില്ല. ഇവിടെ, ദൈവത്തിന്റെ ഘടകം മനുഷ്യ ഘടകവുമായി ഏകതാനമായി (ഹോമോജീനിയസ്‌ലി) ലയിക്കുന്നു, അതിനാൽ ദൈവത്തിന്റെ ഘടകവും മനുഷ്യ ഘടകവും തമ്മിൽ വ്യത്യാസമില്ല. ഇവിടെ, പ്രക്രിയ ദ്വൈതവാദമല്ല (ഡ്യുവലിസം) (ഒരു രണ്ടാം ദൈവം ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല) മറിച്ച് ഏകത്വമാണ് (മോനിസം) (അതേ ദൈവം അതേ ദൈവമായി മാറുന്നു). അതിനാൽ, ഭഗവാന്റെ എല്ലാ ഗുണങ്ങളും ഭക്തന് കൈമാറുന്നത് നടക്കില്ല. ഒരു അസുരൻ കഠിനമായ തപസ്സിലൂടെ  ദൈവത്തോട് തന്റെ ശക്തികൾ അർപ്പിതനായ അസുരന് നൽകാൻ നിർബന്ധിച്ചാൽ, എല്ലാ ശക്തികളും നൽകപ്പെടുന്നില്ല. ഉദാഹരണത്തിന്, ലോകത്തെ സൃഷ്ടിക്കുന്നവൻ, പരിപാലിക്കുന്നവൻ, നശിപ്പിക്കുന്നവൻ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ശക്തികൾ ഒരിക്കലും അർപ്പിതനായ അസുരനിലേക്ക് (ജഗത്വ്യാപാർപ്പ വർജ്യം – ബ്രഹ്മസൂത്രം, Jagat vyāpārpa varjyam – Brahma Sutram) കൈമാറാൻ കഴിയില്ല. ഗീതയിൽ (ജ്ഞാനിത്വാത്മൈവ..., Jñānītvātmaiva…) പറയുന്നതുപോലെ ദൈവികമായ ആത്മീയ ജ്ഞാനം ഒരിക്കലും ദൈവത്തിൽ നിന്ന് മറ്റൊരു ഭക്തനിലേക്ക് കൈമാറാൻ കഴിയില്ല.

 
 whatsnewContactSearch