home
Shri Datta Swami

 Posted on 06 Mar 2023. Share

Malayalam »   English »  

ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ നിങ്ങൾ ഇപ്പോഴും ദൈവാരാധന നടത്തുന്നത് എന്തുകൊണ്ട്?

(Translated by devotees)

മിസ്. ത്രൈലോക്യ ചോദിച്ചു: ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരമായ നിങ്ങൾ എന്തുകൊണ്ട് ഇപ്പോഴും ദൈവാരാധന നടത്തുന്നു?

സ്വാമി മറുപടി പറഞ്ഞു: ശ്രീ കൃഷ്ണൻ മനുഷ്യരൂപത്തിലാണ്,  ആയതിനാൽ മനുഷ്യരിൽ ഭൂരിഭാഗവും ശ്രീ കൃഷ്ണന്റെ മനുഷ്യപ്രകൃതിയുടെ മതിപ്പിലാണ്, അത് ശ്രീ കൃഷ്ണൻ ഒരു മനുഷ്യൻ മാത്രമാണ് എന്ന് ശ്രീ കൃഷ്ണനെക്കുറിച്ച് അവരുടെ മനസ്സിനെ എപ്പോഴും സ്വാധീനിക്കുന്നു.

ശ്രീ കൃഷ്ണൻ ദൈവികമായ ചില കഴിവുകളുള്ള ഒരു മനുഷ്യൻ മാത്രമാണെന്ന ധാരണയിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ശ്രീ കൃഷ്ണൻ ഒരു മഹാനായ മനുഷ്യനാണെന്ന ധാരണയിലാണ് എല്ലാവരും.

ശ്രീ കൃഷ്ണൻ തന്നെ പറഞ്ഞതുപോലെ (യദ്യദാചരതി... ഗീത) മഹത്തായ ഒരു മനുഷ്യനെ പിന്തുടരാനാണ് മനുഷ്യരാശി എപ്പോഴും ശ്രമിക്കുന്നത്. അതിനാൽ, മനുഷ്യരാശിക്ക് മാതൃകയാകാൻ താൻ ചില കർത്തവ്യങ്ങൾ ചെയ്യുന്നു എന്ന് ശ്രീ കൃഷ്ണൻ പറഞ്ഞു (ലോക സംഗ്രഹമേവ'പി... ഗീത). അതിനാൽ, ശ്രീ കൃഷ്ണൻ ദൈവത്തെ ആരാധിച്ചു, അങ്ങനെ അവിടുത്തെ പിന്തുടരുന്ന മറ്റുള്ളവരും ദൈവത്തെ ആരാധിക്കുന്നു. മറ്റുള്ളവരെ പ്രത്യേകിച്ച് മഹാന്മാരെ അനുകരിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും ശക്തമായ പ്രവണത. ഒരു അവതാരം (Incarnation)  എപ്പോഴും ഒരു വലിയ വ്യക്തിയായി നിലകൊള്ളുന്നു. മനുഷ്യരിൽ ഇപ്പോഴും നിലനിൽക്കുന്ന കുരങ്ങുകളുടെ ശക്തമായ ഒരു പ്രവണതയാണ് ഈ അനുകരണത്തിന്നു കാരണം.

തലയിൽ തൊപ്പി ധരിച്ച ഒരു തൊപ്പി വിൽപ്പനക്കാരൻ വിൽക്കാൻ ഒരു കൂട്ടം തൊപ്പികൾക്കൊപ്പം ഒരു മരത്തിൻറെ ചുവട്ടിൽ കിടന്നുറങ്ങി. മരത്തിലിരുന്ന കുരങ്ങന്മാർ ഇറങ്ങി, തലയിൽ തൊപ്പി ധരിച്ച് മരത്തിൽ കയറി. തൊപ്പി വില്പനക്കാരൻ ഉണർന്ന് തൊപ്പികൾ തിരികെ നൽകാൻ നിരവധി വഴികളിൽ കുരങ്ങന്മാരോട് അപേക്ഷിച്ചു. കുരങ്ങന്മാർ ഒട്ടും പ്രതികരിച്ചില്ല.

ഒടുവിൽ കുരങ്ങന്മാരോട് ക്ഷുഭിതനായ തൊപ്പി വിൽപ്പനക്കാരൻ ദേഷ്യത്തിൽ തന്റെ തൊപ്പി തറയിൽ എറിഞ്ഞു. ഉടൻ തന്നെ എല്ലാ കുരങ്ങന്മാരും തൊപ്പി വിൽപ്പനക്കാരനെ അനുകരിച്ച് നിലത്ത് തൊപ്പി വലിച്ചെറിഞ്ഞു. തൊപ്പി വിൽപ്പനക്കാരൻ തൊപ്പി ധരിച്ചിരുന്നതിനാൽ കുരങ്ങന്മാരും അദ്ദേഹത്തെ അനുകരിച്ചു.

മനുഷ്യരാശിയുടെ ക്ഷേമത്തിനുവേണ്ടിയുള്ള ചില അനാവശ്യ കർത്തവ്യങ്ങളും ചെയ്യുന്നത്, ഇതുപോലുള്ള ചില പ്രവർത്തനങ്ങളുടെ പശ്ചാത്തലം എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via