home
Shri Datta Swami

 Posted on 29 Dec 2021. Share

Malayalam »   English »  

മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ അർത്ഥം വിശദീകരിക്കാമോ?

[Translated by devotees]

[ശ്രീ മാർട്ടിൻ എവിഡ് ചോദിച്ചു: പ്രിയ സ്വാമി, ദയവായി മഹാമൃത്യുഞ്ജയ മന്ത്രം (Mahamrityunjaya Mantra) വിശദീകരിക്കുമോ, ഈ മന്ത്രം (ഇംഗ്ലീഷ് വിവർത്തനം അറിയുന്നത്) മറ്റുള്ളവർക്കും സ്വയം ശാരീരികവും മാനസികവുമായ രോഗശാന്തിക്കായി ആത്മാർത്ഥമായ ഭക്തിയോടെ ഉപയോഗിക്കാൻ അനുയോജ്യമാണോ? പ്രണാമം, മാർട്ടിൻ എവിഡ് കാലിഫോർണിയ, USA]

സ്വാമി മറുപടി പറഞ്ഞു:- ഞങ്ങൾ മന്ത്രങ്ങളിൽ വിശ്വസിക്കുന്നില്ല. മന്ത്രം എന്നാൽ ഈശ്വരനിൽ നിന്ന് ഒരു ഫലവും ആഗ്രഹിക്കാതെ (without aspiration for any fruit from God) വീണ്ടും വീണ്ടും ആവർത്തിക്കാൻ സ്വമേധയാ നിങ്ങളുടെ മനസ്സിനെ ആകർഷിക്കുന്ന ദൈവത്തെപ്പറ്റിയുള്ള ഗദ്യത്തിൻറെയോ കവിതയുടെയോ ഗാനത്തിൻറെയോ (prose or poetry or song on God) ഏത് വരിയും ആണ് അർത്ഥമാക്കുന്നത്. ഭക്തൻ ആത്മീയ രേഖയുടെ പാതയിലാണെങ്കിൽ (spiritual line), ആത്മീയ ലക്ഷ്യത്തിലെത്താൻ ഭക്തന് കുറച്ചുകൂടി ആയുസ്സ് ആവശ്യമാണെങ്കിൽ, മന്ത്രത്തിലൂടെയുള്ള ഒരു അഭ്യർത്ഥന കൂടാതെ തന്നെ ഒരു വ്യക്തിയുടെ ദീർഘായുസ്സ് ദൈവം വർദ്ധിപ്പിക്കും. ദൈവം തന്റെ ഇഷ്ടപ്രകാരം എന്തും ചെയ്യും, ഒരു മന്ത്രത്തിനും ബലപ്രയോഗത്തിലൂടെ അവിടുത്തെക്കൊണ്ടു അത്ഭുതം ചെയ്യാൻ കഴിയില്ല.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via