home
Shri Datta Swami

Posted on: 13 Mar 2023

               

Malayalam »   English »  

കർമ്മയോഗം ഒരാളെ ജ്ഞാന യോഗയ്ക്ക് മാത്രമായി തയ്യാറാക്കുമോ, അത് മുക്തിയിലേക്ക് നയിക്കുമോ?

[Translated by devotees]

[ഡോ. നിഖിൽ ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, അദ്വൈത പാരമ്പര്യത്തിൽപ്പെട്ട ഒരു പ്രമുഖ പ്രഭാഷകൻ  അവകാശപ്പെടുന്നത് ഗീത പ്രകാരം കർമ്മത്തിന്റെ പാതയാണ് ജ്ഞാനത്തിന് മുമ്പുള്ളതെന്ന്. ആ ക്ലെയിമിനെ അടിസ്ഥാനമാക്കി ഞാൻ ഒരു ചോദ്യം രൂപീകരിച്ചു, അങ്ങയുടെ വ്യക്തത അഭ്യർത്ഥിക്കുന്നു. ആദരവോടെ, നിഖിൽ.

ചോദ്യം: ഒരു അദ്വൈത പ്രഭാഷകൻ പറഞ്ഞു: കർമ്മയോഗ (ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രവൃത്തി), ജ്ഞാന യോഗ (ആദ്ധ്യാത്മിക ജ്ഞാനം) എന്നിവയുടെ പാതകൾ ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്ന രണ്ട് സമാന്തര പാതകളല്ല, മറിച്ച് ഒരേ ലക്ഷ്യത്തിലേക്ക് അതായത് മോക്ഷത്തിലേക്ക് (മുക്തി) നയിക്കുന്ന തുടർച്ചയായ ഘട്ടങ്ങളാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു. അതിനാൽ, ആദ്ധ്യാത്മിക പാതയിൽ, ഒരു ഘട്ടം മറ്റൊന്നിലേക്ക് നയിക്കുന്നു, അത് വിമോചനത്തിന്റെ അന്തിമ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. ഇത് ശ്രീ കൃഷ്ണ ഭഗവാൻ ഗീതയിൽ വിശദീകരിച്ചു, സാംഖ്യ-യോഗൗ പൃഥക് ബാലഃ…—ഗീത 5.4” എന്നും “യത് സംഖ്യാഃ പ്രപിതാ സ്ഥാൻ തദ്യോഗൈരാപി ഗമ്യതേ ഏകാം സാംഖ്യം കാ യോഗാം കാ...-ഗീതാ 5.5” എന്നും. ആത്മീയ പാതയുടെ ഈ രണ്ട് ഘട്ടത്തിലുള്ള വിഭജനത്തിൽ ഭക്തിയെ (ഭക്തി) പ്രത്യേകം പരാമർശിക്കുന്നില്ല, കാരണം,  ഞങ്ങളുടെ അഭിപ്രായത്തിൽ, കർമ്മത്തിന്റെയും ജ്ഞാനത്തിന്റെയും രണ്ട് ഘട്ടങ്ങളിലും ഭക്തി ഉൾപ്പെടുന്നു. നിങ്ങളുമായുള്ള ഞങ്ങളുടെ പ്രധാന വിയോജിപ്പ്, കർമ്മത്തിന്റെ ഘട്ടം ജ്ഞാനത്തിന്റെ ഘട്ടത്തിനു മുമ്പാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു എന്നതാണ്.

മനസ്സിന്റെ ശുദ്ധീകരണത്തിലേക്ക് നയിക്കുന്ന കർമ്മയോഗത്തിന്റെ ഘട്ടം തയ്യാറെടുപ്പ് (മുന്നൊരുക്കമെന്ന്) മാത്രമാണെന്ന് ഞങ്ങൾ പറയുന്നു (യോഗയുക്തോ വിശുദ്ധാത്മാ- ഗീത 5.7; യോഗിനഃ കർമ്മ കുർവന്തി സംഘം ത്യക്ത്വാത്മ ശുദ്ധയേ - ഗീത 5.11). ജ്ഞാനം പിന്തുടരുന്ന കർമ്മത്തിന്റെ ഈ രണ്ട് തുടർച്ചയായ ഘട്ടങ്ങളും വേദത്തിലെ കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം എന്നീ ഭാഗങ്ങളുമായി യോജിക്കുന്നു. പ്രാചീന ഭൂതകാലത്തിൽ താൻ ഈ രണ്ട് പാതകളും വെളിപ്പെടുത്തിയിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ പറഞ്ഞപ്പോൾ വേദത്തിന്റെ ഈ രണ്ട് ഭാഗങ്ങളെ പരാമർശിക്കുകയായിരുന്നു (ലോകേസ്മിൻ ദ്വിവിധാ നിഷ്ഠാ പുരാ പ്രോക്ത മായാനഘ-ഗീത 3.3). മുകളിൽ പ്രസ്താവിച്ചതുപോലെ, ഭക്തി (ഭക്തി) യോട് യോജിക്കുന്ന വേദത്തിലെ ഉപാസന കാണ്ഡം ഇതിനകം കർമ്മകാണ്ഡത്തിലും ജ്ഞാനകാണ്ഡത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്, അതിനാൽ പ്രത്യേകം പരാമർശിച്ചിട്ടില്ല. ഒരു വ്യക്തിക്ക് ജ്ഞാന കാണ്ഡം പഠിക്കുന്നതിന് മുമ്പ് മനസ്സിനെ ശുദ്ധീകരിക്കാനുള്ള ഒരു തയ്യാറെടുപ്പ് നടപടി മാത്രമാണ് കർമ്മകാണ്ഡമെന്ന് ശ്രീ ശങ്കരാചാര്യനന്നായി സ്ഥാപിച്ചു.]

സ്വാമി മറുപടി പറഞ്ഞു: ശ്രീ കൃഷ്ണൻ തുടക്കത്തിൽ കർമകാണ്ഡവും (കർമ്മം) പിന്നീട് ജ്ഞാനകാണ്ഡവും (ജ്ഞാനം) ഇവരണ്ടിന്നും ഇടയിൽ ഉപാസനകാണ്ഡവും (ഭക്തി) ഉൾക്കൊള്ളുന്ന വേദത്തെയാണ് പരാമർശിച്ചതെങ്കിൽ, എന്തുകൊണ്ടാണു് ശ്രീ കൃഷ്ണൻ തന്നെ തുടക്കത്തിൽ ജ്ഞാന യോഗയും രണ്ടാം ഘട്ടത്തിൽ കർമ യോഗയും(Karma yoga) പരാമർശിച്ചതു്? (ജ്ഞാനയോഗേന സാംഖ്യാനം, കർമയോഗേന യോഗിനം). ഈ ക്രമം അവിടുന്ന് മറ്റു സ്ഥലങ്ങളിലും നിലനിര്‍ത്തുന്നു (ഏകം സാംഖ്യം കാ യോഗാം കാ..., യത് സാംഖ്യായ... തത് യോഗൈരാപി... തുടങ്ങിയവ). ബ്രഹ്മസൂത്രങ്ങൾ പോലും ജ്ഞാനയോഗത്തെ(Jnaana yoga) ആദ്യപടിയായി പരാമർശിച്ചിട്ടുണ്ട് (അഥതോ ബ്രഹ്മ ജിജ്ഞാസ). ഉപനിഷത്തുകളിലും, പിതാവ്-പ്രസംഗകൻ(Father-preacher) തന്റെ മകനോട് ആദിയിൽ ബ്രഹ്മനെ (Brahman) കുറിച്ച് അന്വേഷിക്കാൻ ഉപദേശിക്കുന്നു (തത് വിജിജ്ഞാനാസ്വ).

വേദത്തിൽ, കർമ്മ സംന്യാസ (ആത്മീയ സെമിനാറിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം പാകം ചെയ്യുക), കർമ്മ ഫല ത്യാഗം (ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ വസ്തുക്കൾക്കുള്ള ചെലവ്) എന്നിവ അടങ്ങുന്ന കർമ്മ യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ വിശദമായി കൈകാര്യം ചെയ്തതിനാൽ കർമ്മയോഗയ്ക്കു ഒന്നാം സ്ഥാനം ലഭിച്ചു. സൈദ്ധാന്തിക (theoretical) ജ്ഞാന യോഗ അല്ലെങ്കിൽ  ഭക്തി യോഗ എന്നിവയെക്കാൾ പ്രധാനം കർമ്മയോഗ അല്ലെങ്കിൽ പ്രായോഗിക ഭക്തിയാണ്(practical devotion) എന്നതിനാൽ കർമ്മയോഗയ്ക്കു ഒന്നാം സ്ഥാനത്തിന്റെ പ്രാധാന്യം നൽകിയത്. അതിനാൽ, അന്തിമഫലം നൽകുന്ന അവസാന ഘട്ടമാണ് കർമ്മയോഗം. നമുക്ക് യുക്തിപരമായി വിശകലനം ചെയ്യാം. കർമ്മയോഗം എന്നാൽ ദൈവിക പ്രബോധകനോടുള്ള സേവനവും ത്യാഗവുമാണ്(service and sacrifice to the divine preacher). ഇവ രണ്ടും നാം ഒരു പ്രസംഗകനോട് ചെയ്യുന്നുവെന്നും അവന്റെ പ്രസംഗം തെറ്റായ ജ്ഞാനം നൽകുന്നുവെന്നും കരുതുക, നമുക്ക് ഇരുവശത്തും നഷ്ടം സംഭവിക്കുന്നില്ലേ? പ്രബോധകന്റെ ജ്ഞാനം നമുക്ക് തൃപ്തികരമല്ലാത്തതിനാൽ സേവനച്ചെലവും ഗുരുദക്ഷിണയായി സമർപ്പിച്ച പണവും(cost of service and the money sacrificed as Guru Dakshina) തിരികെ നൽകാൻ നമ്മൾ ആവശ്യപ്പെടുമോ?

ആദ്യം, പ്രബോധകനിൽ നിന്ന് ആദ്ധ്യാത്മിക ജ്ഞാനം (spiritual knowledge) കേൾക്കണം, തുടർന്ന് പ്രസംഗകൻ പ്രസംഗിക്കുന്ന ജ്ഞാനം മികച്ച യഥാർത്ഥ അറിവാണോ (excellent true knowledge )(പ്രജ്ഞാനം) എന്ന് തീരുമാനിക്കണം. അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജ്ഞാനം ശ്രേഷ്ഠവും മനസ്സിനെ പ്രചോദിപ്പിക്കുന്നതുമാണെങ്കിൽ കൂടുതൽ ജ്ഞാനം ലഭിക്കാൻ നാം അദ്ദേഹത്തെ സേവിച്ചുകൊണ്ടേയിരിക്കും.   പിന്നെ, സ്‌കൂളുകളിലോ കോളേജുകളിലോ നൽകുന്ന ട്യൂഷൻ ഫീസ് പോലെ ഒരു മുൻ നിബന്ധനകളില്ലാതെ ഗുരുദക്ഷിണയും നമുക്ക് സമര്‍പ്പിക്കാം. പ്രവേശന സമയത്ത് തന്നെ ഞങ്ങൾ സ്കൂളിലോ കോളേജിലോ ട്യൂഷൻ ഫീസ് അടയ്ക്കുന്നുവെന്ന് നിങ്ങൾ വാദിച്ചേക്കാം. ഇവിടെ, ഒരു സദ്ഗുരു യഥാർത്ഥ ആദ്ധ്യാത്മിക ജ്ഞാനം പ്രസംഗിക്കുന്നതും സ്കൂളിൽ ചില ഭൗതികമായ അറിവ് പഠിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങൾ അറിഞ്ഞിരിക്കണം. ഭൌതിക വിജ്ഞാനത്തിൽ(materialistic knowledge), നിർദ്ദിഷ്ട പാഠപുസ്തകങ്ങളിൽ സ്റ്റാൻഡേർഡു് ആശയങ്ങൾ അടങ്ങിയ സിലബസു് നിലവിലുണ്ടു്. ടീച്ചർ നന്നായി പഠിപ്പിക്കുന്നുണ്ടോ, എല്ലാ സിലബസും പൂർത്തിയാക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ അധികാരികളുണ്ട്. അപാകത കണ്ടെത്തിയാൽ അധ്യാപകനെ താക്കീത് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യും. സദ്ഗുരുവിന്റെ (Sadguru /God in human form) ആദ്ധ്യാത്മിക ജ്ഞാനം പ്രബോധനം ചെയ്യുന്ന പരിപാടിയിൽ ഇത്തരം സംവിധാനം ഇല്ല.

മുൻകൂട്ടി ഫീസ് അടയ്ക്കുന്നത് ഒരു സ്കൂളിലോ കോളേജിലോ വലിയ റിസ്ക് (അപകടസാധ്യത) ഉണ്ടാക്കുന്നില്ല. സദ്ഗുരുവിന്റെ പ്രബോധനത്തിൽ അങ്ങനെയല്ല. കൂടാതെ, ഭൗതിക വിദ്യാഭ്യാസത്തിൽ(materialistic education) നിശ്ചിത ഫീസ് നിലവിലുണ്ട്, എന്നാൽ സദ്ഗുരുവിനുള്ള ഗുരു ദക്ഷിണ നിർദ്ദേശിക്കപ്പെടുന്നില്ല, മറിച്ച് അത് സദ്ഗുരുവിനോടുള്ള നമ്മുടെ കഴിവിനെയും ഭക്തിയെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് ദൈവത്തിന്റെ അവതാരത്തെ സേവിക്കണമെങ്കിൽ പോലും, നിങ്ങൾക്ക് അവിടുത്തെ സേവിക്കാൻ കഴിയുന്ന വിധത്തിൽ അവതാരത്തെ തിരിച്ചറിയുകയും അറിയുകയും(identify and know) വേണം, ഇത് ആദ്യം ജ്ഞാന യോഗയെയും (അവതാരത്തെ അറിയുക) തുടർന്നുള്ള ഘട്ടത്തിൽ കർമ യോഗയെയും (അവതാരത്തെ സേവിക്കുക) സൂചിപ്പിക്കുന്നു.  ഗീതയിൽ ആദ്യത്തെ 6 അദ്ധ്യായങ്ങൾ കർമ്മയോഗവും അടുത്ത 6 അദ്ധ്യായങ്ങൾ ഭക്തിയോഗവും അവസാനത്തെ 6 അദ്ധ്യായങ്ങൾ ജ്ഞാനയോഗവുമാണെന്ന് ചിലർ പറയുന്നു. ഇതാണ് ഏറ്റവും രസകരമായ തമാശ. ഗീതയിൽ എല്ലായിടത്തും, ആവശ്യമുള്ളിടത്തെല്ലാം ഈ മൂന്ന് യോഗകളും ക്രമരഹിതമായി(random) ചർച്ച ചെയ്യപ്പെട്ടു. ഗീതയിലെ ഏതെങ്കിലും വാക്യത്തിന്റെ അർത്ഥത്തിലേക്ക് നിങ്ങൾ ആഴത്തിൽ പോയാൽ, അതിൽ 3 യോഗകളും അടങ്ങിയിരിക്കുന്നു, അതിനാൽ, ഓരോ ശ്ലോകവും ഒരു മിനി ഭഗവദ്ഗീതയാണ്. അൽപ്പം സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും ഇതാണ് ക്രമം.

 

 
 whatsnewContactSearch