home
Shri Datta Swami

Posted on: 18 Dec 2022

               

Malayalam »   English »  

ഭഗവാൻ ദത്ത എല്ലാ കാലത്തും മൂന്ന് ശിരസ്സുകളുമായി നിലനിൽക്കുന്നുണ്ടോ, അതോ അത് ഒരു പ്രതീകാത്മക പ്രതിനിധാനം മാത്രമാണോ?

[Translated by devotees]

ശ്രീ ദിവാകർ റാവു ചോദിച്ചു: പാദനമസ്കാരം സ്വാമി, ഭഗവാൻ ദത്ത എല്ലാ കാലത്തും 3 ശിരസ്സുകളുമായി നിലനിൽക്കുന്നുണ്ടോ അതോ നമ്മൾ ബിംബങ്ങളിൽ(idols) കാണുന്നത് പോലെ ബ്രഹ്മാവിനും വിഷ്ണുവിനും ശിവനുമുള്ള പ്രതീകാത്മക പ്രതിനിധാനം മാത്രമാണോ? സ്വാമിക്ക് നന്ദി. അങ്ങയുടെ ദാസൻ, ദിവാകര റാവു.

സ്വാമി മറുപടി പറഞ്ഞു:- ദത്ത ഭഗവാൻ ഒരേ ശിരസ്സുള്ള ഒരു വ്യക്തിയായി കണക്കാക്കിയാൽ, മൂന്ന് കർത്തവ്യങ്ങളും മൂന്ന് പ്രവർത്തനങ്ങളും ഒരേ തലയാണ് ചെയ്യുന്നത് എന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. യഥാർത്ഥത്തിൽ, ദത്ത ഭഗവാൻന്റെ ഊർജ്ജസ്വലമായ ശരീരം(energetic body) പരബ്രഹ്മൻ (സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൈവം/unimaginable God) സൃഷ്ടിച്ചപ്പോൾ അത് ഏക ശിരസ്സും രണ്ട് കൈകളുമായിരുന്നു. ലോകത്തിന്റെ സൃഷ്ടി(creation), പരിപാലനം(maintenance), അലിയിക്കൽ (dissolution) എന്നീ മൂന്ന് ശക്തികൾ ഏക ശിരസ്സിനുണ്ടായിരുന്നു. പിന്നീട് ദത്ത ഭഗവാൻ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും ഊർജ്ജസ്വലമായ ശരീരങ്ങളെ സൃഷ്ടിച്ച് അവരുമായി പ്രത്യേകം ലയിച്ച്(merge) അവരെ ഭഗവാൻ ബ്രഹ്മാവും ഭഗവാൻ വിഷ്ണുവും ഭഗവാൻ ശിവനും ആക്കി മാറ്റി. ഭഗവാൻ ബ്രഹ്മാവ് സൃഷ്ടിയെ സൃഷ്ടിച്ചു, അതിനർത്ഥം ബ്രഹ്മാദേവനിൽ അടങ്ങിയിരിക്കുന്ന ദത്ത ഭഗവാൻ സൃഷ്ടിയെ സൃഷ്ടിച്ചുവെന്നാണ്. ഇതിനുശേഷം ഭഗവാൻ വിഷ്ണു ലോകത്തെ ഭരിക്കാൻ തുടങ്ങി. ഇതിനുശേഷം, ഭഗവാൻ ശിവൻ ലോകത്തെ അലിയിപ്പിച്ചു(dissolution) (ഡിസൊല്യൂഷൻ എന്നാൽ സ്ഥൂലാവസ്ഥയിലുള്ള (gross state) ലോകത്തെ സൂക്ഷ്മമായ(subtle state)  അവസ്ഥയിലേക്ക് മാറ്റുന്നതിനെ അര്ഥമാക്കുന്നു. സൂക്ഷ്മമായ അവസ്ഥ എന്നുപറയുന്നത് മനസ്സിൽ നിലനിൽക്കുന്ന പ്ലാനിനെയാണ്(പദ്ധതി) (plan existing in mind) അർത്ഥമാക്കുന്നത്.

സമ്മാനിച്ച പരമമായ യാഥാർത്ഥ്യത്തെ (gifted absolute reality ) പിൻവലിക്കാതെ സ്ഥൂലാവസ്ഥയുടെ സത്തയെ(concentration) കുറയ്ക്കുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. പിന്നെ, ബ്രഹ്മദേവൻ വീണ്ടും ലോകത്തെ സൃഷ്ടിക്കുന്നു (ലോകം മാനസിക പദ്ധതിയുടെ ഘട്ടത്തിൽ നിന്ന് ഭൌതിക യാഥാർത്ഥ്യത്തിൻറെ ഘട്ടത്തിലേക്ക് കൊണ്ടുവരുന്നത് ലോകത്തിനു ദാനമായിട്ടു ലഭിച്ച സമ്പൂർണ യാഥാർത്ഥ്യത്തെ(the gifted absolute reality of the world) പിൻവലിക്കാതെ മാനസിക പദ്ധതിയുടെ (mental plan ) സത്തയെ വർദ്ധിപ്പിക്കുക വഴിയാൺ). ഇതുപോലെ, കാലചക്രം (സൈക്കിൾ/cycle) വീണ്ടും വീണ്ടും ആവർത്തിക്കുന്നു, ഇത് സിനിമ ഷോ സ്ക്രീനിൽ ഓടിക്കുന്നത് പോലെയും അവസാനം ഫിലിം റീൽ (film reel) അടുത്ത ഷോയ്ക്കായി സൂക്ഷിക്കുന്നതും പോലെയുമാണ്.

 ആദ്യ കാലചക്രത്തിൽ, സൃഷ്ടിക്ക് ശേഷം, ആത്മാക്കൾ വേദത്താൽ ആശയക്കുഴപ്പത്തിലായി, ഈ മൂന്ന് പ്രവർത്തനങ്ങളും ചെയ്യുന്നത് ഒരേ ദൈവമാണെന്നു പറയുന്നു, അതേസമയം ഋഷികൾ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിങ്ങനെ മൂന്ന് ദൈവത്തിന്റെ മൂന്ന് രൂപങ്ങളെ വെവ്വേറെ കാണുന്നു. ഈ ആശയക്കുഴപ്പം നീക്കാൻ, ദത്ത ഭഗവാൻ മൂന്ന് മുഖങ്ങളും ആറ് കൈകളുമായി മൂന്ന് കർത്തവ്യങ്ങൾ ചെയ്യുന്ന ദൈവത്തിന്റെ ഏക വ്യക്തിത്വം കാണിക്കുന്നു. ഈ ആശയം വളരെ വ്യക്തമായി കാണിക്കാൻ ദത്ത ഭഗവാൻ ആഗ്രഹിച്ചു, അതിനാൽ ഈ മൂന്ന് പ്രവർത്തനങ്ങളിൽ പ്രശസ്തനായ ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും തലകളാണ് മൂന്ന് തലകൾ.

അന്നുമുതൽ, ദത്തദേവന്റെ ഊർജ്ജസ്വലമായ രൂപം ആ മൂന്ന് തലകളും ആറ് കൈകളും ഉള്ളതായിഎന്നെന്നേക്കുമായി നിലനിൽക്കുന്നു, അതിനാൽ ഈ ആശയം ശാശ്വതമായി വ്യക്തമാണ്. അതിനാൽ, ഇത് യഥാർത്ഥത്തിൽ ആശയത്തിന്റെ പ്രതിനിധാനം മാത്രമാണ്. ദത്ത ദൈവം മനുഷ്യാവതാരമായി വരുമ്പോൾ, അവൻ എപ്പോഴും മനുഷ്യത്വത്തിന്റെ സ്വഭാവത്തിന് അനുസൃതമായി ഒറ്റ തലയും രണ്ട് കൈകളുമായി വരുന്നു. മനുഷ്യാവതാരത്തെ മൂന്ന് തലയുള്ള ദൈവമായി മനസ്സിലാക്കണം, കാരണം മൂന്ന് തലകൾ ഈ സങ്കൽപ്പത്തിന്റെ വ്യക്തിത്വങ്ങൾ മാത്രമാണ്. മനുഷ്യാവതാരം ചിലപ്പോൾ മൂന്ന് തലകളും ആറ് കൈകളും ഉള്ള ഊർജ്ജസ്വലമായ അവതാരമായി (energetic incarnation) കാണപ്പെടുന്നു.

 
 whatsnewContactSearch