
20 Apr 2024
[Translated by devotees of Swami]
[മിസ്സ്. ത്രൈലോക്യ ചോദിച്ചു:- പാദനമസ്കാരം, സ്വാമി. അദ്വൈത ദർശനം കേൾക്കുമ്പോൾ, ഒരുവൻ ദൈവമാണെന്ന് തോന്നുന്നതിനാൽ പൂർണ്ണമായ ഊർജത്തോടെ വളരെയധികം പ്രോത്സാഹനവും ആവേശവും ലഭിക്കുന്നു. സ്വാമി, ആത്മീയതയിൽ താൽപര്യം കാണിക്കാനും ഈ ലൗകിക ഭൗതികതയിൽ നിന്ന് വേർപിരിയാനും ഇത് ആത്മാവിൻ്റെ നല്ല ആകർഷണവും പ്രോത്സാഹനവുമാണെന്ന് അങ്ങ് കരുതുന്നില്ലേ?]
സ്വാമി മറുപടി പറഞ്ഞു:- ഒരു ഭക്തനെ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നതിനായി, ഒരുതരം പ്രോത്സാഹനമെന്ന നിലയിൽ, ഭക്തന് നിങ്ങൾ ഒരു കുപ്പി വൈൻ നൽകുമോ? വൈൻ ആവേശത്തോടൊപ്പം വളരെയധികം ആകർഷണവും പ്രോത്സാഹനവും നൽകുന്നു. വൈൻ കുടിക്കുന്നതിൻ്റെ ദോഷഫലങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. അതുപോലെ, അദ്വൈത ദർശനം സ്വീകരിക്കുമ്പോൾ ആത്മാവിൽ ഉണ്ടാകുന്ന പ്രതികൂല ഫലങ്ങളെക്കുറിച്ച് ചിന്തിക്കണം. ശരീരത്തിൻ്റെ ആരോഗ്യത്തിന് കുറച്ച് ആൽക്കഹോൾ ആവശ്യമാണ്, ഫെർമെന്റഷന് വഴി ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നാണ് അത്തരം മദ്യം ശരീരത്തിന് നൽകുന്നത്. കുപ്പിയിൽ നിന്ന് നിങ്ങൾ വിതരണം ചെയ്യുന്ന മദ്യം ആരോഗ്യത്തിന് ദോഷകരമായ ഫലങ്ങൾ നൽകുന്ന അധിക അളവാണ്. അതുപോലെ, നല്ല മനസ്സുള്ള (സത്വഗുണം) ആത്മാക്കൾക്ക് അദ്വൈത ദർശനം നന്മ ചെയ്യും. നല്ല ആളുകളിൽ, ഈ തത്ത്വചിന്ത വിഷാദങ്ങളെ മറികടക്കുന്നതിനും ജീവിതത്തിൽ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ ആവശ്യമായ ആത്മവിശ്വാസം നേടുന്നതിനും ഉപയോഗപ്രദമാകും. പക്ഷേ, ഒരു മോശം വ്യക്തിക്ക് (രജസ്സ്, തമസ്സ് ഗുണങ്ങൾ) ഈ തത്ത്വശാസ്ത്രം അധിക വൈനിനെപ്പോലെ പ്രവർത്തിക്കുന്നു, അത് നെഗറ്റീവ് ഇഫക്റ്റുകൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, രജസ്സിൻ്റെയും തമസ്സിൻ്റെയും ആൾരൂപമായ ഒരു അസുരൻ്റെ കാര്യത്തിൽ, അത്തരം തത്ത്വചിന്തകൾ മോശമായ ഫലങ്ങൾ വികസിപ്പിച്ചെടുക്കുന്നു, അതിലൂടെ അസുരൻ താൻ മാത്രമാണ് ദൈവമെന്ന് വിളിച്ചുപറയുന്നു. രാവണൻ, ഹിരണ്യകശിപു തുടങ്ങിയ അസുരന്മാരുടെ കാര്യത്തിൽ നാം ഇത് കാണുന്നു.
ശങ്കരൻ പറഞ്ഞതുപോലെ എല്ലാ ആത്മാവും ദൈവമാണെന്ന് ഒരു നല്ല മനുഷ്യൻ പറയും ( ജീവോ ബ്രഹ്മൈവ നാ'പരഃ... ). അദ്വൈത ദർശനം അവതരിപ്പിക്കുന്നതിന് മുമ്പ് ശങ്കരൻ മനസ്സിൻ്റെ ശുദ്ധിയെക്കുറിച്ച് ഊന്നിപ്പറഞ്ഞതിൻ്റെ കാരണം ഇതാണ്. മനസ്സിൻ്റെ ശുദ്ധി എന്നതിനർത്ഥം മനസ്സിന് രജസ്സിനെയും തമസ്സിനെയും ഫിൽട്ടർ ചെയ്യുന്ന സത്വഗുണം വളരെ പ്രബലമായിരിക്കുമെന്നാണ്. താൻ മാത്രമാണ് ദൈവമെന്ന് ഒരു അസുരൻ പറയുന്നു, ഭഗവാൻ കൃഷ്ണനെപ്പോലെ ഒരു മനുഷ്യാവതാരവും താൻ മാത്രമാണ് ദൈവമെന്ന് പറഞ്ഞത്. ഒരു ആത്മാവ് മാത്രമേ ഈശ്വരനാകൂ എന്ന് ഇരുവരും പറയുന്നതിനാൽ അസുരനും കൃഷ്ണനും തമ്മിലുള്ള വ്യത്യാസം എന്താണ്. വ്യത്യാസം എന്തെന്നാൽ, രജസ്സും തമസ്സും മൂലമുള്ള അസുരൻ താൻ മാത്രമാണ് ദൈവമാണെന്ന് പറയുന്നത്, അത് മറ്റ് ആത്മാക്കളോടുള്ള അഹങ്കാരത്തിലും അസൂയയിലും അധിഷ്ഠിതമാണ്. കൃഷ്ണൻ ഇതേ കാര്യം പറഞ്ഞത് ആത്മീയ ആശയത്തിന്റെ യാഥാർത്ഥ്യത്തെ അടിസ്ഥാനമാക്കിയാണ്, അല്ലാതെ മറ്റ് ആത്മാക്കളോടുള്ള അഹങ്കാരത്തിൻ്റെയും അസൂയയുടെയും അടിസ്ഥാനത്തിലല്ല. കൃഷ്ണൻ 99% സത്വത്താൽ നിറഞ്ഞ ഒരു ആത്മാവാണ്, എന്നാൽ അസുരൻ 99% രജസ്സും തമസ്സും കൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനാൽ, കൃഷ്ണൻ ദൈവത്തിൻ്റെ അവതാരമാണ്, എന്നാൽ അസുരൻ ദൈവത്താൽ ശിക്ഷിക്കപ്പെടേണ്ട ഏറ്റവും മോശമായ ആത്മാവാണ്. ജീവിതത്തിൽ ആവശ്യമായ സന്ദർഭങ്ങളിൽ (വിഷാദവും ആത്മവിശ്വാസക്കുറവും പോലെ) അത് ശരിയായി ഉപയോഗിക്കാൻ അദ്വൈത ദർശനം ഭക്തനെ സഹായിക്കുന്നുവെങ്കിൽ, ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ മദ്യം ലഭിക്കുന്നത് പോലെ അത് നല്ലതാണ്. അസുരന്റെ കാര്യത്തിലും ഇതേ തത്ത്വശാസ്ത്രം കുപ്പികളിലൂടെ എടുക്കുന്ന അധിക മദ്യം പോലുള്ള മോശം ഫലങ്ങൾ സൃഷ്ടിക്കുന്നു. അദ്വൈതദർശനം ആവശ്യമുള്ളപ്പോഴെല്ലാം അത് ഉപയോഗിച്ച് ആത്മീയ പാതയിൽ മനുഷ്യരാശിയെ സഹായിക്കുക മാത്രമാണ് ശങ്കരൻ്റെ ലക്ഷ്യം. എന്നാൽ, മിക്ക മനുഷ്യരിലും, അദ്വൈത ദർശനം മാനസിക ശുദ്ധിയുടെ (ചിത്ത ശുദ്ധി) അഭാവം മൂലം മോശമായ ഫലങ്ങൾ സൃഷ്ടിച്ചു.
അതിനാൽ, അദ്വൈത ദർശനത്തിലൂടെ ഭക്തരെ പ്രാരംഭ കിക്ക് ആയി ആകർഷിക്കുമ്പോൾ, ആത്മീയ ജ്ഞാനം സ്വീകരിക്കുന്നവർക്ക് പിന്നീടുള്ള ദോഷഫലങ്ങൾ മനസ്സിലാക്കുന്ന മൊത്തത്തിലുള്ള ചിത്രം വെളിപ്പെടുത്തുന്നതിൽ പ്രസംഗകൻ വളരെ ശ്രദ്ധാലുവായിരിക്കണം. ശങ്കരൻ അദ്വൈത ദർശനത്തിൻ്റെ സ്ഥാപകനാണെങ്കിലും, ഈ ദോഷഫലങ്ങൾ ഒഴിവാക്കാൻ, അവൻ മാത്രമാണ് ദൈവമെന്നും എല്ലാ ആത്മാവും അല്ലെന്നും (ഉരുക്കിയ ഈയം കുടിച്ച്) പ്രായോഗികമായി അദ്ദേഹം തെളിയിച്ചു. ഒരു ഭക്തൻ സദ്ഗുരുവിൽ നിന്ന് പഠിച്ച സൂക്ഷ്മമായ പരിശീലനത്തോടെ അദ്വൈത ദർശനമായ വാൾ ഉപയോഗിക്കണം. അല്ലാത്തപക്ഷം, അശ്രദ്ധമായി വാൾ കൈകാര്യം ചെയ്യുന്നതിലൂടെ ഭക്തൻ തൻ്റെ കൈ തന്നെ മുറിക്കും. ശ്രീ സത്യസായി ബാബ എല്ലാ മനുഷ്യരെയും ആകർഷിക്കുന്നതിനായി അദ്വൈത ദർശനത്തെക്കുറിച്ച് എപ്പോഴും സംസാരിച്ചു, ഇതാണ് അദ്ദേഹത്തിന് പൊതുസമൂഹത്തിൽ വലിയ ജനപ്രീതിക്ക് കാരണം. പക്ഷേ, ഒരു പ്രസംഗത്തിൽ, ഈ അദ്വൈത ദർശനത്തെ അടിസ്ഥാനമാക്കി ഒരാൾ ഭ്രാന്തമായ പ്രവൃത്തികൾ ചെയ്യരുതെന്ന് പറഞ്ഞു, അതായത് യഥാർത്ഥ അർത്ഥത്തിൽ ആത്മാവ് ദൈവമല്ല!
ഞാൻ പലതവണ പറഞ്ഞതുപോലെ, നിരീശ്വരവാദികളെ ഈശ്വരവാദികളാക്കാൻ ശങ്കരൻ ഈ തത്വശാസ്ത്രം സൃഷ്ടിച്ചു. ഈ രാജ്യം പൂർണ്ണമായും നിരീശ്വരവാദികളാൽ (പുരുർവമീമാംസകരും ബുദ്ധമതക്കാരും) നിറഞ്ഞപ്പോൾ, ദൈവം ശങ്കരനായി അവതരിച്ചു. നാസ്തികനായ ഓരോ ആത്മാവും ദൈവമാണെന്ന് പറയുകയല്ലാതെ മറ്റൊരു മാർഗവുമില്ല, കാരണം നിരീശ്വരവാദി താനല്ലാതെ (സ്വന്തം ആത്മാവ്) മറ്റൊന്നും ദൈവമായി സ്വീകരിക്കില്ല. തുടർന്ന്, ആത്മാവ് ദൈവമാണെന്നും ആത്മാവ് ഉണ്ടെന്നും അതിനാൽ ദൈവം ഉണ്ടെന്നും പറഞ്ഞു. ശങ്കരന് ഈ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മാവ് ഈ സൃഷ്ടിയുടെ ഭാഗമാണ്, സ്രഷ്ടാവോ സ്രഷ്ടാവിൻ്റെ ഭാഗമോ അല്ല. ആത്മാവ് ദൈവമാണെങ്കിൽ, ആത്മാവ് അനന്യവും ശാശ്വതവുമായിരിക്കണം. അത്തരമൊരു സാഹചര്യത്തിൽ, പ്രജാപതി ബൃന്ദാവനത്തിൽ നിന്ന് ചില ആത്മാക്കളെ (ഇടയന്മാരെയും പശുക്കളെയും) മോഷ്ടിച്ചപ്പോൾ, അതേ ആത്മാക്കളെ കൃഷ്ണൻ എങ്ങനെയാണ് സൃഷ്ടിച്ചത്? ഭഗവാൻ കൃഷ്ണൻ തന്നെ ദൈവമായതിനാൽ, ആത്മാവ് സൃഷ്ടിയുടെ ഒരു ഭാഗം മാത്രമായതിനാൽ അവൻ വീണ്ടും ആത്മാക്കളെ സൃഷ്ടിച്ചു. ഈ സൃഷ്ടി ദൈവം അവൻ്റെ സ്വന്തം വിനോദത്തിനായി സൃഷ്ടിച്ചതാണ്. അതിനാൽ, സൃഷ്ടിയുടെ ഭാഗമായ ആത്മാവും അവൻ സൃഷ്ടിച്ച വിനോദത്തിൻ്റെ ഒരു ഇനമാണ്. ഒരു വിനോദ നാടകത്തിൽ, നാടകം പൂർണ്ണമായി ആസ്വദിക്കുന്നതിന്, രംഗങ്ങളുടെ ക്രമീകരണങ്ങൾ എന്ന നിലയിൽ നിഷ്ക്രിയ ഇനങ്ങളും (അപാര പ്രകൃതി) അഭിനേതാക്കളെന്ന നിലയിൽ അവബോധ-ഇനങ്ങളും (പാരാ പ്രകൃതി) ആവശ്യമാണ്. ഗീത പറയുന്നത് ആത്മാവാണ് പ്രകൃതിയുടെ അല്ലെങ്കിൽ സൃഷ്ടിയുടെ ഏറ്റവും നല്ല ഭാഗമെന്ന് (പരാ പ്രകൃതി). ചില ക്ഷേമപ്രവർത്തനങ്ങൾക്കായി ദൈവം ഭൂമിയിൽ മനുഷ്യരൂപത്തിൽ അവതരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, ദൈവം ഒരു തിരഞ്ഞെടുത്ത ആത്മാവുമായി ലയിച്ച് ദൈവത്തിൻ്റെ മനുഷ്യാവതാരമായിത്തീരുന്നു, അത് ആത്യന്തിക ദൈവമാണ്. എല്ലാ ആത്മാവും ദൈവമല്ല, അതേ സമയം, ഒരു ആത്മാവും ദൈവമല്ലെന്ന് നിങ്ങൾക്ക് പറയാനാവില്ല. വെള്ളപ്പൊക്കവും വരൾച്ചയും ഒഴിവാക്കണം. ഒരു അവസരത്തിൻ്റെ ആവശ്യത്തിനായി പരമമായ സത്യത്തെ (ദൈവം സ്രഷ്ടാവാണെന്നും ആത്മാവ് സൃഷ്ടിക്കപ്പെട്ട വസ്തുവാണെന്നും) നാം സൗകര്യപൂർവ്വം മറന്നാലും, പരമമായ സത്യത്തെക്കുറിച്ചുള്ള സ്ഥിരമായ അജ്ഞത നാം നിലനിർത്തുവാൻ പാടില്ല.
★ ★ ★ ★ ★
Also Read
Why Are Many People Attracted By The Advaita Philosophy?
Posted on: 16/11/2022Swami Answers Questions Of Shri Satthireddy On Advaita philosophy
Posted on: 15/03/2024Don't You Think That Pravrutti Is To Be Concentrated More Than Nivrutti?
Posted on: 10/01/2024Don't You Think Rukmini Is More Fortunate Than Gopikas?
Posted on: 19/10/2022Can You Please Give Some Encouragement On This Difficult Path?
Posted on: 04/02/2005
Related Articles
Demarcation Of The Three Philosophies
Posted on: 14/11/2008Unimaginable God And Imaginable Soul
Posted on: 29/10/2024Shri Dattaguru Bhagavat Gita: Kaalabhairava Khanda: Chapter-16 Part-2
Posted on: 31/01/2019Why Is Every Soul Not God? Part-9
Posted on: 16/07/2021