
08 Feb 2023
[Translated by devotees]
[ഡോ. നിഖിൽ ചോദിച്ചു: പാദനമസ്ക്കാരം സ്വാമിജി, താഴെപ്പറയുന്ന ചോദ്യത്തിന് ദയവായി ഉത്തരം നൽകണമെന്ന് ഞാൻ അങ്ങയോടു പ്രാർത്ഥിക്കുന്നു. അങ്ങയുടെ ദാസൻ, നിഖിൽ
സ്വയം ബ്രഹ്മനാണെന്ന് (Brahman) അറിയുന്ന ഒരാൾ എങ്ങനെ എല്ലാം ആകും(become everything)? ആളുകൾക്ക് ഈ ജ്ഞാനം ലഭിക്കുമ്പോൾ ദൈവങ്ങൾ (ദേവന്മാർ) അസന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
വിശദാംശങ്ങൾ: ഈ ചോദ്യം ബൃഹദാരണ്യക ഉപനിഷത്തിലെ (1.4.10) ഇനിപ്പറയുന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
സംസ്കൃത വചനം(text): ബ്രഹ്മ വാ ഇദം അഗ്ര ആസിത്, തദ് ആത്മാനം ഏവവേത്, അഹം ബ്രഹ്മാസ്മിതി: തസ്മാത് തത് സർവ്വം അഭാവത്, തദ് യോ യോ ദേവാനം പ്രത്യാബുദ്ധ്യത, സ ഏവ തദ് അഭാവത്, തത മനഃ. തദ്ധൈതത് പശ്യൻ ഋഷിർ വാമ-ദേവഃ പ്രതിപേദേ, അഹം മനുർ അഭാവം സൂര്യഃ ചേതി, തദ് ഇദം അപി ഏതർഹി യ ഏവം വേദ, അഹം ബ്രഹ്മാസ്മിതി സരിവം വതി; തസ്യ ഹ ന ദേവാശ്ച നാഭൂത്യാ ഇഷതേ, ആത്മാ ഹൈ ഈശാം സ ഭവതി. അഥ യോ അന്യം ദേവതാം ഉപാസ്തേ, അന്യോ'സൌ അന്യോ' ഹം അസ്മിതി, ന സാ വേദ; യഥാ പശുർ, ഏവം സ ദേവാനാം; യഥാ ഹ വൈ ബഹവഃ പശവോ മനുഷ്യം ഭുഞ്ജ്യുഃ, ഏവം ഏകൈകഃ പുരുഷോ ദേവാൻ ഭുനക്തി; ഏകസ്മിന്ന ഏവ പശവാദിയ-മാനേ'പ്രിയം ഭവതി, കിഷു ബഹുഷു? തസ്മാദ് ഏഷാം തൻ ന പ്രിയം യദ് ഏതൻ മനുഷ്യാ വിദ്യുഃ.
പരിഭാഷ: ഈ ആത്മതത്വം(self) യഥാർത്ഥത്തിൽ ആദിയിൽ ബ്രഹ്മനായിരുന്നു(Brahman). അതു് സ്വയം അറിഞ്ഞതു് 'ഞാൻ ബ്രഹ്മൻ'("I am Brahman" ) എന്നാണു് അതുകൊണ്ടു് തന്നെ അതു് എല്ലാമായി. ദേവന്മാരിൽ(gods) ആർക്കാണോ ഈ ജ്ഞാനോദയം ഉണ്ടായിരുന്നത് അവരും ആ ബ്രഹ്മനായി. അതുതന്നെയാൺ ദർശികളുടെ(seers) (ഋഷികളുടെ) കാര്യവും, പുരുഷന്മാരുടെ കാര്യവും. ആ ആത്മതത്വം തിരിച്ചറിഞ്ഞ വാമദേവൻ(Vamadeva) അതു് തിരിച്ചറിഞ്ഞു: "ഞാൻ മനുവും സൂര്യനുമായിരുന്നു(I was Manu and the sun)". ഇന്നുവരെ, സമാനമായ രീതിയിൽ ആരെങ്കിലും സ്വയം 'ഞാൻ ബ്രഹ്മൻ' എന്നു് അറിയുന്നുവോ അവർ ഈ പ്രപഞ്ചം മുഴുവൻ ആയിത്തീരുന്നു. ദൈവങ്ങൾക്ക് പോലും ഇവനാകുന്നത് തടയാൻ കഴിയില്ല, അവൻ അവരുടെ സ്വയം ആയിത്തീർന്നു(he has become their Self). ഇപ്പോൾ ഒരു മനുഷ്യൻ മറ്റൊരു ദേവതയെ ആരാധിക്കുന്നു എങ്കിൽ: "അവൻ ഒന്നാൺ, ഞാൻ മറ്റൊന്നാൺ," എന്ന് ചിന്തിച്ചാൽ അയാൾ സ്വയം അറിയുന്നില്ല. ദേവന്മാർക്ക് മൃഗം പോലെയാൺ അങ്ങനെയുള്ളയാൾ. അനേകം മൃഗങ്ങൾ മനുഷ്യനെ സേവിക്കുന്നതുപോലെ ഓരോ മനുഷ്യനും ദൈവങ്ങളെ സേവിക്കുന്നു. ഒരു മൃഗത്തെ എടുത്തുകൊണ്ടുപോയാൽപ്പോലും, അത് ഉടമയ്ക്ക് സങ്കടമുണ്ടാക്കുന്നു, അനേകം മൃഗങ്ങളെ കൊണ്ടുപോകുമ്പോൾ എത്രമാത്രം കൂടുതൽ സങ്കടമുണ്ടാക്കും! അതിനാൽ മനുഷ്യർ ഇക്കാര്യം അറിയുക എന്നതു് ദൈവങ്ങൾക്കു് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല.
സ്വാമി മറുപടി പറഞ്ഞു:-
1) സ്വയം(self) എന്നാൽ അവതാരമാകുന്നതിന് മുമ്പ് പരബ്രഹ്മൻ(Parabrahman) (ബ്രഹ്മൻ/ Brahman) തനിച്ചായിരുന്ന അവതാരമാണ് എന്നാണ് അർത്ഥമാക്കുന്നത് . ബ്രഹ്മനല്ലാതെ മറ്റാർക്കും സ്വയം അറിയാൻ സാധിക്കാത്തതിനാൽ ബ്രഹ്മന് (Brahman) തന്നെത്തന്നെ അറിയാമായിരുന്നു. ബ്രഹ്മനെ അറിയുന്നവൻ ബ്രഹ്മനാണെന്നു വേദം പറയുന്നു, അതിനർത്ഥം ബ്രഹ്മന് തന്നെ സ്വയം അറിയാമെന്നും അതിനാൽ "ഞാൻ ബ്രാഹ്മനാണ്" (“I am Brahman”) എന്ന് പറയാൻ കഴിയും എന്നാണ്.
2) വേദപ്രകാരം വിനോദത്തിനുവേണ്ടിയാൺ(entertainment) ബ്രഹ്മൻ ഈ ലോകത്തെ സൃഷ്ടിച്ചത്. ബ്രഹ്മൻ ഒന്നുമാത്രമാണ്, രണ്ടാമത്തെ ഇനവും നിലവിലില്ല. ബ്രഹ്മൻ തന്നെത്തന്നെ സ്വയം സൃഷ്ടിച്ചാൽ, സൃഷ്ടിക്കു് ശേഷം ബ്രഹ്മൻ മാത്രം അവശേഷിക്കുന്നു, സൃഷ്ടി(creation) പൂർണ്ണമായും അഭാവമാണു്, ഈ സാഹചര്യത്തിൽ വിനോദം ഇല്ലാത്തതിനാൽ ബ്രഹ്മൻ നിഷ്ക്രിയനായിത്തീരുന്നു.
അതിനാൽ, വേദത്തിൽ (സ ദ്വിതീയ മയച്ചത്) പറഞ്ഞതുപോലെ വിനോദത്തിനായി രണ്ടാമത്തെ ഇനം സൃഷ്ടിച്ചു. അതുകൊണ്ടു തന്റെ സർവ്വശക്തിയാൽ ബ്രഹ്മൻ രണ്ടാമത്തെ ഇനം തനിക്കു വിനോദനം നേടുന്നതിന് വേണ്ടി സൃഷ്ടിച്ചതാണ്.
ബ്രഹ്മൻ സൃഷ്ടിയായി (അത് എല്ലാം ആയി/ It became all) നിങ്ങൾ പറഞ്ഞാൽ, അതിനർത്ഥം സൃഷ്ടിയെ(creation) സൃഷ്ടിച്ചുവെന്ന് മാത്രമാണ്, അത് വിനോദം നൽകുന്ന രണ്ടാമത്തെ ഇനമാണ്. ബ്രഹ്മൻ തന്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെ (absolute reality) സൃഷ്ടികൾക്ക് സമ്മാനിച്ചു, അങ്ങനെ ബ്രഹ്മന് പൂർണ്ണവും യഥാർത്ഥവുമായ വിനോദം ലഭിക്കും. ഇതിനർത്ഥം ബ്രഹ്മന് സൃഷ്ടിയെ നിയന്ത്രിക്കാൻ കഴിയില്ല എന്നല്ല, കാരണം ഒരു സമ്പൂർണ്ണ യാഥാർത്ഥ്യത്തിന്(absolute reality) മറ്റൊരു സമ്പൂർണ്ണ യാഥാർത്ഥ്യത്തെ നിയന്ത്രിക്കാൻ കഴിയില്ല, കാരണം ബ്രഹ്മൻ യഥാർത്ഥ അന്തർലീനമായ സമ്പൂർണ്ണ യാഥാർത്ഥ്യത്തോ ടെയാണ്(original inherent absolute reality) നിലനിൽക്കുന്നത്, അതേസമയം സൃഷ്ടി ആപേക്ഷിക യാഥാർത്ഥ്യമെന്ന് (relative reality) വിളിക്കപ്പെടുന്ന സമ്മാനമായി ലഭിച്ച സമ്പൂർണ്ണ യാഥാർത്ഥ്യത്തോടെയാണ്(gifted absolute reality) നിലനിൽക്കുന്നത്. അതിനാൽ, ബ്രഹ്മൻ സൃഷ്ടിയെ നിയന്ത്രിച്ചു, അതിന്റെ ഫലമായി ബ്രഹ്മൻ സൃഷ്ടിയായി എന്ന് പറയുന്ന ആദ്യത്തെ കേസ് (പ്രഥമവിഭക്തി/ Prathamāvibhakti) ബ്രഹ്മൻ സൃഷ്ടിയെ നിയന്ത്രിച്ചു എന്നാണ് (തദാധിനാ പ്രഥമവിഭക്തി/ Tadadhīna prathamāvibhakti) അർത്ഥമാക്കുന്നത്.
3) പ്രബുദ്ധമായ ആത്മാവ്(The enlightened soul) ബ്രഹ്മനായിത്തീർന്നു, ഇതിനർത്ഥം പ്രബുദ്ധമായ ആത്മാവും ബ്രഹ്മനാൽ നിയന്ത്രിക്കപ്പെടുന്നു എന്നാണ് (മുകളിൽ പറഞ്ഞ യുക്തിയുടെ അടിസ്ഥാനത്തിൽ). ഇപ്രകാരം എല്ലാ പ്രബുദ്ധാത്മാക്കളെയും(enlightened souls) ബ്രഹ്മൻ നിയന്ത്രിക്കുന്നു.
4) സാക്ഷാത്കാരം(Realization) എന്നാൽ ശരിക്കും സ്വയം(self) ബ്രഹ്മനായി മാറി എന്നാൺ അർത്ഥം. അങ്ങനെയുള്ള കേസിനെയാണ് അവതാരം(incarnation) എന്ന് പറയുന്നത്. അതുകൊണ്ട് വാമദേവനെ പോലെയുള്ള അത്തരം അവതാരത്തിന് മനുവും സൂര്യനും ആയി എന്ന് പറയാൻ കഴിയും. അതായത് മനുവും സൂര്യനും മറ്റും അവനാൽ(അവതാരത്താൽ) നിയന്ത്രിക്കപ്പെട്ടു എന്നാണ്. അത്തരം അവതാരം എല്ലാം ആയിത്തീർന്നു - അവൻ എല്ലാ സൃഷ്ടികളുടെയും നിയന്താവായിത്തീർന്നു എന്നാണ്.
5) ബ്രഹ്മൻ പല അവതാരങ്ങളായി മാറി ഓരോ അവതാരവും സ്വയം ബ്രഹ്മനാണെന്ന് അറിയുന്നു. ദേവന്മാർക്ക്(gods) പോലും ഇത് തടയാൻ കഴിയില്ല, കാരണം അവതാരം ബ്രഹ്മനാണ്, ബ്രഹ്മൻ എല്ലാ ദേവന്മാരുടെയും സ്വയമാണ്(self).
6) പുരുഷന്മാരിലേക്ക് (സാധാരണ മനുഷ്യർ) വരാം, അത്തരം അവസരം(opportunity) അസാധ്യമാണ്, തീർച്ചയായും അത്തരമൊരു സാധാരണ മനുഷ്യൻ അത് ബ്രഹ്മനാണെന്ന് തിരിച്ചറിയാൻ കഴിയില്ല, കാരണം അത് ബ്രഹ്മന്റെ അവതാരമല്ല, അതിനാൽ തന്നെ, അതിന് മുഴുവൻ സൃഷ്ടിയെയും നിയന്ത്രിക്കാൻ കഴിയില്ല.
7) മൃഗങ്ങൾ മനുഷ്യരെ സേവിക്കുന്നതുപോലെ സാധാരണ മനുഷ്യർ ദൈവങ്ങളെ സേവിക്കുന്നു. ഒരു സാധാരണ മനുഷ്യൻ അവതാരമല്ല (ബ്രഹ്മൻ), ഒരു മൃഗം പുല്ല് ലഭിക്കാൻ മനുഷ്യനെ സേവിക്കുന്നതുപോലെ ചില വരങ്ങൾ(boons) ലഭിക്കാൻ അത് ദൈവത്തെ സേവിക്കുന്നു.
8) ഒരു മൃഗത്തെ കൊണ്ടുപോയാൽ ഒരു വേലക്കാരനെ നഷ്ടമായതുകൊണ്ടു മനുഷ്യ ഉടമ ആശങ്കപ്പെടുന്നു. അതുപോലെ ഒരു മനുഷ്യൻ അവതാരമായാൽ ഒരു ഭൃത്യൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ദൈവങ്ങൾക്ക് ഉത്കണ്ഠ ഉണ്ടാകുന്നത്. ഇത് കാണിക്കുന്നത് ദേവന്മാർ പോലും സാധാരണ മനുഷ്യാത്മാക്കളെ പോലെ മാത്രമാണെന്നും യഥാർത്ഥത്തിൽ ബ്രഹ്മനെപോലെ വളരെ ശ്രേഷ്ഠരല്ലെന്നും ആണ്. ഇതിനർത്ഥം ദൈവങ്ങളോ മാലാഖകളോ ബ്രഹ്മനല്ല എന്നാണ്. ഈ സാധാരണ മനുഷ്യർ ആ മാലാഖമാർ പോലും അല്ല; അവർ ബ്രഹ്മനാണെന്ന് പറയാൻ പാടില്ല. ടോം, ഡിക്ക്, ഹാരി(Tom, Dick and Harry) എന്നീ സാധാരണക്കാരായ ഓരോ മനുഷ്യനും ബ്രഹ്മനല്ല എന്നാൺ ഇതിനർത്ഥം. ഒരു മനുഷ്യനെ മനുഷ്യാവതാരമാക്കാൻ ബ്രഹ്മൻ തന്നെ തിരഞ്ഞെടുത്തില്ലെങ്കിൽ, ഒരു മനുഷ്യനും സ്വന്തം അഭിലാഷത്താൽ ബ്രഹ്മനാകാൻ കഴിയില്ല!!
★ ★ ★ ★ ★
Also Read
Doesn't The Knower Of Brahman Become Brahman?
Posted on: 04/02/2005Realized Human Being Knows The Unreality Of Bonds
Posted on: 11/08/2012Is It True That He Who Knows Parabrahman Becomes Parabrahman?
Posted on: 02/08/2024Brahman Is Attained Only By Sacrifice
Posted on: 20/09/2024How Can Parabrahman Also Be Called As Brahman?
Posted on: 08/10/2023
Related Articles
The Unimiginable Parabrahman: Lakshmana Gita - Iii
Posted on: 17/12/2003Message On Datta Jayanti - Part-1
Posted on: 26/12/2004The Unimiginable Parabrahman: Lakshmana Gita - Iv
Posted on: 17/12/2003