home
Shri Datta Swami

Posted on: 22 Apr 2023

               

Malayalam »   English »  

ശ്രീ രാമനെ കാത്തിരുന്ന ശബരി എങ്ങനെ സമയം ചെലവഴിച്ചു?

[Translated by devotees]

[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു: നമസ്തേ സ്വാമി. ശബരി  മാതംഗ മുനി ആശ്രമത്തിൽ 13 വർഷം ശ്രീരാമനു വേണ്ടി മാത്രം കാത്തിരുന്നുവെന്ന ജീവിത ചരിത്രം ഞാൻ (ഗൂഗിളിൽ, google) വായിച്ചിട്ടുണ്ട്. ശബരിയുടെ ഗുണങ്ങൾ, അവളുടെ മാനസിക നില, അവൾ രാമനെ കാണുന്നതുവരെ ആ വർഷങ്ങളിൽ അവൾ എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ച് എന്നോട് പറയണമെന്ന് ഞാൻ അങ്ങയോടു അഭ്യർത്ഥിക്കുന്നു, അങ്ങനെ എനിക്ക് പ്രചോദനം ലഭിക്കും.]

സ്വാമി മറുപടി പറഞ്ഞു:- ശബരി(Shabari) മാതംഗ മുനിയിൽ(sage Matanga) നിന്ന് ആത്മീയ ജ്ഞാനം പഠിച്ചു. മനുഷ്യ ജന്മത്തിൽ ഒരു ഭക്തന്റെ ശരിയായ ആത്യന്തിക ലക്ഷ്യം മനുഷ്യാവതാരമാണെന്ന്(human incarnation) അവൾ മനസ്സിലാക്കി. അതിനാൽ, ഉയർന്ന ലോകങ്ങൾക്ക്(upper worlds) പ്രസക്തമായ, ഊർജ്ജസ്വലമായ അവതാരമായ ഭഗവാൻ വിഷ്ണുവിനുവേണ്ടി അവൾ തപസ്സു ചെയ്തില്ല. അതുകൊണ്ട് തന്നെ 13 വർഷം തപസ്സുചെയ്‌താലും വിഷ്ണുദേവൻ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പില്ലാത്തതിനാൽ മാത്രമാണ് അവൾ ദൈവത്തിന്റെ മനുഷ്യാവതാരത്തിനായി കാത്തിരുന്നത്. മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടാലും അവന്റെ ഭക്ഷണം ഊർജം(energy) മാത്രമാണ്, ഫലമല്ല(fruits). അതുകൊണ്ട് ശബരിക്ക് യഥാർത്ഥ ത്യാഗവും ദൈവസേവനവും (real sacrifice and service) ചെയ്യാൻ കഴിയില്ല. ത്യാഗത്തോടെ ദൈവത്തെ സേവിക്കാനുള്ള ഒരു പ്രേരണയല്ലാതെ, ദൈവത്തിൽ നിന്ന് നിറവേറ്റപ്പെടാനുള്ള (ലൗകികമോ ആത്മീയമോ) ഒരു ആഗ്രഹവും ശബരിക്ക് ഉണ്ടായിരുന്നില്ല, അതാണ് കർമ്മയോഗം(karma Yoga) എന്ന് വിളിക്കപ്പെടുന്ന അവസാന ഘട്ടം.

 
 whatsnewContactSearch