home
Shri Datta Swami

Posted on: 17 Jan 2023

               

Malayalam »   English »  

ആത്മാവ് ‘പ്രവൃത്തിയിൽ’ കുടുങ്ങിക്കിടക്കുമ്പോൾ ദൈവത്തിന് അധീനപ്പെടുവാൻ എങ്ങനെ സാധ്യമാകും?

(Translated by devotees)

(14-01-2023-ലെ ദിവ്യ സത്സംഗം: ശ്രീമതി. ഛന്ദ ചന്ദ്രയ്ക്കൊപ്പം ശ്രീമതി. സുധാ റാണി, മിസ്.  ഭാനു സമ്യക്യ, മിസ്.  ലക്ഷ്മി ത്രൈലോക്യ, മിസ്റ്റർ.  നിതിൻ ഭോസ്‌ലെ. എന്നിവർ പങ്കെടുത്തു )

 [ശ്രീമതി ഛന്ദ ചന്ദ്രയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു: പ്രവൃതിയിൽ (Pravritti) പൂർണമായും മുഴുകിയ ഒരു ആത്മാവ് മദ്യപാനിയായി മാറുകയും മദ്യത്തിന് വേണ്ടി എല്ലാ ലൗകിക ബന്ധങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. പ്രവൃത്തിയിൽ പൂർണ്ണമായും കുടുങ്ങിയ ഒരു ആത്മാവ് ഒരു വേശ്യയെ സ്നേഹിക്കുകയും എല്ലാ ലൗകിക ബന്ധങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. കുടുംബ ബന്ധനങ്ങളിൽ പൂർണമായും ബന്ധിതനായ ഒരു ഭ്രാന്തൻ കുടുംബ ബന്ധനങ്ങളെക്കുറിച്ച് അറിയാതെ തൻറെ ഭ്രാന്തിൽ പൂർണ്ണമായും രസിക്കുന്നു.

ഈ ഉദാഹരണങ്ങളെല്ലാം സാധ്യമാകുമ്പോൾ, പ്രവൃത്തിയിൽ(Pravritti) കുടുങ്ങിപ്പോയ ഒരു ആത്മാവിന് ഈശ്വരഭക്തിയിൽ ഭ്രാന്തനാകാനും എല്ലാ ലൗകിക ബന്ധങ്ങളെയും അവഗണിക്കാനും കഴിയാത്തത് എന്തുകൊണ്ട്? ഈ ഉദാഹരണങ്ങളിലെല്ലാം, വൈൻ, വേശ്യ, ഭ്രാന്ത് തുടങ്ങിയ ഒരു പ്രത്യേക ഇനത്തോടുള്ള ക്ലൈമാക്‌സ് ആകർഷണമായി നമ്മൾ അടിസ്ഥാന കാരണം കണ്ടെത്തുന്നു.

അതുപോലെ ഒരു ഭക്തൻ ദൈവത്തോടുള്ള ക്ലൈമാക്സ് ആകർഷണം വളർത്തിയെടുക്കുമ്പോൾ ചുറ്റുമുള്ള പ്രവൃതിയെയും അതുമായി ബന്ധപ്പെട്ട എല്ലാ ലൌകിക ബന്ധങ്ങളെയും അവഗണിക്കാൻ ഭക്തന് കഴിയുന്ന വിധത്തിൽ ഭ്രാന്ത് വളരെ സാദ്ധ്യമാൺ.

ഭക്തിയിൽ ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഒരു പദത്താൽ ലളിതമായി ഉൾക്കൊള്ളാൻ കഴിയും, അതിനെ ഭക്തി എന്ന് വിളിക്കുന്നു. ദൈവത്തിനു വേണ്ടി ഭ്രാന്തന്മാരായി മാറിയ നിരവധി ഉദാഹരണങ്ങൾ ഭൂതകാലത്തിലും വർത്തമാനത്തിലും ഉണ്ട്. ഭ്രാന്ത് എന്ന് വിളിക്കപ്പെടുന്ന ക്ലൈമാക്‌സിലേക്കുള്ള ആകർഷണം എന്ന ആശയം ജീവിക്കുന്ന ഉദാഹരണങ്ങൾ കാരണം സാധ്യമാണ്.

ഏകാഗ്രത, ധ്യാനം, സമർപ്പണം മുതലായ വാക്കുകൾ ആകർഷണം എന്ന ഒറ്റവാക്കിൽ പൂർണ്ണമായും ലയിക്കുന്നു. 99% ആത്മാക്കളും ലൗകിക ബന്ധങ്ങൾക്ക് പിന്നാലെ ഭ്രാന്തന്മാരാണ്, ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാൾ മാത്രമേ ഗീതയിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തിന് വേണ്ടി ഭ്രാന്തനാകാൻ ദൈവത്തിലേക്ക് തിരിയുകയുള്ളൂ (കശ്ചിന്മാം വെട്ടി തത്ത്വത...).

 
 whatsnewContactSearch