
14 Jan 2022
[Translated by devotees]
[മിസ്. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു:- സിനിമ കാണലും ലൗകിക വിഷയങ്ങളുമായി ബന്ധപ്പെട്ട നോവലുകൾ വായിക്കലും സമൂഹത്തിലെ എല്ലാവരുടെയും പൊതു വിനോദമാണ്. ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന ആത്മാവിന് ഇത് എങ്ങനെ നിയന്ത്രിക്കാം?]
സ്വാമി മറുപടി പറഞ്ഞു:- വാസ്തവത്തിൽ, സുഹൃത്തുക്കളുമായി അനാവശ്യ ഗോസിപ്പുകൾ, ലൌകിക സിനിമകൾ കാണുന്നതും ലൌകിക നോവലുകൾ വായിക്കുന്നതും ആത്മീയ പാതയുടെ പുരോഗതിക്ക് തടസ്സമാകുന്ന മൂന്ന് ഘടകങ്ങളാൺ, ഇവയെല്ലാം രംഭ, ഊർവശിയും മേനകയും എന്നു് വിളിക്കപ്പെടുന്ന മൂന്നു് സ്വർഗീയ നർത്തകരുടെ പരിഷ്കരിച്ച രൂപങ്ങൾ ആണ്, ഇവരെ മുനിമാരുടെ തപസ്സ് നശിപ്പിക്കാൻ ഉപയോഗിച്ചു. ആത്മീയ പുരോഗതിക്ക് തടസ്സമാകുന്ന ഈ മൂന്ന് ഘടകങ്ങളുടെ സ്വാധീനത്തിൽ നിന്ന് ഭക്തർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, ഈ മൂന്ന് തടസ്സപ്പെടുത്തുന്ന ഘടകങ്ങളെ ആത്മീയ രേഖയുടെ ഭാഗത്തേക്ക് നിങ്ങൾക്ക് വഴിതിരിച്ചുവിടാൻ കഴിയുന്ന ഒരു പാതയുണ്ട്, അതുവഴി ഈ ഘടകങ്ങളുടെ നെഗറ്റിവിറ്റി ഒരു പരിധിവരെ കുറയുന്നു. പാണ്ഡവർ, കൌരവർ തുടങ്ങിയ ലൌകിക ആത്മാക്കളുടെ പ്രവൃത്തിയുടെ(Pravrutti) കഥ വിവരിക്കുന്ന ഒരു സാമൂഹിക സിനിമ കൂടിയാണു് മഹാഭാരതം.
പക്ഷേ, ഈ കഥയിൽ എല്ലായിടത്തും നീതിയെ പിന്തുണയ്ക്കുകയും അനീതിയെ നശിപ്പിക്കുകയും ചെയ്യുന്ന വ്യക്തിത്വമുള്ള ഭഗവാൻ ശ്രീ കൃഷ്ണന്റെ ഒരു വേഷമുണ്ട്. ശുദ്ധമായ നിവൃത്തി(Nivrutti) വേണമെങ്കിൽ രാമായണത്തിലെയും ഭാഗവതത്തിലെയും സിനിമകൾ കാണാം.
ഇപ്പോഴുള്ള സാമൂഹിക സിനിമ, കൃഷ്ണ ഭഗവാൻ വ്യക്തിപരമായി പ്രത്യക്ഷപ്പെടുന്ന പ്രവൃതി തരത്തിലുള്ള മഹാഭാരതമോ രാമായണമോ നിവൃത്തി തരത്തിലുള്ള ഭാഗവതമോ അല്ല, അതിൽ ദൈവത്തിന്റെ മനുഷ്യാവതാരങ്ങളുടെ (human incarnations of God) കഥ മാത്രം വിവരിച്ചിരിക്കുന്നു. ശ്രീ കൃഷ്ണന്റെ ഭാവമില്ലാത്ത മഹാഭാരതമാണ് ഇപ്പോഴത്തെ സോഷ്യൽ സിനിമ അല്ലെങ്കിൽ സോഷ്യൽ നോവൽ. അതിനാൽ, ആളുകൾ ഇന്നത്തെ സോഷ്യൽ സിനിമയെ കാണുകയോ അല്ലെങ്കിൽ സോഷ്യൽ നോവൽ വായിക്കുകയോ ചെയ്യുന്നത് ദൈവം ഉൾപ്പെടുന്ന ആത്മീയ രേഖയുടെ ഒരു ഘടകവുമില്ലാതെ ശുദ്ധമായ ലൗകിക കാര്യമായി മാത്രമാണ്.
ഇപ്പോൾ മാറ്റം വരുത്തിയ മാർഗം(modified way), എന്തെന്നുവച്ചാൽ സിനിമയുടെ കഥയുടെ പശ്ചാത്തലത്തിൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ(unimaginable God) വേഷം സങ്കൽപ്പിക്കാവുന്നതും അദൃശ്യവുമായ ആദ്യ ഊർജ്ജസ്വലമായ അവതാരമായ ഭഗവാൻ ദത്ത(imaginable and invisible first energetic incarnation called God Datta) ഉള്ളതായും അവിടുന്ന് അദൃശ്യമായി നീതിയെ സപ്പോർട്ട് ചെയ്യുന്ന കഥയെ പിന്തുടരുന്നതായും എല്ലായിടത്തും അനീതിയെ ശിഷിക്കുന്നതായും അന്തിമ വിജയം അങ്ങനെ നീതിക്ക് മാത്രം ലഭിക്കുന്നതുമായും നമ്മൾ കാണണം.
നീതിക്കു അന്തിമ വിജയം ലഭിക്കുന്ന പ്രവണത പൊതുവെ ഒരു സിനിമയുടെ കഥയെഴുതുന്നവരോ നോവൽ എഴുതുന്നവരോ അവലംബിക്കാറുണ്ട്. ഈ പ്രവണത കഥയുടെ അവസാനത്തിൽ ഓരോ പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്നു, അതിനാൽ, സിനിമ അല്ലെങ്കിൽ നോവൽ വിജയിക്കും - അതിൻറെ അടിസ്ഥാനത്തിൽ മാത്രമേ എഴുത്തുകാരൻ കഥയുടെ ഇത്തരത്തിലുള്ള അവസാനം കർശനമായി പിന്തുടരുന്നുള്ളൂ.
ഈ രീതിയിൽ ഭക്തൻ സിനിമയെയോ നോവലിനെയോ പിന്തുടരുകയാണെങ്കിൽ, സിനിമയുടെയോ നോവലിന്റെയോ ലൗകിക കാര്യം ആത്മീയമായ രേഖയുടെ(spiritual line) നിറം നേടുകയും മഹാഭാരതത്തിന്റെ സിനിമയോ നോവലോ യഥാക്രമം കാണുകയോ വായിക്കുകയോ ചെയ്യുന്നതിന് തുല്യമായിത്തീരുന്നു. അത്തരം സാങ്കൽപ്പിക പശ്ചാത്തലത്തിലെങ്കിലും, പ്രവൃത്തിയിൽ(Pravrutti) നീതിയെ ഇഷ്ടപ്പെടുക, അനീതി ഇഷ്ടപ്പെടാതിരിക്കുക എന്ന ആശയം വികസിപ്പിച്ചെടുക്കുന്നു, അതിനുള്ള അടിസ്ഥാന കാരണം നിങ്ങൾ ഒരു ഭക്തനാണെങ്കിൽ നിങ്ങൾ ദൈവത്തെ ഇഷ്ടപ്പെടുകയും ദൈവം ഇഷ്ടപ്പെടാത്തത് ഇഷ്ടപ്പെടാതിരിക്കുകയും വേണം. പ്രവൃതിയിൽ ദൈവം എപ്പോഴും നീതിയെ ഇഷ്ടപ്പെടുന്നു, അനീതിയെ വെറുക്കുന്നു.
നിവൃത്തിയിൽ പോലും ദൈവം നീതിയെ ഇഷ്ടപ്പെടുന്നു, അനീതിയെ ഇഷ്ടപ്പെടുന്നില്ല, പ്രവൃത്തിയുടെ അതേ ഭരണഘടന(constitution) നിവൃത്തിയിലും പ്രയോഗിക്കുന്നു. കൃഷ്ണനോടൊപ്പം നൃത്തം ചെയ്ത പാപത്തിന് കൃഷ്ണന്റെ ചൂടുള്ള ചെമ്പ് പ്രതിമയെ ആലിംഗനം ചെയ്യുന്ന നരകത്തിൽ കഠിനമായ ശിക്ഷ നൽകുമെന്ന് ഭീഷണിപ്പെടുത്തി ഗോപികമാരോട് അവരുടെ വീടുകളിലേക്ക് മടങ്ങാൻ കൃഷ്ണൻ മുന്നറിയിപ്പ് നൽകി. കൃഷ്ണന്റെ പ്രതിമയായതിനാൽ അത് ആശ്ലേഷിക്കുന്നതിൽ തങ്ങൾ വളരെ സന്തോഷിക്കുമെന്ന് പറഞ്ഞു ഗോപികമാർ കൃഷ്ണന്റെ ഈ ഉപദേശം നിരസിച്ചു. ഈ രീതിയിൽ നിവൃത്തി ആരംഭിക്കുന്നത് ഭക്തർ മാത്രമാണ്, ദൈവമല്ല. അതിനാൽ, ആത്മാവിനെ പരിപൂർണ്ണമായ പ്രവൃത്തിയിൽ പരിശീലിപ്പിച്ചാൽ, ദൈവത്തിന്റെ വീക്ഷണകോണിൽ നിന്നുള്ള ആത്മാവിന്റെ ആത്മീയ പരിശ്രമം പൂർത്തിയാകും. അതിനാൽ, ഭക്തിയുള്ള ആത്മാവ് ഈ ആത്മീയ പശ്ചാത്തലം സിനിമയിലോ നോവലിലോ തുടക്കം മുതൽ പിന്തുടരുകയാണെങ്കിൽ, തടസ്സം നിൽക്കുന്ന ഘടകം പ്രോത്സാഹന ഘടകമായി മാറുന്നു.
★ ★ ★ ★ ★
Also Read
What Is The Way To Control Watching Movies So That One Can Divert To God?
Posted on: 29/06/2024How Do I Stop Watching Adult Movies?
Posted on: 09/06/2016Can A Soul Also Travel In Time?
Posted on: 22/08/2021When The Majority Follows The Worldly Line, How Will The Minority Follow The Spiritual Line?
Posted on: 31/08/2023Does God Control Souls Like Robots Or Does He Not Control Them?
Posted on: 20/06/2021
Related Articles
Discourse For Novelists And Scholars
Posted on: 28/01/2007Is The Creation Evolving Or Is It Just A Pre-shot Movie Watched By God?
Posted on: 18/12/2022Does God Decide Who We Will Marry In Future?
Posted on: 11/02/2021Revival Of Divine Knowledge-the Immediate Need
Posted on: 02/06/2012