home
Shri Datta Swami

Posted on: 29 Dec 2021

               

Malayalam »   English »  

നിവൃത്തിയെക്കുറിച്ച് പറയേണ്ടതില്ല, പ്രവൃത്തിയിൽ തന്നെ നന്നായി ശോഭിക്കാൻ എനിക്ക് കഴിയുന്നില്ല. ദയവായി എന്നെ നയിക്കൂ.

[Translated by devotees]

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: ദണ്ഡവത് പ്രണാമം, ദത്ത സ്വാമി ജി! അങ്ങയുടെ വിശുദ്ധ പാദങ്ങൾ എന്റെ നെറ്റിയിലും ഹൃദയത്തിലും സ്ഥാപിക്കണമേ. സ്വാമി ജി, എന്റെ മനസ്സ് ഒരിക്കലും ഒരു കാര്യത്തിൽ പറ്റിനിൽക്കില്ല, ഞാൻ എപ്പോഴും ആശയക്കുഴപ്പത്തിലാണ്, അതിന്റെ ഫലമായി ഞാൻ ഒരിക്കലും എന്റെ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും അവ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതുപോലൊരു ചിന്താഗതിയുള്ള എനിക്ക് നിവൃത്തിയെക്കുറിച്ച് സംസാരിക്കാനല്ലാതെ പ്രവൃതിയിൽ പോലും നന്നായി ചെയ്യാൻ കഴിയിയുന്നില്ല.

എന്റെ ഈ പ്രശ്‌നം കാരണം, എന്റെ കരിയർ ശോഭയുള്ളതാക്കുന്നതിന് വേണ്ടി, അങ്ങയുടെ കൃപയാൽ എന്റെ മാതാപിതാ ക്കൾക്കു  ലഭിച്ച പണം അവർ എനിക്ക് വേണ്ടി ധാരാളം പണം ഇതിനകം പാഴായിട്ടുണ്ട്. ദത്ത സ്വാമി ജി ഞാൻ അങ്ങയുടെ അഭയം തേടുന്നു, കാരണം അങ്ങാണ് ഞങ്ങളുടെ സദ്ഗുരു, ഞങ്ങളുടെ ദത്ത. ഞങ്ങളെ നയിക്കാൻ, ഞങ്ങളുടെ വേദനകളും സന്തോഷങ്ങളും പങ്കിടാനും, പാപികളെ ശരിയായ പാതയിൽ കൊണ്ടുപോകാനും, ഞങ്ങളുടെ ദുഷിച്ച മൃഗപ്രകൃതിയിൽ നിന്ന് ഞങ്ങളെ വിടുവിക്കാനും അങ്ങ് വന്നിരിക്കുന്നു. സ്വാമി ജി അവിടുത്തെ മാർഗനിർദേശം ഞാൻ തേടുന്നു, കാരണം ഭൗതിക ലോകത്തും ആത്മീയ ലോകത്തും എന്റെ സാഹചര്യം നിർണായകമാണ്. എന്നോട് പറയൂ ദത്ത സ്വാമി ജി, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ എങ്ങനെ ചെയ്യണം? സ്വാമിജി എന്നെ സഹായിക്കൂ. എന്നെ സഹായിക്കൂ. അങ്ങയുടെ കൃപയാൽ, അങ്ങയുടെ കൊച്ചു ഭക്തൻ ജയേഷ്.]

സ്വാമി മറുപടി പറഞ്ഞു:- നിങ്ങളുടെ കാര്യം എനിക്ക് പൂർണ്ണമായി മനസ്സിലായി. എല്ലാ ദിവസവും ഭഗവാൻ ഹനുമാനോട് പ്രാർത്ഥിക്കുകയും ഭഗവാൻ ഹനുമാനോട് ഭയങ്കരമായ ഭക്തി വളർത്തുകയും ചെയ്യുക. അവൻ നിങ്ങളുടെ പ്രവൃത്തിയും നിവൃത്തിയും (pravrutti and Nivrutti) ഒരേസമയം പരിപാലിക്കും. ദയവായി എന്റെ ഉപദേശം വളരെ ആത്മാർത്ഥമായി പിന്തുടരുക.

 
 whatsnewContactSearch