
23 Nov 2022
[Translated by devotees]
[ശ്രീ ഫണിയുടെ ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- അത് സ്വാർത്ഥതയല്ല, കാരണം ഇതിൽ സ്വാർത്ഥതയുടെ ഒരു ആവശ്യവും ദൈവത്തിൽ നിന്നും ലഭിക്കാൻ ആഗ്രഹിക്കുന്നില്ല. ആറ് ദുർഗുണങ്ങളും ദൈവത്തിലേക്ക് വഴിതിരിച്ചുവിടാമെന്ന് ഞാൻ പറഞ്ഞതു പോലെ ദൈവത്തിലേക്കു തിരിച്ചുവിട്ട ആകർഷണം മാത്രമാണ് ഇത്. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം:- ദൈവം മറ്റുള്ളവരുടേതല്ലെന്ന് നാം പറയരുത്. ഭഗവാൻ കൃഷ്ണൻ തനിക്ക് മാത്രമുള്ളതാണെന്നും കൃഷ്ണൻ മറ്റുള്ളവരുടേതല്ലെന്നും സത്യഭാമ (Satya Bhaama) പറഞ്ഞു. ഭഗവാൻ രാമൻ തനിക്കുമാത്രമുള്ളവനാണെന്നും മറ്റുള്ളവരുടേതല്ലെന്നും സീത പറഞ്ഞു, എന്നാൽ ഈ പ്രസ്താവന മധുരമായ ഭക്തിയിൽ (sweet devotion) മാത്രമായി ഒതുങ്ങുന്നു, മറ്റ് ഭക്തികളല്ല (not to other forms of devotion). വാസ്തവത്തിൽ, യുദ്ധത്തിൽ ലക്ഷ്മണൻ അബോധാവസ്ഥയിലായപ്പോൾ, ലക്ഷ്മണൻ ഇല്ലാതിരുന്നപ്പോൾ സീതയുടെ ആവശ്യമില്ലാത്തതിനാൽ യുദ്ധം നിർത്താൻ ഭഗവാൻ രാമൻ പറഞ്ഞു.
അതിനാൽ, ഭക്തിയുടെ രൂപം പ്രധാനമല്ല, യഥാർത്ഥ സ്നേഹത്തിന്റെ ഭാരമാണ് ശരിക്കും (weight of true love) പ്രധാനം. സഹോദരിയെന്ന നിലയിൽ ദ്രൗപദി എല്ലാ മധുര ഭക്തരെയുംക്കാൾ മികച്ചവളായിരുന്നു, കാരണം ദ്രൗപതി മാത്രം തന്റെ സാരി കൃഷ്ണന്റെ ബാൻഡേജായി ഉപയോഗിക്കുന്നതിന് ഒരു തുണിക്കഷണത്തിനായി കീറി. മധുരമുള്ള കൃഷ്ണഭക്തരെല്ലാം ഒരു തുണിക്കഷണം തേടി എല്ലാ ദിക്കിലേക്കും ഓടി. അതിനാൽ, സഹോദരൻ ലക്ഷ്മണന്റെയും സഹോദരി ദ്രൗപതിയുടെയും ഉദാഹരണങ്ങൾ കാണുമ്പോൾ, ഈ ആശയം വളരെ പ്രധാനമാണ്. രാമൻ ലക്ഷ്മണന്റെ മുമ്പിൽ സീതയെ നിരസിച്ചത് ത്യാഗത്തിൽ നിന്നാണ്, മധുരമായ ഭക്തിയിൽ നിന്നല്ല (from the point of sacrifice and not from the point of sweet devotion). രാമനേക്കാൾ ഇളയവനാണെങ്കിലും ലക്ഷ്മണൻ തന്റെ ഭാര്യയെ ഉപേക്ഷിച്ച് രാമനും സീതയും വനത്തിലെ ഒരു കുടിലിൽ സുഖിച്ചുകൊണ്ടിരുന്നപ്പോൾ ഊണും ഉറക്കവുമില്ലാതെ രാമനെ സേവിച്ചു.
★ ★ ★ ★ ★
Also Read
Filter Out Selfishness From Devotion
Posted on: 08/06/2011Selfishness Subsides With True Knowledge And Devotion
Posted on: 10/06/2011Removing Selfishness: Self Analysis And Devotion
Posted on: 26/05/2019Eligibility For Incarnation Is Not To Have Selfishness And Have Sacrifice To Work For Welfare Of Oth
Posted on: 19/05/2018
Related Articles
Nobody Will Be Punished Unnecessarily In God’s Constitution
Posted on: 15/12/2017How Did Aadishesha, The Servant Of God, Become God Himself?
Posted on: 19/12/2022Spiritual Significance Of The Ramayanam
Posted on: 05/10/2018Act Out Of Analysis; Not Emotion
Posted on: 13/04/2019Victory Of Knowledge Over Ignorance
Posted on: 24/10/2012