
17 Mar 2024
[Translated by devotees of Swami]
[ശ്രീ കിഷോർ റാം ചോദിച്ചു:- മറ്റൊരു മതത്തിൻ്റെ ഭക്തൻ ഹിന്ദുമതത്തിലെ ദൈവത്തെ ശകാരിക്കുമ്പോൾ നമുക്ക് മറ്റൊരു മതത്തിലെ ദൈവത്തെ വിമർശിക്കാം എന്ന് അങ്ങ് പറഞ്ഞു. അങ്ങനെയെങ്കിൽ നമ്മൾ പരമ ദൈവത്തെ ശകാരിക്കുകയല്ലേ ചെയ്യുന്നത്?]
സ്വാമി മറുപടി പറഞ്ഞു:- തിന്മ ചെയ്യുന്ന ഒരു ചീത്ത മനുഷ്യനോട് നിങ്ങൾ എതിർ തിന്മ ചെയ്യുമ്പോഴാണ് അവനെ സമാധാനിപ്പിക്കാൻ (പാസിഫൈ) കഴിയൂ. ഇവിടെ, നമ്മുടെ ലക്ഷ്യം ദൈവത്തെ ശകാരിക്കുകയല്ല, മറിച്ച് അവനെ സമാധാനിപ്പിക്കാൻ മോശമായ വഴിയെ ശകാരിക്കുക എന്നതാണ്. നമ്മളെ ദ്രോഹിക്കുന്ന ഒരു ചീത്ത വ്യക്തിയെ പ്രതികൂലമായ പ്രതികരണത്തിലൂടെ മാത്രമേ സമാധാനിപ്പിക്കാൻ പറ്റൂ. അവൻ സമാധാനി പ്പെടുമ്പോൾ, ഈ ഫസ്റ്റ് എയ്ഡ് ട്രീറ്റുമെന്റിലൂടെ, നിങ്ങൾക്ക് യഥാർത്ഥ ജ്ഞാനം വെളിപ്പെടുത്താൻ കഴിയും. എല്ലാ മതങ്ങളുടേയും ദൈവിക രൂപങ്ങളിൽ സാന്നിദ്ധ്യമുള്ള പൊതുവായ സമ്പൂർണ്ണ ദൈവത്തെ മറ്റ് മതത്തിലെ മോശം ഭക്തൻ തിരിച്ചറിയുന്നില്ല. അവൻ ദൈവത്തിൻ്റെ ഒരു രൂപത്തെ ശകാരിക്കുമ്പോൾ, അവൻ ദൈവത്തിൻ്റെ ഒരു തരം ബാഹ്യ വസ്ത്രത്തെ മാത്രമേ ശകാരിക്കുന്നുള്ളു. അവന്റെ ദൈവത്തിൻ്റെ രൂപത്തെ ശകാരിച്ചുകൊണ്ട് നിങ്ങൾ ഒരു കൌണ്ടർ നൽകുമ്പോൾ, നിങ്ങൾ ദൈവത്തിൻ്റെ മറ്റൊരു തരം ബാഹ്യ വസ്ത്രത്തെ മാത്രം ശകാരിക്കുകയാണെന്നും യഥാർത്ഥ ദൈവത്തെ ശകാരിക്കുന്നില്ലെന്നും നിങ്ങൾ മനസ്സിൽ കരുതണം. യഥാർത്ഥ ആശയം അറിയാതെ അവൻ ശകാരിച്ചതിനാലാണ് അയാളിൽ പാപം വരുന്നത്, യഥാർത്ഥ ആശയം മനസ്സിലാക്കി നിങ്ങൾ ശകാരിച്ചതു കൊണ്ട്, നിങ്ങള്ക്ക് പാപം വരുന്നില്ല. ദൈവത്തിൻ്റെ ബാഹ്യരൂപത്തെ ശകാരിക്കാനുള്ള നിങ്ങളുടെ ഉദ്ദേശം ദൈവത്തെ ശകാരിക്കുകയായിരുന്നില്ല, മറിച്ച് എതിരെയുള്ള ചീത്ത മനുഷ്യനെ പാസിഫൈ ചെയ്യുക എന്നതായിരുന്നു.
★ ★ ★ ★ ★
Also Read
Revelation Of The Absolute Truth About God
Posted on: 07/01/2012Some People Criticize Everyone Without Establishing Anything From Their Side - Part-2
Posted on: 28/08/2016
Related Articles
Does Your Denigration By Yourself Proves That You Are None Other Than The Lord Himself?
Posted on: 05/08/2022Song On God Datta - Svamatam Raashtram
Posted on: 05/06/2021Reply To The Poem 'swami-the Sweetest Scolder' Of Smt. Chhanda
Posted on: 27/05/2024