home
Shri Datta Swami

 Posted on 20 Mar 2023. Share

Malayalam »   English »  

ഭയം ഉണ്ടാക്കുന്നത് പാപമായി കണക്കാക്കുന്നുണ്ടോ? അറിവില്ലാത്ത പ്രവൃത്തികളിലൂടെയുള്ള പ്രകോപനങ്ങൾ പാപത്തിലേക്ക് നയിക്കുമോ?

[Translated by devotees]

[മിസ്റ്റർ. ടാലിൻ റോവ് ചോദിച്ചു: ഹലോ യുവർ ഹോളിനസ് ദത്ത സ്വാമി(Your Holiness Datta Swami), അങ്ങയുടെ മഹത്വത്തിന് നിത്യതയിൽ സ്തുതി ലഭിക്കട്ടെ. എന്റെ ചോദ്യം പാപവുമായി ബന്ധപ്പെട്ടതാണ്. ഒന്നുകിൽ ബലപ്രയോഗത്തിന്റെയോ ഭയത്തിന്റെയോ(force or fear) ഫലമാണ് പാപമെന്ന് അങ്ങ് പ്രസ്താവിച്ചിരിക്കുന്നു. നമ്മൾ ആകസ്മികമായി അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കാതെ ആരെയെങ്കിലും നമ്മൾ ഭയപ്പെടുത്തുന്നുവെങ്കിൽ, നമ്മൾ ഇടപഴകുന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ അല്ലെങ്കിൽ മോട്ടോർ വാഹനം ഓടിക്കുമ്പോൾ നമ്മൾ ഒരു മൃഗത്തെ ഭയപ്പെടുത്തുകയോ അല്ലെങ്കിൽ നമ്മൾ അറിയാതെ മറ്റൊരാളിൽ നിന്ന് ഭയം അല്ലെങ്കിൽ നിർബന്ധിത പ്രതികരണം ട്രിഗർ ചെയ്യുന്ന എന്തെങ്കിലും പറയുന്നു, ഇതു് പാപമായി കണക്കാക്കപ്പെടുന്നുണ്ടോ?  അറിവില്ലാത്ത പ്രവൃത്തികളിലൂടെയുള്ള പ്രകോപനങ്ങൾ പാപത്തിലേക്ക് നയിക്കുമോ? ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതിന് ആത്മാർത്ഥമായി നന്ദി, എല്ലായ്പ്പോഴും അങ്ങയേടുള്ള യഥാർത്ഥ നന്ദി. അങ്ങയേക്കും അങ്ങയുടെ ഭക്തർക്കും ഒരു അത്ഭുതകരമായ ദിവസം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആശംസകളോടെ, ടാലിൻ റോവ്]

സ്വാമി മറുപടി പറഞ്ഞു:- ഏതൊരു നിർവചനവും ചില അസാധാരണമായ കോണുകളുള്ള ഒരു പൊതുവായ കാര്യമാണ്. ഭയം പാപത്തിൽ കലാശിക്കുന്നു, ഇതിനർത്ഥം നിങ്ങൾ ഒരു പ്രവൃത്തി ചെയ്തയുടനെ, നിങ്ങളുടെ ബോധം നരകത്തെക്കുറിച്ചുള്ള ചില ഭയം അവതരിപ്പിക്കുന്നു, അതിലൂടെ നിങ്ങൾ ഒരു പാപം ചെയ്യുകയാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാകും. വാസ്തവത്തിൽ, നിങ്ങൾ ചെയ്യുന്നത് പാപമാണെന്ന് നിങ്ങളുടെ ബോധത്തിലൂടെ ദൈവം നിങ്ങളോട് സംസാരിക്കുന്നു. തീർച്ചയായും, തുടർച്ചയായി പാപങ്ങൾ ചെയ്യുന്ന ഒരു പാപിക്ക് ഈ ഭയം ഉണ്ടാകണമെന്നില്ല, കാരണം പാപസ്വഭാവം ദൈവത്തിന്റെ ശബ്ദത്തിന്റെ മേൽ ആധിപത്യം പുലർത്തുന്നു(sinful nature predominates the voice of God). പാപപ്രകൃതി(The sinful nature) ധാരാളം ശബ്ദം പുറപ്പെടുവിക്കുന്നു, അത് ബോധത്തിലൂടെ(consciousness) ദൈവത്തെ കേൾക്കാൻ നിങ്ങളെ തടയുന്നു. പൊതുജനങ്ങളുടെ ബഹളവും ട്രെയിനുകൾ വരുന്നതും പോകുന്നതുമായ ശബ്ദങ്ങൾ നിറഞ്ഞ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന നിങ്ങളുടെ ഫോൺ നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല. നിങ്ങളിൽ പാപസ്വഭാവം ഇല്ലെങ്കിൽ അല്ലെങ്കിൽ വളരെ കുറവാണെങ്കിൽ, നിങ്ങളുടെ ആന്തരിക ബോധം(inner consciousness) നിങ്ങൾക്ക് കേൾക്കാനാകും, അത് ദൈവത്തിന്റെ ശബ്ദമാണ്. നല്ല ആളുകൾ അവരുടെ ആന്തരിക ബോധം വ്യക്തമായി കേൾക്കുകയും ഒരു പ്രവൃത്തി പുണ്യമാണോ പാപമാണോ എന്ന് തീരുമാനിക്കുകയും ചെയ്യുന്നു (സതാ ഹി സന്ദേഹ പദേശു വാസ്തുഷു, പ്രമാണ മന്തഃകരണ പ്രവൃത്തയഃ/ Satāṃ hi sandeha padeṣu vastuṣu, pramāṇa mantaḥkaraṇa pravṛttayaḥ).

★ ★ ★ ★ ★

 
 whatsnewContactSearch
Share Via