home
Shri Datta Swami

 Posted on 20 Apr 2023. Share

Malayalam »   English »  

തടിയുള്ളവരെ കളിയാക്കുന്നതിൽ തെറ്റുണ്ടോ?

[Translated by devotees]

[മിസ്. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു: അത്തരമൊരു തടിയുള്ള വ്യക്തിയെ പരിഹസിക്കുന്നതിൽ പാപമില്ല, കാരണം ശരീരത്തിന്റെ അത്തരം തടിയുള്ള അവസ്ഥ ശരീരത്തിന്റെ സാധാരണ ആരോഗ്യത്തിന് നല്ലതല്ല. നിങ്ങൾ പരിഹസിക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് മുറിവേൽക്കുകയും പ്രശ്നം ഗൗരവമായി എടുക്കുകയും ചെയ്തേക്കാം, അങ്ങനെ ആ വ്യക്തി പതിവായി വ്യായാമം ചെയ്യുകയും നല്ല ആരോഗ്യമുള്ള ഒരു സാധാരണ വ്യക്തിയായി മാറുകയും ചെയ്യും. ഇത് വ്യക്തിക്ക് ഗുണം ചെയ്യുന്നതിനാൽ, അത് പാപമല്ല. പക്ഷേ, വൃത്തികെട്ട (വിരൂപ) മുഖമുള്ള വ്യക്തിയെ സമാന മുഖമുള്ള മൃഗങ്ങളുടെ പേര് വിളിച്ച് നിങ്ങൾ പരിഹസിക്കരുത്. വ്യായാമത്തിലൂടെ, മുഖത്തിന്റെ സവിശേഷതകൾ മാറ്റാൻ കഴിയില്ല. അവനെ വാനരൻ എന്ന് വിളിക്കുകയാണെങ്കിൽ, ഏറ്റവും വലിയ ഭഗവാൻ ആഞ്ജനേയനെ (Lord Anjaneya) നിങ്ങൾ ഓർക്കണം. നായയുടെ മുഖമുള്ളവൻ എന്നാണ് നിങ്ങൾ അവനെ വിളിക്കുന്നതെങ്കിൽ, വളരെ ശക്തനായ ഭഗവാൻ കാലഭൈരവനെ (God Kaalabhairava) നിങ്ങൾ ഓർക്കണം. ഈ രീതിയിൽ, മുഖത്തിന്റെ സവിശേഷതകളെ അടിസ്ഥാനമാക്കി നിങ്ങൾ ആരെയും വൃത്തികെട്ട വ്യക്തി എന്ന് പരിഹസിക്കരുത്. വ്യക്തിത്വത്തിന്റെ ആന്തരിക ഗുണങ്ങൾ ശാശ്വതമായ ആന്തരിക സൗന്ദര്യം ഉണ്ടാക്കുന്നു, അതിനെ മാത്രം നിങ്ങൾ പ്രശംസി ക്കണം. കൂടാതെ, നിങ്ങൾ കറുത്ത നിറത്തെ പരിഹസിക്കരുത്, കാരണം ഭഗവാൻ വിഷ്ണു അല്ലെങ്കിൽ മഹാകാളി ദേവി (Goddess Mahaakaali) കറുത്തതാണ്. സ്വഭാവത്തിന്റെ നിറം (colour of character) എപ്പോഴും ശാശ്വതവും പ്രശംസിക്കപ്പെടേണ്ടതുമാണ്. ശരീരത്തിന്റെ ബാഹ്യസൗന്ദര്യമോ നിറമോ (colour of the body) ഒട്ടും പ്രധാനമല്ല, അത് താൽക്കാലികവും ശരീരത്തിന്റെ അവസാനത്തോടെ അവസാനിക്കുന്നതുമാണ്. ആത്മാവിന്റെ യഥാർത്ഥ വ്യക്തിത്വവും നിറവും ശാശ്വതവും ജന്മ ജന്മാന്തരം തുടരുന്നു.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via