home
Shri Datta Swami

Posted on: 29 Apr 2023

               

Malayalam »   English »  

ഒരാൾക്ക് ആത്മീയ ജ്ഞാനം ലഭിച്ചതിനു ശേഷവും ഭക്തി ഇല്ലാതിരിക്കുമോ?

[Translated by devotees]

[ശ്രീമതി ഛന്ദയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- ഈ ആശയത്തിന് ഉദാഹരണമായി നിരവധി പണ്ഡിതന്മാർ (scholars)  നിലകൊള്ളുന്നുണ്ട്. ആത്മീയജ്ഞാനം പൂർത്തിയായാലും ഭക്തി ഇല്ലാതിരിക്കാം. കാരണം, ആത്മീയ ജ്ഞാനം പൂർത്തിയായാലും അത് അപൂർണ്ണമോ വികലമോ ആണ്. ആദ്ധ്യാത്മികമായ ജ്ഞാനം ഒരു ന്യൂനതയുമില്ലാതെ പൂർണ്ണമാണെങ്കിൽ, അത് തീർച്ചയായും ഭക്തി വളർത്തിയെടുക്കും, അത് ആത്മാവിനെ അഭ്യാസത്തിലേക്ക് നയിക്കുന്നതാണ്, അത് അവസാന ഘട്ടമാണ്. ഈ പണ്ഡിതന്മാർക്ക് ആത്മീയ ജ്ഞാനം പരിശീലിക്കാൻ കഴിയില്ല, അതിനാൽ, മധ്യ കണ്ണിയായ, ഭക്തി സൃഷ്ടിക്കപ്പെടുന്നില്ല. അഭ്യാസത്തെ (practice) ഭയന്ന് ഒരു പണ്ഡിതൻ ഭക്തനാകുന്നില്ല. ജ്ഞാനം പരിശീലിക്കാൻ (പ്രാക്ടീസ് ചെയ്യാൻ) ആത്മാവ് ഭയപ്പെടുന്നുവെങ്കിൽ, അവന് പൂർണ്ണമായ വിശ്വാസമില്ല. വിശ്വാസക്കുറവിന് കാരണം വികലമായ അല്ലെങ്കിൽ അപൂർണ്ണമായ ആത്മീയ ജ്ഞാനം (defective or incomplete spiritual knowledge) മൂലമാണ്, അവരുടെ പക്വതയില്ലാത്ത തലച്ചോറ് (brain) കാരണം പ്രബോധകനും വിദ്യാർത്ഥിയും ഇതിന് ഉത്തരവാദികളാണ്. പ്രബോധകന്റെയും ശിഷ്യന്റെയും തലച്ചോറ് പൂർണ്ണമായും ഫലഭൂയിഷ്ഠമായിരിക്കണം.

 
 whatsnewContactSearch