home
Shri Datta Swami

 Posted on 16 May 2023. Share

Malayalam »   English »  

കൊതുകുകളെ കൊല്ലുന്നത് പാപമാണോ?

[Translated by devotees]

[അടുത്തിടെ ചില സത്സംഗങ്ങളിൽ ഭക്തർ ചില ചോദ്യങ്ങൾ ചോദിച്ചു, സ്വാമി അവയ്ക്കു് മറുപടി നൽകി, അവ ചുവടെ കൊടുക്കുന്നു.]

[ഡി. നാഗേന്ദ്രയുടെ ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- കൊതുകുകൾ നിങ്ങളെ ഉപദ്രവിക്കുക മാത്രമല്ല, വളരെ നല്ല മനുഷ്യരെ ഉൾക്കൊള്ളുന്ന സമൂഹത്തെയാകെ ഉപദ്രവിക്കുകയും ചെയ്യുന്നതിനാൽ അത് പാപമല്ല. അസുരന്മാർ സമൂഹത്തിന് ഹാനികരമായതിനാൽ ദൈവം അവരെ കൊല്ലുമായിരുന്നു. കൊതുക് കാരണം, രോഗം വരുന്നു, അത് ആത്മീയ പാതയും ദോഷം ചെയ്യുന്നു കാരണം ഒരു രോഗബാധിതന് ആത്മീയ ശ്രമം ചെയ്യാൻ കഴിയില്ല. ഒരിക്കൽ പരമഹംസനെ (Paramahamsa) കാണാൻ ഒരു ഭക്തൻ പോയപ്പോൾ അദ്ദേഹം ശയനപ്രാണികളെ (bed-bugs) കൊല്ലുകയായിരുന്നു. ഭഗവാനെ ധ്യാനിക്കുമ്പോൾ ആ ബഗുകൾ (bugs) അവിടുത്തെ അസ്വസ്ഥനാക്കുന്നതായി ഭക്തനോട് പറഞ്ഞു. അവൻ പറഞ്ഞു "ഞാൻ, എനിക്കും ദൈവത്തിനും ഇടയിൽ വരുന്ന ആരെയും കൊല്ലും എന്തിനെയും നശിപ്പിക്കും" (“I will kill anybody and destroy anything that comes between Me and God”). ദോഷം ചെയ്യാത്തതും മറ്റ് ജീവജാലങ്ങളെ സഹായിക്കുന്നതുമായ ജീവജാലങ്ങളെ നിങ്ങൾ ഉപദ്രവിക്കുമ്പോൾ മാത്രമാണ് പാപം. നിങ്ങളെ സഹായിക്കാൻ ആട് പാൽ നൽകുന്നു, പകരം സസ്യാഹാരം ധാരാളമായി ലഭ്യമാകുമ്പോൾ നിങ്ങൾ അതിനെ തിന്നാൻ കൊല്ലുകയാണ്. അത് പാപം മാത്രമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via