Posted on: 02 Jan 2003
[Translated by devotees]
ദൈവം സമ്പന്നരെ അനുകൂലിക്കുന്നുവോ?
ചിലർ ദൈവത്തിന്റെ മനുഷ്യാവതാരത്തെ (Human Incarnation) വിമർശിക്കുന്നു, അവിടുന്ന് പാവപ്പെട്ടവരേക്കാൾ ധനികരിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് അവർ പറയുന്നൂ. എന്നാൽ എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണെന്ന് അവർ ഓർക്കണം. അർബുദ ബാധിതനായ കുട്ടിയിൽ പിതാവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്യാൻസർ ഭേദമാക്കാനാവില്ലെങ്കിലും, കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പിതാവ് എപ്പോഴും ശ്രമിക്കുന്നു. അവൻ ആ കുട്ടിയോട് കൂടുതൽ ശ്രദ്ധാലുവാണ്, അവനിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ഒരു ധനികൻ ഗുരുതരമായ കേസാണ്, മറ്റുള്ളവർക്ക് വളരെ അപകടകരമാണ്. പാപങ്ങൾ ചെയ്യാനും ലോകത്തിന്റെ സമാധാനം തകർക്കാനുമുള്ള എല്ലാ ശക്തിയും അവനുണ്ട്. അവനെ ശരിയായ പാതയിൽ നിലനിർത്തുകയോ താൽക്കാലികമായി നിയന്ത്രിക്കുകയോ ചെയ്യുന്നത് ലോകത്തിന്റെ സമാധാനത്തിന് വളരെ പ്രധാനമാണ്. അതിനാൽ ലോകത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവതാരം അവനെ കൂടുതൽ ശ്രദ്ധിക്കുന്നു. ഒരു പാവപ്പെട്ടവന് ലോകത്തിന്റെ സമാധാനം തകർക്കാൻ കഴിയില്ല, കാരണം അവന് പണത്തിന്റെ ശക്തിയില്ല. ഉപജീവനമാർഗം കണ്ടെത്തുന്നതിൽ അവൻ എപ്പോഴും ഏർപ്പെട്ടിരിക്കുന്നു. അതിനാൽ അവൻ വളരെ അപകടകാരിയല്ല. ഈ ആന്തരിക സത്യം അറിയാതെ ആളുകൾ അവതാരത്തെ (Incarnation) വിമർശിക്കുന്നു.
ലക്ഷ്യത്തെയും പാതയെയും കുറിച്ചുള്ള അറിവ്
ശരിയായ ലക്ഷ്യത്തെക്കുറിച്ചുള്ള അറിവും ശരിയായ പാതയെക്കുറിച്ചുള്ള അറിവും വളരെ അത്യാവശ്യമാണ്. ഏറ്റവും വലിയ നഗരത്തിൽ പോയി ആസ്വദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെന്ന് കരുതുക, അപ്പോൾ നിങ്ങൾക്ക് ആ നഗരത്തെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കണം. നിരവധി വലിയ നഗരങ്ങളുണ്ട്. ഏറ്റവും വലിയ നഗരം ഏതാണ്? ആദ്യം നിങ്ങൾ അത് അറിഞ്ഞിരിക്കണം. അതുപോലെ, ദൈവത്തിന്റെ പല രൂപങ്ങളുണ്ട്. ദൈവത്തിന്റെ യഥാർത്ഥ രൂപം ഏതാണ്? അത് നിങ്ങൾ അറിഞ്ഞിരിക്കണം. ഏറ്റവും വലിയ നഗരത്തിന്റെ പേര് അറിഞ്ഞ ശേഷം, ആ വലിയ നഗരത്തിലെത്താനുള്ള ശരിയായ പാത നിങ്ങൾ അറിഞ്ഞിരിക്കണം. അതുപോലെ, യഥാർത്ഥ ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള ശരിയായ പാത നിങ്ങൾ അറിഞ്ഞിരിക്കണം. അപ്പോൾ ഇതിന്റെയെല്ലാം സാരം എന്താണ്? ജ്ഞാനം വളരെ പ്രധാനമാണ്. ഏറ്റവും വലിയ നഗരത്തെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ചെറിയ നഗരത്തിൽ എത്തിച്ചേരാം. നിങ്ങൾക്ക് ഏറ്റവും വലിയ നഗരത്തെക്കുറിച്ച് അറിവുണ്ടെങ്കിൽപ്പോലും, ആ നഗരത്തിലെത്താനുള്ള ശരിയായ പാതയെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലെങ്കിൽ, നിങ്ങൾ തെറ്റായ പാതയിലൂടെ സഞ്ചരിച്ച് വനത്തിലെത്താം.
അധ്യാപകന്റെ കടമ
[ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കാൻ, ഒരാൾ ഗുരുവിന്റെയോ ആത്മീയ ഗുരുവിന്റെയോ (spiritual teacher) അടുത്തേക്ക് പോകണം.] ഒരു ഗുരുവിന്റെ അനിവാര്യമായ കടമ, തന്നെ സമീപിക്കുന്ന ആളുകളോട് ശരിയായ ജ്ഞാനം പ്രസംഗിക്കുക എന്നതാണ്. ഈ ആളുകൾ ഗുരുവിന്റെ പാദങ്ങൾ അമർത്തുക, ഭിക്ഷ കൊടുക്കുക (ഭക്ഷണം ദാനം ചെയ്യുക), ദക്ഷിണ നൽകുക (പണം ദാനം ചെയ്യുക) എന്നിങ്ങനെ പലവിധത്തിൽ ഗുരുവിനെ സേവിക്കുന്നു. ഗുരു മൗനം പാലിച്ചാൽ അത് ന്യായമല്ല. നിങ്ങൾ ടീച്ചർക്ക് ഫീസ് കൊടുക്കുന്നു, ടീച്ചർ നിശബ്ദത പാലിച്ചാലോ? ഫീസ് വാങ്ങുന്നത് അവന്റെ ഭാഗത്തുനിന്ന് ന്യായമാണോ? ചില ഗുരുക്കന്മാർ തെറ്റായ ജ്ഞാനം നൽകുന്നു, അവരിൽ നിന്ന് ഫീസ് വാങ്ങി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാൽ അവർ നരകത്തിൽ ശിക്ഷിക്കപ്പെടും. ഒരു ഡോക്ടർ രോഗിയിൽ നിന്ന് ഫീസ് വാങ്ങി മൗനം പാലിക്കുന്നു എന്ന് കരുതുക. മറ്റൊരു ഡോക്ടർ രോഗിയിൽ നിന്ന് ഫീസ് വാങ്ങുന്നു, പക്ഷേ അദ്ദേഹത്തിന്റെ കാര്യക്ഷമതയില്ലായ്മ കാരണം തെറ്റായ മരുന്നുകൾ നൽകി രോഗിയെ കൊല്ലുന്നു. ഈ രണ്ടു ഡോക്ടർമാരും കുറ്റവാളികളാണ്. പ്രസംഗിക്കാത്ത ഗുരുക്കന്മാരെയും തെറ്റായ ജ്ഞാനം പ്രസംഗിക്കുന്ന ഗുരുക്കളെയും ദൈവം ശിക്ഷിക്കുന്നു, കാരണം അവർ അവർക്ക് കീഴടങ്ങിയ (surrendered) ആളുകളിൽ നിന്ന് സേവനം (അല്ലെങ്കിൽ പണം) സ്വീകരിച്ചു.
സദ്ഗുരുവിൽ നിന്നുള്ള ജ്ഞാനം
സദ്ഗുരു [1] (ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥ ജ്ഞാനത്തിന്റെ അദ്ധ്യാപകൻ, ദൈവത്തിന്റെ മനുഷ്യാവതാരം (Human Incarnation of God) കൂടിയാണ്) നിങ്ങളുടെ സേവനം കൂടാതെ ശരിയായ ജ്ഞാനം നൽകുന്നു. നിങ്ങൾക്ക് ബോധ്യം വന്നാൽ മാത്രമേ നിങ്ങൾക്ക് അവനെ സേവിക്കാൻ കഴിയൂ. അവനോടുള്ള നിങ്ങളുടെ സേവനം (service) മറ്റുള്ളവരെ സഹായിക്കാൻ അവനെ സഹായിക്കും. വാസ്തവത്തിൽ, ഒരു സദ്ഗുരുവിന് നിങ്ങളുടെ സേവനം ആവശ്യമില്ല, കാരണം അവൻ ദൈവമാണ്. സ്വന്തം ശക്തിയാൽ മറ്റുള്ളവരെ സഹായിക്കാൻ അവനു കഴിയും. എന്നാൽ അവനിൽ നിന്ന് നിങ്ങൾക്ക് ശരിയായ പ്രയോജനം ലഭിക്കില്ല, കാരണം നിങ്ങൾ അവനോട് നന്ദി കാണിക്കുന്നില്ല. ഒരു ഡോക്‌ടർ ഫീസ് ചോദിക്കാതെ ഏതെങ്കിലും രോഗങ്ങൾക്ക് മരുന്ന് തന്നാൽ നിങ്ങൾ സുഖം പ്രാപിച്ചുവെന്ന് കരുതുക. നിങ്ങളുടെ അത്യാഗ്രഹം കാരണം നിങ്ങൾ അവന്റെ ഫീസ് അടച്ചില്ലെങ്കിൽ, നിങ്ങൾ പണമടയ്ക്കാൻ കഴിവുള്ളവരാണെങ്കിലും, നിങ്ങൾ ഒരു പുതിയ രോഗം ബാധിച്ച് മരിക്കും. അതിനാൽ, നിങ്ങളുടെ സുരക്ഷയ്ക്കായി മാത്രം, സേവനത്തിൽ പങ്കെടുക്കാൻ സദ്ഗുരു നിങ്ങളെ ഉപദേശിക്കുന്നു.
സദ്ഗുരുവിനോടുള്ള സേവനം
സദ്ഗുരുവിന് ചെയ്യുന്ന സേവനം രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു:
നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇവയിലേതെങ്കിലും അല്ലെങ്കിൽ രണ്ടും നിങ്ങൾക്ക് ചെയ്യാം. നിങ്ങൾ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ, ഒന്നുകിൽ നിങ്ങൾ ബില്ലടയ്ക്കണം അല്ലെങ്കിൽ റെസ്റ്റോറന്റിൽ എന്തെങ്കിലും ജോലി ചെയ്യണം. നിങ്ങൾക്ക് ഭാഗികമായി ബിൽ അടയ്ക്കാനും ഭാഗികമായി കുറച്ച് ജോലികൾ ചെയ്യാനും കഴിയും. സദ്ഗുരുവിന് ഫീസായി പണം നൽകുന്നതിനെ കർമ്മ ഫല ത്യാഗം (karma phala tyaga) എന്ന് വിളിക്കുന്നു. സദ്ഗുരുവിനെ സേവിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തെയാണ് കർമ്മ സംന്യാസം (karma samnyasa) എന്ന് പറയുന്നത്. ഇവ രണ്ടും കൂട്ടിച്ചേർത്തതിനെയാണ് കർമ്മയോഗം (Karma Yoga) അല്ലെങ്കിൽ സേവനം (Service) എന്ന് പറയുന്നത്. ഭഗവദ്ഗീതയിൽ ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അതുപോലെ, നിങ്ങൾ ഒന്നുകിൽ ഡോക്ടർക്ക് ഫീസ് നൽകണം അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിക്കുന്നത് പോലെയുള്ള ചില ജോലികൾ ചെയ്യണം. ഈ രണ്ട് കാര്യങ്ങളും ചെയ്യാതെ, വെറും വാക്കുകളിലൂടെ ഡോക്ടറെ പുകഴ്ത്തി പറയുകയോ, വികാരങ്ങൾ കൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്താൽ ഇവയെല്ലാം കൊണ്ട് എന്താൺ പ്രയോജനം?
ആത്മീയ ഭക്ഷണം
നിങ്ങളുടെ പ്രാർത്ഥനയും ധ്യാനവും; സേവനമില്ലാതെ പ്രയോജനമില്ല. നിങ്ങളുടെ പ്രാർത്ഥനയും ധ്യാനവും അച്ചാറുകൾ പോലെയാണ് (സൈഡ് ഐറ്റംസ്, side items). അവ പ്ലേറ്റിൽ റൊട്ടിയോ ചോറോ (bread or rice) (പ്രധാന ഇനം) നൽകണം, അത് സേവനമാണ്. സേവനമില്ലാത്ത പ്രാർത്ഥനകളും ധ്യാനവും റൊട്ടിയോ ചോറോ ഇല്ലാതെ അച്ചാർ വിളമ്പുന്നതിന് തുല്യമാണ്.
വെറും അച്ചാറുള്ള പ്ലേറ്റ് നിങ്ങൾ ദൈവത്തിന് ഭക്ഷണമായി സമർപ്പിക്കുന്നു. ദൈവം അച്ചാറുകൾ മാത്രം കഴിക്കുമ്പോൾ, അവിടുത്തെ വയറു കത്തുന്നു (എരിവുള്ള അച്ചാറുകൾ കാരണം) അവൻ നിങ്ങളോട് ദേഷ്യപ്പെടും. അച്ചാർ ഇല്ലെങ്കിൽ പോലും ചോറോ ചപ്പാത്തിയോ (അപ്പം) തനിയെ കഴിക്കാമായിരുന്നു. ഹനുമാൻ ദൈവത്തിന്റെ വേലയിൽ പങ്കെടുക്കുകയും [2] പ്രാർത്ഥനയും ധ്യാനവും ചെയ്യുകയും ചെയ്തു. സേവനവും പ്രാർത്ഥനയും ധ്യാനവും അടങ്ങുന്ന ഒരു സമ്പൂർണ ഭക്ഷണത്തോടുകൂടിയ ഒരു പ്ലേറ്റ് പോലെയാണ് അത്. പ്രാർത്ഥനയും ധ്യാനവും; സേവനവുമായി ബന്ധപ്പെടുത്തണമെന്ന് മാത്രമാണ് ഞാൻ പറയുന്നത്. നിങ്ങൾക്ക് പ്രാർത്ഥനയും ധ്യാനവും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് ഒറ്റയ്ക്ക് സേവനം ചെയ്യാം. ദൈവം നിങ്ങളെ അനുഗ്രഹിക്കും.
ദൈവവും ആരാധനയും
ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും അവനിലേക്ക് എത്തിച്ചേരാനുള്ള വഴിയും
ദൈവത്തിന്റെ യഥാർത്ഥ രൂപം ഭഗവാൻ ദത്ത (ദത്താത്രേയ, Dattatreya) ആണ്. ഈശ്വരൻ ഏകനാണെന്നും പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ഭരിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് ഏകദൈവമാണെന്നും വേദങ്ങൾ പറയുന്നു. ബ്രഹ്മാവിന്റെ മുഖത്തിലൂടെ സൃഷ്ടിക്കുന്നവനും വിഷ്ണു മുഖത്തിലൂടെ ഭരിക്കുന്നവനും ശിവന്റെ മുഖത്താൽ നശിപ്പിക്കുന്നവനും ദത്തയാണ് [3]. ദൈവത്തിന്റെ മറ്റൊരു രൂപത്തിലും, തിരുവെഴുത്തുകളുടെ ഈ നിർവചനം നിറവേറ്റപ്പെടുന്നില്ല. അവനിൽ നിന്ന് പ്രതിഫലമായി ഒന്നും ആഗ്രഹിക്കാതെ അവനെ സേവിക്കുക എന്നതാണ് ശരിയായ മാർഗം. നിങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ ആരെങ്കിലും നിങ്ങളെ സേവിക്കുമ്പോൾ, നിങ്ങൾ അവനോടു എത്ര സന്തോഷവാനാണ്! അതുപോലെ, നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിൽ ഭഗവാൻ ദത്ത ഏറ്റവും സന്തുഷ്ടനാകുന്നു. ഇത് തീർച്ചയായും ശരിയായ പാതയാണ്.
ഭഗവാൻ ദത്തയെ തിരിച്ചറിയുന്നു
ഭഗവാൻ ദത്തയെ എങ്ങനെ തിരിച്ചറിയും എന്നതാൺ അടുത്ത ചോദ്യം. വേദഗ്രന്ഥങ്ങൾ (scriptures) ഭഗവാൻ ദത്തയെ ജ്ഞാനത്തിന്റെയും ആനന്ദത്തിൻറെയും സ്വഭാവമുള്ളവനായി (the nature of knowledge and bliss) വിളിക്കുന്നു. ഭഗവാൻ ദത്ത മനുഷ്യരൂപത്തിൽ വരുന്നത് തൻറെ മനുഷ്യഭക്തരെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്ന് ഭഗവദ്ഗീത പറയുന്നു. ഒരു പ്രതിമയെയോ ചിത്രത്തെയോ ആരാധിച്ചാൽ പൂർണ്ണ സംതൃപ്തി നിങ്ങൾക്ക് ലഭിക്കില്ല, കാരണം അത് നിങ്ങളുമായി സംസാരിക്കുകയോ നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുകയോ ചെയ്യുന്നില്ല. നിർജ്ജീവമായ വസ്തുക്കളെ ആരാധിച്ചാൽ നിർജ്ജീവമായ ഒരു വസ്തുവായി പുനർജനിക്കുമെന്ന് ഗീത പറയുന്നു. മനുഷ്യരൂപത്തെ ആരാധിച്ചാൽ മനുഷ്യജന്മം ലഭിക്കും. ഭഗവാൻ ദത്തയാണ് ഗുരു (സദ്ഗുരു, Sadguru) എന്ന് വേദഗ്രന്ഥങ്ങൾ പറയുന്നു. ഗുരു എന്ന് നിങ്ങൾ ഗുരുവിനെ (teacher) മാത്രമേ വിളിക്കൂ. ഡോക്ടറെയോ എഞ്ചിനീയറെയോ വക്കീലിനെയോ നിങ്ങൾ ഗുരു എന്ന് വിളിക്കുന്നില്ല.
അതിനാൽ, നിങ്ങളുടെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കുന്ന ജ്ഞാനം നൽകുന്ന ആ മനുഷ്യരൂപം ഭഗവാൻ ദത്തയാണ്, നിങ്ങൾ അവനെ ഈ വഴിയിലൂടെ മാത്രമേ തിരിച്ചറിയൂ. അദ്ഭുതങ്ങൾ ചെയ്യുന്ന ഏതൊരു മനുഷ്യരൂപവും ഭഗവാൻ ദത്തയാണെന്നാണ് ഇന്ന് അറിവില്ലാത്തവർ കരുതുന്നത്. എന്നിരുന്നാലും, ഭൂതങ്ങളും പിശാചുക്കളും അത്ഭുതങ്ങൾ ചെയ്യുന്നു. അവർ ദൈവമാണോ? പണ്ട്, അവർ ദൈവമാണെന്ന് അവകാശപ്പെട്ടപ്പോഴും, ഋഷിമാർ ഒരിക്കലും സമ്മതിച്ചിരുന്നില്ല. അത്ഭുതങ്ങൾ ദൈവത്തിന്റെ ആഭരണങ്ങൾ പോലെയാണ്, അത് ദൈവത്തിന് മറ്റുള്ളവർക്ക് നൽകാം. രാജാവ് തന്റെ ആഭരണങ്ങൾ ഭിക്ഷക്കാരന് ദാനം ചെയ്താൽ ഭിക്ഷക്കാരൻ രാജാവാകുമോ? ഭൂതങ്ങളും പിശാചുക്കളും ദൈവത്തിന്റെ മക്കളാണ്. കഠിനമായ തപസ്സു ചെയ്തുകൊണ്ട് അവർ ദൈവത്തിൽ നിന്ന് അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി സ്വീകരിക്കുന്നു. നിങ്ങളുടെ സ്വർണ്ണ ചെയിൻ വേണമെന്ന് നിങ്ങളുടെ കുട്ടി നിർബന്ധിച്ചാൽ, നിങ്ങൾ അത് കരയുന്ന കുട്ടിക്ക് നൽകില്ലേ? കുട്ടി ആ സ്വർണ്ണ ചെയിൻ അണിയുമ്പോൾ കുട്ടി അച്ഛനാകുമോ? അതുപോലെ, ദൈവത്തിൽ നിന്ന് ശക്തികൾ നേടിയാൽ, ഒരാൾ ദൈവമാകില്ല.
ജ്ഞാനം രൂപവും, ആനന്ദം ദൈവത്തിന്റെ സൗന്ദര്യവുമാണ് (Knowledge is the shape and bliss is the beauty of God). കുട്ടിക്ക് പിതാവിൽ നിന്ന് സ്വർണ്ണ ചെയിൻ ലഭിക്കും, പക്ഷേ പിതാവിന്റെ രൂപവും സൗന്ദര്യവുമല്ല. അതുപോലെ, ഭൂതങ്ങൾക്കും പിശാചുക്കൾക്കും അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി ദൈവത്തിൽ നിന്ന് ലഭിച്ചേക്കാം, പക്ഷേ അവർക്ക് ദൈവത്തിന്റെ ജ്ഞാനവും ആനന്ദവും നേടാൻ കഴിയില്ല. ഒരു യഥാർത്ഥ ഭക്തൻ ദൈവത്തെ മനുഷ്യരൂപത്തിൽ തിരിച്ചറിയുന്നത് അവന്റെ അത്ഭുതങ്ങൾ കൊണ്ടല്ല, ആനന്ദകരമായ ജ്ഞാനം (blissful knowledge) കൊണ്ടാണ്. ഒരു രാജ്ഞി തന്റെ ഭർത്താവായ രാജാവിനെ തിരിച്ചറിയുന്നത് തന്റെ ഭർത്താവിന്റെ അവിഭാജ്യമായ (inseparable) രൂപവും സൗന്ദര്യവും കൊണ്ടാണ്, അവന്റെ ആഭരണങ്ങൾ കൊണ്ടല്ല. ഒരു വിഡ്ഢിയായ രാജ്ഞിക്ക് തന്റെ ഭർത്താവിനെ തിരിച്ചറിയാൻ കിരീടവും ആഭരണങ്ങളും ആവശ്യമാണ്. കിരീടവും ആഭരണങ്ങളും ഇല്ലാതെ ഭർത്താവ് വന്നാൽ അവൾ അവനെ നിരസിക്കുന്നു. ഒരു കള്ളൻ ആ കിരീടവും ആഭരണങ്ങളുമായി വന്നാൽ, വിഡ്ഢിയായ രാജ്ഞി അവനെ തന്റെ ഭർത്താവായി തെറ്റിദ്ധരിക്കുന്നു.
യഥാർത്ഥത്തിൽ, ആളുകൾ അത്ഭുതങ്ങൾ ഇഷ്ടപ്പെടുന്നു, കാരണം അത്ഭുതങ്ങളിലൂടെ അവർക്ക് ആ മനുഷ്യരൂപത്തിൽ ദൈവത്തിന്റെ ശക്തികളുടെ അസ്തിത്വം കണ്ടെത്താൻ കഴിയും. അപ്പോൾ അവർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി, സമ്പത്ത് നേടുക, രോഗങ്ങൾ ഭേദമാക്കുക തുടങ്ങിയവയ്ക്കായി ശക്തികളെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. ഇത് നിസ്വാർത്ഥ സ്നേഹമല്ല (not selfless love), അതിനാൽ ഇത് ദൈവത്തിലെത്താനുള്ള ശരിയായ പാതയല്ല. അതിനാൽ അത്ഭുതങ്ങൾ യഥാർത്ഥത്തിൽ ഭക്തരെ ഉപദ്രവിക്കുന്നു. ഭഗവാൻ രാമൻ അത്ഭുതങ്ങളൊന്നും കാണിച്ചില്ലെങ്കിലും മനുഷ്യരൂപത്തിലുള്ള ശ്രീരാമനെ ദൈവമായി ഹനുമാൻ തിരിച്ചറിഞ്ഞു. ആത്മീയ പാതയിൽ ഹനുമാനേക്കാൾ ബുദ്ധിയുള്ള മറ്റാരുമില്ല.
ചിത്രത്തെക്കുറിച്ചും വിഗ്രഹാരാധനയെക്കുറിച്ചും
പ്രതിമകളെയും ചിത്രങ്ങളെയും ഞാൻ അപലപിക്കുന്നില്ല. അവയ്ക്ക് പരിമിതമായ ഉപയോഗമുണ്ട്. നിങ്ങളുടെ മകൻ ഒരു വിദേശ രാജ്യത്തായിരിക്കുമ്പോൾ, അവന്റെ അഭാവത്തിൽ അവനെ കാണാൻ വേണ്ടി നിങ്ങൾ അവന്റെ ഫോട്ടോ നിങ്ങളുടെ പക്കൽ സൂക്ഷിക്കുന്നു. ഒരു ഫോട്ടോ അതിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. നിങ്ങൾക്ക് ഫോട്ടോയുമായി സംസാരിക്കാൻ കഴിയില്ല. വേദം പറയുന്നു, "ദ്രസ്തവ്യഃ" (“Drastavyah”) അതായത്, നിങ്ങൾ ദൈവത്തെ കാണണം. ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത് ഈ ആവശ്യത്തിനായി മാത്രമാണ്. വിഗ്രഹം കഴുകി അലങ്കരിക്കാം. എന്നാൽ അതിന് ഭക്ഷണം നൽകേണ്ട ആവശ്യമില്ല. ക്ഷേത്രത്തിലെ പ്രതിമ പരിപാലിക്കുന്ന ക്ഷേത്ര പൂജാരിക്ക് ഉപജീവനമാർഗം നേടാം (ജോലി ചെയ്തുകൊണ്ട്). പ്രതിമയിൽ അർപ്പിക്കുന്ന ഭക്ഷണം അവൻ എന്തിന് എടുക്കണം? സത്യത്തെ അടിസ്ഥാനമാക്കി സമ്പാദിക്കുന്നതിന് ബദലുള്ളപ്പോൾ അവൻ എന്തിനാണ് അസത്യത്തിൽ നിന്ന് ഭക്ഷണം സമ്പാദിക്കുന്നത്? വേദങ്ങൾ, ശാസ്‌ത്രങ്ങൾ, ഗീത മുതലായവയെ പരാമർശിച്ചുകൊണ്ടായിരിക്കണം ഒരു ഗുരു പ്രസംഗിക്കേണ്ടത്. ഒരു അഭിഭാഷകൻ, കോടതിയിൽ വാദിക്കുമ്പോൾ, ഭരണഘടനയിലെ പ്രസക്തമായ വകുപ്പുകൾ പരാമർശിക്കേണ്ടതാണ്. വൈദിക (ഗ്രന്ഥപരമായ) അധികാരമില്ലാതെ ആത്മീയതയെക്കുറിച്ച് സംസാരിക്കുന്നത് സാധുവല്ല.
വിനയം
പരമമായ ജ്ഞാനത്തിന്റെ അവതാരമാണ് ഭഗവാൻ ദത്ത. വിനയം ജ്ഞാനത്തിന്റെ ഫലമാണ്. അതിനാൽ ഭഗവാൻ ദത്ത ഏറ്റവും വിനയാന്വിതനാണ്, അഹംഭാവത്തിന്റെ യാതൊരു ലാഞ്ചനവുമില്ല. ദത്ത അവതാരങ്ങൾക്ക് (Incarnations of Datta) അഹംഭാവത്തിന്റെ ഒരു അംശം പോലുമുണ്ടാകില്ല, അവർ ചെയ്യുന്ന ഏതൊരു മഹത്തായ കാര്യത്തിന്റെയും മുഴുവൻ ക്രെഡിറ്റും അവർ ആന്തരിക ഭഗവാൻ ദത്തയ്ക്ക് മാത്രമായിരിക്കും നൽകുന്നത്. വൈദ്യുത പ്രവാഹം (ദത്ത) കടന്നുപോകുന്ന ലോഹക്കമ്പി (metal wire) പോലെയാണ് അവതാരം(Incarnation). ഭക്തരുടെ കാഴ്ചപ്പാടിൽ, അവതാരത്തെ ഭഗവാൻ ദത്തയായി കണക്കാക്കണം, കാരണം വയർ (wire) എവിടെയെങ്കിലും തൊടുമ്പോൾ വൈദ്യുതാഘാതം സംഭവിക്കുന്നു, ഇത് വൈദ്യുത പ്രവാഹത്തിന്റെ സവിശേഷതയാണ്. വൈദ്യുത പ്രവാഹത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളും വയർ നേടിയിട്ടുണ്ട്, അതിനാൽ വൈദ്യുത വയറിനെ വൈദ്യുതിയായി കണക്കാക്കണം. ദൈവവും അവന്റെ മനുഷ്യാവതാരവും തമ്മിലുള്ള ഈ ഐഡന്റിറ്റി അദ്വൈതമാണ് (Advaita) [5] (ദ്വൈതമല്ലാത്തത്, ഏകത്വം, non-duality, monism). കമ്പിയിലുടനീളം കറന്റ് വ്യാപിക്കുന്നു. കറന്റും വയറും വേർതിരിക്കാനാവാത്തതാണ്. അതിനാൽ ദത്തയെ ആരാധിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാൽ ഭക്തൻ അവതാരത്തെ ദത്തയായി ആരാധിക്കണം. ഒരാൾക്ക് ദത്ത ഭഗവാനുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയില്ല. അതുകൊണ്ട് ഒരു അദ്വൈത മനോഭാവം ഭക്തന്റെ കാഴ്ചപ്പാടിൽ അനിവാര്യമാണ്.
എന്നിരുന്നാലും, ദൈവത്തിന്റെ മനുഷ്യാവതാരത്തിന്റെ വീക്ഷണകോണിൽ നിന്ന് അദ്വൈതം (ദ്വൈതമല്ലാത്തത്, non-duality) ഉണ്ടാകരുത്. താൻ ലോഹക്കമ്പി മാത്രമാണെന്നും വൈദ്യുത പ്രവാഹമല്ലെന്നും അവതാരം എപ്പോഴും ചിന്തിക്കണം. ദത്തയുടെ അവതാരമായ പരശുരാമൻ (Parashurama) [6] എല്ലാ ദുഷ്ട രാജാക്കന്മാരെയും കൊന്നുവെന്ന് കരുതി. അതുകൊണ്ടാണ് ഭഗവാന്റെ അടുത്ത അവതാരമായ ശ്രീരാമന്റെ കൈകളാൽ അദ്ദേഹം അപമാനിക്കപ്പെട്ടത്. ഹനുമാൻ, ഒരു അവതാരമാണെങ്കിലും, ശ്രീരാമഭക്തനായിരുന്നു, യുദ്ധത്തിൽ ശ്രീരാമനെ പരാജയപ്പെടുത്തുക പോലും ചെയ്തു, കാരണം അദ്ദേഹം എല്ലാ ക്രെഡിറ്റും എല്ലായ്പ്പോഴും ഭഗവാൻ ദത്തയ്ക്ക് നൽകി. ദത്തയുടെ അവതാരമായ ഷിർദ്ദി സായി ബാബ (Shirdi Sai Baba) [7], താൻ ദൈവത്തിന്റെ (അല്ലാഹു മാലിക്, Allah Malik) ദാസനാണെന്നു് എപ്പോഴും പറയാറ്. താൻ ഒരു അവതാരമാണെന്ന സത്യം അവതാരം എപ്പോഴും പ്രഖ്യാപിക്കണമെന്നില്ല. എന്നാൽ അവൻ എപ്പോഴും ഉള്ളിലെ സത്യം അറിയുന്നു. അവൻ സ്വന്തം വായിൽ സത്യം പറഞ്ഞാൽ, ഭക്തന്റെ അദ്വൈതകോണ് അസ്വസ്ഥമായേക്കാം [8]. എന്നാൽ ചിലപ്പോൾ ഭക്തൻ യഥാർത്ഥത്തിൽ അദ്വൈത ആംഗിൾ ഉണ്ടോ ഇല്ലയോ എന്ന് പരീക്ഷിക്കാൻ അവതാരപുരുഷൻ സ്വന്തം വായ കൊണ്ട് ഇത് പറയുന്നു.
മനുഷ്യാവതാരത്തിൽ, അദ്വൈതവും (non-duality) ദ്വൈതവും [9] (duality) ഒരേ സമയം രണ്ട് വ്യത്യസ്ത കോണുകളിൽ നിന്ന് ഒരേസമയം നിലനിൽക്കുന്നു. അതിനാൽ, അദ്വൈതം ശരിയാണെന്ന് പഠിപ്പിച്ച ശങ്കരൻ [10] ശരിയാണ്, ദ്വൈതം (duality) ശരിയാണെന്ന് പഠിപ്പിച്ച രാമാനുജവും [11] മധ്വനും [12] ശരിയാണ്. അവതാരം ദ്വൈതമാണെന്ന് (ദൈവത്തിൽ നിന്ന് വ്യത്യസ്‌തമാണ്) ഭക്തൻ കരുതുന്നുവെങ്കിൽ, അവൻ നഷ്ടപ്പെട്ടു, അവതാരം (Incarnation) താൻ അദ്വൈതമാണെന്ന് (ദൈവവുമായി സമാനമാണ്) കരുതുന്നുവെങ്കിൽ, അവനും നഷ്ടപ്പെട്ടു.
തെറ്റായ അവതാരങ്ങളെ ഒഴിവാക്കുക
ദത്ത ഭഗവാൻ (God Datta) തന്റെ മനുഷ്യാവതാരത്തിൽ (Human Incarnation) മറഞ്ഞിരിക്കുന്നു, എല്ലാം ചെയ്യുന്നു. എന്നിട്ടും അവൻ അവതാരത്തിന് ക്രെഡിറ്റ് നൽകുന്നു. അവതാരം യഥാർത്ഥമാണെങ്കിൽ, എല്ലാ ക്രെഡിറ്റും തന്നിൽ മറഞ്ഞിരിക്കുന്ന ഭഗവാൻ ദത്തയിലേക്ക് തിരിച്ചുവിടും. അവതാരം എന്ന് വിളിക്കപ്പെടുന്നവൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണെങ്കിൽ, അയാൾ ഉടൻ തന്നെ അതിന്റെ ക്രെഡിറ്റ് തന്റെ മനസ്സിലെങ്കിലും ദത്തയ്ക്ക് കൈമാറണം. താൻ മഹത്തായ എന്തെങ്കിലും ചെയ്തുവെന്ന് അവൻ കരുതുന്നുവെങ്കിൽ, അയാൾക്ക് ഒരിക്കലും ഭഗവാൻ ദത്തയുടെ യഥാർത്ഥ അവതാരമാകാൻ കഴിയില്ല, കാരണം അഹംഭാവം നിലനിൽക്കുന്നിടത്ത് ഭഗവാൻ ദത്ത വസിക്കുന്നില്ല. നിങ്ങൾ ഭഗവാൻ ദത്തയുടെ അവതാരമാണെന്ന് അവകാശപ്പെടുകയാണെങ്കിൽ, നിങ്ങൾ ഭഗവാൻ ബ്രഹ്മാവാണ്. ഭഗവാൻ ബ്രഹ്മാവ് വേദങ്ങൾ സൃഷ്ടിച്ചു [13]. പിന്നെ എന്തുകൊണ്ട് നിങ്ങളുടെ പ്രബോധനത്തിന്റെ ഓരോ ഘട്ടത്തിലും സ്വന്തം വേദങ്ങൾ ഉദ്ധരിച്ചുകൂടാ? ഇത് ദത്ത ഭഗവാന്റെ എല്ലാ തെറ്റായ അവതാരങ്ങളെയും വ്യക്തമായി ഇല്ലാതാക്കും.
ചിലപ്പോൾ ഭക്തരുടെ അസൂയ തൃപ്‌തിപ്പെടുത്താൻ, അവതാരത്തിന് ദ്വൈതം സംസാരിക്കേണ്ടി വരും (ദൈവത്തിൽ നിന്ന് വ്യത്യസ്തനാണെന്ന് കാണിക്കുന്നു). അദ്വൈതം പറയുകയാണെങ്കിൽ (അവൻ ദൈവത്തോട് സാമ്യമുള്ളവനാണെന്ന്), ഒരു മനുഷ്യന് സ്വാഭാവികമായും മറ്റേതൊരു മനുഷ്യനോടും ഉള്ള അസൂയ നിമിത്തം ഭക്തൻ പിന്തിരിപ്പിക്കപ്പെടുന്നു (repelled).
[1] സദ്ഗുരു അല്ലെങ്കിൽ സദ്ഗുരു (Sadguru or Satguru) വരുന്നത് സത് (സത്യം, ദൈവം) + ഗുരു (അധ്യാപകൻ, പ്രബോധകൻ) എന്നതിൽ നിന്നാണ്. അങ്ങനെ സദ്ഗുരു എന്നാൽ യഥാർത്ഥ ഗുരു അല്ലെങ്കിൽ ദൈവം തന്നെയായ ഗുരു എന്നർത്ഥം.
[2] ചരിത്ര ഇതിഹാസമായ രാമായണത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കഥാപാത്രമായിരുന്നു ഹനുമാൻ. ഇതിഹാസത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീരാമൻ മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു (സൃഷ്ടിയുടെ പരിപാലകന്റെ രൂപത്തിലുള്ള ദൈവം), രാമന്റെ കടുത്ത ഭക്തനായിരുന്ന ഹനുമാൻ പരമശിവന്റെ അവതാരമായിരുന്നു (ദൈവത്തിന്റെ രൂപത്തിൽ സൃഷ്ടിയെ നശിപ്പിക്കുന്നവൻ). വനവാസികളുടെ കുരങ്ങുപോലുള്ള വംശമായ വാനരരുടെ ഇടയിലും അദ്ദേഹം ഒരു സേനാപതിയായിരുന്നു. ഹനുമാൻ ദൈവത്തിന്റെ ഉത്തമ ദാസനാണ്. ഇന്നും ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്ന ഒരു പ്രധാന ഹിന്ദു ദേവനാണ് അദ്ദേഹം.
[3] ബ്രഹ്മാവ് (സ്രഷ്ടാവിന്റെ രൂപത്തിലുള്ള ദൈവം), വിഷ്ണു (സൃഷ്ടിയെ പരിപാലിക്കുന്നവന്റെ രൂപത്തിലുള്ള ദൈവം), ശിവൻ (സൃഷ്ടിയെ നശിപ്പിക്കുന്നവന്റെ രൂപത്തിലുള്ള ദൈവം) എന്നീ മൂന്ന് തലകളുള്ളതായി ഭഗവാൻ ദത്തയെ ചിത്രീകരിച്ചിരിക്കുന്നു.
[4] ആത്മീയ ആശയങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ, വേദം (ഗ്രന്ഥങ്ങൾ) പരാമർശിക്കുകയും ഒരാളുടെ പ്രസ്താവനകളുമായി വേദങ്ങളുടെ യോജിപ്പ് കാണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
[5] അദ്വൈത തത്ത്വചിന്തയുടെ പൊതുവായി മനസ്സിലാക്കിയിരിക്കുന്ന സാരാംശം, ഓരോ വ്യക്തിയുടെയും ആത്മാവ് ദൈവവുമായി (Brahman) സമാനമാണ് (ദ്വൈതമല്ലാത്തത്, non-duality) എന്നും, ശാശ്വതവും സർവ്വവ്യാപിയും, മാറ്റമില്ലാത്തതും, ബോധപൂർവവും, ആനന്ദപൂർണ്ണവുമായ അസ്തിത്വമാണ് (eternal, all-pervasive, unchanging, conscious and blissful Existence). സൃഷ്ടിയിലെ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസവും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള വ്യത്യാസവും പ്രത്യക്ഷവും (മിഥ്യ) അയഥാർത്ഥവുമാണെന്നും കരുതപ്പെടുന്നു. എന്നിരുന്നാലും, ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ മാത്രമേ ആത്മാവിനെ ദൈവത്തോട് സാമ്യമുള്ളതായി കണക്കാക്കാൻ കഴിയൂ എന്ന് സ്വാമി വിശദീകരിക്കുന്നു; ഒരു സാധാരണ ആത്മാവിന്റെ കാര്യത്തിലല്ല. സൃഷ്ടി ദൈവത്തിന് മാത്രം അയഥാർത്ഥമാണ്; ഒരു സാധാരണ ആത്മാവിന് അല്ല. ഒരു സാധാരണ ആത്മാവ് ദൈവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
[6] ഭൂമിയിലെ ശക്തരും ദുഷ്ടരുമായ രാജാക്കന്മാരെ നശിപ്പിക്കാനുള്ള ദൗത്യം നിർവഹിക്കാൻ പരശുരാമൻ എന്ന മുനി ഭഗവാന്റെ ശക്തിയാൽ (ആവേശ അവതാരം, Avesha Avatara) ആവേശിക്കപ്പെട്ടു.
[7] ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഷിർദിയിലെ ശ്രീ. സായി ബാബ (ഏകദേശം 1835/1838 - ഒക്ടോബർ 15, 1918), ദത്താത്രേയ ഭഗവാന്റെ അവതാരമായിരുന്നു, കൂടാതെ എണ്ണമറ്റ ഹിന്ദു, മുസ്ലീം ഭക്തരുണ്ടായിരുന്നു.
[8] തന്റെ സദ്ഗുരു ഭഗവാൻ ദത്തയുടെ (അദ്വൈതം) അവതാരമാണെന്ന് വിശ്വസിക്കുന്ന ഭക്തൻ, താൻ തന്നെ ഭഗവാനാണെന്ന് (അദ്വൈതം, ഏകത്വം അല്ലെങ്കിൽ ദ്വൈതത്വം, Advaita, monism or non-duality) തന്റെ സദ്ഗുരു പ്രഖ്യാപിക്കുന്നത് കേട്ട് പിന്തിരിപ്പിക്കപ്പെടുകയും (repelled) അസൂയയാൽ നിറയുകയും ചെയ്യും. തൽഫലമായി, സദ്ഗുരു യഥാർത്ഥത്തിൽ ഒരു അവതാരമാണോ എന്ന് അയാൾ സംശയിച്ചേക്കാം. അങ്ങനെ, അദ്ദേഹത്തിന്റെ അദ്വൈത (Advaita) (non-duality) വീക്ഷണം നഷ്ടപ്പെട്ടു.
[9] ഹിന്ദുമതത്തിലെ വേദാന്ത തത്ത്വചിന്തയുടെ ദ്വൈത പാഠം, ദൈവവും ആത്മാവും തികച്ചും ശാശ്വതമായി വ്യത്യസ്തമാണെന്ന് വിശ്വസിക്കുന്നു. അതായത് ഒരു മനുഷ്യന്റെ ആത്മാവിനു ദൈവമാകാൻ കഴിയില്ല.
[10] ശങ്കരാചാര്യ (ശങ്കര+ആചാര്യ അതായത് പ്രബോധകൻ ശങ്കരൻ) അല്ലെങ്കിൽ ആദിശങ്കരൻ (യഥാർത്ഥ ശങ്കരൻ) എന്നും അറിയപ്പെടുന്ന ശങ്കരൻ, 9-ആം നൂറ്റാണ്ടിലെ അദ്വൈത തത്വശാസ്ത്രത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ നാല് മഠങ്ങളുടെ (ഹിന്ദു ആശ്രമങ്ങൾ) സ്ഥാപകനുമാണ്. ഹിന്ദുമതത്തിന്റെ അദ്വൈത ദാർശനിക പാരമ്പര്യത്തിൽ അഞ്ച് പ്രധാന ഹിന്ദു മഠങ്ങളുടെ (monasteries) തലവന്മാർക്ക് ശങ്കരാചാര്യ എന്ന പദവി ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നു.
[11] രാമാനുജം (1017–1137 CE) ഹിന്ദുമതത്തിലെ വേദാന്ത തത്ത്വചിന്തയിലെ വിശിഷ്‌ഠാദ്വൈത (qualified monism or qualified non-duality) സ്‌കൂളിന്റെ പ്രചാരകനാണ്. വിശിഷ്ടാദ്വൈത ദർശനമനുസരിച്ച്, ആത്മാവിനെ ഈശ്വരന്റെ ഭാഗമായി കണക്കാക്കാം, അവിടെ ഈശ്വരൻ പ്രധാന ഘടകവും ആത്മാവ് ചെറിയ ഘടകവുമാണ്. അങ്ങനെ, സ്വത്വബോധവും വ്യത്യാസവും (identity as well as difference) (qualified non-duality) ഉണ്ട്.
[12] മധ്വ അല്ലെങ്കിൽ മധ്വാചാര്യ (1199-1278 CE), പൂർണ്ണ പ്രജ്ഞ എന്നും ആനന്ദ തീർത്ഥ (Purna Prajna and Ananda Tirtha) എന്നും അറിയപ്പെടുന്നു, ഹിന്ദുമതത്തിലെ വേദാന്ത തത്ത്വചിന്തയുടെ ദ്വൈത (dualism) സ്കൂളിന്റെ പ്രചാരകനാണ്.
[13] സ്രഷ്ടാവായ ബ്രഹ്മാവ്, ഋഷിമാർക്ക് (മുനികൾക്ക്) ദിവ്യമായ ജ്ഞാനം നൽകി, അവർ ഈ ജ്ഞാനം (ആചാര്യൻ മുതൽ ശിഷ്യൻ വരെ) അഖണ്ഡമായ ഒരു പ്രവാഹത്തിൽ (അധ്യാപകൻ മുതൽ ശിഷ്യൻ വരെ) സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.