
26 Feb 2025
[Translated by devotees of Swami]
ഹെ, പ്രബുദ്ധരും സമർപ്പിതരുമായ ഭക്ത ദൈവദാസരെ
ചില ഭഗവാൻ വിഷ്ണുവിന്റെ ഭക്തർ പറയുന്നത്, ഭഗവാൻ ശിവൻ സംഹാരവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നിർമ്മാണവുമായി ബന്ധപ്പെട്ടതല്ല, അതിനാൽ അവൻ ശുഭനല്ല എന്നാണ്. വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, അജ്ഞതയെ അടിസ്ഥാനമാക്കിയുള്ള ഒരു മണ്ടത്തരമായ അഭിപ്രായമാണിത്. നന്മയെ നിർമ്മിക്കാനും സ്ഥാപിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഒരേസമയം തിന്മയെ നശിപ്പിക്കുകയില്ലേ? വെറും, 'നാശം' എന്ന വാക്കിനെ എടുക്കരുത്, കാരണം 'എന്തിനെ നശിപ്പിക്കുക?' എന്നത് വളരെ പ്രധാനമാണ്. രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡോക്ടർ ചികിത്സിക്കുമ്പോൾ, ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ ഡോക്ടർ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാതെ നല്ല ആരോഗ്യം കൈവരിക്കാൻ കഴിയില്ല. ആത്മാവിന് ദൈവത്തെ അറിയണമെങ്കിൽ അതിന്റെ അജ്ഞത നശിപ്പിക്കപ്പെടണം. അത് ആത്മീയ അഭിലാഷിയെ അവന്റെ/അവളുടെ ആത്മീയ പരിശ്രമത്തിൽ (സാധന) സഹായിക്കുകയല്ലേ?
നല്ലതും ചീത്തയും വേർതിരിവില്ലാതെ ഭഗവാൻ ശിവൻ മുഴുവൻ സൃഷ്ടിയെയും ലയിപ്പിച്ച് (ഡിസോലുഷൻ) നശിപ്പിക്കുകയാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. ‘ലയിപ്പിക്കൽ’ എന്ന വാക്കിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലാകാത്തതിനാൽ അത്തരം അഭിപ്രായങ്ങളും അജ്ഞതയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ലയനത്തിൽ, നാശം എന്നാൽ ലോകത്തിന്റെ സ്ഥൂലാവസ്ഥയെ സൂക്ഷ്മാവസ്ഥയിലേക്ക് (അവ്യക്തം) മാറ്റുക എന്നാണ്. ഷോയുടെ അവസാനത്തിൽ സ്ക്രീനിൽ പ്ലേ ചെയ്ത സിനിമ സ്ഥൂലാവസ്ഥയിൽ നിന്ന് സൂക്ഷ്മാവസ്ഥയിലേക്ക് പിൻവലിക്കുന്നതുപോലെയാണ് ഇത്, അത് അടുത്ത ഷോയ്ക്കായി വീണ്ടും പ്ലേ ചെയ്യേണ്ട ഫിലിം റീലാണ്. സ്‌ക്രീനിലെ ഷോ അപ്രത്യക്ഷമാകുന്നു, അതിനർത്ഥം ഫിലിം റീലിൽ നിന്ന് സിനിമ അപ്രത്യക്ഷമാകുന്നു എന്നല്ല. നാല് യുഗങ്ങളുടെ അവസാനത്തിലാണ് അന്തിമ ലയനം (മഹാപ്രളയം) സംഭവിക്കുന്നത്, രണ്ട് യുഗങ്ങൾക്കിടയിലുള്ള ലയനത്തിൽ (പ്രളയം) ലോകത്തെ (സിനിമ) സ്ഥൂലാവസ്ഥയിൽ നിന്ന് (സ്ക്രീനിൽ കാണിക്കുക) സൂക്ഷ്മാവസ്ഥയിലേക്ക് (ഫിലിം റീലിൽ പിക്ചർ -പ്രിന്റ്) മാറ്റുന്നതിനുള്ള അതേ നടപടിക്രമം ഉൾപ്പെടുന്നു.

നിങ്ങൾ സിനിമാ ഹാളിൽ ഒരു ഭക്തിചിത്രം കാണുന്നുണ്ടെന്ന് കരുതുക. സിനിമാ പ്രദർശനം പൂർത്തിയാകുമ്പോൾ, ചിത്രം തിരശ്ശീലയിൽ നിന്ന് ഫിലിം റീലിലേക്ക് പിൻവലിക്കുന്നു. ഭക്തർ വളരെയധികം ആസ്വദിക്കുന്ന ഭക്തി സിനിമ നിർത്തിയെന്ന് ഓപ്പറേറ്ററോട് നിങ്ങൾ ആക്രോശിക്കുമോ? ഇടവേളയിൽ, നല്ലതും ചീത്തയും ഒരു ഇടവേളയ്ക്കായി (ബ്രേക്ക്) പിൻവലിക്കണം. വഴിയിലെ തടസ്സങ്ങൾ തകർക്കാതെ, നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താൻ കഴിയും? അതിനാൽ, തടസ്സങ്ങളുടെ അത്തരം നാശവും നിർമ്മാണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ദൈവം എപ്പോഴും നന്മയുടെ നിർമ്മാണത്തിന് വേണ്ടി മാത്രമാണ്, നന്മയുടെ നാശത്തിന് വേണ്ടിയല്ല. നന്മയുടെ നിർമ്മാണത്തിനു വേണ്ടി മാത്രമാണ് അവൻ തിന്മയെ നശിപ്പിക്കുന്നത്. ഏതൊരു ദൈവിക രൂപത്തിനും ഏതൊരു അസുരനെയും (തിന്മയുടെ മൂർത്തീഭാവം) നശിപ്പിക്കാൻ കഴിയും, ആ ദൈവിക രൂപത്തിലൂടെ ആ അസുരനെ നശിപ്പിക്കുന്നത് ഭഗവാൻ ശിവനാണ്. അനീതിക്കെതിരെ കോപാകുലനായതിനാൽ അവന് രുദ്രൻ എന്ന പേര് ലഭിച്ചു. അവൻ ദുഷ്ടാത്മാക്കളെ ശിക്ഷകളിലൂടെ കരയിപ്പിക്കുന്നു, അതിനാൽ അവനെ രുദ്രൻ (രോദയതി ഇതി രുദ്രഃ) എന്ന് വിളിക്കുന്നു. രുദ്രൻ എന്നാൽ ദുഷ്ടാത്മാക്കളെ കരയിപ്പിക്കുന്നവൻ എന്നാണ് അർത്ഥമാക്കുന്നത്.
ശിവൻ എന്നാൽ ഐശ്വര്യം എന്നാണ് അർത്ഥമാക്കുന്നത്, അത് എപ്പോഴും നന്മയുടെ നിർമ്മാണത്തിലൂടെ തിന്മയുടെ നാശത്തെ സഹായിക്കുന്നു. പാൽക്കടൽ കടയുന്ന സമയത്ത് ശിവൻ ഭയങ്കര വിഷം (ഹാലാഹലം) വിഴുങ്ങിയില്ലായിരുന്നുവെങ്കിൽ, കടയലിന്റെ അവസാനം ദിവ്യമായ അമൃതിന്റെ ആവിർഭാവത്തിന് പ്രതീക്ഷയുടെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നോ? ആ ഭയങ്കര വിഷം എല്ലാ ആത്മാക്കളെയും നശിപ്പിക്കുമായിരുന്നു, ദിവ്യ അമൃതിനു വേണ്ടിയുള്ള കടയൽ പോലും തുടരുമായിരുന്നില്ല. പരമമായ (ആത്യന്തിക) ദൈവത്തിന്റെ വ്യക്തിത്വം തന്നെയാണ് ഭഗവാൻ ശിവൻ എന്നതും. നിങ്ങൾ എവിടെയെങ്കിലും ഏതുകോണിലും ഭഗവാൻ ശിവനെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ, ഒടുവിൽ നിങ്ങൾ ആത്യന്തിക ദൈവത്തെ മാത്രം കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. ദൈവത്തിന്റെ സൃഷ്ടിശക്തി ഭഗവാൻ ബ്രഹ്മാവാണ്, ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കാനുള്ള ശക്തി ഭഗവാൻ വിഷ്ണുവാണ്. സൃഷ്ടിയുടെ പ്രകടനത്തിൽ ഇടവേളകൾ നൽകുന്ന ദൈവത്തിന്റെ സൃഷ്ടിയെ നശിപ്പിക്കാനുള്ള (സ്ഥൂലാവസ്ഥയെ സൂക്ഷ്മാവസ്ഥയിലേക്ക് മാറ്റുന്ന) ശക്തിയാണ് ഭഗവാൻ ശിവൻ. ഒരാളുടെ രണ്ട് പ്രവൃത്തികളെ പ്രശംസിക്കുകയും അതേ വ്യക്തിയുടെ മൂന്നാമത്തെ പ്രവൃത്തിയെ വിമർശിക്കുകയും ചെയ്താൽ , നിങ്ങൾ മുമ്പ് പ്രശംസിച്ച അതേ വ്യക്തിയെ തന്നെയാണ് നിങ്ങൾ വിമർശിച്ചത്! അതുകൊണ്ട്, നിങ്ങൾ ഒരു വശത്ത് നിന്ന് ഭഗവാൻ ശിവനെ വിമർശിക്കുകയാണെങ്കിൽ, ഒരേസമയം മറുവശത്ത് നിന്ന് നിങ്ങൾ ഭഗവാൻ വിഷ്ണുവിനെയും ഭഗവാൻ ബ്രഹ്മാവിനെയും വിമർശിക്കുകയാണ്. ഇതിനർത്ഥം നിങ്ങൾ ഒരു വശത്ത് നിന്ന് ഭഗവാൻ വിഷ്ണുവിനെ സ്തുതിക്കുകയും മറുവശത്ത് നിന്ന് അതേ ഭഗവാൻ വിഷ്ണുവിനെ വിമർശിക്കുകയും ചെയ്തു എന്നാണ്.
★ ★ ★ ★ ★
Also Read
What Is The Meaning Of Upavaasa And Jaagaranam On This Shiva Ratri Festival?
Posted on: 15/03/2024Message From Shri Datta Swami Ji
Posted on: 29/12/2018Important Message To Devotees From His Holiness Shri Datta Swami
Posted on: 26/06/2022
Related Articles
What Is The Meaning Of Avyaktam?
Posted on: 04/06/2024Does Lord Datta Exist With Three Heads All The Time, Or Is It Just A Symbolic Representation?
Posted on: 18/12/2022What Is Mahapralaya And When And Why Will It Come?
Posted on: 02/11/2019Swami Answers Questions Of Ms. Thrylokya
Posted on: 03/05/2025