home
Shri Datta Swami

Posted on: 09 Oct 2023

               

Malayalam »   English »  

സ്വാമി, ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹം ശരിയാണോ?

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആഗ്രഹം ശരിയാണോ? അതും അഭിലാഷ ഭക്തിയിൽ(aspiration devotion) മാത്രമാണോ വരുന്നത്? - അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, ഭാനു സാമിക്യ]

സ്വാമി മറുപടി പറഞ്ഞു:- ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതാണ് നിവൃത്തിയിൽ ഒരു ഭക്തന്റെ ആത്യന്തിക ലക്ഷ്യം.

2. ഒരു ആവേശ അവതാരവും പരിപൂർണ അവതാരത്തെ പോലെ എല്ലാ നാല് ദൈവിക ഗുണങ്ങളും കാണിക്കുമോ?

[ശ്രീ ഭരത് കൃഷ്ണ ചോദിച്ചു: എന്റെ ചോദ്യങ്ങൾക്ക് സ്വാമിയുടെ ഉത്തരം അഭ്യർത്ഥിക്കുന്നു. പാദനമസ്കാരം സ്വാമി, പരിപൂർണ അവതാരത്തെ പോലെ ഒരു ആവേശ അവതാരവും അവതാരത്തെ പോലെ നാല് ദൈവിക ഗുണങ്ങളും കാണിക്കുമോ സ്വാമി? അങ്ങനെയെങ്കിൽ അത്തരം ആവേശ അവതാരത്തെയും പരിപൂർണ അവതാരമായി കണക്കാക്കി ആരാധിക്കുവാൻ അവസരമുണ്ട്, അല്ലേ?]  

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, എല്ലാത്തരം അവതാരങ്ങളും  തങ്ങളുടെ കൈവശമുള്ള ഗുണങ്ങളിലും ശക്തികളിലും തുല്യമാണ്.

3. മനുഷ്യാവതാരത്തിൽ എല്ലാ ദേവതകളും എങ്ങനെ ഉണ്ടെന്ന് ദയവായി വിശദീകരിക്കുക.

[അങ്ങയുടെഒരു പ്രഭാഷണത്തിൽ, എല്ലാ ദേവതകളും (deities) ദൈവത്തിന്റെ മനുഷ്യാവതാരത്തിൽ (സദ്ഗുരു) ഉണ്ടെന്ന് പറയുന്നു. മനുഷ്യാവതാരത്തിൽ (പ്രാഥമിക അവതാരം) അല്ലെങ്കിൽ ദത്ത ഭഗവാൻ മാത്രമേ ഉള്ളൂ എന്ന് ഞാൻ കരുതി, അല്ലെങ്കിൽ ശിവനെപ്പോലെയുള്ള മറ്റേതെങ്കിലും പ്രത്യേക ഊർജ്ജസ്വലമായ ശരീരവും ആത്മാവും (ദ്വിതീയ അവതാരം) മനുഷ്യാവതാരത്തിൽ ഉണ്ട്. മറ്റെല്ലാ ദേവതകളും മനുഷ്യാവതാരത്തിൽ ഉണ്ടെന്ന കാര്യം എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല, ദയവായി വിശദീകരിക്കുക. നിങ്ങളുടെ ദാസൻ, ഭരത് കൃഷ്ണ.]

സ്വാമി മറുപടി പറഞ്ഞു:- വേദം ഈ പ്രസ്താവന പറയുന്നു (യാവഥിര്വൈ ദേവതാഃ, Yāvathirvai devatāḥ...). അവതാരത്തിലെ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസാമാന്യമായ ശക്തി സർവശക്തിയാണ്, അതിന് ഒന്നും അസാധ്യമല്ല.

4. ഉപനിഷത്തിൽ പറഞ്ഞിരിക്കുന്ന പഞ്ചകോശ വിചാരം മനുഷ്യാവതാരത്തിനാണോ മനുഷ്യർക്കാണോ ബാധകം?

[ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി]

സ്വാമി മറുപടി പറഞ്ഞു:- ഒരു സാധാരണ മനുഷ്യന് ഇത് ബാധകമാണ്. മനുഷ്യാവതാരത്തിൽ, ദൈവം ആന്തരികമായും ബാഹ്യമായും സമർപ്പിതനായ ഭക്തനായ മനുഷ്യനിലുടനീളം വ്യാപിച്ചിരിക്കുന്നു (അന്തർബഹിശ്ച തത് സർവ്വം...-വേദം, Antarbahiśca tat sarvam…-Veda).

5. ആത്മാവ് ആനന്ദമയ കോശത്തിനപ്പുറമാണോ?

[അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- അവബോധം അല്ലെങ്കിൽ വ്യക്തിഗത ആത്മാവ് അല്ലെങ്കിൽ അയഞ്ഞ രീതിയിൽ ആത്മാവ് എന്ന് വിളിക്കപ്പെടുന്നത് തീർച്ചയായും അഞ്ച് കോശങ്ങൾക്കും അപ്പുറമാണ്.

6. തനിക്ക് അനുകൂലമല്ലാത്തവരെ ദൈവം ശിക്ഷിക്കുമോ?

[മിസ്സ്‌. പൂർണ്ണിമ ചോദിച്ചു: പാദനമസ്കാരം സ്വാമി, വേദനയും സങ്കടവും കൊണ്ട് ജീവിതത്തിൽ പലവിധ പ്രശ്‌നങ്ങളാൽ കഷ്ടപ്പെടുമ്പോൾ മനുഷ്യർ ദൈവത്തെ കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്യുന്നത് തികച്ചും വ്യക്തമാണ്, കാരണം ദൈവം സ്വതവേ സർവ്വശക്തനാണ്, ആരാണ് അവനെ സ്തുതിക്കുന്നതെന്നും ആരാണ് ശാസിക്കുന്നതെന്നും ദൈവം മനസ്സിലാക്കും. തനിക്ക് അനുകൂലമല്ലാത്തവരെ ദൈവം ശിക്ഷിക്കുമോ? എഴുതിയത്, പൂർണിമ]

സ്വാമി മറുപടി പറഞ്ഞു:- ഹിരണ്യകശിപു ദൈവത്തെ ഏറ്റവും മോശമായ രീതിയിൽ ശകാരിച്ചപ്പോഴും ദൈവം ആ അസുരനോട് ഒട്ടും കോപിച്ചില്ല, കാരണം ദൈവത്തിന് സ്തുതിയും ശകാരവും ഒരുപോലെ ആസ്വാദ്യകരമാണ്. പ്രഹ്ലാദൻ എന്ന തന്റെ ഭക്തനെ അസുരൻ പീഡിപ്പിച്ചപ്പോൾ മാത്രമാണ് ദൈവത്തിനു ദേഷ്യം വന്നത്.

7. ശ്രീ ജ്ഞാനദേവ (Shri Jnanadeva) രചനകളോടും അബംഗങ്ങളോടും (Abangas) എനിക്ക് ആഴത്തിലുള്ള വികാരം/ബന്ധമുണ്ട്. ദയവായി അഭിപ്രായപ്പെടുക.

[ശ്രീ മാർട്ടിൻ ചോദിച്ചു: പ്രിയ ശ്രീ ദത്ത സ്വാമി, കഴിഞ്ഞ ആഴ്ച ഒരു ദിവസം ഉച്ചയ്ക്ക് ഒരു കസേരയിൽ ഇരിക്കുമ്പോൾ ഞാൻ ഉറക്കത്തിലേക്ക്   വഴുതി വീണു, പെട്ടെന്ന് ഒരു സ്വപ്നം കണ്ടു. ഞാൻ, താമസിക്കുന്ന തെരുവിന്റെ മൂലയിലായിരുന്നു. തെരുവ് മുറിച്ചുകടക്കുമ്പോൾ എന്റെ മുന്നിൽ ഒരു സ്ത്രീ നടന്നുവരുന്നത് ഞാൻ കണ്ടു, അവളുടെ തോളിനു മുകളിൽ അവളുടെ കൈയിൽ ഒരു പുസ്തകമുണ്ട്. പുസ്തകം തുറന്ന് പണവും ക്രെഡിറ്റ് കാർഡും ഉണ്ടായിരുന്നു. പുസ്തകത്തിന്റെ മുൻ കവർ ഞാൻ കണ്ടു, അത് ശ്രീ ജ്ഞാനദേവ അമൃതുഭവ ആയിരുന്നു. അതാണെന്റെ പുസ്തകം, ഞാനത് ഉപേക്ഷിച്ചിട്ടുണ്ടാകണം എന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി. (ഞാൻ സ്വപ്നത്തിൽ പുസ്തകം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല). ആ സ്ത്രീ എന്നെ ഒന്ന് നോക്കി. ശ്രീ ജ്ഞാനദേവ രചനകളോടും അബംഗങ്ങളോടും എനിക്ക് ആഴത്തിലുള്ള വികാരം/ബന്ധമുണ്ട്. ഈ പുസ്തകവും അദ്ദേഹത്തിന്റെ മറ്റുള്ളവയും ഇരുപത്തിയഞ്ച് വർഷമായി എന്റെ കൈവശമുണ്ട്. ശ്രീ ജ്ഞാനദേവന്റെ ഈ സ്വപ്നം പൂർണ്ണമായും എങ്ങു നിന്നോ സംഭവിച്ചതാണ്. അങ്ങയുടെ അഭിപ്രായങ്ങൾക്ക് നന്ദി. പ്രനാംസ്, മാർട്ടിൻ യുഎസ്എ]

സ്വാമി മറുപടി പറഞ്ഞു:- ഈ സ്വപ്‌നം അർത്ഥമാക്കുന്നത് ഈ ഗ്രന്ഥങ്ങൾ  നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കുന്നതിനുപകരം നിങ്ങൾ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ്.

 
 whatsnewContactSearch