home
Shri Datta Swami

Posted on: 05 May 2023

               

Malayalam »   English »  

ശ്രീ ജയേഷ് പാണ്ഡെയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees]

1.   ഊർജ്ജത്തിന്റെ വ്യത്യസ്ത ആവൃത്തികൾ അവബോധമായി മാറുമ്പോൾ വ്യത്യസ്ത വികാരങ്ങൾ ഉണ്ടാക്കുന്നുണ്ടോ?

[ശ്രീ ജയേഷ് പാണ്ഡെ ചോദിച്ചു: പാദനമസ്കാരം സ്വാമിജി! ഊർജ്ജത്തിന്റെ വ്യത്യസ്ത ആവൃത്തികൾ (frequencies) അവബോധമായി (awareness) മാറുമ്പോൾ വ്യത്യസ്ത വികാരങ്ങൾ (emotions) ഉണ്ടാക്കുന്നുണ്ടോ? അങ്ങയുടെ പാദങ്ങൾക്ക് താഴെ.]

സ്വാമി മറുപടി പറഞ്ഞു:- ആഹാരം ദഹിക്കുമ്പോൾ ലഭിക്കുന്ന നിഷ്ക്രിയ ഊർജ്ജം (inert energy) അവബോധമായി (awareness) മാറ്റപ്പെടുന്നു, അത് സ്ക്രീനിൽ വികാരങ്ങളായി കാണിക്കുന്നു. ആവൃത്തി കൂടുതലാണെങ്കിൽ, സ്വാഭാവികമായും അത് തീവ്രമായ വികാരമാണ്.

2. നമ്മുടെ വികാരങ്ങൾ ഭക്ഷണത്തെയോ പുറം ലോകത്തെയോ ആശ്രയിക്കുന്നുണ്ടോ?

സ്വാമി മറുപടി പറഞ്ഞു:- അവ പ്രധാനമായും അസോസിയേഷനുകളിലൂടെ പുറം ലോകത്തെ ആശ്രയിക്കുന്നു. ഭക്ഷണത്തിന്റെ സ്വാധീനം കുറവാണ്.

3. മഹാ ബ്രഹ്മാവ്, മഹാവിഷ്ണു, മഹാ രുദ്ര എന്നിവർക്ക് യഥാക്രമം എന്താണ് ആനന്ദം നൽകുന്നത്?

സ്വാമി മറുപടി പറഞ്ഞു:- ഒരു വസ്തുവും ആനന്ദം ജനിപ്പിക്കുന്നില്ല, ആനന്ദം ദിവ്യമാണ്, കാരണം ഈശ്വരന്റെ സന്തോഷത്തെ ആനന്ദം (bliss) എന്ന് വിളിക്കുന്നു. ഈ ലോകനാടകത്തിൽ (world drama), ഭഗവാൻ ഭക്തരുടെ സ്നേഹത്താൽ (love of devotees) രസിപ്പിക്കപ്പെടുന്നു, അതിനായി മാത്രം ഈ ലോകം അവിടുന്നാൽ സൃഷ്ടിക്കപ്പെടുന്നു. ദ്വൈതവാദത്തിലെ (dualism) ആനന്ദം മോണിസത്തേക്കാൾ (Monism) വളരെ ഉയർന്നതാണ്. ഇക്കാരണത്താൽ മാത്രം, ലോകം പൂർണ്ണമായി നശിപ്പിക്കപ്പെടുന്നില്ല, സിനിമയുടെ പ്രദർശനത്തിനുശേഷം സംരക്ഷിച്ചിരിക്കുന്ന ഫിലിം റീൽ പോലെ സൂക്ഷ്മമായ അവസ്ഥയിൽ (അവ്യക്തം, Avyaktam) സംരക്ഷിക്കപ്പെടുന്നു.

 
 whatsnewContactSearch