home
Shri Datta Swami

Posted on: 15 Dec 2023

               

Malayalam »   English »  

ശ്രീ സത്തി റെഡ്ഡിയുടെ ചോദ്യങ്ങൾക്ക് സ്വാമി ഉത്തരം നൽകുന്നു

[Translated by devotees of Swami]

1. രണ്ട് ആത്മാക്കൾ കൂടിക്കലർന്നാൽ രണ്ട് കുട്ടികൾ ഒരേ സമയം വരുമോ?

[ശ്രീ സത്തിറെഡ്ഡി ചോദിച്ചു: മീ പാദ പദ്മലാകു നമസ്കാരം സ്വാമിജി, മഹിഷാസുര കഥയിൽ, മരണാനന്തരം കരംബുഡുവിന്റെ ആത്മാവ്, രംബുഡുവുമായി ലയിച്ചു. റംബുഡു വിവാഹിതനായപ്പോൾ ഭാര്യ രണ്ടു കുട്ടികളെ പ്രസവിച്ചു. രണ്ട് ആത്മാക്കൾ ഇങ്ങനെ ഇടകലർന്നാൽ ഒരേ സമയത്ത് രണ്ട് കുട്ടികൾ വരും ഇത് എനിക്ക് മനസ്സിലാകാകുന്നില്ല. ദയവായി സ്വാമിജി വിശദീകരിക്കുക. സ്വാമിജി, ചോദ്യം എഴുതിയതിൽ തന്നെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ദയവായി ഈ യാചകനായ സത്തിറെഡ്ഡിയെ പഠിപ്പിക്കുക 🙏🙏🙏]

സ്വാമി മറുപടി പറഞ്ഞു:- ഒരു പ്രത്യേക ദമ്പതികൾക്ക് ഒരു ആത്മാവ് ജനിക്കുമ്പോൾ, ആത്മാവ് ഈ ലോകത്തിലേക്ക് വരുന്നത് അതിന്റെ തന്നെ അന്തർലീനമായ ഗുണങ്ങളോടെയാണ്, അത് മുൻ ജന്മങ്ങളിലെ പല അന്തരീക്ഷത്തിൽ (ചുറ്റുപാടുകൾ) നിന്ന് നേടിയെടുത്തതാണ് മാതാപിതാക്കളുടെ ഗുണങ്ങൾ ഇതിൽ ഇടപെടുന്നില്ല. പ്രഹ്ലാദൻ അസുരകുലത്തിലാണ് ജനിച്ചത്. ജനിതക ശാസ്ത്രമനുസരിച്ച്, ജനിച്ച ആത്മാവിന് മാതാപിതാക്കളിൽ നിന്ന്, ചില പെരുമാറ്റരീതികൾ കൈവരാം, പക്ഷേ ഗുണങ്ങളല്ല. ആത്മാവിന്റെ ജനനത്തിനുശേഷം, മാതാപിതാക്കളുടെ ഗുണങ്ങൾ ആത്മാവിനെ സ്വാധീനിച്ചേക്കാം, ഇത് മറ്റൊരു വിഷയമാണ്. ആത്മാവ് ചുറ്റുപാടുകളുടെ ഗുണങ്ങളാൽ സ്വാധീനിക്കപ്പെടും, മാതാപിതാക്കൾ ചുറ്റുപാടുകളാണെങ്കിൽ, സ്വാഭാവികമായും ആത്മാവ് ചുറ്റുപാടുകളുടെ ഗുണങ്ങളാൽ സ്വാധീനിക്കപ്പെടും. നിങ്ങൾ പരാമർശിച്ച കേസ് ദൈവിക ശാപത്തിന്റെ ഒരു കേസാണ്, അതിൽ ദൈവിക ശാപം മുഴുവൻ വിഷയത്തെയും നിയന്ത്രിക്കുന്നു, അത്തരമൊരു കേസ് ചുറ്റുപാടുകളുടെ പൊതുവായ നടപടിക്രമത്തിൽ പരാമർശിക്കാനാവില്ല.

സ്വാമി മറുപടി പറഞ്ഞു (അധിക പോയിൻ്റുകളോടെ): ഒരു കുട്ടി ജനിച്ചാലും, വ്യത്യസ്ത ലിംഗത്തിലുള്ള രണ്ട് മനുഷ്യർ ഒന്നിക്കണം. കുട്ടികളുടെ എണ്ണവും ആത്മാക്കൾ ഒന്നിക്കുന്ന എണ്ണവുമായി യാതൊരു ബന്ധവുമില്ല. ഏതെങ്കിലും ലിംഗത്തിൽ പെട്ട ഒരു മനുഷ്യന് ഒരു കുട്ടി ജനിക്കുമോ? ഒരേ ലിംഗത്തിലുള്ള രണ്ട് മനുഷ്യർക്ക് ഒന്നോ രണ്ടോ കുട്ടികൾ ജനിക്കുമോ?

2. രാജ്യത്തിന്റെ റൂൾ ബുക്കിനെ അടിസ്ഥാനമാക്കി ആളുകൾ കർമ്മങ്ങൾ ചെയ്യുമ്പോൾ, ദൈവത്തിന്റെ റൂൾ ബുക്ക് പ്രകാരം ആത്മാക്കൾ എന്തിന് നരകത്തിൽ ശിക്ഷ അനുഭവിക്കണം?

[ജ്യോതിഷം ദൈവത്തിന്റെ സമ്പൂർണ്ണ ഭരണത്തെക്കുറിച്ചാണ് പറയുന്നത്, എന്നാൽ ഭൂമിയിൽ രാജ്യത്തിന്റെ റൂൾ ബുക്കിനെ അടിസ്ഥാനമാക്കി അവരുടെ കുറ്റകൃത്യങ്ങൾക്ക് നിരവധി ഭരണഘടനകളും ശിക്ഷകളും ഉണ്ട്. എന്നാൽ ചില രാജ്യങ്ങളിൽ വേശ്യാവൃത്തിയും കഞ്ചാവ് കൃഷിയും നിയമവിധേയമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ റൂൾ ബുക്കിനെ അടിസ്ഥാനമാക്കി ആളുകൾ കർമ്മങ്ങൾ ചെയ്താൽ, ദൈവത്തിന്റെ റൂൾ ബുക്ക് പ്രകാരം ആത്മാക്കൾ നരകത്തിൽ ശിക്ഷ അനുഭവിക്കണോ? സ്വാമിജി, ചോദ്യം എഴുതിയതിൽ തന്നെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ദയവായി ഈ യാചകനായ സത്തിറെഡ്ഡിയെ പഠിപ്പിക്കുക 🙏🙏🙏]

സ്വാമി മറുപടി പറഞ്ഞു:- മനുഷ്യർ എഴുതിയ രാജ്യത്തിന്റെ റൂൾബുക്കിൽ പിശകുകളുടെ വളരെ ഉയർന്ന സാധ്യതയുണ്ട്. തെറ്റ് ചെയ്യുകയെന്നത് മനുഷ്യന്റെ സ്വഭാവമാണ്. അതിനാൽ, ദൈവം എഴുതിയ ദൈവിക ഭരണഘടനയാണ് അന്തിമ അധികാരം, അത് എല്ലാ മനുഷ്യ ഭരണഘടനകൾക്കും അതീതമാണ്. തീർച്ചയായും, ദൈവിക ഭരണഘടനകളിൽ, ചില തെറ്റായ അനുയായികളുടെ തിരുകിക്കയറ്റം (ഇൻസെർഷൻ) മൂലം വ്യത്യാസമുണ്ടാകാം. മൂർച്ചയുള്ള ലോജിക്കൽ വിശകലനത്തിന്റെ സഹായത്തോടെ അത്തരം കുറച്ച് ഉൾപ്പെടുത്തലുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. അവസാനമായി, ദൈവിക ഭരണഘടന എല്ലായ്പ്പോഴും യുക്തിസഹമായ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നുമാണ് നിഗമനം.

സ്വാമി മറുപടി പറഞ്ഞു (കൂടുതൽ പോയിൻ്റുകളോടെ): സാധാരണയായി, രണ്ട് നിയമ പുസ്തകങ്ങളും (റൂൾ ബുക്ക്) നീതിയുടെ പാത പിന്തുടരുന്നു. ഒരു രാജ്യത്തിൻ്റെ റൂൾ ബുക്ക് തെറ്റിയേക്കാം, എന്നാൽ ദൈവത്തിൻ്റെ റൂൾ ബുക്ക് ഒരിക്കലും തെറ്റില്ല. ഒരു രാജ്യത്തിൻ്റെ റൂൾ ബുക്ക് അതിൻ്റെ പാർലമെൻ്റിലൂടെ അവിടെയും ഇവിടെയും ഭേദഗതി ചെയ്യപ്പെടുന്നു, പക്ഷേ ദൈവത്തിൻ്റെ റൂൾ ബുക്ക് ഒരിക്കലും ഭേദഗതി ചെയ്യപ്പെടുന്നില്ല. ചിലപ്പോൾ, അഴിമതിയിലൂടെ രാജ്യത്തിൻ്റെ റൂൾ ബുക്കിൽ നിന്ന് രക്ഷപ്പെടാം, പക്ഷേ ദൈവത്തിൻ്റെ ദൈവിക ഭരണമായ പുസ്തകത്തിൻ്റെ റൂൾ ബുക്കിൽ നിന്ന് നമുക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല.

3. ആത്മാക്കളുടെ ശിക്ഷകൾ അതത് മതഗ്രന്ഥങ്ങളെ ആശ്രയിച്ചിരിക്കുന്നുണ്ടോ?

[സ്വാമിജി, ആത്മാക്കൾക്കുള്ള ശിക്ഷകൾ അവരുടെ സ്വന്തം മതത്തിന്റെ റൂൾ ബുക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കാരണം ഹിന്ദുക്കൾക്ക് ശിക്ഷകൾ ഗരുഡപുരാണം അടിസ്ഥാനമാക്കിയുള്ളതാണ്, പാശ്ചാത്യ മതങ്ങളിൽ, വ്യത്യസ്ത ആത്മാക്കളുടെ മാനസിക തലങ്ങളുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമാണ് കാരണം അവർ ദ്രാവക അഗ്നിയിൽ വീഴുമെന്ന് പറയപ്പെടുന്നു. ദയവായി സ്വാമിജി വിശദീകരിക്കുമോ? സ്വാമിജി, ചോദ്യം എഴുതിയതിൽ തന്നെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ദയവായി ഈ യാചകനായ സത്തിറെഡ്ഡിയെ പഠിപ്പിക്കുക 🙏🙏🙏]

സ്വാമി മറുപടി പറഞ്ഞു:- ഈ ചോദ്യത്തിനുള്ള ഉത്തരം മുകളിൽ നൽകിയിരിക്കുന്ന ഉത്തരത്തിൽ നിലവിലുണ്ട്.

സ്വാമി മറുപടി പറഞ്ഞു (അധിക പോയിൻ്റുകളോടെ): ശിക്ഷകൾ ചില സൂക്ഷ്മ വിശദാംശങ്ങളിൽ വ്യത്യാസപ്പെട്ടേക്കാം. പക്ഷേ, ഒരു ശിക്ഷയുടെ പൊതുസ്വഭാവം പാപിക്ക് കഷ്ടപ്പാട് നൽകുക എന്നതാണ്, ഈ അടിസ്ഥാന സ്വഭാവം മതഗ്രന്ഥം എന്തായാലും മാറില്ല.

 
 whatsnewContactSearch