home
Shri Datta Swami

 Posted on 19 Aug 2024. Share

Malayalam »   English »  

സ്വാമി, ആത്മവിശ്വാസക്കുറവും അമിത ആത്മവിശ്വാസവും എങ്ങനെ നിയന്ത്രിക്കാം?

[Translated by devotees of Swami]

[മിസ്സ്‌. ഭാനു സാമിക്യ ചോദിച്ചു:-]

സ്വാമി മറുപടി പറഞ്ഞു:- സദ്ഗുരുവിൻ്റെ ദൈവിക സത്യവും സമ്പൂർണവുമായ ആത്മീയ ജ്ഞാനം ഈ രണ്ട് വൈകല്യങ്ങളെയും ശാശ്വതമായി നശിപ്പിക്കുന്നതിനുള്ള ആന്തരിക ഔഷധമായി പ്രവർത്തിക്കും. പക്ഷേ, ഈ ഘട്ടം വളരെ സമയമെടുക്കും. അതിനിടയിൽ, പ്രഥമ ശുശ്രൂഷാ പ്രതിവിധി പോലുള്ള താത്കാലിക രീതികൾ നിങ്ങൾക്ക് ഇനിപ്പറയുന്ന രീതിയിൽ ഉപയോഗിക്കാം:- നിങ്ങളുടെ ശരീര താപനില കുറയുന്നത് പോലെയുള്ള ആത്മവിശ്വാസക്കുറവ് (വിഷാദം) ഉണ്ടാകുമ്പോൾ, നിങ്ങളുടെ ഗുണങ്ങളെ പ്രൊജക്റ്റ് ചെയ്തു നിങ്ങൾ സ്വയം  പ്രശംസിക്കണം(ആത്മ സ്തുതി) അത് കഠിനമായ ശൈത്യകാലത്ത് ശരീര താപനില ഉയർത്താൻ ഉപയോഗിക്കുന്ന ഹീറ്റർ പോലെ പ്രവർത്തിക്കുന്നു. നിങ്ങളുടെ ശരീര താപനില ഉയരുന്നത് പോലെ നിങ്ങൾക്ക് അമിത ആത്മവിശ്വാസം (അഭിമാനം) ഉണ്ടാകുമ്പോൾ,  നിങ്ങളുടെ വൈകല്യങ്ങൾ (ആത്മ നിന്ദ) ഉയർത്തിക്കാട്ടിക്കൊണ്ട് നിങ്ങൾ സ്വയം ശകാരിക്കണം, ഇത് കടുത്ത വേനൽക്കാലത്ത് ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന എയർ കൂളർ പോലെ പ്രവർത്തിക്കും. നിങ്ങൾക്ക് ഇവ ചെയ്യാൻ പരബ്രഹ്മൻ്റെ ആവശ്യമില്ല. നിങ്ങൾക്കത് സ്വയം ചെയ്യാൻ കഴിയും.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via