home
Shri Datta Swami

 Posted on 16 Feb 2024. Share

Malayalam »   English »  

സ്വാമി, അസൂയ എങ്ങനെ ഇല്ലാതാക്കാം?

[Translated by devotees of Swami]

[മിസ്സ്. ത്രൈലോക്യയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- അസൂയ എപ്പോഴും അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു കുരിശ് 'ഞാൻ' എന്നത് ഇല്ലായിമ ചെയ്യുന്നത് സൂചിപ്പിക്കുന്നത് പോലെ, അഹംഭാവം മറികടക്കുകയാന്നെങ്കിൽ, അസൂയയ്ക്ക് അടിസ്ഥാനമുണ്ടാകില്ല, ഉയരാൻ കഴിയില്ല. ദൈവത്തോടുള്ള സമ്പൂർണ്ണ സമർപ്പണത്തിലൂടെ അഹംഭാവത്തെ മറികടക്കാം. സമ്പൂർണ്ണ കീഴടങ്ങൽ പ്രക്രിയയിൽ, രണ്ട് ഘട്ടങ്ങളുണ്ട്:-

i) പ്രാഥമിക ഘട്ടത്തിൽ, ഒരു പ്രവൃത്തിയിലെ വിജയം ദൈവത്തിൻ്റേതാണെന്നും ഒരു പ്രവൃത്തിയിലെ പരാജയം നിങ്ങളുടേതാണെന്നും നിങ്ങൾ വിചാരിക്കുന്നു.

ii) ഈ ഉയർന്ന ഘട്ടത്തിൽ, നിങ്ങൾ ചെയ്യുന്ന മൊത്തം ജോലി ദൈവത്താൽ മാത്രമാണെന്ന് ചെയ്യപ്പെടുന്നതെന്നു നിങ്ങൾ കരുതുന്നു. ഈ ഘട്ടത്തിൽ വിജയവും പരാജയവും ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. സന്തോഷവും (വിജയവും) ദുരിതവും (പരാജയവും) തൻ്റെ വിനോദത്തിൽ (എന്റർടൈൻമെന്റ്) യോഗയുടെ ആശയം അനുസരിച്ച് ദൈവം ഒരുപോലെ ആസ്വദിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിലെ (പ്രവൃത്തിയിലെ) വിജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ നിങ്ങൾ വിഷമിക്കുന്നില്ല. ഈ ഉയർന്ന ഘട്ടത്തിൽ, അഹങ്കാരം പൂർണ്ണമായും ഉന്മൂലനം ചെയ്യപ്പെടുന്നു, അതിനാൽ അതിൻ്റെ അടിസ്ഥാനം ഇല്ലാത്തതിനാൽ അസൂയ ഉണ്ടാകില്ല. എന്നിരുന്നാലും, അടിസ്ഥാന-അഹം (സ്വയം തിരിച്ചറിയൽ) നശിപ്പിക്കപ്പെടാൻ പാടില്ല, ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ കഴിയില്ല. അടിസ്ഥാന-അഹം സാധാരണ ശരീര താപനില പോലെ അത്യാവശ്യമാണ്. അടിസ്ഥാനപരമായ ഈഗോ (ബേസിക് ഈഗോ) നശിച്ചാൽ ആത്മവിശ്വാസം തകരും. അടിസ്ഥാന-അഹം വളർന്നാൽ, അത് സ്വയം നാശത്തിലേക്ക് നയിക്കുന്ന അഭിമാനത്തിൽ അവസാനിക്കുന്നു.

ആത്മീയ യാത്രയിൽ എല്ലായിടത്തും സത്യം പറഞ്ഞുകൊണ്ട് ബോധം (കോൺഷ്യസ്നൻസ്, അന്തഃകരണം) ആത്മാവിനെ സഹായിക്കുന്നു. വാസ്തവത്തിൽ, ദൈവം സംസാരിക്കുന്നത് ബോധത്തിലൂടെയാണ്. പ്രവൃത്തിയിലും നിവൃത്തിയിലും (സതാം ഹി സന്ദേഹ പദേശു വസ്തുഷു, പ്രമാണ മന്തഃകരണ പ്രവൃത്തയഃ, Satāṃ hi sandeha padeṣu vastuṣu, pramāṇa mantaḥkaraṇa pravṛttayaḥ) ജീവിതയാത്രയെ സഹായിക്കാൻ ഓരോ ആത്മാവിലും അന്തർലീനമായി ഇത്തരം ദൈവിക സംവിധാനം നിലവിലുണ്ട്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via