
21 Aug 2023
[Translated by devotees of Swami]
[ശ്രീമതി ശ്രീ ലക്ഷ്മിയുടെ ഒരു ചോദ്യം.]
സ്വാമി മറുപടി പറഞ്ഞു:- ആത്മാവ് എന്ന വാക്കിന്റെ അർത്ഥം ഞാൻ (സ്വയം,self) എന്ന് മാത്രമല്ല, ദൈവത്തിന്റെ മനുഷ്യാവതാരം കൂടി എന്നാണ്. അതിനാൽ, അർത്ഥം സന്ദർഭത്തിനനുസരിച്ച് എടുക്കണം. ആത്മദർശി അർത്ഥമാക്കുന്നത് നിങ്ങളുടെ സ്വയം അവബോധം കാണുകയും ശരീരമായിട്ടല്ല, അവബോധമായി സ്വയം തിരിച്ചറിയുകയും ചെയ്യുക എന്നാണ്. ശരീരത്തിൽ നിന്നും ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ലൗകിക ബന്ധനങ്ങളിൽ നിന്നും നിങ്ങൾ വേർപെടുന്നതിന് ഇത് ആവശ്യമാണ്. ഇപ്പോൾ, നിങ്ങൾ ആത്മീയ ജീവിതത്തിന് അർഹത നേടിയിരിക്കുന്നു. ഇപ്പോൾ, ആത്മദർശി എന്നാൽ യഥാർത്ഥ ആത്മീയ ജ്ഞാനം ലഭിക്കുന്നതിനും എല്ലാ ആത്മീയ സംശയങ്ങൾക്കും വ്യക്തത വരുത്തുന്നതിനും വേണ്ടി ദൈവത്തിന്റെ മനുഷ്യരൂപം (തന്നെപ്പോലെ കാണപ്പെടുന്ന) തിരിച്ചറിയുന്ന ഭക്തൻ എന്നാണ് അർത്ഥമാക്കുന്നത്.
നിർഭാഗ്യവശാൽ, ആളുകൾ ആത്മദർശിയുടെ ആദ്യ ആശയത്തിൽ മാത്രം നിർത്തുന്നു, രണ്ടാം ഘട്ടത്തിലേക്ക് (സ്റ്റെപ്പ്) പോകുന്നില്ല, കാരണം അവർ തങ്ങളുടെ കൺമുന്നിൽ നിൽക്കുന്ന ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിയാൻ ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയകൊണ്ട് അന്ധരാണ്! അവർ ആദ്യ ഘട്ടത്തിൽ (സ്റ്റെപ്പ്) അത് അവസാന ഘട്ടമാണെന്ന് കരുതി നിർത്തുകയും സ്വയം അവബോധം (താൻ / സ്വയം) ദൈവമായി അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അദ്വൈത ദർശനത്തിന്റെ ദൗർഭാഗ്യമാണ്. ശങ്കരൻ ആദ്യ ആശയം അവതരിപ്പിച്ചു, അങ്ങനെ ഒരു പരിധിവരെ ഭക്തൻ ലോകത്തിൽ നിന്ന് വേർപിരിയുന്നു, അങ്ങനെ പിന്നീട്, ഭക്തൻ സ്വയം സമാനമായ മനുഷ്യാവതാരത്തെ കണ്ടെത്തുമ്പോൾ, ശരിയായ ജ്ഞാനത്തെ തുടർന്ന് കർമ്മയോഗ എന്ന് വിളിക്കപ്പെടുന്ന അവസാന ഘട്ടം (സ്റ്റെപ്പ്) അല്ലെങ്കിൽ ദൈവത്തിനുള്ള സേവനവും ത്യാഗവും ഉൾപ്പെടുന്ന ശരിയായ പ്രായോഗിക ഭക്തിയിലൂടെ ഭക്തൻ മനുഷ്യരൂപത്തിലുള്ള ദൈവത്തോട് എളുപ്പത്തിൽ അടുക്കുകയും ചെയ്യുന്നു.
★ ★ ★ ★ ★
Also Read
Lord Krishna As Swami (a Poem On Swami By Smt. Chhanda)
Posted on: 12/05/2024What Is The Difference Between Faith On Swami And Expectation From Swami?
Posted on: 14/02/2022Swami Answers Devotees' Questions
Posted on: 31/01/2023Swami Answers Devotees' Questions
Posted on: 13/04/2021
Related Articles
Swami Answers The Questions Of Friend Of Ms. Thrylokya
Posted on: 02/05/2023Removing Selfishness: Self Analysis And Devotion
Posted on: 26/05/2019How Is The Contemporary Human Incarnation The Most Important?
Posted on: 07/08/2022Are Formal Scriptural Study, Ritual Worship And Meditation Essential For Discovering The Self?
Posted on: 04/02/2005