home
Shri Datta Swami

 01 Sep 2023

 

Malayalam »   English »  

അങ്ങ് എപ്പോഴും രണ്ട് ലോകങ്ങളിലും നിലനിൽക്കുമ്പോൾ ബ്രഹ്മ ലോകവും മർത്യ ലോകവും തമ്മിലുള്ള വ്യത്യാസം എന്താണ്?

[Translated by devotees of Swami]

[ശ്രീ ഭരത് കൃഷ്ണൻ ചോദിച്ചു: പാദനമസ്കാരം സ്വാമി, സ്വാമി, ബ്രഹ്മലോകവും മർത്യലോകവും തമ്മിലുള്ള വ്യത്യാസം എന്താണ് അങ്ങ് രണ്ട് ലോകങ്ങളിലും എപ്പോഴും അവതാരങ്ങളായി നിലകൊള്ളുമ്പോൾ? എന്റെ ചോദ്യത്തിന് ഉത്തരം നൽകിയതിന് നന്ദി സ്വാമി. അങ്ങയുടെ സേവകൻ, ഭരത് കൃഷ്ണ.]

സ്വാമി മറുപടി പറഞ്ഞു:- മർത്യലോകം അല്ലെങ്കിൽ ഈ ഭൂമി അവതാരത്തിന് ബ്രഹ്മലോകമാകുന്നു. അത്തരത്തിലുള്ള ജ്ഞാനം അവതാരത്തോടൊപ്പം ഉള്ളതുകൊണ്ട് മാത്രമാണ് ഇത് അവതാരത്തിന് ബാധകമാകുന്നത്. ഈ ലോകത്തിലെ സമകാലിക മനുഷ്യാവതാര ആശയത്തിൽ വിശ്വസിക്കാത്ത ഭക്തരിൽ അത്തരം ജ്ഞാനം ഇല്ല. മനുഷ്യാവതാരത്തിന് ചുറ്റുമുള്ള സ്ഥലമാണ് ബ്രഹ്മലോകം, അതിൽ മനുഷ്യാവതാരത്തെ ദൈവമായി (ബ്രഹ്മൻ) അംഗീകരിക്കുന്ന ഭക്തരും സന്നിഹിതരായുണ്ട്. ഈശ്വരനും ഭക്തനും ഒരുമിച്ചുള്ളതിനാൽ അത്തരം ഭക്തർക്ക് സാലോക്യ മോക്ഷം (Saalokya salvation) ലഭിച്ചു. ‘ലോകം’ എന്ന വാക്യം ഒരു വലിയ ഉപലോകം എന്ന അർത്ഥത്തിൽ എടുക്കേണ്ടതില്ല, പരിമിതമായ സ്ഥലം എന്ന അർത്ഥത്തിലും എടുക്കാം.

★ ★ ★ ★ ★

 
 whatsnewContactSearch