home
Shri Datta Swami

Posted on: 19 Feb 2024

               

Malayalam »   English »  

എല്ലാ പൂജയുടെയും അവസാനം ജപിക്കുന്ന മന്ത്ര പുഷ്പത്തിൻ്റെ യഥാർത്ഥ അർത്ഥമെന്താണ്?

[Translated by devotees of Swami]

[ശ്രീ ഗണേഷ് വി ചോദിച്ചു: പാദനമസ്കാരം സ്വാമിജി, ഓരോ പൂജയുടെയും അവസാനം ജപിക്കുന്ന മന്ത്ര പുഷ്പത്തിൻ്റെ യഥാർത്ഥ അർത്ഥമെന്താണ്? (യോ'പം പുഷ്പം വേദ, Yo'pam pushpam veda) ദ്രവ്യത്തിൻ്റെ വിവിധ രൂപങ്ങൾ തമ്മിൽ പരസ്പര കൈമാറ്റം ഉണ്ടെന്നും ഇത് അറിയുന്ന ഒരാൾക്ക് ജീവിതത്തിൽ എന്തെങ്കിലും പൂർത്തീകരണം ലഭിക്കുന്നുവെന്നും അതിനർത്ഥം. അതെ എങ്കിൽ, ദ്രവ്യത്തിൻ്റെ വിവിധ രൂപങ്ങൾ തമ്മിലുള്ള പരസ്പര കൈമാറ്റം അറിയുന്നത് എങ്ങനെ ജീവിതത്തിൻ്റെ നിവൃത്തിയുടെ ഉറവിടമാകും? മുകളിലുള്ള വ്യാഖ്യാനമല്ലെങ്കിൽ, മുകളിൽ പറഞ്ഞ വാക്യത്തിന് മറ്റെന്തെങ്കിലും വ്യാഖ്യാനമുണ്ടോ? അങ്ങയുടെ ദിവ്യ പാദങ്ങളിൽ, ഗണേഷ് വി]

സ്വാമി മറുപടി പറഞ്ഞു:- മന്ത്ര പുഷ്പത്തിൻ്റെ മുഴുവൻ സാരാംശവും സൃഷ്ടിക്കപ്പെട്ട എല്ലാ വസ്തുക്കളുടെയും മൂല ഉറവിടം തിരിച്ചറിയുക എന്നതാണ്. മുഴുവൻ പ്രപഞ്ചത്തിൻ്റെയും സ്രഷ്ടാവും നിയന്താവും സംഹാരകനുമായ ആത്യന്തികമായ ദൈവം സങ്കൽപ്പിക്കാനാവാത്ത ദൈവമോ പരബ്രഹ്മമോ ആണെന്ന് ആരെങ്കിലും തിരിച്ചറിയുന്നുവെങ്കിൽ, അത്തരമൊരു ഭക്തന് ആത്യന്തികമായ പരബ്രഹ്മമായ മൂലസ്രോതസ്സിൽ നിന്ന് (ആയതാനം, aayatanam) അനുഗ്രഹമുണ്ട്. അങ്ങനെയുള്ള ഒരു ഭക്തൻ സ്വന്തം വീട്ടിൽ ഇരിക്കുന്നവനെപ്പോലെ സ്ഥിരതയുള്ളവനായിത്തീരും (ആയതനവാൻ, aayatanavaan). ജലം, അഗ്നി മുതലായ സൃഷ്ടികളുടെ ഉപവിഭാഗം പരബ്രഹ്മൻ്റെ ശക്തി മാത്രമാണ്. അത്തരത്തിലുള്ള പരബ്രഹ്മനാണ് മാധ്യമം സ്വീകരിക്കാത്ത (ആൻമീഡിയേറ്റഡ്‌), സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം. പരബ്രഹ്മനായി നേരിട്ട് സ്വീകരിക്കാവുന്ന ദത്ത ദൈവമാണ് ആദ്യത്തെ മാധ്യമം സ്വീകരിച്ച (മീഡിയേറ്റഡ്‌) സങ്കൽപ്പിക്കാനാവാത്ത ദൈവം. മാധ്യമം (മീഡിയം) കൂടാതെ നിങ്ങൾക്ക് പരബ്രഹ്മനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അതിനാൽ, ഈ പ്രാർത്ഥനയിൽ ദത്ത ഭഗവാൻ അല്ലെങ്കിൽ മാധ്യമം സ്വീകരിച്ച പരബ്രഹ്മൻ അംഗീകരിക്കപ്പെടുന്നു.

 
 whatsnewContactSearch