
08 Apr 2023
[Translated by devotees]
[ശ്രീമതി. ലക്ഷ്മി ലാവണ്യ കെ ചോദിച്ചു.
ചോദ്യം 1: ശ്രീ രാമന്റെ കൃപ ലഭിക്കാൻ ശബരി എന്ത് സേവനവും ത്യാഗവും ചെയ്തു? രാമനോടുള്ള അവളുടെ ഭക്തിയെ ലക്ഷ്മണൻ പ്രശംസിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നതു് ഞാൻ കേട്ടു]
സ്വാമി മറുപടി പറഞ്ഞു:- ഭൗതിക ജീവിതത്തിന്റെ നിലവിലുള്ള തലം (existing level of materialistic life) കണക്കിലെടുത്താണ് ശബരി സേവനത്തിന്റെയും ത്യാഗത്തിന്റെയും(service and sacrifice) ക്ലൈമാക്സ് ചെയ്തത്. ഒരു രാജാവ് അതേ സേവനവും ത്യാഗവും ചെയ്താൽ, അത് ഒരു ഉറുമ്പിന്റെതായി പോലും കണക്കാക്കില്ല. അവളുടെ നിലവിലുള്ള ലെവൽ കണക്കിലെടുത്ത് അവളുടെ ക്ലൈമാക്‌സ് തലത്തിൽ അവൾ സേവനവും ത്യാഗവും ചെയ്തു. ആപേക്ഷികതാ സിദ്ധാന്തം(theory of relativity) പ്രയോഗിക്കുമ്പോൾ മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. ഒരാൾ അവന്റെ/അവളുടെ കഴിവിന്റെ ക്ലൈമാക്‌സ് തലത്തിൽ(climax level) പ്രായോഗികമായ ഭക്തി(practical devotion) കാണിക്കണം. അത്തരം പ്രായോഗിക സമർപ്പണത്തിന്റെ ജീവൻ എന്ന് പറയുന്നത് പൂർണ്ണമായ സ്വാർത്ഥതയുടെ അഭാവവും പ്രത്യുപകാരങ്ങളൊന്നും പ്രതീക്ഷിക്കാതെ(without aspiration for any fruit in return) ദൈവത്തോടുള്ള ശുദ്ധമായ സ്നേഹവുമാണ്. ശ്രീ രാമൻ സീതയെ അന്വേഷിച്ച് കാട്ടിൽ നടക്കുമ്പോൾ നിരവധി ഋഷിമാർ ഇത്തരം സേവനവും ത്യാഗവും ചെയ്തു. പക്ഷേ, അവർ അത് ചെയ്തത് ദൈവത്തിൽ നിന്ന് മോക്ഷം നേടാനുള്ള സ്വാർത്ഥ ആഗ്രഹത്തോടെയാണ്, ശബരി അത് രാമന്റെ സന്തോഷത്തിനായി മാത്രം ചെയ്തു, അല്ലാതെ സ്വാർത്ഥമായ ആഗ്രഹത്തോടെയല്ല. ഈ പോയിന്റുകൾ ശബരിയെ ക്ലൈമാക്‌സ് ഭക്തയായി നിലനിർത്തുന്നു.
Q2. ശബരിയും ഗോപികമാരും തമ്മിലുള്ള വ്യത്യാസം എന്താണ്?
സ്വാമി മറുപടി പറഞ്ഞു:- സ്വാർത്ഥ അഭിലാഷങ്ങളില്ലാതെ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹത്തിന്റെ കോണിനെ സംബന്ധിച്ചിടത്തോളം, രണ്ടുപേരും ഒന്നാണ്. വ്യത്യസ്തത എന്തെന്നാൽ ശബരി പണ്ടേ പരീക്ഷ പാസായ സ്ഥാനാർത്ഥിയാണ്(candidate), എന്നാൽ ഗോപികമാർ പരീക്ഷയ്ക്ക് ആത്മാർത്ഥമായി തയ്യാറെടുക്കുന്ന സ്ഥാനാർത്ഥികളാണ്.
Q3. എന്തിനാണ് രാമൻ മഹർഷിമാരോട് അടുത്ത അവതാരത്തിനായി കാത്തിരിക്കാൻ പറഞ്ഞത്, എല്ലാവരും രാമനുവേണ്ടി കാട്ടിൽ കാത്തിരുന്നപ്പോൾ എന്തിനാണ് ശബരിയെ അനുഗ്രഹിച്ചതും?
[എന്തുകൊണ്ടാണ് ശ്രീരാമൻ മഹർഷിമാരോട് അടുത്ത അവതാരത്തിനായി കാത്തിരിക്കാൻ പറഞ്ഞത്, എന്തുകൊണ്ടാണ് അദ്ദേഹം ശബരിയെ അനുഗ്രഹിച്ചത്? മുനിമാരും ശബരിയും ശ്രീ രാമനുവേണ്ടി വനത്തിൽ കാത്തുനിന്നു. അവരുടെ കാത്തിരിപ്പ് തമ്മിലുള്ള വ്യത്യാസം എന്താണ്?]
സ്വാമി മറുപടി പറഞ്ഞു:- കാത്തിരിപ്പ്(waiting) എല്ലാവർക്കും പൊതുവായിരുന്നു, എന്നാൽ, തങ്ങളുടെ ആത്മാക്കളുടെ ഉന്നമനത്തിനായുള്ള സ്വാർത്ഥ ആഗ്രഹത്താൽ എല്ലാ ഋഷിമാരും പരീക്ഷയിൽ പരാജയപ്പെട്ടു, എന്നാൽ ശബരി അത്തരമൊരു ആഗ്രഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അവളുടെ ഒരേയൊരു ആഗ്രഹം ശ്രീ രാമൻ വളരെ ക്ഷീണിതനാണെന്നും, ശ്രീ രാമന് ശാരീരികവും മാനസികവുമായ സന്തോഷം ലഭിക്കുന്നതിന്, നല്ല പഴങ്ങളുടെ സേവനവും ത്യാഗവും കൊണ്ട് അവിടുത്തെ നന്നായി സന്തോഷപെടുത്തണം എന്ന് മാത്രമായിരുന്നു. അവളുടെ ചിന്തകളെല്ലാം രാമനെക്കുറിച്ച് മാത്രമായിരുന്നു, ഒരു ചിന്തയും തന്നെക്കുറിച്ചായിരുന്നില്ല! ശ്രീ കൃഷ്ണൻ വെണ്ണ മോഷ്ടിച്ച പരീക്ഷണത്തിൽ മക്കളുടെ മേൽ അന്ധമായ അഭിനിവേശം(blind fascination) കാരണം പല ഋഷിമാരും അടുത്ത ജന്മത്തിലും പരാജയപ്പെട്ടു.
Q4. എന്തുകൊണ്ടാണ് ശ്രീ കൃഷ്ണൻ ഗോപികമാരുടെ വെണ്ണ മോഷ്ടിച്ചത്, എന്നാൽ ശ്രീ രാമൻ ശബരി നൽകിയ പഴങ്ങൾ ഭക്ഷിച്ചു? അവർ തമ്മിലുള്ള വ്യത്യാസം എന്താണ്?
സ്വാമി മറുപടി പറഞ്ഞു:- ശബരിയും ഗോപികയും തമ്മിലാണ് വ്യത്യാസം, പരീക്ഷകനോ പരീക്ഷയോ(examiner or examination) വ്യത്യാസമില്ല. ഋഷിമാരിൽ നിലനിന്നിരുന്ന കുട്ടികളോടുള്ള അന്ധമായ ആകർഷണത്തിന്റെ രൂപത്തിലുള്ള സ്വാർത്ഥത കാരണം, പരീക്ഷയിൽ അവർ തീർത്തും പരാജയപ്പെട്ടു. A മുതൽ Z വരെയുള്ള ആത്മീയ ജ്ഞാനം(Spiritual knowledge) മുഴുവൻ എഴുതിയ വ്യാസ മുനി ഋഷിമാരുടെ രാജാവായി കണക്കാക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരു മുനി തന്റെ മകനോടുള്ള അഭിനിവേശത്താൽ ഇരു കണ്ണുകളും അന്ധനായി മകന്റെ പിന്നാലെ ഓടുകയായിരുന്നു! ജ്ഞാനികളുടെ രാജാവിനെപ്പോലും പ്രായോഗികമായ ആദ്ധ്യാത്മിക ജ്ഞാനത്തിൽ പരാജയപ്പെടുത്തിയത് ഈ ഒരൊറ്റ ബന്ധനമാണ്(single bond). വ്യാസ മുനിയുടെ കാര്യം ഇതാണെങ്കിൽ, സാധാരണ മനുഷ്യർ തങ്ങളുടെ കുട്ടികൾക്കുവേണ്ടി ഏറ്റവും പാപകരമായ കുറ്റകൃത്യങ്ങൾ പോലും ചെയ്യുന്നുവെങ്കിൽ ആശ്ചര്യപ്പെടാൻ എന്താണ് ഉള്ളത്? ശബരി അവിവാഹിതയായി തുടർന്നു, കുട്ടികൾക്കായി ആഗ്രഹിച്ചില്ല, അങ്ങനെ അവളുടെ ആത്മീയ പാത ദേശീയ പാത(National highway) പോലെയാകും. ഈ കോണിൽ, അവൾ രാധയ്ക്ക് ഏതാണ്ട് തുല്യയാണ്.
★ ★ ★ ★ ★
Also Read
What Should I Do To Get The Grace Of God?
Posted on: 26/10/2008Did Rama Also Show Us How To Be A Climax Devotee?
Posted on: 04/01/2022How Can A Person Incapable Of Doing Both Service And Sacrifice Get God's Grace?
Posted on: 14/01/2021
Related Articles
How Did Shabari Spend Her Time When She Was Waiting For Rama?
Posted on: 22/04/2023Why Did Lord Rama Favor Shabari More Than The Sages?
Posted on: 06/02/2005Spiritual Significance Of The Ramayanam
Posted on: 05/10/2018Nobody Will Be Punished Unnecessarily In God’s Constitution
Posted on: 15/12/2017Did Sage Vyaasa Really Run After His Son Or Was It Only A Divine Drama?
Posted on: 22/04/2023