home
Shri Datta Swami

 Posted on 04 Sep 2023. Share

Malayalam »   English »  

എന്റെ ബന്ധുക്കൾ സമകാലീന മനുഷ്യാവതാരത്തെ അംഗീകരിക്കുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും?

[Translated by devotees of Swami]

[02-09-2023 ന് ശ്രീ ഹ്രുഷികേഷിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ സത്സംഗം. സ്വാമി ഉത്തരം നൽകിയ പ്രധാന ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.]

ശ്രീമതി. ആർ അനിത ചോദിച്ചു: എന്റെ ചില ബന്ധുക്കൾ സമകാലീന മനുഷ്യാവതാരം അംഗീകരിക്കുന്നില്ല. ഞാൻ എന്ത് ചെയ്യണം?

സ്വാമി മറുപടി പറഞ്ഞു:- ഇന്ന്, നിങ്ങൾ നിരീക്ഷിച്ചാൽ, നിരവധി വിദ്യാർത്ഥികൾ എൽകെജി (LKG) മുതൽ പിജി (PG) വരെയും, ഗവേഷണം (Research) വരെയും വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിലാണ്. നിങ്ങൾ എൽകെജി വിദ്യാർത്ഥികളെ ചൂണ്ടിക്കാണിച്ചാൽ, ഈ പാവപ്പെട്ട എൽകെജി വിദ്യാർത്ഥികളെ ഞങ്ങൾ എന്തുചെയ്യും? വിവിധ ഭക്തർ ആത്മീയ പുരോഗതിയുടെ വിവിധ തലങ്ങളിലാണെന്ന് ഞാൻ മറുപടി നൽകും. കാലം കഴിയുന്തോറും എൽകെജി വിദ്യാർഥി പിജി ക്ലാസിൽ എത്തും. അതുപോലെ താഴത്തെ നിലയിലുള്ള ഭക്തൻ കാലക്രമേണ ഉയർന്ന തലത്തിലേക്ക് വരും. നിങ്ങൾ ഒരു പിജി വിദ്യാർത്ഥിയാണ്. നിങ്ങളും ഒരിക്കൽ എൽകെജി ക്ലാസ്സിൽ ആയിരുന്നു. ആസമയത്ത്, ഒരു പിജി വിദ്യാർത്ഥി നിങ്ങളെ എല്ലാവരേയും കുറിച്ച് ഇതേ ചോദ്യം എന്നോട് ചോദിച്ചു. അതിനാൽ, നിങ്ങളുടെ പിജി ക്ലാസിനെക്കുറിച്ച് നിങ്ങൾ വിഷമിക്കുക. എൽകെജി ക്ലാസിനെക്കുറിച്ച് വിഷമിക്കരുത്. എൽകെജി വിദ്യാർത്ഥിയെ കുറിച്ച് നിങ്ങൾക്ക് വളരെയധികം വിഷമമുണ്ടെങ്കിൽ, നിങ്ങളും എൽകെജി ക്ലാസ്സിൽ വന്ന് ഇരിക്കണം! ഒരു എൽകെജി വിദ്യാർത്ഥിയെ പിജി ക്ലാസ്സിലേക്ക് പ്രമോട്ടുചെയ്യാൻ കഴിയില്ല, പക്ഷേ നിങ്ങൾക്ക് അവരോട് വളരെയധികം താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ അവരുടെ കൂടെ ഇരിക്കാൻ പിജി ക്ലാസ്സിൽ നിന്ന് എൽകെജി ക്ലാസിലേക്ക് തരംതാഴ്ത്താം. മൊഹമ്മദിന്റെ അടുത്തേക്ക് മല വരാൻ പറ്റാത്തതിനാൽ മൊഹമ്മദ് മലയിലേക്ക് പോകണം. അതിനാൽ, നിങ്ങൾ നിങ്ങളുടെ താഴ്ന്ന നിലയിലുള്ള ബന്ധുക്കളോട് ആകൃഷ്ടരാകരുത്.  

★ ★ ★ ★ ★

 
 whatsnewContactSearch
Share Via