
17 Apr 2023
[Translated by devotees]
(മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, മിസ്. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ (flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)
[മിസ്. നോയിഷാധ ചോദിച്ചു:- ഭീഷ്മർ ഒരു ചിത്രശലഭത്തെ (caterpillar) അതിന്റെ സംരക്ഷണത്തിനുവേണ്ടി എറിഞ്ഞെങ്കിലും, അത് മുള്ളിൽ വീണു മരിച്ചുവെന്ന് പറയപ്പെടുന്നു. ഈ പാപത്തിന്റെ ഫലമായി അദ്ദേഹത്തിന് അമ്പുകളുടെ കിടക്കയിൽ കിടക്കേണ്ടി വന്നതായി പണ്ഡിതന്മാർ പറയുന്നു. ഇവിടെ, ഈ പാപത്തിൽ അദ്ദേഹത്തിന് ഉദ്ദേശമില്ലായിരുന്നു (no intention). പിന്നെ എങ്ങനെയാണ് ശിക്ഷിക്കപ്പെട്ടത്?]
സ്വാമി മറുപടി പറഞ്ഞു:- സദുദ്ദേശ്യത്തോടൊപ്പം, പ്രത്യാഘാതങ്ങൾ നിരീക്ഷിക്കുന്നതിൽ (observing the repercussions) ശ്രദ്ധയും ഉണ്ടായിരിക്കണം. ശക്തിയോടെ എറിയുന്നതിനുപകരം മുള്ളുകൾ നിരീക്ഷിച്ച്, കാറ്റർപില്ലറിനെ കുറച്ച് ദൂരം താങ്ങി അവിടെ ഉപേക്ഷിക്കാമായിരുന്നു. രണ്ടാമത്തെ ഭാഗം ബന്ധപ്പെട്ട പാപമാണ്. അദ്ദേഹത്തിന് ലഭിച്ച ശിക്ഷ ബന്ധപ്പെട്ട പാപത്തിന്റെ (associated sin) ഫലമാണ്, അല്ലാതെ യഥാർത്ഥ പ്രവൃത്തി കൊണ്ടല്ല. ചിലപ്പോൾ, വാട്ടർ ടാങ്കിൽ ഒരു ഉറുമ്പ് മല്ലിടുന്നത് നമ്മൾ കാണാറുണ്ട്. അത് പുറത്തെടുക്കാനും സംരക്ഷണം നൽകാനും നമ്മൾ ആഗ്രഹിക്കുന്നു. ഈ പ്രവൃത്തി നിങ്ങൾ തികഞ്ഞ ശ്രദ്ധയോടെ ചെയ്യണം, അപ്പോൾ മാത്രമേ നിങ്ങൾക്ക് സംരക്ഷണത്തിന്റെ ഗുണം ലഭിക്കൂ. നിങ്ങൾ അശ്രദ്ധനാണെന്നും നിങ്ങളുടെ തിടുക്കത്തിലുള്ള പ്രവൃത്തി കാരണം ഉറുമ്പ് ചത്തുവെങ്കിൽ അതുമായി ബന്ധപ്പെട്ട പാപത്തിന് നിങ്ങൾ ശിക്ഷിക്കപ്പെടും.
★ ★ ★ ★ ★
Also Read
Why Did Kamsa Get Liberation, But Bhishma Did Not?
Posted on: 28/01/2021Why Did Bhishma Pray To Krishna For Salvation?
Posted on: 06/02/2005How Could Bhishma Get Salvation After Having Sided With Injustice?
Posted on: 01/07/2020Is It True That A Mattress Or A Bed Leads To Most Sinful Actions?
Posted on: 02/06/2021
Related Articles
How To Understand The Purpose Of Life?
Posted on: 18/04/2023Will There Be Punishment For The Sin Done Without Intention?
Posted on: 17/04/2023Does Bathing In The Ganga River Destroy All The Sins?
Posted on: 18/04/2023Why Did Krishna Teach The Bhagavad Gita To Arjuna Only And Not To Dharmaraja?
Posted on: 18/04/2023