home
Shri Datta Swami

 Posted on 18 Apr 2023. Share

Malayalam »   English »  

എന്തുകൊണ്ടാണ് ശ്രീ കൃഷ്ണൻ ഭഗവദ്ഗീത ധർമ്മരാജനെ പഠിപ്പിക്കാതെ അർജ്ജുനനെ മാത്രം പഠിപ്പിച്ചത്?

[Translated by devotees]

(ദിവ്യ സത്സംഗം 15-04-2023: മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാദ ചാറ്റർജി കൂടാതെ പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, ശ്രീമതി. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമ്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേഷും പ്രൊഫ. അന്നപൂർണയും എന്നിവരും ഈ സത്സംഗത്തിൽ പങ്കെടുത്തു, ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ വിജ്ഞാനത്തിന്റെ മിന്നലുകൾ ഘനീഭവിച്ച രീതിയിൽ ചുവടെ നൽകിയിരിക്കുന്നു.)

[ശ്രീ കുനാൽ ചാറ്റർജിയുടെ ഒരു ചോദ്യം]

സ്വാമി മറുപടി പറഞ്ഞു:- അർജ്ജുനനെ നര(Nara) എന്ന് വിളിക്കുന്നു, അതായത് ഒരു സാധാരണ മനുഷ്യൻ. സാധാരണ മനുഷ്യൻ മാലാഖയോ(angel) രാക്ഷസനോ(devil) അല്ല. മാലാഖയോട് പ്രസംഗിക്കേണ്ടതില്ല. രാക്ഷസനെ ഉപദേശിച്ചിട്ടു കാര്യമില്ല മാലാഖയ്ക്കും രാക്ഷസനും ഇടയിൽ ഗീതയിൽ പറഞ്ഞിരിക്കുന്നതുപോലെ മനുഷ്യൻ കിടക്കുന്നു (അനിഷ്‌ഠമിഷ്ഠം മിഷ്‌ർങ്ക..., Aniṣṭamiṣṭaṃ miśrñca….). മനുഷ്യന് കുറച്ച് ജ്ഞാനമുണ്ട്, അവൻ പൂർണ്ണ മാലാഖയല്ല, മനുഷ്യന് കുറച്ച് അജ്ഞതയുണ്ട്, പൂർണ്ണ രാക്ഷസനല്ല. അത്തരം ഒരു മധ്യ ഘട്ടത്തിലുള്ള വ്യക്തിക്ക് മാത്രം പ്രബോധനം ആവശ്യമാണ്, അതിനാൽ അവന്റെ ഭാഗികമായ അജ്ഞത പ്രബോധനത്തിന്റെ സഹായത്തോടെ എളുപ്പത്തിൽ നീക്കംചെയ്യാം. ഒരുപാട് ശബ്ദങ്ങൾ ഉണ്ടാക്കുന്ന പാതി നിറച്ച പാത്രമാണ് മനുഷ്യൻ. ധർമ്മരാജൻ മാലാഖമാരുടെ ഇനത്തിൽ പെട്ടവനാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via