home
Shri Datta Swami

Posted on: 31 Aug 2023

               

Malayalam »   English »  

എന്തുകൊണ്ടാണ് ഗീത ഒരു നിശ്ചലാവസ്ഥയിലും തിരിച്ചും ചലനാത്മകത കണ്ടെത്താൻ പറയുന്നത്?

[Translated by devotees of Swami]

[ശ്രീ സതിറെഡ്ഡി ചോദിച്ചു: മീ പാദ പദ്മലാകി നമസ്കാരം സ്വാമിജി. സ്വാമിജി, "നമ്മൾ നിശ്ചലാവസ്ഥയിലും തിരിച്ചും ഭക്തിയിൽ ചലനാത്മകത കണ്ടെത്തണമെന്ന് ഗീത പറയുന്നു." ദയവായി ഈ വാക്യം ഉദാഹരണസഹിതം വിശദീകരിക്കുക സ്വാമിജി. സ്വാമിജി, ചോദ്യത്തിൽ തന്നെ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ദയവായി ഈ യാചകനായ സതിറെഡ്ഡിയെ പഠിപ്പിക്കുക 🙏🙏🙏]

സ്വാമി മറുപടി പറഞ്ഞു:- മേൽപ്പറഞ്ഞ ഉദാഹരണം ഗീതയിൽ നൽകിയിട്ടുണ്ട് എന്നാൽ ഈ ഉദാഹരണം ഭക്തിയുടെ പശ്ചാത്തലത്തിൽ നല്കിയതല്ല. ജ്ഞാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഉദാഹരണം നൽകിയിരിക്കുന്നത്. ഏറ്റവും ഉയർന്ന ബുദ്ധിജീവിയും പ്രവർത്തനങ്ങളെ അറിയുന്നവനും ചില സന്ദർഭങ്ങളിൽ ദൈവകൃപയാൽ ചലിക്കുന്ന വസ്തുക്കളിൽ ചലനരഹിതവും നിശ്ചലമായ സ്വഭാവത്തിൽ ചലനവും കണ്ടെത്തുന്നു. നിങ്ങൾ നിൽക്കുന്ന ട്രെയിനിൽ ഇരുന്നു വശത്ത് ഓടുന്ന ട്രെയിൻ നിരീക്ഷിച്ചാൽ, നിങ്ങളുടെ ട്രെയിൻ നീങ്ങുന്നത് പോലെ നിങ്ങൾക്ക് അനുഭവപ്പെടും. അതുപോലെ,  കടൽത്തീരത്ത് നിൽക്കുമ്പോൾ വളരെ ദൂരത്ത് നീങ്ങുന്ന ഒരു കപ്പൽ നിങ്ങൾക്ക് നിശ്ചലമായി തോന്നുന്നു. ഇതിനർത്ഥം സാധാരണ ആളുകൾ ചിലപ്പോൾ വിപരീതമായ മിഥ്യാ ചിന്തകൾ കണ്ടെത്തും എന്നാണ്.

ഇക്കാരണത്താൽ, ഒരു ക്ലൈമാക്‌സ് ഭക്തനെ ദൈവമായും സമകാലിക മനുഷ്യരൂപത്തിലുള്ള ദൈവത്തെ ഒരു സാധാരണ മനുഷ്യ ഭക്തനാണെന്നും ഒരാൾ പറയും, കാരണം അവനെ/അവളെ  അത്തരം മിഥ്യയായ ആത്മീയ രാഷ്ട്രീയം (spiritual politics) സ്വാധീനം ചെലുത്തുന്നു. ദൈവിക സാന്നിധ്യത്തിൽ പോലും രാഷ്ട്രീയം ഇല്ലാതാകുന്നില്ലെങ്കിൽ, അത്തരമൊരു വ്യക്തിക്ക് ഒരിക്കലും ദൈവകൃപ ലഭിക്കുകയില്ല.

ആരെയെങ്കിലും മുഖ്യമന്ത്രിയാക്കാൻ പൊതു ജനങ്ങൾ വോട്ട് ചെയ്യുന്നത് പോലെ തങ്ങൾ ദൈവത്വത്തിന് (Godship) വേണ്ടിയുള്ള വോട്ടർമാരാണെന്നാണ് ഭക്തർ കരുതുന്നത്. ഈ ഭക്തർ മിഥ്യാധാരണകൾ വികസിപ്പിച്ചെടുക്കുന്നു, അതിന്റെ ഫലമായി സ്വയം നാശത്തെക്കുറിച്ചുള്ള ഭയത്തിന്റെ അടിസ്ഥാനത്തിലുള്ള സംശയവും! അവർ ദൈവത്തെ തെറ്റിദ്ധരിക്കുകയും മടുപ്പായ ഒരു മുഖ്യമന്ത്രിയെ മാറ്റി മറ്റെ ആരെയെങ്കിലും ആ സ്ഥാനത്ത് തിരഞ്ഞെടുക്കാൻ ശ്രമിക്കുന്ന  പൊതുവോട്ടർമാരെപ്പോലെ തങ്ങളുടെ മിഥ്യയിൽ അടിസ്ഥാനപ്പെടുത്തിയ അറിവില്ലായ്മയെ അനുകൂലിക്കുന്ന ആരെയെങ്കിലും ദൈവമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. ദൈവം തങ്ങളെ ഉപദ്രവിക്കുമെന്നും ക്ലൈമാക്സ് ഭക്തൻ തങ്ങളെ സഹായിക്കുമെന്നും ഈ ഭക്തർക്ക് തോന്നുന്നു.

പക്ഷേ, ഒടുവിൽ അവർ തിരിച്ച് മനസ്സിലാക്കും, കാരണം ദൈവം പരുഷമായ സത്യം തുറന്നുപറയുന്നു, അതേസമയം ക്ലൈമാക്‌സ് ഭക്തൻ മധുരമായ നുണകൾ പറയുന്നു. കാഠിന്യത്തിൽ എപ്പോഴും ക്ഷേമമുണ്ട്, മാധുര്യത്തിൽ അന്തിമ നഷ്ടമുണ്ടാകും. ദൈവവും ലോകവും ദക്ഷിണ-ഉത്തര ധ്രുവങ്ങൾ പോലെയാണ് എന്ന് വേദം പറയുന്നു (ദുരമേതേ വിപരീതേ വിഷുചി , Dūramete viparīte viṣūcī). മനുഷ്യ ഭക്തൻ മനുഷ്യരെ മുക്കിക്കൊല്ലുന്ന മധുര-വ്യാജ ലോകജ്ഞാനത്താൽ നിറഞ്ഞിരിക്കുന്നു, അതേസമയം ദൈവം ഈ ലോകസമുദ്രത്തിൽ നിന്ന് ആളുകളെ ഉയർത്തുന്ന പരുഷമായ-സത്യമായ ദിവ്യജ്ഞാനത്താൽ (harsh-true divine knowledge) നിറഞ്ഞിരിക്കുന്നു.

 
 whatsnewContactSearch