home
Shri Datta Swami

Posted on: 17 Jan 2023

               

Malayalam »   English »  

ശ്രീ പരമഹംസ ആരാധിച്ച കാളി മാതാവിന്റെ പ്രതിമയ്ക്ക് കൂടുതൽ ശക്തി ഉണ്ടാകുമോ?

(Translated by devotees)

(14-01-2023-ലെ ദിവ്യ സത്സംഗം: ശ്രീമതി. ഛന്ദ ചന്ദ്രയ്ക്കൊപ്പം ശ്രീമതി. സുധാ റാണി, മിസ്.  ഭാനു സമ്യക്യ, മിസ്.  ലക്ഷ്മി ത്രൈലോക്യ, മിസ്റ്റർ.  നിതിൻ ഭോസ്‌ലെ. എന്നിവർ പങ്കെടുത്തു )

[മിസ്. ത്രൈലോക്യ ചോദിച്ചു: ശ്രീ രാമകൃഷ്ണ പരമഹംസ ദക്ഷിണേശ്വര ക്ഷേത്രത്തിലെ കാളി മാതാവിന്റെ പ്രതിമയെ ആരാധിച്ചു. ഈ പ്രത്യേക വിശേഷത കാരണം, പ്രതിമയ്ക്ക് കൂടുതൽ ശക്തി ലഭിക്കുമോ? അതുപോലെ, ശ്രീ രാമകൃഷ്ണ പരമഹംസ താമസിച്ചിരുന്ന വീട്ടിൽ പോയാൽ, ധ്യാനത്തിൽ എന്തെങ്കിലും പ്രത്യേക പ്രയോജനം ലഭിക്കുമോ?]

സ്വാമി മറുപടി പറഞ്ഞു: കാളിയുടെ എല്ലാ ക്ഷേത്രങ്ങളിലും കാളിയുടെ ഒരേ പ്രതിമയാണ് വ്യത്യാസമില്ലാതെ നിലനിൽക്കുന്നത്. ശ്രീ രാമകൃഷ്ണൻ കാളിയുടെ ഒരു പ്രത്യേക പ്രതിമയെ ആരാധിച്ചിരുന്നതിനാൽ ആ പ്രത്യേക പ്രതിമയ്ക്കു് പ്രത്യേക ശക്തി ഉണ്ടായിരിക്കില്ല. എന്നാൽ അത്തരം പ്രതിമയ്ക്ക് പ്രത്യേക ശക്തിയുണ്ടെന്ന മുൻനിശ്ചയിച്ച വിശ്വാസത്തോടെ നിങ്ങൾ ആ പ്രത്യേക പ്രതിമയെ സമീപിക്കുമ്പോൾ, തീർച്ചയായും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ഇവിടെ പ്രതിമ അധിക പ്രയോജനം നൽകുന്നില്ല. അത്തരം പ്രത്യേക പ്രതിമയ്ക്ക് പ്രത്യേക ശക്തിയുണ്ടെന്ന നിങ്ങളുടെ മുൻനിശ്ചയിച്ച വിശ്വാസം നിങ്ങൾക്ക് ഗുണം ചെയ്യുന്നു.

അതുപോലെ ശ്രീ രാമകൃഷ്ണൻ ജീവിച്ചിരുന്നപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ ഒന്നുമില്ല. അദ്ദേഹത്തിന്റെ മരണത്തിനു ശേഷവും, ശ്രീ രാമകൃഷ്ണന്റെ ജീവിതത്താൽ വീടിന് പ്രത്യേക ശക്തി ലഭിച്ചുവെന്ന വിശ്വാസത്തോടെയാണ് നിങ്ങൾ അവിടെ പോകുന്നതെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൻറെ അത്തരം പ്രത്യേക കോണാൺ പ്രത്യേക നേട്ടം നേടാൻ നിങ്ങളെ സഹായിക്കുന്നു.

ദൈവത്തിന്റെ മനുഷ്യാവതാരം ജീവിച്ചിരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രതിമയോ ഫോട്ടോയോ ഏതെങ്കിലും ഇനമോ അല്ല; മറിച്ച് വിശ്വാസത്തിന്റെ കോണാണ് പ്രധാനം. മരണശേഷം മനുഷ്യാവതാരത്തിന്റെ ശരീരം പോലും നശിക്കുകയും പ്രപഞ്ച പഞ്ചഭൂതങ്ങളുമായി ലയിക്കുകയും ചെയ്യുന്നു. മനുഷ്യാവതാരത്തിലുള്ള ആത്മാവ് മാത്രമാണ് നിങ്ങൾക്ക് ആത്മീയ യാത്രയിൽ ശരിയായ ദിശ നൽകിയത്.

മനുഷ്യാവതാരത്തിന്റെ ആത്മാവും ശരീരവുമായി ദൈവം ലയിച്ചുവെങ്കിലും, അതിന്റെ മരണസമയത്ത്, ദൈവം ശരീരത്തിൽ നിന്ന് സ്വയം പിൻവാങ്ങുകയും ആത്മാവിൽ മാത്രം ഒതുങ്ങുകയും ഈ സ്ഥൂലശരീരത്തെ ഒരു പുതിയ ഊർജ്ജസ്വലമായ ശരീരത്തിൽ(energetic body) അവശേഷിപ്പിക്കു ക്കുകയും ചെയ്യുന്നു.

ശ്രീ കൃഷ്ണൻ മരിച്ചപ്പോൾ, രണ്ടാമതൊരാളും ഇല്ലാതെ അർജ്ജുനൻ മാത്രം മൃതദേഹം ദഹിപ്പിച്ചു! സ്ഥൂലശരീരം ശ്രീ  കൃഷ്ണൻ ഉപേക്ഷിക്കുമ്പോൾ, അത്  നമ്മൾ പഴയ കുപ്പായം ഉപേക്ഷിച്ച് പുതിയ കുപ്പായം ധരിക്കുന്നതുപോലെയാണ്. ശ്രീ കൃഷ്ണന്റെ ആത്മാവ് ഒരു പുതിയ ഊർജ്ജസ്വലമായ ശരീരം(energetic body) സ്വീകരിച്ച് ഗോലോകത്തേക്ക് പോയി. പൊതുവേ, ഒരു അവതാരപുരുഷൻറെ ആത്മാവ് ദൈവത്തിൽ ലയിക്കുന്നു.

 
 whatsnewContactSearch