
17 Apr 2023
[Translated by devotees]
(മുംബൈയിൽ നിന്നുള്ള ശ്രീ കുനാൽ ചാറ്റർജി, ശ്രീമതി. സുചന്ദ്ര ചാറ്റർജി, ശ്രീമതി. നോയ്ഷാധ ചാറ്റർജി, എന്നിവരും പ്രൊഫ. ജെ.എസ്.ആർ. പ്രസാദ്, മിസ്. ത്രൈലോക്യ, ശ്രീമതി. അനിതാ ആർ, മിസ്. ഭാനു സാമിക്യ, ശ്രീ. അഭിരാം, ശ്രീ. ഹ്രുഷികേശ്, പ്രൊഫ. അന്നപൂർണ എന്നിവരുംഈ സത്സംഗത്തിൽ പങ്കെടുത്തു. ശ്രീ ദത്ത സ്വാമിയിൽ നിന്ന് പ്രസരിക്കുന്ന ആത്മീയ ജ്ഞാനത്തിന്റെ മിന്നലുകൾ (flashes of spiritual knowledge radiated from Shri Datta Swami) ഘനീഭവിച്ച രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.)
എത്ര തരം പാപങ്ങൾ ഉണ്ട്, അവയുടെ ഫലം എന്തൊക്കെയാണ്? ഉദ്ദേശമില്ലാതെ ചെയ്ത പാപത്തിന് ശിക്ഷ ലഭിക്കുമോ?
[ശ്രീമതി സുചന്ദ്രയുടെയും ശ്രീ കുനാൽ ചാറ്റർജിയുടെയും ഒരു ചോദ്യം]
സ്വാമി മറുപടി പറഞ്ഞു:- പാപങ്ങൾ രണ്ട് തരത്തിലാണ്. i) മനസ്സിനെ മാത്രം ബാധിക്കുന്ന പാപങ്ങൾ, ii) പ്രായോഗികമായി ബാധിക്കുകയും നഷ്ടം വരുത്തുകയും ചെയ്യുന്ന പാപങ്ങൾ. ഈ രണ്ട് തരത്തിലുള്ള പാപങ്ങളും ബാധിക്കുന്ന ആളുകളുടെ തരത്തിലും വ്യത്യാസമുണ്ട്. നിങ്ങളുടെ പാപം ഒരു മോശം മനുഷ്യനെ ബാധിച്ചാൽ, അത് പാപമല്ല. നിങ്ങളുടെ പാപം ഒരു നല്ല മനുഷ്യനെ ബാധിച്ചാൽ അത് പാപമാണ്. ഉദാഹരണത്തിന്, ഒരാളെ അടിക്കുന്നത് പാപമാണ്. എന്തെങ്കിലും മെച്ചപ്പെട്ട പുരോഗതിക്കായി നിങ്ങൾ നിങ്ങളുടെ കുട്ടിയെയോ വിദ്യാർത്ഥിയെയോ അടിക്കുകയാണെങ്കിൽ, അത്തരം തല്ലൽ ഒരു പാപമല്ല, അതിലുപരിയായി, അത് മെറിറ്റാണ്(merit). പക്ഷേ, നിങ്ങൾ ഒരു നല്ല മനുഷ്യനെ അടിച്ചാൽ അത് പാപമാണ്, നിങ്ങൾ ശിക്ഷിക്കപ്പെടും. നിങ്ങളുടെ പാപം മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് നരകത്തിൽ വാമൊഴിയായി മുന്നറിയിപ്പ് നൽകും, അങ്ങനെ നിങ്ങളുടെ മനസ്സും ആ മുന്നറിയിപ്പിനാൽ വേദനിക്കും. നിങ്ങളുടെ പാപം മറ്റൊരു നല്ല വ്യക്തിയെ പ്രായോഗികമായി ബാധിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രായോഗിക ശിക്ഷകൾ ലഭിക്കും.
മനഃപൂർവം പാപം ചെയ്‌താൽ മാത്രമേ ശിക്ഷ നടപ്പാക്കൂ. ഉദ്ദേശ്യമില്ലാതെ ചെയ്യുന്ന പാപത്തിന് ശിക്ഷയില്ല. നിങ്ങൾ റോഡിലൂടെ നടക്കുകയാണെങ്കിൽ, ചില ഉറുമ്പുകൾ നശിച്ചുപോകും, അതിന് ഒരു പാപവും നിങ്ങൾക്ക് വരുന്നില്ല. ചില കുട്ടികൾ ചെന്ന് കാലുകൊണ്ട് അറിഞ്ഞുകൊണ്ടുതന്നെ ഉറുമ്പുകളെ നശിപ്പിക്കുന്നു, അത് ശിക്ഷാർഹമായ പാപമാണ്, അതിനാൽ അത് ചെയ്യരുതെന്ന് മുതിർന്നവർ ആ കുട്ടിക്ക് മുന്നറിയിപ്പ് നൽകണം.
★ ★ ★ ★ ★
Also Read
Is The Fruit Of Sin Due To Intention Or Mere Action Of Sin?
Posted on: 21/11/2021How Can An Inert Birth Be A Punishment For A Soul And How Can It Get Reformed After That Punishment?
Posted on: 07/12/2020God's Intention Behind Creation Was Positive
Posted on: 14/04/2012Punishment At Birth For Welfare Of World
Posted on: 03/01/2014
Related Articles
Does Bathing In The Ganga River Destroy All The Sins?
Posted on: 18/04/2023Why Did Bhishma Get The Sufferance Lying On The Bed Of Arrows?
Posted on: 17/04/2023How To Understand The Purpose Of Life?
Posted on: 18/04/2023Why Did Krishna Teach The Bhagavad Gita To Arjuna Only And Not To Dharmaraja?
Posted on: 18/04/2023