
03 Oct 2014
Note: This article is meant for intellectuals only
[Translated by devotees]
ശ്രദ്ധിക്കുക: ഈ ലേഖനം ബുദ്ധിജീവികൾക്ക് മാത്രമുള്ളതാണ്
[വിജയദശമി ദിനം] ശ്രീ അജയ് ചോദിച്ചു: "പരമശിവൻ ദുർഗ്ഗാദേവിയുടെ ഭർത്താവാണെന്ന് പറയപ്പെടുന്നു, ദുർഗ്ഗാദേവി ആദിശക്തി (Adi Shakti) ആണ്; ആദിശക്തിയിൽ നിന്നാണ് സരസ്വതി ദേവി, ലക്ഷ്മി ദേവി, പാർവതി ദേവി എന്നിവർ ഉത്ഭവിച്ചത്. വീണ്ടും, ശിവൻ പാർവതി ദേവിയുടെ മാത്രം ഭർത്താവ് ആന്നെന്നു പറയപ്പെടുന്നു. ഈ ആശയം എങ്ങനെ പൊരുത്തപ്പെടുത്താം?"
സ്വാമി മറുപടി പറഞ്ഞു: ഇതൊരു നല്ല ചോദ്യമാണ്, ദുർഗ്ഗാദേവിയുമായി ബന്ധപ്പെട്ട ഇന്നത്തെ ഉത്സവമായ വിജയദശമിക്ക് (Vijayadashami) ഇത് പ്രസക്തമാണ്. ഈ വ്യക്തിവൽക്കരിച്ച (personified) പേരുകൾ ഉൾക്കൊള്ളുന്ന പ്രധാന അർത്ഥങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾക്ക് എന്തും നന്നായി മനസ്സിലാക്കാൻ കഴിയും. ആദി ശക്തി എന്നാൽ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ സൃഷ്ടിയുടെ ആദ്യ ഇനം, അത് സ്പേസ് (space) ആണ്. സ്പേസും അതിസൂക്ഷ്മമായ കോസ്മിക് എനർജിയും (subtle cosmic energy) ഒന്നുതന്നെയാണ്, കാരണം വേദം പറയുന്നത് രണ്ടും ആദ്യം സൃഷ്ടിക്കപ്പെട്ടവയാണെന്നാണ് (തത് തേജോ അശ്രുജാത, ആത്മനാ ആകാശഃ, Tat Tejo asrujata, Atmana akaashah). ഈ കോസ്മിക് എനർജി (cosmic energy) അല്ലെങ്കിൽ സ്പേസ് നിഷ്ക്രിയമായ സ്വഭാവത്തോടു കൂടിയുള്ളതാണ്. വിവേചനരഹിതമായ ജഡഗുണമായ (inert quality without discrimination) തമസ്സിനെ (Tamas) പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്ന പരമശിവനാണ് ഈ ജഡശക്തിയുടെ ഉടമ. അവസാന സംഹാരത്തിൽ (the final destruction) (മഹാപ്രളയ, Maha Pralaya) പരമശിവൻ ഒരു വിവേചനവുമില്ലാതെ എല്ലാറ്റിനെയും എല്ലാവരെയും നശിപ്പിക്കുന്നു. നിർജ്ജീവമായ പ്രാഥമിക ശക്തി (inert primordial power) അഥവാ ആദി ശക്തി (Adi Shakti ) ഇങ്ങനെ വിശദീകരിക്കപ്പെടുന്നു.
നിഷ്ക്രിയമായ ആദിമ ഊർജ്ജം (primordial energy) അവബോധമായും ദ്രവ്യമായും രൂപാന്തരപ്പെടുന്നു (modified into awareness and matter). നിഷ്ക്രിയ ഊർജ്ജത്തിന്റെ ഒരു പ്രത്യേക പ്രവർത്തന രൂപമാണ് അവബോധം. ഈ അവബോധമാണ് ജ്ഞാനത്തിന്റെ (ജ്ഞാന ശക്തി, Jnana Shakti) അഥവാ സരസ്വതി ദേവിയുടെ (Goddess Saraswati ) അടിസ്ഥാനം. ലക്ഷ്മി ദേവി പ്രതിനിധീകരിക്കുന്ന ദ്രവ്യമായും അഥവാ സമ്പത്തായും അതേ നിഷ്ക്രിയ ആദിമ ഊർജ്ജം (matter or wealth) രൂപാന്തരപ്പെടുന്നു. അങ്ങനെ, ദുർഗ്ഗാദേവിയെ സരസ്വതിയും ലക്ഷ്മി ദേവിയുമാക്കി മാറ്റിയതിനെ ഇത് വ്യക്തമാക്കുന്നു. പാർവതി ദേവി പ്രതിനിധീകരിക്കുന്ന പ്രകാശം, ചൂട്, കാന്തികത മുതലായ (light, heat, magnetism, etc., ) രൂപങ്ങളിലുള്ള നിഷ്ക്രിയ ഊർജ്ജമായും (inert energy) ഏറ്റവും സൂക്ഷ്മമായ ആദിമ നിഷ്ക്രിയ ഊർജ്ജം പ്രകടിതമായി (most subtle primordial inert energy). പ്രാഥമിക ഊർജ്ജം അല്ലെങ്കിൽ സ്പേസ് (ദുർഗ, Durga) മറ്റ് ഊർജ്ജ രൂപങ്ങളും (പാർവ്വതി) തമ്മിലുള്ള ഒരേയൊരു വ്യത്യാസം ആദ്യത്തേത് പ്രകടിപ്പിക്കാത്തതും പിന്നീടുള്ളത് പ്രകടിപ്പിക്കുന്നതുമാണ്. ‘പ്രകടിപ്പിക്കപ്പെടാത്തത്’ (‘unexpressed’) എന്നത് സങ്കൽപ്പിക്കാൻ കഴിയാത്തത് (unimaginable) എന്നല്ല. ഇത് സങ്കൽപ്പിക്കാവുന്നതാണെങ്കിലും (imaginable) പ്രകടിപ്പിക്കുന്നില്ല. അതിനാൽ, ദുർഗ്ഗയെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമായി നിങ്ങൾ തെറ്റിദ്ധരിക്കരുത്. പ്രകടിപ്പിക്കപ്പെടാത്ത പ്രാഥമിക ഊർജ്ജത്തിന്റെയോ സ്പേസിന്റെയോ യഥാർത്ഥ സ്വഭാവത്തിന്റെയും പ്രകടമായ ഊർജ്ജ രൂപങ്ങളുടെയും ഈ സാമ്യം കാരണം, ദുർഗാദേവിയെ പാർവതി ദേവിയായി കണക്കാക്കാം, അതിനാൽ, ഭഗവാൻ ശിവൻ അതേ നിഷ്ക്രിയ ഊർജ്ജത്തിന്റെ ഭർത്താവോ ഉടമയോ (Husband or Possessor ) ആണ്.
ശക്തിയുടെ ഭക്തരുടെ വിഭാഗം (The sect of devotees of power) (ശാക്തേയ, Shaakteya) സൃഷ്ടിയുടെ ആദ്യ ഇനമായ ആദി ശക്തിയിൽ അവസാനിക്കുന്നു. വാസ്തവത്തിൽ, ഈ ആദിശക്തിയെ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമായി ആർക്കും എളുപ്പത്തിൽ തെറ്റിദ്ധരിക്കാം കാരണം ഈ മുഴുവൻ സൃഷ്ടിയുടെയും സ്രഷ്ടാവും നിലനിർത്തുന്നതും ലയിപ്പിക്കുന്നതും ഈ ആദിമ നിഷ്ക്രിയ ഊർജ്ജമാണ് (primordial inert energy). ഈ തത്വശാസ്ത്രം ശാസ്ത്രജ്ഞരുടെയും ആശയമാണ്. പക്ഷേ, ഈ തത്ത്വചിന്ത നിലനിർത്താൻ കഴിയില്ല, കാരണം അത്തരം ശക്തി നിഷ്ക്രിയമാണ്, പ്രപഞ്ചത്തെ രൂപകൽപ്പന ചെയ്യാൻ കഴിയില്ല (cannot design the universe). ആദിശക്തി മാത്രമായി നിലനിന്നിരുന്ന സൃഷ്ടിയുടെ ആദ്യാവസ്ഥയിൽ സരസ്വതി ദേവി പരിണമിക്കാത്തതിനാൽ (Goddess Saraswati is not evolved in the beginning state of the creation) ഈ പ്രാഥമിക ഊർജ്ജത്തിനും അവബോധമുണ്ടെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. ദ്രവ്യത്തിന്റെ അഭാവത്തിൽ ഒരു നാഡീവ്യൂഹവും അക്കാലത്ത് നിലനിൽക്കില്ല. ഭൗതികമായ നാഡീവ്യൂഹം മൂലമാണ് ഇത്തരമൊരു സമ്പ്രദായം നിലനിന്നിരുന്നതെന്നും അവബോധം നിലനിന്നിരുന്നുവെന്നും നിങ്ങൾ പറയുകയാണെങ്കിൽ, സരസ്വതി ദേവിയും ലക്ഷ്മി ദേവിയും പ്രാഥമിക ശക്തികളായി നിലനിൽക്കേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ, ആദിയിൽ മാത്രം ഉണ്ടായിരുന്ന ആദിശക്തി പിന്നീട് സരസ്വതി, ലക്ഷ്മി, പാർവതി എന്നിങ്ങനെ പരിണമിച്ചുവെന്ന് പറയാനാവില്ല. സ്പേസിനെ പ്രതിനിധീകരിക്കുന്ന ആദിശക്തിയിൽ ഇപ്പോഴും എല്ലായിടത്തും അവബോധവും ദ്രവ്യവും (awareness and matter) അടങ്ങിയിട്ടില്ലാത്തതിനാൽ അത്തരം ശ്രമം സ്വീകാര്യമല്ല.
സ്പേസ് (space) അല്ലെങ്കിൽ പ്രാഥമിക ഊർജ്ജം (primary energy ) അതിന്റെ അതിർത്തിയിലൊഴികെ കാമ്പിൽ എല്ലായിടത്തും സങ്കൽപ്പിക്കാൻ കഴിയും. സ്പേസ് അനന്തമാണ് (infinite), അതിനർത്ഥം അതിർത്തി സങ്കൽപ്പിക്കാൻ കഴിയാത്തതാണ് എന്നാണ്. സങ്കൽപ്പിക്കാനാവാത്ത ഈ അതിർവരമ്പാണ് സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം (This unimaginable boundary is the unimaginable God). ഇവ രണ്ടും പരസ്‌പരം വൈരുദ്ധ്യമുള്ളതിനാൽ പ്രാഥമിക ഊർജം കാമ്പിൽ (in core) സങ്കൽപ്പിക്കാവുന്നതും അതിർത്തിയിൽ (boundary) സങ്കൽപ്പിക്കാനാവാത്തതും ഒരേസമയം സാധ്യമല്ല. അതിനാൽ, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസ്തിത്വത്തെ രണ്ടാമത്തെ ഇനമായി നിങ്ങൾ അംഗീകരിക്കണം, അത് സങ്കൽപ്പിക്കാവുന്ന പ്രാഥമിക ഊർജ്ജത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവം പ്രാഥമിക ഊർജ്ജത്തിന്റെ (ബ്രഹ്മ പുച്ഛം പ്രതിഷ്ഠ, Brahma Puchcham Pratishtaa) അടിസ്ഥാനമാണെന്നും പ്രാഥമിക ഊർജ്ജത്തിന്റെ സ്രഷ്ടാവ് (തത് തേജോ..., Tat Tejo…) ആണെന്നും വേദം പറയുന്നു. പ്രാഥമിക ഊർജ്ജം അവബോധം അല്ലെങ്കിൽ ജ്ഞാന ശക്തി, ദ്രവ്യം അല്ലെങ്കിൽ ബാലശക്തി (Bala Shakti), ചലനാത്മക ശക്തി (dynamic power) അല്ലെങ്കിൽ ക്രിയാ ശക്തി (പരാസ്യ ശക്തിഃ..., Paraasya Shaktih…) എന്നിവയായി പരിണമിക്കപ്പെടുന്നുവെന്നും വേദം പറയുന്നു.
★ ★ ★ ★ ★
Also Read
Inert Energy - The First Created Item
Posted on: 19/08/2008Every Item Of Creation Is Equal Because Every Item Is Under Control Of God
Posted on: 01/04/2017Does The Inert Energy From The Mother's Womb Get Converted Into The Soul And Does The Inert Energy G
Posted on: 16/12/2020How Can Awareness Be An Item Of The Imaginable Creation?
Posted on: 19/11/2019What Is The Relationship Between Inert Energy And Awareness?
Posted on: 04/03/2024
Related Articles
How Do The Goddesses Saraswati, Parvati And Lakshmi Relate To Trikaranas?
Posted on: 20/10/2022Is It Correct To Call Divine Mother Durgaa As Aadishakti Or Aadiparaashakti?
Posted on: 06/05/2024Swami Answers Questions Of Prof. Jsr Prasad On Space And Its Unimaginable Cause
Posted on: 25/11/2024Is Shakti Worship Closest To God?
Posted on: 24/11/2022