home
Shri Datta Swami

Posted on: 06 Dec 2021

               

Malayalam »   English »  

ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം വിശദീകരിക്കാമോ?

[Translated by devotees of Swami]

[മിസ്സ്‌. ലക്ഷ്മി ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസ്തിത്വം സ്ഥാപിക്കുന്നതിനുള്ള നടപടിക്രമം ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായി വിശദീകരിക്കാമോ?]

സ്വാമി മറുപടി പറഞ്ഞു:- ഇത് നാലു മടങ്ങിലുള്ള യുക്തിയാണ്, നാല് യുക്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഇത് ഒരു നാലു - ഡൈമെൻഷണൽ യുക്തി കൂടിയാണ്.

1. അനന്തമായ റിഗ്രസിന്റെ യുക്തി: ഈ പ്രപഞ്ചത്തിൽ, ഓരോ വസ്തുവിനും അതിന്റെ കാരണമായി മറ്റൊരു ഇനമുണ്ട്. ആ കാരണത്തിന് മറ്റൊരു ഇനം അതിന്റെ കാരണമായി ഉണ്ടാകും. ഈ വിധത്തിൽ, ആഡ്-ഇൻഫിനിറ്റം അല്ലെങ്കിൽ അനന്തമായ റിഗ്രെസ്സ് (ad-infinitum or infinite regress) (അനവസ്ഥ) ഫലമായി കാരണങ്ങളുടെ ശൃംഖല അനന്തമായി മാറുന്നു. എവിടെയെങ്കിലും, ആത്യന്തിക കാരണത്തിന് അതിന്റേതായ കാരണം ഉണ്ടാകാതിരിക്കാൻ നാം നിർത്തണം. പക്ഷേ, ഈ ഇനങ്ങളുടെ ശൃംഖല ഉയർന്ന (മുകളിലെ) കാരണങ്ങളുടെ ഉൽപന്നങ്ങളായി കാണപ്പെടുന്നുവെങ്കിൽ, അത് അനന്തമായിരിക്കും, കാരണം സങ്കൽപ്പിക്കാവുന്ന ലോകത്തിലെ വസ്തുക്കളുടെ സ്വഭാവം നിരീക്ഷിക്കുമ്പോൾ ഈ സങ്കൽപ്പിക്കാവുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും അവയുടെ കാരണങ്ങളുണ്ടാകണം. ഊർജ്ജം ദ്രവ്യത്തിൽ നിന്ന് (കാരണം) ഉത്പാദിപ്പിക്കപ്പെടുന്നതായി കാണുന്നു, ദ്രവ്യം ഘനീഭവിച്ച ഊർജ്ജമായതിനാൽ ഊർജ്ജത്തിൽ നിന്ന് ദ്രവ്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഭൌതിക നാഡീവ്യവസ്ഥയിൽ രൂപാന്തരപ്പെടുന്ന നിഷ്ക്രിയ ഊർജ്ജത്തിൽ (inert energy) നിന്നാണ് അവബോധം (awareness) സൃഷ്ടിക്കപ്പെടുന്നത്, കൂടാതെ ഈ നിഷ്ക്രിയ ഊർജ്ജം ഭക്ഷണത്തിൽ നിന്നും (ദ്രവ്യത്തിൽ) നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ രീതിയിൽ, സൃഷ്ടിയുടെ മൂന്ന് അടിസ്ഥാന ഘടകങ്ങളായ നിഷ്ക്രിയ ഊർജ്ജം, നിഷ്ക്രിയ ദ്രവ്യം, നിഷ്ക്രിയ അവബോധം എന്നിവ ഒരു വൃത്താകൃതിയിൽ (circular cycle) ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മറ്റ് കാരണങ്ങളുടെ ഉൽപ്പന്നങ്ങളായി കാണുന്നു. ദ്രവ്യവും അവബോധവും നിഷ്ക്രിയ ഊർജ്ജത്തിന്റെ ഉൽപന്നങ്ങളായതിനാൽ, ഊർജ്ജം സൃഷ്ടിയുടെ ആത്യന്തിക കാരണം ആയിരിക്കട്ടെ എന്ന് നിങ്ങൾ പറഞ്ഞേക്കാം. അത്തരം ഊർജ്ജം നിഷ്ക്രിയമാണ്, ബ്രഹ്മസൂത്രത്തിൽ (ഈക്ഷതേഃ…,Īkṣateḥ…) പറഞ്ഞിരിക്കുന്നതുപോലെ, അതിനു പ്രപഞ്ചത്തിന്റെ രൂപകൽപ്പന വ്യവസ്ഥിതമായി ആസൂത്രണം ചെയ്യാൻ കഴിയില്ല. നിങ്ങൾ പ്രോബബിലിറ്റി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി നിഷ്ക്രിയ ഊർജ്ജത്തെ പിന്തുണയ്ക്കുന്നുവെങ്കിലും (ചില പ്രോബബിലിറ്റിയെ അടിസ്ഥാനമാക്കിയാണ് ചില ഡിസൈൻ സംഭവിച്ചതെന്ന് ഇത് പറയുന്നു), താഴെ പറഞ്ഞിരിക്കുന്ന മറ്റ് മൂന്ന് തരം യുക്തികൾ സങ്കൽപ്പിക്കാൻ കഴിയാത്ത ഇനത്തിന്റെ കണ്ടെത്തലിനെ സൃഷ്ടിയുടെ ആത്യന്തിക കാരണമായി അംഗീകരിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നു.

 

അതിനാൽ, ഈ സങ്കൽപ്പിക്കാവുന്ന എല്ലാ വസ്തുക്കളുടെയും ആത്യന്തിക കാരണം ആവശ്യപ്പെടുന്ന ഒരു ശക്തിയുണ്ട്, അത് സങ്കൽപ്പിക്കാനാവാത്ത ഒരു വസ്തുവായിരിക്കണം, അതിനെ 'പരബ്രഹ്മൻ' അല്ലെങ്കിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം എന്ന് വിളിക്കാം.

2. ലോജിക് ഓഫ് സ്പേസ്: സമ്പൂർണ്ണ (absolute) സ്പേസ് ഇല്ലാത്തതിനാൽ സ്പേസ് ഒന്നുമല്ലെന്നും ജിയോമെട്രിക്കൽ സ്പേസ് മാത്രമാണെന്നും ഐൻസ്റ്റീൻ കരുതുന്നു. അതിനർത്ഥം സ്പേസ് എന്നത് A, B എന്നീ രണ്ട് വസ്തുക്കൾ തമ്മിലുള്ള ദൂരമാണ്. A, B എന്നിവ അപ്രത്യക്ഷമാകുമ്പോൾ A യും B യും തമ്മിലുള്ള സ്പേസും അപ്രത്യക്ഷമാകുന്നു. A ക്ക് അപ്പുറം ഒരു പുതിയ ഒബ്‌ജക്റ്റ് X സും B യ്‌ക്ക് അപ്പുറത്ത് ഒരു പുതിയ ഒബ്‌ജക്റ്റ് Y യുമുണ്ടാകാം. A, B എന്നിവയ്‌ക്കിടയിലുള്ള സ്‌പെയ്‌സ് A, B എന്നിവയ്‌ക്കൊപ്പം അപ്രത്യക്ഷമായാലും, X നും Y യ്ക്കും ഇടയിൽ സ്‌പെയ്‌സ് ഉള്ളതിനാൽ അത് നമുക്ക് അനുഭവപ്പെടുന്നില്ല. നമ്മൾ ഈ അർത്ഥം എടുക്കുകയാണെങ്കിൽ, സൃഷ്ടിയിൽ സ്പേസ് ഉൾപ്പെടുന്നില്ല, കാരണം ഒന്നും തന്നെ സൃഷ്ടിക്കാൻ കഴിയില്ല. ഈ അർത്ഥത്തിൽ, സ്പേസ് കൺവെൻണൽ അല്ലെങ്കിൽ മിഥ്യയോ  മാത്രമാണ്. ഈ സാഹചര്യത്തിൽ, സ്പേസിന്റെ കാരണം അന്വേഷിക്കുന്നതിൽ അർത്ഥമില്ല. സ്പേസിനെ അവഗണിച്ചുകൊണ്ട്, നാം നിഷ്ക്രിയ ഊർജ്ജത്തിന്റെ കാരണം അന്വേഷിക്കേണ്ടതുണ്ട്, അത്തരം കാരണം മാത്രമേ ഈ പ്രപഞ്ചത്തിന്റെ ആത്യന്തിക കാരണമാകൂ. ദ്രവ്യവും അവബോധവും സംബന്ധിച്ച്, നമ്മൾ വിഷമിക്കേണ്ടതില്ല, കാരണം ഇവ രണ്ടും ഒരേ നിഷ്ക്രിയ ഊർജ്ജത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്. ദ്രവ്യം ഘനീഭവിച്ച ഊർജ്ജമാണെന്നും അവബോധം പ്രവർത്തനക്ഷമമായ മസ്തിഷ്ക-നാഡീവ്യവസ്ഥയിൽ രൂപാന്തരപ്പെടുന്ന നിഷ്ക്രിയ ഊർജ്ജത്തിന്റെ ഒരു പ്രത്യേക പ്രവർത്തന രൂപമാണെന്നും പറയപ്പെടുന്നു. ഈ ലൈനിൽ, നമ്മൾ നിഷ്ക്രിയ ഊർജ്ജത്തിന്റെ (കോസ്മിക് എനർജി) കാരണം തിരയേണ്ടതുണ്ട്, അത് സൃഷ്ടിയുടെ ആത്യന്തിക കാരണമായിരിക്കും.

മേൽപ്പറഞ്ഞ വിഷയത്തിന്റെ മറ്റൊരു കോണിൽ, നിഷ്ക്രിയ ഊർജ്ജത്തിന്റെ സൂക്ഷ്മമായ രൂപമായി സ്പേസിനെ പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വാക്വത്തിൽ നിന്നും ഗാലക്സികൾ ഉണ്ടാകുന്നു എന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്പേസ് ഒരു വസ്തുവിന്റെ അതിരിലൂടെ വളയുന്നുവെന്നും അത്തരം സന്ദർഭങ്ങളിൽ, സ്പേസ് എന്തെങ്കിലും ആയിരിക്കണം കാരണം ഒന്നുമില്ലായ്മ്മക്ക്  അതിർത്തിയിൽ  വളയാൻ കഴിയില്ല (space must be something since nothing can bend along the boundary) എന്നും അവർ പറയുന്നു. സൃഷ്ടിയുടെ ആരംഭത്തിൽ ദൈവം സ്പേസ് സൃഷ്ടിച്ചുവെന്ന് വേദം പറയുന്നു (ആത്മന ആകാശഃ.., Ātmana Ākāśaḥ...).

ആദിയിൽ തന്നെ ദൈവം ഊർജ്ജം (തത് തേജോസൃജത...) സൃഷ്ടിച്ചുവെന്ന് വേദത്തിൽ പറയുന്നു, അതിനാൽ, ആദ്യ ഇനം ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതായിരിക്കണം അതുമൂലം രണ്ടാമത്തെ ഇനം മുതൽ ആദ്യത്തെ ഇനത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്നു പറയുന്നു. അതിനാൽ, സ്പേസും ഊർജ്ജവും ആദ്യ ഇനം മാത്രമാണ്. അതിനാൽ, സ്പേസ് ഊർജ്ജമാണെന്ന് അംഗീകരിക്കാൻ നിർബന്ധിതരാകുന്നു, അതിലൂടെ വൈരുദ്ധ്യം അപ്രത്യക്ഷമാകും. എന്നിരുന്നാലും, സ്പേസും ഊർജ്ജമായതിനാൽ, ഈ ലൈനിലും മുകളിൽ പറഞ്ഞ ഖണ്ഡികയിൽ പറഞ്ഞതുപോലെ ഊർജ്ജം ഉൽപ്പാദിപ്പിച്ച സൃഷ്ടിയുടെ ആത്യന്തിക കാരണം അന്വേഷിക്കേണ്ടതുണ്ട്. മുഴുവൻ സൃഷ്ടിയും സൂക്ഷ്മമായ ഊർജ്ജം അല്ലെങ്കിൽ സ്പേസ് ആയി കണക്കാക്കാം, അതിൽ നിന്ന് ദ്രവ്യവും അവബോധവും കാലക്രമേണ സൃഷ്ടിക്കപ്പെട്ടു, അതിന്റെ ഫലമായി വിവിധ ജീവനുള്ളതും അല്ലാത്തതുമായ ഇനങ്ങൾ. ഇവിടെ, ശാസ്ത്രജ്ഞർ സൃഷ്ടിയെ നാലു - ഡൈമെൻഷണൽ സ്പേസ് - ടൈം മോഡലായി കണക്കാക്കുന്നു. നമ്മൾ നിശിതമായി വിശകലനം ചെയ്താൽ, സമയം എന്നത് മൂന്ന് സ്പേഷ്യൽ കോർഡിനേറ്റുകളിലും വ്യാപിക്കുന്ന സ്പേസിന്റെ ഒരു കോർഡിനേറ്റു കൂടിയാണ്. സമയം ഭൂമിയുടെ പ്രദക്ഷിണത്തെയും സൂര്യന്റെയും ചന്ദ്രന്റെയും ആപേക്ഷിക ചലനത്തെയും ആശ്രയിച്ചിരിക്കുന്നു. സ്പേസിൽ നടക്കുന്ന രണ്ട് സംഭവങ്ങൾ തമ്മിലുള്ള ദൂരമാണ് സമയം എന്ന് നിർവചിച്ചിരിക്കുന്നത്. രാവിലത്തെ സമയം ചക്രവാളത്തിൽ നിന്ന് ഏകദേശം രണ്ട് കൈ ദൂരമാണെന്ന് ആളുകൾ പറയുന്നത് കാണുമ്പോൾ സമയം സ്പേഷ്യൽ കോർഡിനേറ്റുകളുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്നു, അതായത് സൂര്യൻ വളരെ ദൂരം മുകളിലേക്ക് നീങ്ങി എന്നാണ്. ഒരു ബില്യൺ പ്രകാശവർഷ ദൂരം എന്നു പറഞ്ഞുകൊണ്ട് സമയത്തിന്റെ യൂണിറ്റുകളിൽ നാം ദൂരവും പ്രകടിപ്പിക്കുന്നു. അതിനാൽ, വേദം വിവരിക്കുന്ന സൃഷ്ടി പ്രക്രിയയിൽ സമയം ഒരു സ്വതന്ത്ര ഇനമായി പരാമർശിച്ചിട്ടില്ല. അതിനാൽ, ആത്യന്തികമായ കാരണം സ്പേസ് സൃഷ്ടിച്ചുവെന്ന് പറയുമ്പോൾ, അതിനർത്ഥം അത് സ്പേസ്-ടൈം മോഡൽ സൃഷ്ടിച്ചു എന്നാണ്. നമുക്ക് ഈ സ്പേസ്-ടൈം മോഡലിനെ ചുരുക്കത്തിൽ സ്പേസ് എന്ന് വിളിക്കാം.

ഇപ്പോൾ, ആത്യന്തിക കാരണം സ്പേസ് സൃഷ്ടിച്ചപ്പോൾ, ആത്യന്തിക കാരണത്തിൽ സ്പേസ് ഉണ്ടായിരിക്കരുത്. സ്പേസ് ഉണ്ടാകുന്നതിന് മുമ്പ് ആത്യന്തിക കാരണത്തിൽ സ്പേസ് നിലനിന്നിരുന്നുവെങ്കിൽ, അത് അസംബന്ധമായിത്തീരുന്നു, കാരണം അതിന്റെ ഉത്പാദനത്തിന് മുമ്പുതന്നെ സ്പേസ് ആത്യന്തിക കാരണത്തിൽ നിലനിന്നിരുന്നു എന്ന് വരും. അത്തരമൊരു സാഹചര്യത്തിൽ, ആത്യന്തിക കാരണത്താൽ സ്പേസ് സൃഷ്ടിക്കപ്പെടുന്നുവെന്ന് നിങ്ങൾക്ക് പറയാനാവില്ല. ഇതിനർത്ഥം ആത്യന്തിക കാരണത്തിൽ സ്പേസ് ഇല്ല എന്നാണ്, അതായത് ആത്യന്തിക കാരണത്തിന് സ്പേഷ്യൽ ഡൈമെൻഷൻ ഇല്ല അല്ലെങ്കിൽ ആത്യന്തിക കാരണത്തിന് വോളിയം (വ്യാപ്തം) ഇല്ല എന്നാണ്. ലക്ഷക്കണക്കിന് ജന്മങ്ങൾ തല പൊട്ടിച്ചാലും സീറോ വോള്യമുള്ള ഏതൊരു വസ്തുവും ഒരു മനുഷ്യനും ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയില്ല. അതിനാൽ, സൃഷ്ടിയുടെ ആത്യന്തിക കാരണം സങ്കൽപ്പിക്കാനാവില്ല.

3. പ്രപഞ്ചത്തിന്റെ അതിർത്തിയുടെ യുക്തി: മേൽപ്പറഞ്ഞ വിശദീകരണമനുസരിച്ച്, മുഴുവൻ സൃഷ്ടിയെയും അടിസ്ഥാനപരമായി ജഡമായ കോസ്മിക് ഊർജ്ജമായി മാത്രമേ കാണാൻ കഴിയൂ. ഈ ഊർജം അല്ലെങ്കിൽ സൃഷ്ടി സാങ്കൽപ്പികമായ മണ്‌ഡലം ആണ്, അത് സാങ്കൽപ്പികമായ ഈ പ്രപഞ്ചമാണ്. പ്രപഞ്ചത്തിന്റെ അതിർത്തി സങ്കൽപ്പിക്കാനാവാത്തതാണ്, അതിനർത്ഥം അതിർത്തിയുടെ മെറ്റീരിയൽ സങ്കൽപ്പിക്കാവുന്നതാണെന്നാണ്, എന്നാൽ, ഈ അതിർത്തി നിലനിൽക്കുന്ന ദൂരം സങ്കൽപ്പിക്കാൻ കഴിയാത്തതാണ്. ഇതിനർത്ഥം, നാമോ നമ്മുടെ ഭാവനയോ പ്രപഞ്ചത്തിന്റെ വ്യാസത്തിലൂടെ അതിന്റെ അവസാന ബിന്ദുവിനെ തൊടാൻ ശ്രമിക്കുമ്പോൾ , അവസാന ബിന്ദു നമ്മിൽ നിന്നോ നമ്മുടെ ഭാവനയിൽ നിന്നോ ഓടിപ്പോവുകയാണ്. പ്രപഞ്ചത്തിന് ഒരു നിശ്ചിത അതിർത്തി ഉണ്ടായിരിക്കാം, പക്ഷേ, അത് നമ്മൾ സ്പർശിക്കുന്നില്ല. സൃഷ്ടിയുടെ അതിരുകൾ ദൈവത്തിന് സങ്കൽപ്പിക്കാവുന്നതും ദൈവത്തിന് സങ്കൽപ്പിക്കാൻ കഴിയാത്തതുമല്ലാത്തതിനാൽ (the creation is imaginable to God and is not unimaginable to God) അതിരുകൾ നിശ്ചിതമാണെന്ന് ഞങ്ങൾ പറയുന്നു. തന്റെ സൃഷ്ടിയുടെ അതിരുകൾ അനന്തമാണെന്ന് ദൈവം പറഞ്ഞപ്പോൾ (നാന്തോസ്തി മമ ദിവ്യാനാം വിഭൂതിനാം...- ഗീത, Nānto'sti mama divyāanāṃ vibhūtīnām…- Gītā), അവന്റെ സൃഷ്ടി മനുഷ്യർക്ക് മാത്രമാണ് അനന്തമെന്നും തനിക്കല്ലെന്നും അർത്ഥമാക്കുന്നു. ഈ നിശ്ചിത അതിർത്തി നമ്മൾ തൊടാൻ ശ്രമിക്കുമ്പോൾ നമ്മിൽ നിന്ന് ഓടിപ്പോവുകയാണ്. ശാസ്ത്രജ്ഞർ നിർദ്ദേശിച്ച പ്രപഞ്ചത്തിന്റെ വികാസ സിദ്ധാന്തം (theory of expansion of universe) ഇതിനെ പിന്തുണയ്ക്കുന്നു. സൃഷ്ടിയുടെ അതിർത്തി യഥാർത്ഥത്തിൽ അനന്തമല്ല, പക്ഷേ, അത് നമ്മിൽ നിന്ന് (നമ്മുടെ ഭാവനയിൽ) നിന്ന് ഓടിപ്പോകുന്നു, കാരണം നാം അതിനെ സ്പർശിക്കാൻ പാടില്ല. ഇതിന്റെ കാരണം എന്താണ്, പ്രത്യേകിച്ച് സൃഷ്ടിയുടെ അതിർത്തി യഥാർത്ഥത്തിൽ അനന്തമായ അകലത്തിലല്ലെങ്കിൽ? കാരണം, സങ്കൽപ്പിക്കാവുന്ന പ്രപഞ്ചത്തിന്റെ അതിരുകൾ തൊടാൻ പോകുമ്പോൾ, സങ്കൽപ്പിക്കാനാവാത്ത മണ്ഡലം അല്ലെങ്കിൽ സൃഷ്ടിയുടെ ആത്യന്തിക കാരണം അല്ലെങ്കിൽ ദൈവം നമ്മിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നുപോകുന്നു, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത മണ്ഡലം സങ്കൽപ്പിക്കാൻ കഴിയുന്ന മനുഷ്യർക്ക് ഒരിക്കലും സ്പർശിക്കാനാവില്ല. അതിനാൽ, പ്രപഞ്ചത്തിന്റെ വികാസത്തിന്റെ കാരണം യഥാർത്ഥത്തിൽ സൃഷ്ടിയുടെ വികാസത്തിന്റെ യഥാർത്ഥ പ്രതിഭാസമല്ല, മറിച്ച്, യഥാർത്ഥ കാരണം, സങ്കൽപ്പിക്കാവുന്ന ഡൊമെയ്‌നിന്റെ അതിർത്തിയോട് ചേർന്നുള്ള സങ്കൽപ്പിക്കാൻ കഴിയാത്ത ഡൊമെയ്ൻ, സങ്കൽപ്പിക്കാവുന്ന മനുഷ്യരുടെ തലച്ചോറിന് തൊട്ടുകൂടാത്തതിനാൽ ആകുന്നു എന്നതാണ്. അത് ആപേക്ഷികമായ ഒരു ആശയം മാത്രമാണ്.

എന്നിരുന്നാലും, ഈ വിശകലനം തെളിയിക്കുന്നത് സങ്കൽപ്പിക്കാവുന്ന സൃഷ്ടിയുടെ അതിരുകൾ സ്പർശിക്കാൻ കഴിയില്ല, അത് സങ്കൽപ്പിക്കാനാവാത്ത ഡൊമെയ്‌നിനോട് ചേർന്നാണ്, കാരണം സങ്കൽപ്പിക്കാനാവാത്ത ഡൊമെയ്‌ൻ ശരിക്കും സങ്കൽപ്പിക്കാവുന്ന മനുഷ്യരുടെ ഭാവനയ്ക്ക് തൊട്ടുകൂടാത്ത ഇനമാണ്. ഇത് ഒരു ഉപമയിലൂടെ മനസ്സിലാക്കാം: സമുദ്രത്തിന്റെ അതിർത്തി (സങ്കൽപ്പിക്കാവുന്ന ഡൊമെയ്ൻ) കരയുടെ അതിർത്തിയോട് (സങ്കൽപ്പിക്കാനാവാത്ത ഡൊമെയ്ൻ) തൊട്ടടുത്താണെന്ന് നമുക്ക് അനുമാനിക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് കരയെ തൊടാൻ കഴിയാത്തതിനാൽ (സങ്കൽപ്പിക്കാനാവാത്തത്), നിങ്ങൾക്ക് ഒരിക്കലും സമുദ്രത്തിന്റെ ജലത്തിന്റെ അതിരിലെത്താൻ കഴിയില്ല (അത് സങ്കൽപ്പിക്കാവുന്നതാണെങ്കിലും). ഇതിനർത്ഥം അടിസ്ഥാനപരമായി സങ്കൽപ്പിക്കാൻ കഴിയാത്ത കര യഥാർത്ഥത്തിൽ പിന്നോട്ട് പോകുന്നതിനാൽ നിങ്ങൾ അതിനെ സ്പർശിക്കാതിരിക്കുകയും തൽഫലമായി സമുദ്രത്തിലെ സങ്കൽപ്പിക്കാവുന്ന ജലം വികസിക്കുകയും ചെയ്യുന്നു, ഈ ജലം സങ്കൽപ്പിക്കാവുന്നതാണെങ്കിലും അതിനു സർവ്വജ്ഞനായ ദൈവം അറിയുന്ന ഒരു നിശ്ചിതമായ അതിരുണ്ട്. ഈ രീതിയിൽ, പ്രപഞ്ചത്തിന്റെ വികാസം ഒരു ആപേക്ഷിക പ്രതിഭാസം മാത്രമാണ്, സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ സ്പർശിക്കാനുള്ള കഴിവില്ലായ്മ അന്തിമ പരിപൂര്‍ണ്ണമായ പ്രതിഭാസമാണ്. സങ്കൽപ്പിക്കാനാവാത്ത ദൈവം അല്ലെങ്കിൽ സൃഷ്ടിയുടെ ആത്യന്തിക കാരണം എല്ലാ സൃഷ്ടികളെയും വലയം ചെയ്യുന്നു എന്ന് ഇതെല്ലാം വീണ്ടും തെളിയിക്കുന്നു (സർവമാവൃത്യ തിഷ്ഠതി…- ഗീത, Sarvamāvṛtya tiṣṭhati…- Gītā). ഇതിലൂടെ, സങ്കൽപ്പിക്കാവുന്ന സൃഷ്ടി പുക ഉത്ഭവിച്ച അഗ്നിയെ പോലെയുള്ള ആത്യന്തിക കാരണമായി നമുക്ക് സങ്കൽപ്പിക്കാനാവാത്ത ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയും. നിങ്ങൾ പുകയുടെ ട്രാക്ക് പിന്തുടരുകയാണെങ്കിൽ, നിങ്ങൾ അതിന്റെ കാരണത്തിലോ അഗ്നിയിലോ എത്തിച്ചേരും. പക്ഷേ, അഗ്നി (കാരണം) സങ്കൽപ്പിക്കാൻ  കഴിയാത്തതിനാൽ, നിങ്ങൾക്ക് ഒരിക്കലും പുകയുടെ ട്രാക്കിന്റെ അവസാന പോയിന്റിൽ (സങ്കൽപ്പിക്കാവുന്ന പ്രപഞ്ചത്തിന്റെ അതിർത്തി) എത്താൻ കഴിയില്ല. ഈ സൃഷ്ടിയുടെ ആത്യന്തിക കാരണം പരബ്രഹ്മൻ എന്ന സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണെന്ന് ഇതെല്ലാം വീണ്ടും തെളിയിക്കുന്നു.

4. അത്ഭുതങ്ങളുടെ യുക്തി: സൃഷ്ടിയിൽ നാം യഥാർത്ഥ അത്ഭുതങ്ങൾ കാണുന്നു. മാജിക് എന്ന് വിളിക്കപ്പെടുന്ന വ്യജമായ അത്ഭുതങ്ങളും നമ്മൾ കാണുന്നു യഥാർത്ഥ അത്ഭുതങ്ങൾ ഇല്ല എന്നല്ല ഇത് അർത്ഥമാക്കുന്നത്. ഈ യഥാർത്ഥ അത്ഭുതങ്ങൾ നമുക്ക് കാണാൻ കഴിയും, പക്ഷേ, ഈ സങ്കൽപ്പിക്കാനാവാത്ത സംഭവങ്ങളുടെ കാരണമോ ഉറവിടമോ  വിശദീകരിക്കാൻ കഴിയില്ല, അതിനർത്ഥം അവയുടെ ഉറവിടം സങ്കൽപ്പിക്കാൻ കഴിയാത്തതാണ് എന്നാണ്. അദ്ഭുതങ്ങളുടെ സങ്കൽപ്പിക്കാൻ കഴിയാത്ത ഉറവിടം നിലവിലുണ്ടെന്നും മുകളിൽ സൂചിപ്പിച്ച മൂന്ന് തരം യുക്തികളിൽ വിശദീകരിച്ചിരിക്കുന്നതുപോലെ സൃഷ്ടിയുടെ ആത്യന്തിക കാരണം തന്നെയാണെന്നും ഇത് വീണ്ടും തെളിയിക്കുന്നു. മാത്രമല്ല, സങ്കൽപ്പിക്കാൻ കഴിയാത്ത ഈ അത്ഭുതങ്ങളുടെ പ്രവര്‍ത്തകന്‍ സമീപകാല സത്യസായി ബാബയെപ്പോലെ സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ മനുഷ്യാവതാരമാണ്, അവൻ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ പ്രതിനിധീകരിക്കുന്നു, കാരണം അവതാരമെന്നാൽ ദൃശ്യവും സങ്കൽപ്പിക്കാവുന്നതുമായ മാധ്യമത്തിൽ സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവമാണ്. മനുഷ്യാവതാരം ഊർജം, ദ്രവ്യം, അവബോധം എന്നിവ സൃഷ്ടിക്കുന്നത് കണ്ട് എളുപ്പത്തിൽ നേരിട്ടു നിഗമനം ചെയ്യാവുന്ന, സങ്കൽപ്പിക്കാനാവാത്ത ഈശ്വരൻ ഈ ലോകത്തെ സൃഷ്ടിക്കുന്നു എന്നതിന്റെ നേരിട്ടുള്ള തെളിവാണിത്.

ഉപസംഹാരം: മേൽപ്പറഞ്ഞ നാല് തരം യുക്തികളെ ഏകോപിപ്പിച്ചാൽ, ഈ സൃഷ്ടിയുടെ ആത്യന്തിക കാരണമായി നമുക്ക് സങ്കൽപ്പിക്കാനാവാത്ത ദൈവമോ അല്ലെങ്കിൽ പരബ്രഹ്മാനോ ഉണ്ടെന്ന് നമുക്ക് എളുപ്പത്തിൽ നിഗമനം ചെയ്യാം, പാപികൾ രാജ്യത്തിന്റെ നിയമത്തിൽ നിന്ന് അവരുടെ വക്രബുദ്ധി ഉപയോഗിച്ച് രക്ഷപ്പെട്ടാലും പാപികളെ സങ്കൽപ്പിക്കാനാവാത്ത വഴികളിലൂടെ അവൻ ശിക്ഷിക്കുന്നു. സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ വഴികൾ സങ്കൽപ്പിക്കാൻ കഴിയാത്തതിനാൽ, പാപത്തിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള വളഞ്ഞ വഴികൾ പാപിക്ക് ചിന്തിക്കാൻ കഴിയില്ല, അതിനാൽ പാപത്തിനുള്ള ശിക്ഷ അനിവാര്യമാണ്. ദൈവത്തിൽ നിന്നുള്ള പാപങ്ങളുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗം ആത്മാവിന്റെ നവീകരണമാണ്, അതിൽ പാപത്തിന്റെ തിരിച്ചറിവ്, പാപത്തെക്കുറിച്ചുള്ള അനുതാപം, പാപം ആവർത്തിക്കാതിരിക്കൽ എന്നിവ ഉൾപ്പെടുന്നു. ഈ ഒരു വഴിയല്ലാതെ, സങ്കൽപ്പിക്കാനാവാത്ത ദൈവം നടപ്പിലാക്കുന്ന പാപത്തിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. ദൈവത്തോടുള്ള തീവ്രമായ ആരാധനകളിലൂടെ, പാപം പിന്നീടുള്ള സമയത്തേക്ക് മാറ്റിവയ്ക്കുന്നത്, കൂട്ടു പലിശയോടെ ശിക്ഷ അനുഭവിക്കാൻ മാത്രമാണ്. നിഷ്കളങ്കനായ  ദൈവത്തെ അവന്റെ/അവളുടെ സോപ്പിംഗ് സാങ്കേതികവിദ്യയാൽ ചൂഷണം ചെയ്ത് അങ്ങനെ ദൈവം പാപം എന്നെന്നേക്കുമായി ഇല്ലാതാക്കി എന്ന തോന്നൽ ഭക്തന് ഉണ്ടാകുന്നു. തീർച്ചയായും, ക്ലൈമാക്‌സ് തലത്തിൽ ഭക്തിയുടെ പ്രത്യേക സന്ദർഭങ്ങളിൽ, ദൈവത്തിന്റെ അത്തരം കഷ്ടപ്പാടുകൾ ഒരിക്കലും ആഗ്രഹിക്കാത്ത ഭക്തരുടെ പാപങ്ങളുടെ ശിക്ഷകൾ ദൈവം അനുഭവിക്കും. ഈ അസാമാന്യമായ സങ്കീർണ്ണമായ ഓപ്ഷനുകൾക്ക് പകരം, മുകളിൽ സൂചിപ്പിച്ച നവീകരണത്തിന് വിധേയമാകുന്നത് എത്ര ലളിതമാണ്!

 
 whatsnewContactSearch