
22 Jul 2024
[Translated by devotees of Swami]
[ശ്രീമതി. പ്രിയങ്ക ചോദിച്ചു: പാദനമസ്കാരം സ്വാമി, ഈയിടെ അങ്ങ് ഞങ്ങൾക്ക് ഒരു ദൈനംദിന പ്രാർത്ഥന നൽകിയതുപോലെ, കുട്ടികൾക്ക് പോലും രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചൊല്ലാൻ കഴിയുന്ന ഒരു കൃതജ്ഞത പ്രാർത്ഥന ഞങ്ങൾക്ക് നൽകാമോ? അങ്ങയുടെ ദിവ്യ താമര പാദങ്ങളിൽ, പ്രിയങ്ക]

സ്വാമി മറുപടി പറഞ്ഞു:-
ദൈവമേ! എൻ്റെ കർമ്മ ഫയൽ ഒരു മൃഗത്തിൻ്റെ ജന്മം ശുപാർശ ചെയ്തിട്ടും എനിക്ക് ഒരു മനുഷ്യ ജന്മം നൽകിയതിന് അങ്ങയോടുള്ള എൻ്റെ കൃതജ്ഞത -പ്രാർത്ഥനയാണിത്.
ദൈവമേ! നിരവധി രോഗങ്ങൾ മനുഷ്യരെ മരണത്തിലേക്ക് നയിച്ചിട്ടും എനിക്ക് ദീർഘായുസ്സ് നൽകിയതിന് അങ്ങയോടുള്ള എൻ്റെ കൃതജ്ഞത -പ്രാർത്ഥനയാണിത്.
ദൈവമേ! നിരവധി ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന ദാരിദ്ര്യം എനിക്ക് നൽകാത്തതിന് അങ്ങയോടുള്ള എൻ്റെ കൃതജ്ഞത -പ്രാർത്ഥനയാണിത്.
ദൈവമേ! ശാസ്ത്രത്തിൻ്റെയും നിരീശ്വരവാദത്തിൻ്റെയും സ്വാധീനത്താൽ നിരീശ്വരവാദിയാകാതെ എന്നെ ഈശ്വരവാദിയാക്കിയതിന് അങ്ങയോടുള്ള എൻ്റെ കൃതജ്ഞത -പ്രാർത്ഥനയാണിത്.
ദൈവമേ! എനിക്കും എൻ്റെ കുടുംബാംഗങ്ങൾക്കും ഉപജീവനമാർഗം കണ്ടെത്തുന്നതിനായി പ്രവൃത്തിയിൽ എനിക്ക് ശരിയായ വിദ്യാഭ്യാസം നൽകി അങ്ങനെ എനിക്ക് ഈ ഐഹിക ജീവിതം ഒരു ടെൻഷനും കൂടാതെ നയിക്കാൻ കഴിയുതിന്, അങ്ങയോടുള്ള എൻ്റെ കൃതജ്ഞത-പ്രാർത്ഥനയാണിത്,
ദൈവമേ! സായൂജ്യം എന്ന് വിളിക്കപ്പെടുന്ന അങ്ങയോട് എനിക്ക് വളരെ അടുത്ത് വരാൻ, സൈദ്ധാന്തികവും പ്രായോഗികവുമായ യഥാർത്ഥവും സമ്പൂർണ്ണവുമായ ആത്മീയ ജ്ഞാനവും ഭക്തിയും തന്നതിന് അങ്ങയോടുള്ള എൻ്റെ കൃതജ്ഞത -പ്രാർത്ഥനയാണിത്.
★ ★ ★ ★ ★
Also Read
Is There Any Chance To Have My Name For A Prayer?
Posted on: 15/01/2022What Will Be God Hanuman's Response To Our Prayer?
Posted on: 02/11/2023Prayer To God Datta To Get Rid Of Ego
Posted on: 05/09/2024
Related Articles
Isn't It Better To Stop Thanking People And Thank God Alone For Every Help We Receive In Life?
Posted on: 10/06/2021Is Prayer An Effective Way To Develop And Keep Close Relationship With God?
Posted on: 08/04/2023What Is The Real Interpretation Of The Word 'aadi Bhikshu'?
Posted on: 25/10/2022Different Levels Of Devotees View Incarnation Differently
Posted on: 12/09/2012How To Forget The Painful Memory Of Past Mistakes?
Posted on: 06/11/2021