home
Shri Datta Swami

 Posted on 18 Nov 2021. Share

Malayalam »   English »  

ഗോപികമാരുടെ മക്കൾക്കും ഭർത്താക്കന്മാർക്കും മോക്ഷം ലഭിച്ചോ?

[Translated by devotees of Swami]

[ശ്രീ അനിൽ ചോദിച്ചു: ഗോപികമാരുടെ മോക്ഷപ്രക്രിയയിൽ അവരുടെ കുട്ടികളും ഭർത്താക്കന്മാരും കഷ്ട്ടപ്പെട്ടിട്ടുണ്ടായിരിക്കാം. അവരുടെ കാര്യമോ? അവർക്കും മോക്ഷം ലഭിച്ചോ അതോ അവരുടെ വിധി തീരുമാനിക്കപ്പെട്ടത് അവരുടെ വ്യക്തിപരമായ കർമ്മങ്ങൾ കൊണ്ടാണോ?]

സ്വാമി മറുപടി പറഞ്ഞു: കൃഷ്ണൻ മോഷ്ടിച്ച വെണ്ണ തന്റെ ബാലസുഹൃത്തുക്കൾക്ക് വിതരണം ചെയ്യുന്നതിനാൽ കുട്ടികൾ കഷ്ടപ്പെട്ടില്ല, അതിൽ എല്ലാ കുട്ടികളും ഉണ്ടായിരുന്നു. ഗോപികമാരുടെ ഭർത്താക്കന്മാർക്ക് രഹസ്യ നൃത്തത്തെക്കുറിച്ച് അറിയാൻ കഴിയാത്തതിനാൽ അവർ വിഷമിച്ചില്ല. ഓരോ വ്യക്തിയും ആത്മീയ മേഖലയിൽ സ്വതന്ത്രമായി സ്വന്തം അക്കൗണ്ട് പുസ്തകം വഹിക്കുന്നു. തെലുങ്കിൽ "എവാരികി വാരേ യമുനാ തീരേ" (“Evariki Vāre Yamunā Tīre”), എന്നൊരു ചെറിയ ചൊല്ലുണ്ട്, അതായത് യമുനാ നദിയുടെ തീരത്തുള്ള എല്ലാവരെയും വെവ്വേറെ വ്യക്തികളായി കണക്കാക്കുന്നു എന്നാണ്. ഇവിടെ, യമുനാ നദിയുടെ തീരം അർത്ഥമാക്കുന്നത് അത് കൃഷ്ണന്റെ അടുത്താണ് എന്നാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via