home
Shri Datta Swami

Posted on: 02 Sep 2023

               

Malayalam »   English »  

സത്സംഗത്തിൽ ശ്രീ ദത്തസ്വാമിയുടെ പ്രഭാഷണം

[Translated by devotees of Swami]

പ്രബുദ്ധരും അർപ്പണബോധമുള്ളവരുമായ ദൈവദാസരേ,

ഈഗോയുടെയും അസൂയയുടെയും സൂക്ഷ്മമായ സ്വാധീനം

ആറ് മോശം ഗുണങ്ങളുണ്ട്, അവ 1) നിയമവിരുദ്ധമായ ലൈംഗികത (കാമം), 2) നിയമവിരുദ്ധമായ കോപം (ക്രോധം), 3) നിയമവിരുദ്ധമായ അത്യാഗ്രഹം, 4) നിയമവിരുദ്ധമായ ആകർഷണം, 5) നിയമവിരുദ്ധമായ അഹംഭാവം, 6) നിയമവിരുദ്ധമായ അസൂയ. ആദ്യത്തെ നാല് മോശം ഗുണങ്ങളെ കീഴടക്കിയ ചില മനുഷ്യരുണ്ടാകാം, എന്നാൽ അഹങ്കാരവും അസൂയയും ജയിച്ചവർ ഋഷിമാരിൽ പോലും ഇല്ല. പ്രവൃത്തിയിൽ (Pravrutti) (ലോകജീവിതം) ഈ ആറ് ഗുണങ്ങളും ഉണ്ട്. ലൗകിക ജീവിതത്തിൽ ചില താൽക്കാലിക ശിക്ഷകളോ നഷ്ടങ്ങളോ ആകാം ഫലം.

പക്ഷേ, നിവൃത്തിയിൽ (Nivrutti) അഹംഭാവത്തെയും അസൂയയെയും കീഴടക്കിയ ആത്മാവില്ല. ഈ ന്യൂനത കൊണ്ട് മാത്രം നിവൃത്തിയിലെ വിജയത്തിന് എപ്പോഴും തടസ്സം നേരിടുന്നു. ഈ രണ്ട് ഗുണങ്ങളും എല്ലാവരേയും ബാധിക്കുകയും അത് അനുഭവിക്കുകയും ചെയ്യുന്നതിനാൽ, ഈ വിശകലനത്തിൽ ആർക്കും പരിക്കില്ല, കാരണം അഹംഭാവത്തിന്റെയും അസൂയയുടെയും അനുഭവം എല്ലാവരും ഓർക്കുന്നു, അത് അവരെ പലതവണ അല്ലെങ്കിൽ കുറഞ്ഞത് കുറച്ച് തവണയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അഹങ്കാരവും അസൂയയും അനുഭവിക്കാത്ത ഒരു വ്യക്തി അവിടെയുണ്ടെങ്കിൽ വേദനിച്ചേക്കാം, എന്നാൽ അങ്ങനെയൊരു സംഭവം അസാധ്യമായതിനാൽ, ആരെങ്കിലും വേദനിക്കപ്പെട്ടു എന്നതിൽ സംശയിക്കേണ്ടതില്ല.

സങ്കൽപ്പിക്കാനാകാത്തതും മാധ്യമം സ്വീകരിക്കാത്തതുമായ ഈശ്വരനെ (പരബ്രഹ്മൻ) ആത്മാക്കളുടെ ലോകത്ത് ആരും ഒരിക്കലും ആരാധിക്കുന്നില്ല,  ധ്യാനിക്കുക പോലും ചെയ്യുന്നില്ല. മാധ്യമം സ്വീകരിച്ച-സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവത്തെ മാത്രമേ ധ്യാനിക്കാനും ആരാധിക്കാനും കഴിയൂ.  മാധ്യമം സ്വീകരിച്ച -സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം രണ്ട് തരത്തിലാണ്:- 1) മാധ്യമം സ്വീകരിക്കാത്ത - സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങളിലെ ഊർജ്ജസ്വലരായ ജീവികൾക്കുവേണ്ടി ഊർജ്ജസ്വലമായ ശരീരം മാധ്യമം സ്വീകരിച്ച ഊർജ്ജസ്വലമായ അവതാരം, 2) മാധ്യമം സ്വീകരിക്കാത്ത - സങ്കൽപ്പിക്കാൻ കഴിയാത്ത ദൈവം, ഭൂമിയിലുള്ള മനുഷ്യർക്കുവേണ്ടി മനുഷ്യശരീരം (ദ്രവ്യവും ഊർജവും കലർന്ന) മാധ്യമമായി സ്വീകരിച്ച, മനുഷ്യാവതാരം. ഊർജ്ജസ്വലമായ അവതാരം ഊർജ്ജസ്വലമായ ലോകങ്ങൾക്കും മനുഷ്യാവതാരം മനുഷ്യലോകത്തിനും (ഭൂമി) പ്രസക്തമാണ്.

ഊർജ്ജസ്വലമായ അവതാരം ഊർജ്ജസ്വലമായ ലോകങ്ങളിൽ സുലഭമാണെന്നും മനുഷ്യാവതാരം മനുഷ്യലോകത്ത് സുലഭമാണെന്നും ഇത് അർത്ഥമാക്കുന്നു. ആത്മീയ ജീവിതത്തിൽ ശരിയായ ദിശാബോധം നൽകുന്ന യഥാർത്ഥ ആത്മീയ ജ്ഞാനത്തിനു വേണ്ടി സദ്ഗുരുവിനെ (അവതാരത്തെ) സമീപിക്കാൻ ഒരു മിനിറ്റ് പോലും സമയം പാഴാക്കാതിരിക്കാനാണ് ദൈവം ഈ വ്യവസ്ഥ ഒരുക്കിയിരിക്കുന്നത്. പക്ഷേ, വളരെ വലിയ ഒരു പ്രശ്നം രൂപപ്പെട്ടു, അതായത്, പൊതുവായുള്ള ഊർജ്ജസ്വല/മനുഷ്യ മാധ്യമങ്ങൾ തമ്മിലുള്ള വികർഷണം കാരണം മനുഷ്യ ഭക്തർ മനുഷ്യാവതാരത്തെയും ഊർജ്ജസ്വലരായ ഭക്തർ ഊർജ്ജസ്വലമായ അവതാരത്തെയും യഥാക്രമം നിരാകരിക്കുന്നു എന്നത്. ഈ ന്യൂനത മൂലം, ആത്മാവ്, മനുഷ്യൻ എന്ന നിലയിൽ, ഭൂമിയിൽ മനുഷ്യരൂപത്തിലുള്ള ദൈവത്തെ നഷ്ടപ്പെടുന്നു, അതേ ആത്മാവ്, ഊർജ്ജസ്വലനായ (ആത്മാവ് മരണശേഷം ഊർജ്ജസ്വലമായ ശരീരത്തിൽ പ്രവേശിച്ച് ഊർജ്ജസ്വല ജീവിയായിത്തീരുന്നു) ഊർജ്ജസ്വലമായ രൂപത്തിലുള്ള ദൈവത്തെ നഷ്ടപ്പെടുന്നു.

അഹങ്കാരവും അസൂയയും മൂലമാണ് പൊതുവായുള്ള മാധ്യമങ്ങൾക്കിടയിൽ വികർഷണം ഉണ്ടാകുന്നത്. ലൗകിക ജീവിതത്തിൽ തന്നെക്കാൾ ഒരു വലിയ മനുഷ്യനെ സഹിക്കാൻ മനുഷ്യന് കഴിയുന്നില്ല. അത്തരമൊരു മനുഷ്യന് ഏറ്റവും വലിയ മനുഷ്യനെ (ദൈവത്തിന്റെ സമകാലിക മനുഷ്യാവതാരം) സഹിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. ഇക്കാരണത്താൽ മാത്രം, നിങ്ങൾക്ക് നിവൃത്തിയിൽ വിജയിച്ച ഭക്തരെ വിരലിൽ എണ്ണാൻ കഴിയും,! ഓരോ മനുഷ്യനും താൻ മഹാനാണ്ണെന്നു കരുതുന്നു, ലൗകിക ജീവിതത്തിൽ അവർ തന്നെക്കാൾ വലിയ മനുഷ്യരെ മാത്രമേ അഭിമുഖീകരിക്കൂ. വലുതും അതിലും വലുതും തമ്മിലുള്ള വ്യത്യാസം വളരെ കൂടുതലല്ല, അതിനാൽ ഈ പ്രശ്നം പ്രവൃത്തിയിൽ അത്ര ഗുരുതരമല്ല. പക്ഷേ, നിവൃത്തിയിലോ ആത്മീയ ജീവിതത്തിലോ, ഒരു ഭക്തനും മനുഷ്യാവതാരവും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്, അതായത്, വലിയവനും മഹാനും (ഏറ്റവും വലിയവനും) തമ്മിലുള്ള വ്യത്യാസം!! നിവൃത്തിയിലെ ഭൂരിഭാഗം ഭക്തരുടെയും പരാജയത്തിന് കാരണം ഇതാണ്, കാരണം അവർക്ക് വളരെയധികം വ്യത്യാസങ്ങൾ സഹിക്കാൻ കഴിയില്ല.

ആദ്യത്തെ നാല് ഗുണങ്ങൾ (കാമം, ക്രോധം, ലോഭം, മോഹം) ആത്മാവിനെ ആക്രമിക്കുമ്പോൾ, അവബോധം അവയുടെ ജനനത്തെയും തുടർന്നുള്ള വളർച്ചയെയും തിരിച്ചറിയുന്നു. പക്ഷേ, അഹങ്കാരവും അസൂയയും ജനിക്കുകയും പിന്നീട് വളരുകയും ചെയ്യുമ്പോൾ, അവയുടെ ജനനവും വളർച്ചയും തിരിച്ചറിയാൻ അവബോധം പരാജയപ്പെടുന്നു. ഇവ രണ്ടും അബോധാവസ്ഥയിൽ ആത്മാവിൽ രൂപപ്പെട്ടു വികസിക്കുന്നു. ഇവ രണ്ടും (അഹങ്കാരവും അസൂയയും) ഉണ്ടാക്കുന്ന അന്തിമഫലം പോലും ആന്തരിക ബോധത്തിൽ അവബോധം കൊണ്ടുവരുന്നില്ല. അഹങ്കാരവും അസൂയയും ഉണ്ടാക്കുന്ന കേടുപാടുകൾ പോലും തിരിച്ചറിയുന്നില്ല എന്നർത്ഥം. അതിനാൽ, പ്രത്യേകിച്ച് ആത്മീയ മേഖലയിൽ, ഇവ രണ്ടും ആത്മാവിനെ എന്നെന്നേക്കുമായി കൊല്ലുന്ന രണ്ട് കറുത്ത വിഷപ്പാമ്പുകളെപ്പോലെയാണ്.

ആത്മീയ രാഷ്ട്രീയം

നിങ്ങൾ ഈ രണ്ട് പ്രേതങ്ങളെക്കുറിച്ചും പൂർണ്ണമായി ബോധവാന്മാരാകുകയും നിങ്ങളുടെ ജീവിതത്തിലെ ഓരോ മിനിറ്റിലും വേണ്ടത്ര ശ്രദ്ധ ചെലുത്തുകയും ചെയ്താൽ, ദൈവകൃപ ലഭിക്കുന്നതിന് ആത്മീയ ജീവിതത്തിൽ നിങ്ങളുടെ വിജയം വളരെ എളുപ്പമാണ്, കൂടുതൽ സമയം എടുക്കുന്നില്ല. ഈ കരുതൽ മനുഷ്യഭക്തർ സ്വീകരിക്കാത്തതിനാൽ ലക്ഷക്കണക്കിന് ജന്മങ്ങളിൽ പോലും മോക്ഷവും ഈശ്വരാനുഗ്രഹവും ലഭിക്കുന്നില്ല. ആത്മീയ രംഗത്ത് ഗണ്യമായ പുരോഗതിക്ക് ശേഷവും, ഈഗോയും അസൂയയും എന്ന് വിളിക്കപ്പെടുന്ന ഈ രണ്ട് കറുത്ത സർപ്പങ്ങളുടെ പെട്ടെന്നുള്ള ആക്രമണം കാരണം ഒരു വലിയ ആത്മീയ ആത്മാവ് പോലും പെട്ടെന്ന് താഴേക്ക് വീഴുന്നു. വേദങ്ങളിൽ വളരെ വലിയ പണ്ഡിതനായ മണ്ഡന മിശ്ര കുമാരില ഭട്ട എന്ന് വിളിക്കുന്ന തന്റെ സദ്ഗുരുവിനെ ഉപേക്ഷിച്ച്  തന്റെ തന്നെ ഒരു തത്വ ശാസ്ത്രം കൈക്കൊള്ളുകയും ഒരു പുതിയ സദ്ഗുരുവായി മാറുകയും ചെയ്തു.

അദ്ദേഹത്തിന്റെ സദ്ഗുരു, സുബ്രഹ്മണ്യദേവന്റെ മനുഷ്യാവതാരം, മോക്ഷത്തിനായി ജ്ഞാനത്തിന്റെയും പരിശീലനത്തിന്റെയും ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു. ഭട്ടയുടെ ശിഷ്യന്മാർ മിശ്രയെ വ്യാജ സ്തുതികളിലൂടെ വിഷം കലർത്തുകയും മിശ്രയെ ഭട്ടയ്‌ക്കെതിരെ മറ്റൊരു സദ്ഗുരുവായി ഉയർത്തുകയും ചെയ്തു. മിശ്ര തന്റെ സദ്ഗുരുവിൽ നിന്ന് വേർപെട്ട് ജ്ഞാനം കൂടാതെയുള്ള അഭ്യാസം മാത്രം പ്രസംഗിച്ചു. തുടർന്ന്, ശങ്കരൻ, മിശ്രയുമായുള്ള ഒരു നീണ്ട സംവാദത്തിലൂടെ ജ്ഞാനത്തിന്റെ പ്രാധാന്യം സ്ഥാപിച്ച് ശിവന്റെ അവതാരമായി വന്നു. മിശ്ര ബ്രഹ്മാവിന്റെ അവതാരമായതിനാൽ മിശ്ര ശങ്കരനെ സ്വീകരിച്ചു.

മിശ്രയുടെ സ്ഥാനത്ത് മറ്റൊരു മനുഷ്യൻ ആയിരുന്നുവെങ്കിൽ, അഹംഭാവത്തിൽ അസൂയപ്പെട്ട് ഇത്തരമൊരു മനുഷ്യൻ ശങ്കരനെ സ്വീകരിക്കുമായിരുന്നില്ല. മനസ്സിൽ അഹങ്കാരവും അസൂയയും ചെലുത്തുന്ന സ്വാധീനം ചൂണ്ടിക്കാണിക്കാൻ ബ്രഹ്മദേവൻ മിശ്രയുടെ വേഷം ചെയ്തു, അതേ ജന്മത്തിൽ തന്നെ അത്തരം തെറ്റുകളിൽ നിന്ന് തിരുത്താനുള്ള വഴിയും കാണിച്ചു. അഹങ്കാരവും അസൂയയും നിങ്ങളെ കീഴടക്കുകയാണെങ്കിൽ, നിങ്ങൾ ഒരിക്കലും സദ്ഗുരുവിനെ സ്വീകരിക്കുകയില്ല. നിങ്ങൾ അഹങ്കാരവും അസൂയയും ജയിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ തെറ്റ് നിങ്ങൾ മനസ്സിലാക്കുകയും സദ്ഗുരുവിനെ സ്വീകരിക്കുകയും ചെയ്യും. അതിനാൽ, ഈഗോ അടിസ്ഥാനമാക്കിയുള്ള അസൂയയെ കീഴടക്കാതെ, ആത്മീയ മേഖലയിലേക്ക് പ്രവേശിക്കരുത്, കാരണം അത്തരം പ്രവേശനം പൂർണ്ണ പരാജയത്തിലേക്ക് മാത്രമേ നയിക്കൂ.

എന്റെ വിശകലനം അനുസരിച്ച് മണ്ഡന മിശ്രയുടെ (മിശ്ര) പശ്ചാത്തലം ഇപ്രകാരമായിരുന്നു:- കുമാരീല ഭട്ടയുടെ (ഭട്ട) ശിഷ്യന്മാർ പതിവുപോലെ ഏറ്റവും വലിയ മനുഷ്യാവതാരമായ ഭട്ടയോട് അസൂയപ്പെട്ടു. അവർ മിശ്രയെ പ്രകോപിപ്പിക്കുകയും മറ്റൊരു സദ്ഗുരുവായി ഉയർത്തുകയും ചെയ്തു. ഭട്ടയും മിശ്രയും യഥാക്രമം സുബ്രഹ്മണ്യദേവന്റെയും ബ്രഹ്മദേവന്റെയും മനുഷ്യാവതാരങ്ങളായിരുന്നു. അതിനാൽ, മിശ്ര ശിഷ്യന്മാരാൽ പ്രകോപിതനായതുപോലെ പ്രവർത്തിക്കുകയും മറ്റൊരു പുതിയ സദ്ഗുരുവായി സ്വയം ഉയർത്തിക്കാട്ടുന്ന തെറ്റായ തത്ത്വചിന്തയുമായി ഭട്ടയെ ഉപേക്ഷിക്കുകയും ചെയ്തു. ശിഷ്യന്മാരുടെ അസൂയ നിറഞ്ഞ കുതന്ത്രം മഹാനായ സദ്ഗുരുവിനെ ഒട്ടും ബാധിച്ചില്ല.

പക്ഷേ, മിശ്ര ശിഷ്യന്മാരാൽ സ്വാധീനിക്കപ്പെട്ടതുപോലെ പ്രത്യക്ഷപ്പെട്ടു, യോഗഭ്രഷ്ട എന്ന വീണുപോയ ആത്മാവായി അഭിനയിച്ചു. ശിഷ്യന്മാർ ഭാഗികമായി തൃപ്തരായി, കാരണം ഏറ്റവും വലിയ ഭട്ടനെ കേടുവരുത്തുന്നതിൽ പരാജയപ്പെട്ടെങ്കിലും, വലിയ മിശ്ര (ക്ലൈമാക്സ് ശിഷ്യൻ) തെറ്റായ തത്വചിന്തയിൽ വീണുപോയതിനാൽ അവർ ഭാഗികമായി സംതൃപ്തരായി! അവരുടെ അഹങ്കാരവും അസൂയയും പൂർണ്ണമായി ശമിച്ചില്ല, കാരണം അവർ ഏറ്റവും വലിയതിനെ നശിപ്പിക്കുന്നതിൽ പരാജയപ്പെട്ടു, പക്ഷേ, വലിയ മിശ്രയെ നശിപ്പിക്കുന്നതിൽ അവർ വിജയിച്ചതിനാൽ ഭാഗികമായി തൃപ്തിപ്പെട്ടു. മിശ്ര, ബ്രഹ്മാവിന്റെ അവതാരമായതിനാൽ, യോഗഭ്രഷ്ടയുടെ  നടപടിക്രമങ്ങളും അതേ ജന്മത്തിൽ തന്നെ അദ്ദേഹത്തിന്റെ തിരുത്തലും തുറന്നുകാട്ടാൻ അഭിനയിക്കുക മാത്രമാണ് ചെയ്തത്. ശങ്കരൻ വന്ന് മിശ്രയെ ബോധ്യപ്പെടുത്തിയപ്പോൾ, മിശ്ര ശിവന്റെ അവതാരമായ ശങ്കരന്റെ ശിഷ്യനായി. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, താൻ ബ്രഹ്മദേവനായതിനാൽ മിശ്ര കാര്യം മനസ്സിലാക്കി എന്നതാണ്. മിശ്രയുടെ സ്ഥാനത്തുള്ള ഒരു മനുഷ്യനും തന്റെ അന്തർലീനമായ അഹന്താധിഷ്ഠിത അസൂയ കാരണം വീണ്ടും സദ്ഗുരുവിന്റെ ശിഷ്യനാകുകയില്ല.

അതിനാൽ, മനുഷ്യർ മിശ്രയുടെ പാത സ്വീകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം, കാരണം അത്തരമൊരു പാതയിലൂടെ മനുഷ്യർ വീണ്ടും സദ്ഗുരുവിന്റെ ശിഷ്യനാകാൻ സ്വയം തിരുത്തുകയില്ല. ഈ പാഠം ആണ്, ഈ മൂന്ന് ദൈവിക രൂപങ്ങളുടെ (സുബ്രഹ്മണ്യ ഭഗവാൻ, ഭഗവാൻ  ബ്രഹ്മാവ്, ഭഗവാൻ ശിവൻ) ഈ കളിയിൽ നിന്ന് നാം മനസ്സിലാക്കേണ്ടത്. ദത്ത ഭഗവാൻ  സദ്ഗുരുവിന്റെ പിൻഗാമിയെ തീരുമാനിക്കും അല്ലാതെ ശിഷ്യന്മാരല്ല, മനുഷ്യ ഘടകമുള്ള സദ്ഗുരു പോലും  അല്ല. നിങ്ങളുടെ അറിവിലേക്കായി, ശ്രീ ദത്ത സ്വാമിയുടെ മൂത്തമകൻ വളരെ നല്ല ജോലി ഉപേക്ഷിച്ച് ശ്രീ ദത്ത സ്വാമിയുടെ എല്ലാ ജ്ഞാനവും പലതവണ പഠിച്ചു. പക്ഷേ, ശ്രീ ദത്ത സ്വാമി ഒരിക്കലും അദ്ദേഹത്തെ  തന്റെ പിൻഗാമിയായി ഒരു മനുഷ്യനോട് പോലും പരാമർശിച്ചിട്ടില്ല.

ദത്ത സ്വാമിക്ക്, സദ്ഗുരു എന്ന നിലയിൽ, പിൻഗാമിയെ തീരുമാനിക്കുന്നത് ദത്ത ഭഗവാനാണെന്നു നന്നായി അറിയാം, അവൻ ശരിയായ പിൻഗാമിയുടെ മുമ്പാകെ ഹാജരാകുകയും സദ്ഗുരുവായി പിന്തുടരാൻ അവനോട്/അവളോട് കൽപ്പിക്കുകയും ചെയ്യും. ഈ ലോകത്ത് യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കാൻ ആജ്ഞാപിച്ചുകൊണ്ട് ദത്ത ഭഗവാൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും, യഥാർത്ഥ ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നതിൽ ഏതൊരു മനുഷ്യനിലും അന്തർലീനമായ കഴിവില്ലായ്മയെക്കുറിച്ച് പ്രത്യേകിച്ച് എന്റെ കഴിവില്ലായ്മയെക്കുറിച്ച് ഞാൻ വിനയപൂർവ്വം അവനോട് പറഞ്ഞു. പിന്നീട്, ഭഗവാൻ ദത്ത എന്നിൽ പ്രവേശിച്ച് എന്നിൽ ലയിച്ചു, അങ്ങനെ അവൻ എന്നിലൂടെ യഥാർത്ഥ ആത്മീയ ജ്ഞാനം സംസാരിച്ചു. ഈ നടപടിക്രമങ്ങളെല്ലാം നടക്കുന്നില്ലെങ്കിൽ, ആരും സ്വയം സദ്ഗുരുവായി പ്രൊജക്റ്റ് ചെയ്യാൻ പാടില്ല.

അഹങ്കാരവും അസൂയയും ഉയർന്ന ലോകങ്ങളിലെ ഊർജ്ജസ്വലരായ ജീവികളായ മാലാഖമാരിൽ പോലും നിലനിൽക്കുന്നു. അസുരന്മാർക്കെതിരായ ഭഗവാൻ വിഷ്ണുവിന്റെ എല്ലാ പോരാട്ടങ്ങളിലും അസുരന്മാരുടെ കഴുത്ത് മുറിച്ചതിനാൽ സുദർശനൻ എന്ന് വിളിക്കപ്പെടുന്ന വിഷ്ണുവിന്റെ ചക്രത്തിന് അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ വളർന്നു. പക്ഷേ, അത് അവന്റെ ആന്തരിക അവബോധം അറിയാതെതന്നെ മനസ്സിൽ ഒളിഞ്ഞു കടന്നിരുന്നു. നാരദ മുനി സുദർശനനെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ച് ഭഗവാൻ വിഷ്ണുവിന്റെ അടുത്തെത്തി.  മഹാവിഷ്ണുവിന് എല്ലാ യുദ്ധങ്ങളിലും വിജയം ലഭിച്ചത് സുദർശനചക്രം കൊണ്ടാണെന്ന് അദ്ദേഹം സുദർശനനെ പ്രശംസിച്ചു. സുദർശന ചിരിച്ചുകൊണ്ട് തലയാട്ടി സ്വീകാര്യത കാണിച്ചു. ഉടൻ തന്നെ മഹാവിഷ്ണു കോപിഷ്ഠനായി സുദർശനനെ കാർത്തവീര്യാർജ്ജുനനായി ജനിക്കാൻ ശപിച്ചു. ഭഗവാൻ വിഷ്ണു പരശുരാമനായി അവതരിച്ചു, കാർത്തവീര്യാർജ്ജുനനുമായി യുദ്ധം ചെയ്യുകയും അവനെ വധിക്കുകയും ചെയ്തു, അങ്ങനെ സുദർശനൻ ഭഗവാൻ വിഷ്ണുവിന്റെ ശക്തി മനസ്സിലാക്കി, ഭഗവാന്റെ ശക്തി മൂലമാണ് താൻ അസുരന്മാരുടെ കഴുത്ത് മുറിക്കുന്നത് എന്ന് അവനു അങ്ങനെ മനസ്സിലായി. ഈ സാഹചര്യത്തിൽ, നാരദ മുനി വിഷ്ണുവിന്റെ പരമഭക്തനാണ്, കാരണം അഹംഭാവമുള്ള അസൂയയുടെ ഒരു ലാഞ്ഛനവുമില്ലാതെ സുദർശനനെ ഒരു പാഠം പഠിപ്പിക്കുന്ന പരിപാടിയിൽ ദൈവം നാരദനെ ഉപയോഗിച്ചു.

പൊതു മാധ്യമ വികർഷണത്തിനുള്ള കാരണം

പൊതു മാധ്യമങ്ങൾക്കിടയിലെ ഈ വികര്ഷണത്തിനു കാരണം എന്താണ്? പൊതുവായുള്ള മനുഷ്യ മാധ്യമങ്ങൾക്കിടയിലുള്ള വികർഷണം എടുത്താൽ, ഓരോ ഭക്തനും മനുഷ്യാവതാരത്തെ അവഗണിക്കുന്നു, കാരണം ഭക്തന്റെയും മനുഷ്യാവതാരത്തിന്റെയും മനുഷ്യ മാധ്യമങ്ങൾക്ക് ജനനം, രോഗം, വിശപ്പ്, ദാഹം, ലൈംഗികത, ഉറക്കം, എല്ലാ വികാരങ്ങളും ഒടുവിൽ മരണം ഇങ്ങനെയുള്ള ഒരേ പൊതു ഗുണങ്ങളുണ്ട്. മനുഷ്യാവതാരത്തിന്റെ ദൈവികത ഭക്തൻ അനുഭവിച്ചറിയുന്നുണ്ടെങ്കിലും, സമകാലിക മനുഷ്യാവതാരത്തിന്റെ ദൈവികതയെക്കുറിച്ച് ഭക്തന് സംശയമുണ്ടാക്കുന്നതിനു എപ്പോഴും നിരീക്ഷിക്കപ്പെടുന്ന പൊതു ഗുണങ്ങൾ സ്വാധീനം ചെലുത്തുന്നു. അവതാരം ദൈവികത കാണിക്കുന്നുവെങ്കിൽ, മനുഷ്യ ഭക്തരിൽ അഹംഭാവം, അസൂയ എന്നിവ ഉടലെടുത്ത് പുറത്തുവരുന്നു. അവതാരം ദൈവികത മറയ്ക്കുന്നുവെങ്കിൽ, മനുഷ്യ ഭക്തൻ അവതാരത്തെ ഒരു സാധാരണ മനുഷ്യനായി കരുതുന്നു.

അവതാരത്തിന്റെ ദൈവികത ഭക്തരുടെ മനസ്സിൽ ഉറപ്പാക്കിയാലും, ആത്മീയ ലൈനിന്റെ പുരോഗതിക്ക് അത് പ്രയോജനകരമല്ല, കാരണം മനുഷ്യ മനസ്സ് എല്ലായ്പ്പോഴും ലോക പ്രശ്‌നങ്ങൾ പരിഹരിക്കാനും ലൗകിക നേട്ടങ്ങൾ നേടാനും അവതാരത്തിന്റെ അത്ഭുതശക്തിയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. അതിനാൽ, ദൈവികതയുടെ കൂടുതലായുള്ള പ്രകടനം ഭക്തർക്ക് അപകടകരമാണ്, അതിനാൽ അവതാരത്തിന്റെ ദൈവികതയിലുള്ള വിശ്വാസത്തെ നിർവീര്യമാക്കാൻ അവതാരം ചില മിഥ്യകൾ കാണിക്കുന്നു! ഈ വീക്ഷണകോണിൽ നിന്ന്, അവതാരം ദൈവികതയെ കഴിയുന്നിടത്തോളം മറച്ചുവെക്കുകയും അവരുടെ ആത്മീയ പുരോഗതിയെ സഹായിക്കുന്നതിന് യഥാർത്ഥ ഭക്തരുടെ കാര്യത്തിൽ മാത്രം ദൈവികത പ്രകടിപ്പിക്കുകയും ചെയ്യുന്നു. എല്ലാ കോണുകളിലും പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇത് അവതാരത്തിന്റെ സന്തുലിത സ്വഭാവമാണ്. യഥാർത്ഥ ഭക്തരെ അവരുടെ ആത്മീയ പുരോഗതിക്കായി സഹായിക്കുമ്പോൾ പോലും, അവതാരം അത്ഭുതകരമായ ശക്തിയെ കഴിയുന്നിടത്തോളം മറഞ്ഞിരിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നു.

ലോകത്തിൽ പേരും പ്രശസ്തിയും കാംക്ഷിക്കുന്ന അസുരന്മാർ മാത്രം തങ്ങളുടെ ചെറിയ അത്ഭുത ശക്തികളെ പ്രൊജക്റ്റ് ചെയ്യുന്നു. മനുഷ്യരാശിക്ക്  യഥാർത്ഥ ആത്മീയ ജ്ഞാനം പ്രസംഗിക്കുക എന്നതാണ് അവതാരത്തിന്റെ പ്രധാന പരിപാടി, കാരണം ആത്മീയ യാത്രയിൽ ശരിയായ ദിശ നൽകാൻ അതിന് മാത്രമേ കഴിയൂ. അവതാരത്തിന്റെ അത്ഭുതശക്തികളുടെ ലക്ഷ്യം ലോകത്തിൽ പേരും പ്രശസ്തിയും നേടാനുള്ള പ്രദർശനമല്ല, മറിച്ച്, യഥാർത്ഥ അർഹരായ ഭക്തരെ അവരുടെ ആത്മീയ യാത്രയിൽ സഹായിക്കുക എന്നതാണ്. വാസ്‌തവത്തിൽ, അവൻ ഇതിനകം തന്നെ ഉന്നത ലോകങ്ങളിൽ പേരും പ്രശസ്തിയും കൊണ്ട് മടുത്തു, കഴിയുന്നിടത്തോളം അപകീർത്തിപ്പെടുത്താൻ മാത്രം ഇവിടെ വരുന്നു! യഥാക്രമം, തങ്ങളുടെ തപസ്സിലൂടെയും ശക്തമായ ഭക്തിയിലൂടെയും ദൈവത്തിൽ നിന്ന് അത്ഭുതകരമായ ശക്തികൾ നേടുന്ന അസുരന്മാരുടെയോ അഹംഭാവികളായ ഭക്തരുടെയോ പിടിയിൽ ഭക്തരായ അർപ്പണബോധമുള്ള പൊതുജനം അകപ്പെടുന്നു.

ഒരു ഭക്തൻ എപ്പോഴും ഒരു മനുഷ്യൻ മാത്രമാണ്, ദൈവം നൽകിയ അത്ഭുത ശക്തികൾ കാരണം അവൻ വീഴും, അതിനാൽ, ഭക്തർക്ക് അവരുടെ ആത്മീയ സുരക്ഷയ്ക്കായി ദൈവം തന്റെ അത്ഭുത ശക്തികൾ പൊതുവെ നൽകില്ല. അസുരന്മാർ കഠിനമായ തപസ്സിലൂടെ ദൈവത്തിൽ നിന്ന് ആത്മീയ ശക്തികൾ നേടുകയും അവരുടെ പൈശാചിക സ്വഭാവം കാരണം വേഗത്തിൽ വീഴുകയും ചെയ്യുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി അസുരന്മാർ കുറച്ചു കാലത്തേക്ക് ആത്മീയ ശക്തികൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇവിടെയുള്ള പ്രയോജനകരമായ ആംഗിൾ അവർ പ്രദർശിപ്പിച്ച അത്ഭുതശക്തികൾ നിരീക്ഷകരായ പൊതുജനങ്ങൾക്ക് സങ്കൽപ്പിക്കാനാവാത്ത ദൈവത്തിന്റെ അസ്തിത്വത്തിന്റെ തെളിവ് നൽകുന്നു എന്നതാണ്.

അവതാരം ഒരു സാധാരണ മനുഷ്യനായി പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അവൻ പ്രസംഗിക്കുന്ന യഥാർത്ഥ ആത്മീയ ജ്ഞാനം കേൾക്കാൻ ആരും അവനെ ശ്രദ്ധിക്കില്ല. അതിനാൽ, അവതാരത്തിന്റെ പരിപാടിയുടെ ആരംഭ പ്രശ്നം നേരിടുന്നതിന് പ്രാരംഭ ഘട്ടത്തിലെങ്കിലും അവതാരം അത്ഭുതങ്ങൾ കാണിക്കേണ്ടതാണ്. ഇതാണ് നല്ല കോണും അതെ സമയം മോശമായ കോണും, അവതാരത്തെ ആകർഷിക്കാൻ ഭക്തർ ആത്മീയ ജ്ഞാനം ശ്രദ്ധയോടെ കേൾക്കുന്നതായി നടിക്കുന്നു, പക്ഷേ, അത്ഭുതകരമായ ശക്തികളിലൂടെ പരിഹരിക്കാൻ വേണ്ടി അവർ തങ്ങളുടെ മറഞ്ഞിരിക്കുന്ന ലൗകിക പ്രശ്‌നങ്ങളുമായി പതുക്കെ പുറത്തുവരുന്നു. അവതാരം സർവ്വശക്തൻ മാത്രമല്ല സർവജ്ഞനുമാണെന്ന് ഈ ഭക്തർ മറക്കുന്നു. മനുഷ്യരാശിയുടെ  മൊത്തം സമുദ്രത്തെ ദൈവിക വശമാക്കി മാറ്റാൻ അവതാരം വളരെ കഠിനമായ ശ്രമങ്ങൾ നടത്തുന്നു, പക്ഷേ, സമുദ്രത്തിന്റെ ഒന്നോ രണ്ടോ തുള്ളി മാത്രമേ ആത്മീയ പാതയിലേക്ക് മാറുന്നുള്ളൂ, ദിവ്യ അമൃതിന്റെ തുള്ളികൾ ആയിത്തീരുന്നു, ബാക്കിയുള്ള സമുദ്രം പതിവുപോലെ ഉപ്പുവെള്ളമായി തുടരുന്നു. സമകാലിക മനുഷ്യാവതാരത്തിന്റെ വെളിച്ചത്തിൽ, ഇതുവരെ, ഞാൻ ആത്മീയ രാഷ്ട്രീയം വിശദീകരിച്ചു.

ആത്മീയ സാമ്പത്തിക ശാസ്ത്രം

ഇപ്പോൾ, ഞാൻ ആത്മീയ സാമ്പത്തിക ശാസ്ത്രം വിശദീകരിക്കാം. ഭഗവാൻ കൃഷ്ണൻ ഒരു മനുഷ്യാവതാരമാണ്, ആയിരക്കണക്കിന് മനുഷ്യരിൽ ഒരാൾ ദൈവത്തെ അന്വേഷിക്കുമെന്നും അത്തരം ആയിരക്കണക്കിന് അന്വേഷകരിൽ നിന്ന് ഒരാൾ മാത്രം അവനെ ദൈവമായി തിരിച്ചറിയുമെന്നും ഗീതയിൽ പറഞ്ഞിട്ടുണ്ട് (മനുഷ്യാനാം സഹസ്രേശു... Manuṣyāṇāṃ sahasreṣu…). അതിനർത്ഥം, സമകാലിക മനുഷ്യാവതാരത്തെ തിരിച്ചറിയുന്ന ഭക്തർ എപ്പോഴും എണ്ണത്തിൽ വളരെ കുറവാണ്. നൂറ് കൗരവർ കൃഷ്ണനെ ദൈവത്തിന്റെ മനുഷ്യാവതാരമായി അംഗീകരിച്ചില്ല, അഞ്ച് പാണ്ഡവർ കൃഷ്ണനെ മനുഷ്യരൂപത്തിലുള്ള ദൈവമായി തിരിച്ചറിഞ്ഞു. ഒരു ന്യൂനപക്ഷം മാത്രം സമകാലീന മനുഷ്യാവതാരത്തെ ദൈവമായി തിരിച്ചറിയുകയും ഭൂരിപക്ഷം ദൈവത്തിന്റെ സമകാലിക മനുഷ്യരൂപത്തെ തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണ്? അത്തരം ഭൂരിപക്ഷത്തിൽ, രണ്ട് തരം ഉണ്ട്:- i) ദൈവത്തിന്റെ മനുഷ്യരൂപത്തെ  തിരിച്ചറിയുന്നവർ, എന്നാൽ, ദൈവത്തിന്റെ മനുഷ്യരൂപത്തെ തിരിച്ചറിയാത്തതായി നടിക്കുന്നു, ii) അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള അസൂയ കാരണം ദൈവത്തിന്റെ മനുഷ്യരൂപത്തെ തിരിച്ചറിയാത്തവർ. യുക്തിപരമായ വിശകലനത്തിലൂടെയും തിരുവെഴുത്തുകൾ ഉദ്ധരിച്ചും നമുക്ക് രണ്ടാമത്തെ തരത്തെ മനുഷ്യരൂപത്തിലുള്ള ദൈവത്തിന്റെ വിശ്വാസികളാക്കി മാറ്റാം. പക്ഷേ, ആദ്യത്തെ തരത്തെ മനുഷ്യാവതാര വിശ്വാസികളാക്കി മാറ്റാൻ കഴിയില്ല. ശരിക്കും ഉറങ്ങുന്ന വ്യക്തിയെ നമുക്ക് ഉണർത്താൻ കഴിയും, പക്ഷേ, ഉറങ്ങുന്നതായി നടിക്കുന്ന ഒരാളെ നമുക്ക് ഉണർത്താൻ കഴിയില്ല.

ആദ്യത്തെ തരം ഭക്തർ അത്യാഗ്രഹത്തിന്റെ മൂർത്തീഭാവമാണ്, സമകാലിക മനുഷ്യാവതാര സങ്കൽപ്പത്തെ നിരാകരിക്കുന്നു, പ്രതിമകളെ ആരാധിക്കുന്നു. ഊർജസ്വലമായ അവതാരങ്ങളെയും മുൻകാല മനുഷ്യാവതാരങ്ങളെയും പ്രതിനിധീകരിക്കുന്ന നിഷ്ക്രിയ പ്രതിമകളും ഫോട്ടോകളും അവർ വിശ്വസിക്കുന്നു, അവ ദൈവത്തിന് ഭക്ഷണം അർപ്പിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നില്ല, അങ്ങനെ വഴിപാടുകൾക്ക് ശേഷം ഭക്തർക്ക് മുഴുവൻ ഭക്ഷണം ആസ്വദിക്കാനാകും. സമകാലിക മനുഷ്യാവതാരത്തിന്റെ കാര്യമാണെങ്കിൽ, അത് വിളമ്പിയ ഭക്ഷണം കഴിക്കും! എല്ലാ ദിവസവും ദൈവത്തിന് ഭക്ഷണം സമർപ്പിച്ചതിന്റെ സംതൃപ്തി ഭക്തന് അനുഭവപ്പെടുന്നു, അതേ സമയം, സമർപ്പിച്ച ഭക്ഷണം മുഴുവനും സ്വയം ആനന്ദത്തിനായി ലാഭിക്കുന്നു. വിളമ്പിയ ഭക്ഷണം കഴിക്കുന്ന സമകാലിക മനുഷ്യാവതാരത്തിന്റെ കാര്യത്തിൽ ഇത് സാധ്യമല്ല! ഇതാണ് മറഞ്ഞിരിക്കുന്ന കാരണം, യുക്തിസഹമായ വിശകലനം കാരണം അവർ ദൈവത്തിന്റെ മനുഷ്യരൂപം സ്വീകരിക്കുന്നില്ലെന്ന് അവർ പുറത്ത് പറയുന്നു, പക്ഷേ, മറഞ്ഞിരിക്കുന്ന യഥാർത്ഥ കാരണം അത്യാഗ്രഹമാണ്! ഈ ആളുകൾ സ്വയം വഞ്ചിക്കുകയും നിരീശ്വരവാദികളെ വഞ്ചിക്കുകയും ചെയ്യുന്നു, നിരീശ്വര വാദികൾ അവരുടെ യുക്തിയുടെ അടിസ്ഥാനത്തിൽ ദൈവത്തെ സത്യസന്ധമായി അംഗീകരിക്കാത്തവരാണ്, അവർ ഈ കപട ഭക്തരെക്കാൾ മികച്ചവരാണ്.

ആത്മീയ ശാസ്ത്രം

മുകളിൽ വിശദീകരിച്ചതുപോലെ നമുക്ക് ആത്മീയ രാഷ്ട്രീയവും ആത്മീയ സാമ്പത്തിക ശാസ്ത്രവും നീക്കിവെക്കാം. ആത്മീയ രാഷ്ട്രീയം ആത്മീയ പുരോഗതിയുടെ തകർച്ചയിലേക്ക് നയിക്കും, അതേസമയം ആത്മീയ സാമ്പത്തിക ശാസ്ത്രം ആത്മീയ യാത്രയിലേക്ക് പ്രവേശനം പോലും നൽകുന്നില്ല. നമുക്ക് ആത്മീയ ശാസ്ത്രത്തെ പിന്തുടരാം, അത് നമ്മുടെ വേദങ്ങളുമായി പരസ്പര ബന്ധമുള്ള യുക്തിസഹമായ വിശകലനമാണ്, എന്ത് വിലകൊടുത്തും അതുവഴി നമുക്ക് ദൈവകൃപ നേടാനാകും, ദൈവകോപമല്ല. ആത്മീയ ശാസ്ത്രത്തിന്റെ ലോജിക്കൽ പോയിന്റുകൾ താഴെ കൊടുത്തിരിക്കുന്നു:-

1) സങ്കൽപ്പിക്കാൻ കഴിയാത്ത- മാധ്യമം സ്വീകരിക്കാത്ത ദൈവം ആദിയിൽ തന്നെ സൃഷ്ടിക്ക് മുമ്പ് നിലവിലുണ്ട്. സൃഷ്ടിയിലെ നീതിക്ക് കോട്ടം തട്ടാതെ വിനോദത്തിന് വേണ്ടി ഈ സൃഷ്ടി സൃഷ്ടിക്കാൻ ഈ ദൈവം ആഗ്രഹിച്ചു. അവൻ സങ്കൽപ്പിക്കാൻ കഴിയാത്തവനാണ്, കാരണം അവൻ സൃഷ്ടിക്കുന്നതിന് മുമ്പ് സ്പേസ് സൃഷ്ടിച്ചിട്ടില്ല, അതിനാൽ അവൻ സ്പേസ്ന് അപ്പുറമായിരുന്നു, ബുദ്ധിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഈ ആശയത്തെ പിന്തുണയ്ക്കുന്ന നിരവധി വേദ പ്രസ്താവനകൾ ഉണ്ട് (യസ്യാമതം..., നൈഷ തർക്കേണ..., യോ ബുദ്ധേഃ പരതഃ..., യതോ വാചഃ... മുതലായവ, Yasyāmatam…, Naiṣā tarkeṇa…, Yo buddheḥ parataḥ…, Yato vācaḥ… etc.).

2) അവൻ ആദ്യം സ്പേസ് (പരമ വ്യോമ, Parama Vyoma) എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മാവസ്ഥയിലുള്ള  ഒരു കുറച്ച്‌ ഊർജ്ജം സൃഷ്ടിച്ചു, അതിന്റെ സഹായത്തോടെ ആത്മാവുള്ള ആദ്യത്തെ ഊർജ്ജസ്വലമായ ശരീരം അവനാൽ സൃഷ്ടിക്കപ്പെട്ടു. അവൻ, ദത്ത എന്ന് വിളിക്കപ്പെടുന്ന ആ ആദ്യത്തെ ഊർജ്ജസ്വലമായ രൂപവുമായി ലയിച്ചു, ഈ രൂപം അവന്റെ ലയനത്തിനുശേഷം ദത്ത ഭഗവാനായി. അവന്റെ സർവ്വശക്തിയാൽ, അവൻ തന്നെത്തന്നെ നിലകൊള്ളുകയും ഒരേസമയം ഊർജ്ജസ്വലമായ മാധ്യമമായി മാറുകയും ചെയ്തു (സത് ചാ ത്യത് ചാ അഭാവത് – വേദം, Sat ca tyat ca abhavat— Veda).

3) ഊർജ്ജസ്വലരായ ജീവികളുള്ള ഉപരിലോകങ്ങളിൽ തൻറെ ആരാധനയ്ക്കായി ദത്ത ഭഗവാൻ, ഭഗവാൻ ബ്രഹ്മാവ്, ഭഗവാൻ വിഷ്ണു, ഭഗവാൻ ശിവൻ തുടങ്ങി നിരവധി ഊർജ്ജസ്വലമായ അവതാരങ്ങളായി. അവബോധത്തോടെ ആത്മാക്കൾ എന്ന് വിളിക്കപ്പെടുന്ന നിഷ്ക്രിയ വസ്തുക്കളും നിഷ്ക്രിയമല്ലാത്ത വസ്തുക്കളും അടങ്ങിയ പ്രപഞ്ചം മുഴുവൻ അവൻ സൃഷ്ടിച്ചു. പക്ഷേ, ഈ അവബോധം അവന്റെ സൃഷ്ടിപ്രക്രിയയുടെ മാത്രം ഉൽപ്പന്നമാണ്, സ്രഷ്ടാവല്ല, കാരണം അവബോധത്തിന്റെ ഉൽപാദനത്തിന് നിഷ്ക്രിയ ഊർജ്ജവും ഭൗതികവൽക്കരിച്ച നാഡീവ്യവസ്ഥയും (ദ്രവ്യം) ആവശ്യമാണ്, അത് സൃഷ്ടിയുടെ പ്രക്രിയയിൽ മാത്രം ദൈവം സൃഷ്ടിച്ചതാണ്, സൃഷ്ടിക്ക് മുമ്പല്ല. സൃഷ്ടിക്ക് മുമ്പ് അവബോധം നിലവിലില്ലാത്തതിനാൽ (ഊർജ്ജവും പദാർത്ഥവും നിലവിലില്ലാത്തതിനാൽ) പ്രപഞ്ചത്തെ സൃഷ്ടിക്കാൻ അവൻ എങ്ങനെ ചിന്തിച്ചുവെന്ന് നിങ്ങൾ സംശയിക്കേണ്ടതില്ല. അവൻ സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചത് അവബോധം കൊണ്ടല്ല, മറിച്ച്, തന്റെ സർവ്വശക്തിയാൽ അവൻ ചിന്തിച്ചു. അതിനാൽ, അവന്റെ അവബോധം സങ്കൽപ്പിക്കാനാവാത്തതാണ്, അതേസമയം സൃഷ്ടി പ്രക്രിയയിൽ സൃഷ്ടിക്കപ്പെട്ട ആത്മാക്കൾ എന്ന അവബോധം സങ്കൽപ്പിക്കാവുന്നതേയുള്ളൂ. അതിനാൽ, സങ്കൽപ്പിക്കാവുന്ന ഈ അവബോധത്തെ സങ്കൽപ്പിക്കാനാവാത്ത അവബോധമെന്നോ സങ്കൽപ്പിക്കാനാവാത്ത ദൈവമെന്നോ നിങ്ങൾ തെറ്റിദ്ധരിക്കരുത്. സങ്കൽപ്പിക്കാനാവാത്ത അവബോധം സങ്കൽപ്പിക്കാനാവാത്ത ദൈവമാണ്, കാരണം സങ്കൽപ്പിക്കാൻ കഴിയാത്ത എത്ര ഇനങ്ങളും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു ഇനത്തിൽ മാത്രമേ കലാശിക്കൂ.

4) ഈ ഭൂമിയിൽ മനുഷ്യരാശിക്ക് മനുഷ്യാവതാരത്തിന്റെ ആവശ്യകത വളരെ പ്രധാനമാണ്, കാരണം മനുഷ്യജീവിതം വളരെ ഹ്രസ്വമായതിനാൽ ദൈവത്തെ കാണാൻ സമയം പാഴാക്കാൻ പാടില്ല. മനുഷ്യജീവിതം മുഴുവനും ദൈവത്തിൽ നിന്ന് യഥാർത്ഥ ആത്മീയ ജ്ഞാനം നേരിട്ട് പഠിക്കുകയും തുടർന്ന് സേവനത്തിലൂടെയും ത്യാഗത്തിലൂടെയും പൂർണ്ണമായ സൈദ്ധാന്തിക ഭക്തിയോടെയും അവനെ ആരാധിക്കുന്നതിനും ചെലവഴിക്കണം. ഊർജ്ജസ്വലമായ അവതാരം മനുഷ്യർക്ക് കാണാൻ കഴിയില്ല, കാരണം അത് ഉയർന്ന ഊർജ്ജസ്വലമായ ലോകങ്ങളിൽ ഉള്ള ഊർജ്ജസ്വലരായ ജീവികൾക്ക് മാത്രം പ്രസക്തമാണ്. ഈ ഭൂമിയിലെ മനുഷ്യരാശിക്ക് മനുഷ്യാവതാരം പ്രസക്തമാണ്. ദീർഘകാല തപസ്സിനുശേഷവും ഊർജ്ജസ്വലനായ അവതാരത്തെ മനുഷ്യർ കാണാതെ പോകുന്നതിന്റെ കാരണം ഇതാണ്.  അതിനാൽ, യഥാർത്ഥ ആത്മീയ ജ്ഞാനം പഠിക്കാനും തുടർന്നുള്ള ആരാധനയ്ക്കും മനുഷ്യാവതാരത്തെ ഉപയോഗിക്കാനും ദൈവം ഇവിടെ നൽകിയിരിക്കുന്ന അവസരം ഒരു വിഡ്ഢിയായ മനുഷ്യൻ  പ്രയോജനപ്പെടുത്തുന്നില്ല. തീർച്ചയായും, അത്തരം വിഡ്ഢിത്തത്തിന് ഒരു കാരണമുണ്ട്, കാരണം പൊതുവായ മനുഷ്യ മാധ്യമങ്ങൾ തമ്മിലുള്ള വികർഷണം മനുഷ്യ ഭക്തരെ ദൈവത്തിന്റെ മനുഷ്യരൂപത്തെ നിരാകരിക്കാൻ പ്രേരിപ്പിക്കുന്നു (അവജാനന്തി മാം…-ഗീത, Avajānanti mām…—Gita). ഒരു സഹ-മനുഷ്യ രൂപത്തോടുള്ള അഹം-അധിഷ്ഠിത അസൂയയാണ് വികർഷണത്തിന് കാരണം. ഈ അഹങ്കാരത്തിൽ അധിഷ്ഠിതമായ അസൂയ പൂർണമായി കീഴടക്കിയില്ലെങ്കിൽ, ഒരു മനുഷ്യ ഭക്തനും ആത്മീയ മേഖലയിൽ വിജയിക്കാനാവില്ല. നിങ്ങൾക്ക് എല്ലാ മനുഷ്യരെയും സേവിക്കാം അങ്ങനെ കുറഞ്ഞ പക്ഷം മനുഷ്യരിൽ മറഞ്ഞിരിക്കുന്ന മനുഷ്യാവതാരത്തെ വേദനിപ്പിക്കാതിരിക്കാൻ കഴിയും. പക്ഷേ, മോശം മനുഷ്യരെ ഒഴിവാക്കുന്നതിൽ നിങ്ങൾ ശ്രദ്ധിക്കണം, കാരണം ദൈവം ഒരിക്കലും ഒരു മോശം മനുഷ്യനാകില്ല! ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞു, ഭക്തർക്ക് തന്നെ ദൈവമായി തിരിച്ചറിയാൻ കഴിയാതെ, തന്നെ ഒരു സാധാരണ മനുഷ്യനായി കണക്കാക്കിയതിനാൽ അവർ തന്നെ അപമാനിക്കുക പോലും ചെയ്യുന്നു (പരം ഭാവ മജാനന്തോ... -ഗീത, Paraṃ bhāva majānanto… -Gita).

രൂപമില്ലാത്ത ദൈവത്തെ ആരാധിക്കുകയും പ്രതിമകളെ ആരാധിക്കുകയും ചെയ്യുന്ന മനുഷ്യർ ദൈവത്തിന്റെ ദൈവിക ക്രമീകരണത്തിന് എതിരാണ്, ഈ പോയിന്റിന്റെ അടിസ്ഥാനത്തിൽ തന്നെ അവരെ ദൈവം അപലപിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ ദൈവികമായി ക്രമീകരിച്ച പാതയിൽ നിന്ന് വ്യതിചലിച്ചാലും കാലക്രമേണ അവർ ആവശ്യമായ നിലയിലേക്ക് ഉയരണം. അജ്ഞതയുടെ പ്രാരംഭ ഘട്ടത്തിൽ രൂപരഹിതമായ ദൈവത്തെയോ ദൈവത്തെ പ്രതിനിധീകരിക്കുന്ന പ്രതിമകളെയോ ആരാധിക്കാം, എന്നാൽ, ലക്ഷ്യം, പാത,  മനുഷ്യന്റെ യഥാർത്ഥ അവസ്ഥ (ത്രിപുതി)  എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ ആത്മീയ ജ്ഞാനം ലഭിക്കുന്നതിന് മനുഷ്യാവതാരത്തെ തിരിച്ചറിയേണ്ട ദൈവത്തിന്റെ ദിവ്യ ആത്മീയ ക്രമീകരണത്തിന്റെ തലത്തിലേക്ക് അവർ ഉയരണം. പ്രതിമകൾ മനുഷ്യരൂപത്തിൽ മാത്രമുള്ളതാണെന്നും പ്രതിമകളിലെ ജീവ ദീക്ഷയുടെ അർത്ഥം പ്രതിമയ്ക്ക് ജീവൻ വെയ്ക്കുന്നു എന്നല്ല എന്ന് നിങ്ങൾ ശ്രദ്ധിക്കണം. മനുഷ്യന്റെ രൂപത്തിലുള്ള പ്രതിമ ജീവനുള്ളതാകുന്നു എന്ന് അർത്ഥമാക്കുന്നത് ദൈവത്തിന്റെ ജീവനുള്ള സമകാലിക മനുഷ്യരൂപം എന്നാണ്.

 
 whatsnewContactSearch