
20 Apr 2023
[Translated by devotees]
[മിസ്. ത്രൈലോക്യ ചോദിച്ചു: പാദനമസ്കാരം സ്വാമി, വസിഷ്ഠ മഹർഷി(Sage Vasishtha) ശ്രീരാമനോട് ആദ്ധ്യാത്മിക ജ്ഞാനത്തെക്കുറിച്ച് ഉപദേശിക്കുന്ന ഒരു ഗ്രന്ഥം ‘യോഗ വാസിഷ്ഠം’(‘Yoga Vaasishtham’) ഉണ്ടെന്ന് ഞാൻ കേട്ടു. മഹാവിഷ്ണുവിന്റെ അവതാരമാണ് ഭഗവാൻ ശ്രീ രാമൻ. വസിഷ്ഠ മുനിയുടെ ആദ്ധ്യാത്മിക ജ്ഞാനം ശ്രീ രാമന് ആവശ്യമുണ്ടോ?]
സ്വാമി മറുപടി പറഞ്ഞു: ഈ ചോദ്യത്തിന് ഒരു ദൈവിക പശ്ചാത്തലമുണ്ട്(divine background). ഒരിക്കൽ ഭഗവാൻ വിഷ്ണു ബ്രഹ്മലോകത്തിലെ (ബ്രഹ്മദേവന്റെ വാസസ്ഥലം) മുനിമാരുടെ ദിവ്യസദസ്സിലേക്ക് പോയി. അപ്പോൾ, ദൈവവുമായി ഏകത്വത്തിൽ(monism with God) മുഴുകിയിരുന്ന സനത്കുമാര മുനി(Sage Sanatkumara) ഒഴികെ എല്ലാവരും എഴുന്നേറ്റു നിന്നു. അപ്പോൾ മഹാവിഷ്ണു മുനിയെ ശ്രീ സുബ്രഹ്മണ്യനായി(Shri Subrahmanya) ജനിക്കുവാനും അസുരന്മാരുമായി പോരാട്ടത്തിൽ ഏർപ്പെടുവാനും ശപിച്ചു. അപ്പോൾ സനത്കുമാര മഹർഷി മഹാവിഷ്ണുവിനു അജ്ഞതയോടെ മനുഷ്യനായി ജനിക്കണമെന്ന് തിരിച്ചു ശാപം നൽകി. ഈ ശാപത്താൽ, ഭഗവാൻ വിഷ്ണു ഒരു തികഞ്ഞ മനുഷ്യനെപ്പോലെ തികഞ്ഞ അജ്ഞതയോടെ ശ്രീ രാമനായി അവതരിച്ചു.
ഇക്കാരണത്താൽ വസിഷ്ഠ മഹർഷിക്ക് ‘യോഗ വസിഷ്ഠം’(‘Yoga Vaasishtham’) എന്ന പേരിൽ 32,000 സംസ്കൃത ശ്ലോകങ്ങളാൽ ഭഗവാൻ ശ്രീ രാമനോട് ആദ്ധ്യാത്മിക ജ്ഞാനം പ്രബോധനം ചെയ്യാൻ അവസരം ലഭിച്ചു. ഈ ഗ്രന്ഥത്തിലൂടെ ഭൂമിക്ക് ആദ്ധ്യാത്മിക ജ്ഞാനം(spiritual knowledge) അറിയാനുള്ള അവസരം ലഭിക്കുന്നതിനായി ഈ ശാപം ഒരു ദിവ്യ നാടകമായിരുന്നു(divine drama). ഈ ആത്മീയ ജ്ഞാനം തന്നിലൂടെ ലോകത്തിന് പ്രബോധനം ചെയ്യാൻ വസിഷ്ഠ മഹർഷിയെ അനുവദിക്കാൻ ഭഗവാൻ വിഷ്ണു അജ്ഞനായി പ്രവർത്തിച്ചുവെന്നാണ് ഇതിനർത്ഥം. ഇവിടെ, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അജ്ഞതയാൽ മൂടപ്പെട്ട ദൈവത്തിന്റെ മനുഷ്യാവതാരമാണ് ശ്രീ രാമൻ എന്നുള്ളതാണ്. പൂർണ്ണവും യഥാർത്ഥവുമായ വിനോദം(full and real entertainment) ലഭിക്കാൻ ഒരു സാധാരണ മനുഷ്യനെപ്പോലെ ലോകത്തെ ആസ്വദിക്കാൻ ഓരോ മനുഷ്യ അവതാരവും അജ്ഞതയാൽ സ്വയം മൂടപ്പെട്ടിരിക്കുന്നു(covers itself with ignorance).
വേദമനുസരിച്ച്, പൂർണ്ണവും യഥാർത്ഥവുമായ വിനോദത്തിന് വേണ്ടിയാണ് ദൈവം ഈ സൃഷ്ടി സൃഷ്ടിച്ചതെന്ന് ഇതിനകം അറിയാം. അവതാരം പൂർണ്ണമായ ആത്മബോധത്തോടെയാണെങ്കിൽ, സൃഷ്ടിയെ യഥാർത്ഥ വിനോദമായി ആസ്വദിക്കാൻ അതിന് കഴിയില്ല. എന്നിരുന്നാലും, സ്വയം അവബോധം(self-awareness) മനുഷ്യാവതാരത്തിന്റെ ആത്മാവിൽ ചാരം പൊതിഞ്ഞ അഗ്നി പോലെ മറഞ്ഞിരിക്കുന്നു, അവതാരം ആഗ്രഹിക്കുമ്പോഴെല്ലാം ജ്വലിക്കും. എന്നിരുന്നാലും, പ്രബോധനം സ്വീകരിക്കുന്നയാൾ ഒരു സാധാരണ മനുഷ്യനല്ല, അത് അജ്ഞത തന്നെയാണ്, അതിനാൽ, യഥാർത്ഥ മനുഷ്യനായിരുന്ന അർജ്ജുനനോട് ഭഗവാൻ ശ്രീ കൃഷ്ണൻ ഉപദേശിച്ചതുപോലെ വസിഷ്ഠ മഹർഷി, ഭഗവാൻ ശ്രീ രാമനോട് ഉപദേശിച്ചില്ല. വസിഷ്ഠ മഹർഷി ശ്രീ രാമനോട് പ്രസംഗിക്കുന്നത് പൂർണ്ണമായ അദ്വൈത ദർശനമാണ് (ശങ്കരന്റെ മോനിസം, Monism of Shankara), അതിനാൽ, രാമൻ അജ്ഞതയാൽ മൂടപ്പെട്ട ദൈവമാണെന്ന് വസിഷ്ഠ മഹർഷി രാമനോട് പ്രസംഗിച്ചു.
ഇങ്ങനെയുള്ള പ്രബോധനം ശ്രീ കൃഷ്ണൻ അർജ്ജുനനോട് ചെയ്തിട്ടില്ല. വസിഷ്ഠ മഹർഷിയുടെ പ്രബോധനം വളരെ ശുദ്ധമായ മോനിസം(pure Monism) ആയിരുന്നു, അതിനാൽ ഈ പുസ്തകം വസിഷ്ഠ മുനിയുടെ പേരിൽ ഏതോ ശക്തനായ അദ്വൈത തത്ത്വചിന്തകൻ എഴുതിയതാണെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. അതിനാൽ, അദ്വൈത തത്ത്വചിന്തകർ ഈ പുസ്തകം വളരെയധികം ആസ്വദിക്കുന്നു(ഇഷ്ട്ടപെടുന്നു). ഭഗവദ് ഗീതയിൽ ഭഗവാൻ കൃഷ്ണൻ ഒരിക്കലും അർജ്ജുനനോട് അർജ്ജുനൻ ദൈവമാണെന്ന് പറഞ്ഞിട്ടില്ല. എല്ലായിടത്തും, ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് കൃഷ്ണനോട് തന്നെ സമ്പൂർണ്ണമായി കീഴടങ്ങാൻ പറഞ്ഞു (മന്മനാ ഭവ മദ്ഭക്തോ..., മദ്യാജി മാം നമസ്കുരു..., മത്കർമ്മ പരമോ ഭവ... മുതലായവ, Manmanā bhava Madbhakto…, Madyājī Māṃ namaskuru…, Matkarma paramo bhava… etc). അർജ്ജുനനെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഭഗവാൻ കൃഷ്ണൻ പറഞ്ഞു, താൻ (ഭഗവാൻ കൃഷ്ണൻ) പാണ്ഡവരുടെ ഇടയിൽ അർജുനനാണെന്ന് (പാണ്ഡവനം ധനഞ്ജയൻ…, Pāṇḍavānāṃ dhanañjayaḥ…). എന്നിരുന്നാലും, ദൈവമായ വിഷ്ണുവും സനത്കുമാര മഹർഷിയും പരസ്പര ധാരണയോടെയും മുൻകൂർ ക്രമീകരണത്തോടെയും(with mutual pre-agreement and pre-arrangement) ദിവ്യ നാടകം കളിച്ചുവെന്നത് നിങ്ങൾ മറക്കരുത്.
★ ★ ★ ★ ★
Also Read
You Are Only Preaching; Together, Can We Not Put The Preaching To Practice?
Posted on: 14/02/2021Does The Lord Require The Help Of Human Beings In His Work?
Posted on: 03/02/2005Are The Devotees Who Do Not Have A Talent For Preaching Your Spiritual Knowledge Not Useful In God's
Posted on: 28/03/2020Does Incarnation Exhibit Miracles To Attract People Apart From Preaching The Spiritual Knowledge?
Posted on: 22/03/2023
Related Articles
Swami Answers Devotees' Questions
Posted on: 16/03/2024Swami Answers The Questions Of Friend Of Ms. Thrylokya
Posted on: 02/05/2023Kashi Gita - 7th Bilva Leaflet
Posted on: 07/01/2006Question On Enlightenment On Karma And Karma Yoga
Posted on: 14/07/2018