home
Shri Datta Swami

 Posted on 10 Jan 2024. Share

Malayalam »   English »  

നിവൃത്തിയേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രവൃത്തിയാണെന്ന് അങ്ങ് കരുതുന്നില്ലേ?

[Translated by devotees of Swami]

[ശ്രീമതി ഛന്ദ ചന്ദ്രയുടെ ഒരു ചോദ്യം.]

സ്വാമി മറുപടി പറഞ്ഞു:- തീർച്ചയായും, അടിസ്ഥാന ആവശ്യങ്ങൾ സമ്പാദിക്കുന്ന പ്രവൃത്തിയുടെ അടിസ്ഥാന അടിത്തറ സ്ഥാപിക്കൽ അടിയന്തര ഘട്ടമാണ്. ഈ അടിസ്ഥാന ഘട്ടത്തിനുശേഷം, അടിയന്തിരാവശ്യം ആത്മീയ ലൈനിൽ മാത്രമാണ്. കാരണം, ഈ മനുഷ്യ ജന്മം നഷ്ടമായാൽ നമുക്ക് മനുഷ്യ പുനർ ജന്മം ഉറപ്പില്ല. മൃഗങ്ങളുടേയും പക്ഷികളുടേയും ജന്മങ്ങൾ ലഭിച്ചാലും പ്രവൃത്തി ആത്മാക്കളെ പിന്തുടരുന്നു. പ്രവൃത്തി എന്നാൽ ഭക്ഷണം, പാനം, ഉറക്കം, ലൈംഗികത മുതലായ ലൗകിക ജീവിതമാണ്. എന്നാൽ, ഉയർന്ന നിലവാരമുള്ള ബുദ്ധിയുടെ അഭാവം മൂലം നിവൃത്തി അസാധ്യമാണ്. ദൈവം ഉണ്ടെന്ന ചിന്ത പോലും മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യത്തിലില്ല. ഒരു ആത്മാവിനും മനുഷ്യ പുനർജന്മം കിട്ടുമെന്ന് ഉറപ്പില്ല, മനുഷ്യ പുനർജന്മം കിട്ടുമെന്ന് ചിന്തിക്കുന്നത് വളരെ ഉയർന്ന അപകടസാധ്യതയുള്ള കാര്യമാണ്.

★ ★ ★ ★ ★

 
 whatsnewContactSearch
Share Via