
21 Nov 2010
[Translated by devotees]
[കാർത്തിക പൂർണിമ] ഗീത പറയുന്നത് യോഗയെന്നാൽ സന്തോഷത്തിന്റെയും ദുരിതത്തിന്റെയും(happiness and misery) അവസ്ഥയിൽ തുല്യതയാണ് (സമത്വം യോഗ..., samatvam yoga…) എന്നാണ്. പൊതുവേ, ആളുകൾ ഈ ആശയം തെറ്റിദ്ധരിക്കാറുണ്ട്. ഒരു കല്ലുപോലെ അസ്വസ്ഥതയില്ലാതെ സുഖത്തിനും ദുരിതത്തിനും നേരെ നിഷ്ക്രിയത്വം(inactive) പാലിക്കുന്നതാണ് ഈ വാക്യത്തിന്റെ അർത്ഥമെന്ന് അവർ കരുതുന്നു. അത്തരം അർത്ഥം തെറ്റാണ്, അത് ദൈവത്തിന്റെ യഥാർത്ഥ അഭിപ്രായമല്ല. ഇത് വാക്യത്തിന്റെ ഹൃദയത്തെ തെറ്റിദ്ധരിപ്പിക്കുന്ന തെറ്റായ വ്യാഖ്യാനം മാത്രമാണ്(It is only the misinterpretation of misunderstood heart of the verse). അത്തരം നിഷ്ക്രിയ സ്വഭാവം കാണിക്കാൻ നിങ്ങൾ ഒരു കല്ലല്ല. നിങ്ങൾ ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനാണ്, ഒരിക്കലും നിങ്ങൾക്ക് അങ്ങനെ പെരുമാറാൻ കഴിയില്ല. ചില സെഡേറ്റീവ് മരുന്നുകൾ കഴിച്ച് നിങ്ങൾക്ക് അങ്ങനെ പെരുമാറാൻ കഴിയും, അത്തരമൊരു അവസ്ഥ കൈവരിക്കാൻ തീവ്രമായ ആത്മീയ പരിശ്രമത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ ഭക്ഷണത്തിലെ മധുരവും എരിവുമുള്ള വിഭവങ്ങൾ പോലെ നിങ്ങൾ സന്തോഷവും ദുരിതവും ആസ്വദിക്കണം എന്നതാണ് ഈ വാക്യത്തിന്റെ യഥാർത്ഥ അഭിപ്രായം.
എരിവുള്ള വിഭവം കഴിക്കുമ്പോൾ, നിങ്ങളുടെ നാവ് സ്പന്ദിക്കുന്നു, നിങ്ങളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നു! എന്നിട്ടും നിങ്ങൾ എരിവുള്ള വിഭവത്തിന്റെ രുചി നിങ്ങളുടെ ഹൃദയത്തിൽ ആസ്വദിക്കുന്നു. അതുപോലെ, നിങ്ങൾ ദുരിതത്തിന്റെ അവസ്ഥയിൽ കരയുന്നു, എന്നാൽ നിങ്ങളുടെ കരച്ചിൽ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, സൃഷ്ടിയിൽ നിന്ന് വിനോദത്തിലൂടെ തുടർച്ചയായ ആസ്വാദനത്തിന്റെ അവസ്ഥ(the state of continuous enjoyment) നിങ്ങൾ കൈവരിച്ചു; അങ്ങനെ നിങ്ങൾ ഈശ്വരാവസ്ഥ(state of God) നേടിയിരിക്കുന്നു. നിങ്ങളുടെ മരണം പോലും നിങ്ങൾ ആസ്വദിക്കണമെന്ന് ഗീത പറയുന്നു (ഏഷാ ബ്രഹ്മി സ്ഥിതിഃ..., Eshaa brahmi sthitih…). വാസ്തവത്തിൽ, ഗീതയുടെ രചയിതാവ് തന്റെ പ്രായോഗിക ജീവിതത്തിൽ സ്വന്തം ഈ ആശയം പ്രദർശിപ്പിച്ചു. സുന്ദരികളായ ഗോപികമാരോടൊപ്പം നൃത്തം ചെയ്യുമ്പോൾ ഭഗവാന്റെ മുഖത്ത് ഉദിച്ച അതേ മധുരമായ പുഞ്ചിരി, അമ്പ് കൊണ്ടതിനു ശേഷം അവസാനശ്വാസ സമയത്തും ഭഗവാൻറെ മുഖത്ത് അവശേഷിച്ചു. വേദം അനുസരിച്ച്, ദൈവം തന്റെ വിനോദത്തിനായി ഈ ലോകത്തെ സൃഷ്ടിച്ചു(According to the Veda, God created this world for His entertainment), ഈ സൃഷ്ടിയുടെ എല്ലാ രംഗങ്ങളും അവിടുന്ന് ആസ്വദിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും സമാനമായ രീതിയിൽ ആസ്വദിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ഈശ്വരാവസ്ഥ(state of God) പ്രാപിച്ചു, ഇതാണ് ശങ്കരൻ(Shankara) പ്രബോധിപ്പിച്ച ഏകത്വം(monism) (അദ്വൈതം, Advaita). ഈ സന്ദർഭത്തിൽ ദൈവ പദവി (Lordship )(ഈശ്വരൻ, Eshwara) ഒരു മിഥ്യയാണ് (മിഥ്യ, Mithya) എന്ന് ശങ്കരൻ പറഞ്ഞു. ഈശ്വരനും ആത്മാവും തുടർച്ചയായ വിനോദത്തിലൂടെ സൃഷ്ടിയെ തുല്യമായി ആസ്വദിക്കുമ്പോൾ, ഈ സന്ദർഭത്തിൽ ലോകത്തിന്റെ സൃഷ്ടിയുടെയും ഭരണത്തിന്റെയും സംഹാരത്തിന്റെയും(creation, ruling and destruction) അപ്രസക്തമായ ദൈവ പദവി (lordship) കൊണ്ടുവരേണ്ട ആവശ്യമില്ല. നിർമ്മാതാവിനും സംവിധായകനുമൊപ്പമാണ് പ്യൂൺ(peon) സിനിമ കാണുന്നത്.
ഒരു പ്രേക്ഷകനെന്ന നിലയിൽ സിനിമയുടെ ആസ്വാദനത്തെ സംബന്ധിച്ചിടത്തോളം പ്യൂണിനെയും പ്രൊഡ്യൂസർ-കം-ഡയറക്ടറെയും(producer-cum-director) വേർതിരിക്കാൻ നിർമ്മാതാവിന്റെയും സംവിധായകന്റെയും പദവി അർത്ഥശൂന്യമാണ്. മിഥ്യ(Mithya) എന്നാൽ സത്യമോ യഥാര്‍ത്ഥമല്ലാത്തതോ അല്ല. പ്രൊഡ്യൂസർ-കം-ഡയറക്ടർ ഹാളിൽ ഇരിക്കുന്നു, അതിനാൽ, പ്രൊഡ്യൂസർ-കം-ഡയറക്ടർ പദവി വ്യാജമല്ല. എന്നിട്ടും, സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം പ്രൊഡ്യൂസർ-കം-ഡയറക്ടർ എന്ന പദവി അനാവശ്യവും അപ്രസക്തവുമാണ്. അതിനാൽ, നിർമ്മാതാവ്-സംവിധായകന്റെ പദവി (state) ശരിയോ തെറ്റോ അല്ല. അതിനാൽ ഇതിനെ മിഥ്യ എന്ന് വിളിക്കുന്നു.
കർത്താവ്(Lord) വ്യക്തിപരമായ ചില ദുരിതങ്ങളെക്കുറിച്ചു ചിന്തിച്ചാൽ നിങ്ങൾ അവിടത്തോട് സഹതാപം കാണിക്കേണ്ടതില്ല. ബാഹ്യമായ രോദനത്തിൽ നിന്ന്, നിങ്ങൾ ഭഗവാൻ ദുരിതം അനുഭവിക്കുന്നതായി തെറ്റിദ്ധരിക്കുന്നു. വാസ്തവത്തിൽ, ദുരിതത്തിന്റെ ഫലമായ ഭഗവാന്റെ കരച്ചിൽ ഭഗവാൻ ആസ്വദിക്കുന്നു. കഷ്ടതകൾ നിമിത്തം നിങ്ങൾ എപ്പോഴും ബാഹ്യമായും ആന്തരികമായും കരയുന്നു, അതിനാൽ നിങ്ങളെ ആശ്വസിപ്പിക്കണം. ഭഗവാനെ സാന്ത്വനപ്പെടുത്തേണ്ടതില്ല, കാരണം അവിടുന്നു ബാഹ്യമായി കരയുകയും കരച്ചിൽ ആന്തരികമായി ആസ്വദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നിലവാരത്തിൽ(മാനദണ്ഡങ്ങൾക്കനുസരിച്ച്) നിങ്ങൾ കർത്താവിനെ(Lord) വിധിക്കരുത്. നിങ്ങൾ കർത്താവിനെ അവിടുത്തെ നിലവാരത്തിൽ(മാനദണ്ഡങ്ങളിൽ) മനസ്സിലാക്കണം.
അതിനാൽ, യോഗ(Yoga) എന്നാൽ ദൈവത്തെപ്പോലെ സന്തോഷത്തിലും ദുരിതത്തിലും മനസ്സിന്റെ ആസ്വാദനത്തിലെ സമത്വമാണ് അർത്ഥമാക്കുന്നത്. യോഗ എപ്പോഴും നിങ്ങൾ നേടിയ ദൈവത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു. മഹത്തായ ഒരു ഭാഗ്യം കൈവരിച്ചാൽ അത് യോഗ എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കുന്നു. അതിനാൽ, യോഗയിലൂടെ മാത്രമേ നിങ്ങൾക്ക് അദ്വൈതാവസ്ഥ(state of Advaita) കൈവരിക്കാൻ കഴിയൂ. പ്രായോഗികമായി അത്തരമൊരു അവസ്ഥ കൈവരിക്കുമ്പോൾ അതിനെ കർമ്മയോഗം(karma yoga) എന്ന് വിളിക്കുന്നു. അത്തരമൊരു അവസ്ഥയെ പൂർണ്ണമായ വ്യക്തതയോടെ മനസ്സിലാക്കുമ്പോൾ, അതിനെ ജ്ഞാനയോഗം(jnana yoga) എന്ന് വിളിക്കുന്നു. ഈശ്വരനോടുള്ള നിങ്ങളുടെ ശക്തമായ ഇഷ്ടം വഴി നിങ്ങൾ പ്രായോഗികമായി അത്തരമൊരു അവസ്ഥ നേടുമ്പോൾ, അതിനെ ഭക്തിയോഗ(bhakti yoga) എന്ന് വിളിക്കുന്നു.
★ ★ ★ ★ ★
Also Read
Enjoy Happiness And Misery To Please God
Posted on: 23/03/2012Should We React To Misery Or Not?
Posted on: 22/04/2023No Equality Exists Between Effects Of Items
Posted on: 27/12/2015How Can We Find Happiness From Inside?
Posted on: 06/06/2022
Related Articles
Yoga Is The Basis Of Spirituality
Posted on: 15/04/2012Yoga Is The Equal Of Enjoyment In All States
Posted on: 11/02/2012God's Intention Behind Creation Was Positive
Posted on: 14/04/2012God-like Enjoyment And Cancellation Of Sins
Posted on: 06/05/2019