home
Shri Datta Swami

Posted on: 02 Dec 2005

               

Malayalam »   English »  

ഹിന്ദുമതവും ക്രിസ്തുമതവും - ശക്തമായ ബന്ധങ്ങൾ

(Translated by devotees)

എന്റെ പ്രിയപ്പെട്ട ക്രിസ്ത്യാനികളെ ഹിന്ദുക്കളെ;

യേശുക്രിസ്തു ഇന്ത്യയിലേക്ക് വരികയും അവിടുത്തെ ഇന്ത്യക്കാർ ആദരിക്കുകയും ചെയ്തു. അവിടുന്ന് ഇന്ത്യയിലുടനീളം അലഞ്ഞുനടന്നു, മികച്ച വിശകലനത്തോടെ നൽകിയ അവിടുത്തെ സമർത്ഥമായ പ്രസംഗത്തിൽ നിരവധി ഇന്ത്യക്കാർ ആകർഷിക്കപ്പെട്ടു. 85 വയസ്സ് വരെ ജീവിച്ചിരുന്ന അവിടുത്തെ എല്ലാ ആത്മീയ ബഹുമതികളോടും കൂടി കശ്മീരിൽ അടക്കം ചെയ്തു. ഹിന്ദുക്കൾ അവിടുത്തെ സ്വന്തം മതപ്രചാരകനായി കണക്കാക്കി. അതുപോലെ ക്രൈസ്തവർ സ്വാമി വിവേകാനന്ദനെ ആദരിക്കുകയും അദ്ദേഹത്തിൻറെ പ്രബോധനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ക്രിസ്ത്യാനികൾ ഹൃദയത്തിൻറെ അടിത്തട്ടിൽനിന്നു് അദ്ദേഹത്തെ സ്നേഹിച്ചു. അവർ അദ്ദേഹത്തെ തങ്ങളുടെ പ്രിയ പ്രസംഗകനായി കണക്കാക്കി. ക്രിസ്തുമതവും ഹിന്ദുമതവും പോലെ വേഗത്തിലും സമഭാവനയോടെയും ഇടകലരാൻ വേറെ ഏതൊരു രണ്ടു മതത്തിനും കഴിയില്ല.

രണ്ട് മതങ്ങളുടെയും ആത്മീയ അസ്ഥികൂടം ഒന്നാണ് എന്നതാണ് ഇതിന് കാരണം. അസ്ഥികൂടം സമാനമായിരിക്കുമ്പോൾ, മാംസത്തിനും ചർമ്മത്തിനും രണ്ട് ശരീരങ്ങൾ തമ്മിൽ വലിയ വ്യത്യാസം വരുത്താൻ കഴിയില്ല. ഒരേ വിഭാഗത്തിൽ പെടുന്ന ഏതൊരു രണ്ട് ജീവജാലങ്ങളും മാംസത്തിന്റെ അളവും ചർമ്മത്തിന്റെ നിറവും കൊണ്ട് വ്യത്യാസപ്പെട്ടേക്കാം, എന്നാൽ അസ്ഥികൂടം ഒന്നുതന്നെയാണ്. രണ്ട് മതങ്ങളുടെയും പൊതുവായ ആത്മീയ ചട്ടക്കൂട് മനുഷ്യാവതാര സങ്കൽപ്പമാണ്(the concept of the human incarnation).

"മനുഷീം തനു മാശ്രീതം" എന്നാണ് ഗീത പറയുന്നത്. അതായത് ദൈവം മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു എന്നർത്ഥം. അതുപോലെ, ക്രിസ്ത്യൻ ഗ്രന്ഥം "ദൈവം മാംസത്തിൽ" എന്ന് പറയുന്നു. രണ്ട് മതങ്ങളിലും പരാമർശിക്കപ്പെടുന്ന ദൈവം ഒന്നുതന്നെയാണ്. മാംസം ഗുണപരമായും അളവിലും വ്യത്യാസപ്പെട്ടിരിക്കാം. ക്രിസ്ത്യൻ മാംസം പ്രോട്ടീനുകളാൽ സമ്പന്നമായേക്കാം, ഹിന്ദു മാംസം വിറ്റാമിനുകളാൽ സമ്പന്നമായേക്കാം. മാംസത്തിന്റെ ഘടന അല്പം വ്യത്യാസപ്പെടാം. ക്രിസ്ത്യൻ ചർമ്മം വെളുത്തതും ഹിന്ദു ചർമ്മം കറുത്തതുമായിരിക്കാം. ഈ വ്യത്യാസങ്ങൾ ബാഹ്യമാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരേ ആശയം മനസ്സിലാക്കണം.

രണ്ടിനും ബാഹ്യ വ്യത്യാസങ്ങളുണ്ടാകാം എന്നാൽ ആത്മൻ (Atman) അഥവാ ആത്മാവ്(soul) എന്ന് വിളിക്കപ്പെടുന്ന ആന്തരിക കാഷ്വൽ ബോഡി(casual body) അഥവാ കരണ ശരീറ(Karana Sharira) ഒന്നാണ്. സ്ഥൂലശരീരങ്ങൾ(gross bodies) മാംസത്തിലും ചർമ്മത്തിലും വ്യത്യാസപ്പെട്ടിരിക്കാം. ഗുണങ്ങളുടെ വ്യത്യസ്ത അനുപാതങ്ങൾ കാരണം ആന്തരിക സൂക്ഷ്മ ശരീരവും(subtle body) വ്യത്യാസപ്പെട്ടിരിക്കാം. എന്നാൽ ആത്മാക്കൾ ഒന്നുതന്നെയാണ്. അങ്ങനെ, നിങ്ങൾ [ഹിന്ദുക്കളും ക്രിസ്ത്യാനികളും] പരസ്പരം ആത്മാക്കളിൽ സമരൂപത(homogeneity) കണ്ടെത്തണം. ഈ അടിസ്ഥാന തലത്തിൽ തന്നെയുള്ള ഏകതയെ നിങ്ങൾക്ക് വിലമതിക്കാൻ കഴിയുന്നില്ലെങ്കിൽ, കൃഷ്ണനും യേശുവും തമ്മിലുള്ള ഏകരൂപതയെ(തുല്യത) നിങ്ങൾക്ക് എങ്ങനെ കണ്ടെത്താനാകും?

ഈ രണ്ട് മനുഷ്യാവതാരങ്ങളിലും ദൈവം ഒന്നാണ്. രണ്ട് അവതാരങ്ങളിലും, ശുദ്ധമായ അവബോധമായ കാഷ്വൽ ശരീരത്താൽ (കാഷ്വൽ ബോഡി) ദൈവം ചുറ്റപ്പെട്ടിരിക്കുന്നു. ഈ കാഷ്വൽ ബോഡിയും രണ്ടിലും ഒന്നുതന്നെയാണ്. സൂക്ഷ്മവും സ്ഥൂലവുമായ ശരീരങ്ങളിലായിരിക്കാം വ്യത്യാസം. യേശുവിന്റെയും കൃഷ്ണന്റെയും സ്ഥൂലശരീരങ്ങൾക്ക് നിറവ്യത്യാസമുണ്ടാകാം. അവയുടെ മാംസത്തിന്റെ ഘടനയും വ്യത്യസ്തമായിരിക്കാം. യേശുവിന്റെയും കൃഷ്ണന്റെയും സൂക്ഷ്മ ശരീരങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഒരു വ്യത്യാസമുണ്ട്. എല്ലാ നല്ല ഗുണങ്ങളുടെയും ആൾരൂപമായ ശ്രീരാമനാണ് ഹിന്ദുമതത്തിലെ സമാനമായ മനുഷ്യാവതാരം.

വാസ്തവത്തിൽ, ഏതൊരു സൂക്ഷ്മശരീരവും(subtle body) സത്വം (നല്ല ഗുണങ്ങൾ), രജസ് (അഹങ്കാരത്തിന്റെ ഗുണങ്ങൾ), തമസ് (അജ്ഞതയുടെ ഗുണങ്ങൾ) എന്നീ മൂന്ന് ഗുണങ്ങളാൽ നിർമ്മിതമാണ്. വാസ്തവത്തിൽ, ഇവ മൂന്നും അനുപാതത്തിൽ തുല്യവും സന്തുലിതാവസ്ഥയിൽ നിലനിൽക്കുന്നതുമാണ്. എന്നാൽ സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിച്ചതായി തോന്നുന്നു. അസമത്വം ആവിഷ്കാരത്തിലോ കാഴ്ചപ്പാടിലോ മാത്രമാണ്. യേശുവിന്റെ കാര്യത്തിൽ, സത്വം പൂർണ്ണമായും പ്രകടിപ്പിക്കപ്പെട്ടു. മറ്റു രണ്ടും മറയ്‌ക്കപ്പെട്ടിരുന്നു.

ഹിന്ദുമതത്തിലെ വൈഷ്ണവ ആരാധന എന്നറിയപ്പെടുന്ന ഒരു ശാഖ വിഷ്ണുവിനെ മാത്രം ദൈവമായി ആരാധിക്കുന്നു. മഹാവിഷ്ണു സത്വത്തിന്റെ പ്രതിനിധിയാണ്. ബ്രഹ്മാവ് രജസ്സിനെയും ശിവൻ തമസ്സിനെയും പ്രതിനിധീകരിക്കുന്നു. അവർ [വൈഷ്ണവർ] ബ്രഹ്മാവിനെയും ശിവനെയും ദൈവമായി കണക്കാക്കുന്നില്ല. ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, ഇസ്ലാം എന്നിവയെ വൈഷ്ണവ ആരാധനയ്ക്ക് സമാനമായി പരിഗണിക്കാം.

ദൈവത്തെക്കുറിച്ചുള്ള പൊതുവേയുള്ള ധാരണ അവൻ എല്ലാ ഐശ്വര്യങ്ങളുടെയും നല്ല ഗുണങ്ങളുടെയും മാത്രം മൂർത്തീ ഭാവമാണെന്നാണ്. നല്ല ഗുണങ്ങളുമായി ബന്ധപ്പെട്ട ദൈവത്തെ സ്നേഹിക്കുന്നത് എളുപ്പമാണ്. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾ നല്ലവരാണെങ്കിൽ അവരെ സ്നേഹിക്കുന്നു. അത്തരം സ്നേഹം മഹത്തരമാണ്. എന്നാൽ അതിലും വലിയ സ്നേഹം എന്താണെന്ന് വെച്ചാൽ നല്ല ഗുണവും ചീത്ത ഗുണവും ഉള്ള മകനെ ഒരാൾ സ്നേഹിക്കുന്നതിലാണ്.  ത്രിഗുണങ്ങളുടെ മിശ്രിതത്തിന്റെ അത്തരമൊരു ആവിഷ്കാരം ശ്രീകൃഷ്ണനിൽ കാണാം. മോശം ഗുണങ്ങൾ മാത്രമാണെങ്കിലും മകനെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ സ്നേഹം. അത്തരം മോശം ഗുണങ്ങളുടെ പ്രകടനമാണ് ദത്ത ഭഗവാനിൽ കാണുന്നത്.

ദൈവത്തിലുള്ള മോശം ഗുണങ്ങൾ

ദൈവത്തിൽ ഒരു മോശം ഗുണം അവതരിപ്പിക്കുന്നത് ഭൂരിപക്ഷം ആളുകൾക്കും ദഹിക്കാനാവില്ല. ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അങ്ങനെയെങ്കിൽ, ദൈവം മാത്രമാണ് എല്ലാ ഗുണങ്ങളും [നല്ലതും ചീത്തയും] സൃഷ്ടിച്ചത്. ദൈവം സാത്താനെപ്പോലും സൃഷ്ടിച്ചു. ഗീത പറയുന്നത് ദൈവം മൂന്ന് ഗുണങ്ങളെയും സൃഷ്ടിച്ചു എന്നാണ് (യേ ചൈവ...). ഒരു സിനിമയുടെ കഥ എഴുതുന്നയാൾ കഥയിൽ ഒരു വില്ലന്റെ വേഷം സൃഷ്ടിക്കുന്നു. നായകനെന്നപോലെ വില്ലൻ വേഷം ചെയ്യുന്ന നടന് പ്രതിഫലം നൽകുന്നത് ചിത്രത്തിന്റെ നിർമ്മാതാവാണ്.

സിനിമയിൽ വില്ലൻ വേഷമില്ലാതെ പ്രേക്ഷകർക്ക് ബോറടിക്കും. ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് ഭക്ഷണം മധുരമുള്ളതും മധുരത്തോടൊപ്പം ഉപ്പും എരിവും കലർന്ന വിഭവങ്ങളും ഭക്ഷണത്തിൽ ഇല്ലെങ്കിൽ ബോറടിക്കുന്നു. രാത്രിയില്ലാതെ പകലിന് അർത്ഥമില്ല. ശൈത്യകാലമില്ലാതെ വേനൽ വിരസമാണ്. ചീത്തയില്ലാതെ നന്മയെ തിരിച്ചറിയാൻ കഴിയില്ല. അതിനാൽ, കോൺട്രാസ്റ്റ് സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.

ഈ സങ്കല്പം തിരിച്ചറിഞ്ഞാൽ അയാളുടെ ഹൃദയത്തിൽ വെറുപ്പോ ദേഷ്യമോ ഉയരുകയില്ല. ദേഷ്യമോ വെറുപ്പോ പൊതുവെ മോശം ഗുണങ്ങളോടാണ്. നിങ്ങൾ ഭഗവാനെ മുഴുവൻ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും പരിപാലിക്കുന്നവനുമായി കണക്കാക്കുകയും പ്രപഞ്ചത്തെ പ്രപഞ്ചനാഥന്റെ ശരീരമായി കണക്കാക്കുകയും ചെയ്യുന്നുവെങ്കിൽ, മോശവും നല്ലതുമായ ഗുണങ്ങൾ ഭഗവാന്റെ ശരീരത്തിൽ ഉണ്ടെന്ന് നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.

ഭഗവാന്റെ ശരീരത്തിൽ നല്ല ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്ന് നിങ്ങൾ പറഞ്ഞാൽ, പ്രപഞ്ചത്തിലെ ഒരു ചെറിയ ഭാഗം മാത്രമേ ഭഗവാൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുകയുള്ളൂ, കാരണം ഈ പ്രപഞ്ചത്തിലെ മോശം ഗുണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നല്ല ഗുണങ്ങൾ വളരെ കുറവാണ്. മോശം ഗുണങ്ങളുള്ള പ്രദേശവുമായി താരതമ്യപ്പെടുത്തുമ്പോൾ നല്ല ഗുണങ്ങളുള്ള പ്രദേശം വളരെ കുറവാണ്.

ഭഗവാനിലെ മോശം ഗുണങ്ങളും അസുരനിലെ മോശം ഗുണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഭക്തരെയും നല്ല ആളുകളെയും ബുദ്ധിമുട്ടിക്കാൻ ഒരു അസുരൻ മോശം ഗുണങ്ങൾ ഉപയോഗിക്കുന്നു, ഇത് ലോക സമാധാനത്തിന് ഭംഗം വരുത്തുന്നു. എന്നാൽ തങ്ങൾ പരമ ഭക്തരാണെന്ന് വീമ്പിളക്കുന്ന കപട ഭക്തരെ പരീക്ഷിക്കാൻ ഭഗവാനിലെ മോശം ഗുണങ്ങൾ ഉപയോഗിക്കുന്നു. അത്തരം കാപട്യത്താൽ അവരിൽ ഈഗോ വികസിക്കുകയും അവർ വീഴുകയും ചെയ്യുന്നു. അത്തരം വീഴ്ച തടയാൻ, ഭഗവാൻ പരിശോധനകൾ നടത്തുന്നു, അങ്ങനെ അവർ അവരുടെ യഥാർത്ഥ സ്ഥാനങ്ങൾ തിരിച്ചറിയും. അത്തരം പരിശോധനകൾക്കായി, മോശം ഗുണങ്ങൾ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ, ഭഗവാന്റെ മോശം ഗുണങ്ങളാണ് ഈ ആത്മീയ പ്രബോധനത്തിനുള്ള മാർഗം. ഒരു കല്ല് നിങ്ങളുടെ മേൽ പതിച്ചാൽ അത് നിങ്ങളുടെ കുറ്റമല്ല. എന്നാൽ നിങ്ങൾ കല്ലിൽ ചാടി [പരിക്കേറ്റാൽ] ഉത്തരവാദി നിങ്ങളാണ്. അതുപോലെ, ഒരു ഭൂതം നിങ്ങളുടെ അടുക്കൽ വന്ന് അവന്റെ മോശം ഗുണങ്ങൾ കാണിക്കുകയും നിങ്ങളെ ശല്യപ്പെടുത്തുകയും ചെയ്താൽ, നിങ്ങൾ ഉത്തരവാദിയല്ല. എന്നാൽ നിങ്ങൾ ദത്ത ഭഗവാന്റെ അടുക്കൽ പോകുമ്പോൾ, ആത്മീയമായി വളരാൻ ആഗ്രഹിക്കുമ്പോൾ, നിങ്ങളെ നിരന്തരം പരീക്ഷിക്കേണ്ടതുണ്ട്, അത്തരം സന്ദർഭങ്ങളിൽ, അവിടുന്നിലുള്ള നിങ്ങളുടെ വിശ്വാസത്തെ പരീക്ഷിക്കാൻ ദത്ത മോശമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. നിങ്ങൾക്ക് അസുരനിൽ കുറ്റം കണ്ടെത്താൻ കഴിയും, പക്ഷേ ദത്ത ഭഗവാനിൽ കുറ്റം കണ്ടെത്താനാവില്ല.

ആരെങ്കിലും നിങ്ങൾക്കു് നേരെ കല്ലെറിയുമ്പോൾ, നിങ്ങൾക്കു് അദ്ദേഹത്തിൽ കുറ്റം കണ്ടെത്താം. എന്നാൽ നിങ്ങൾ തന്നെ കല്ലിൽ ചാടി നിങ്ങളുടെ അവയവങ്ങൾ തകർക്കുമ്പോൾ, നിങ്ങൾക്കു് ആരോടും കുറ്റം കണ്ടെത്താനാവില്ല. ദത്ത ഭഗവാൻ നിങ്ങളുടെ അടുക്കൽ വന്നില്ല. നിങ്ങൾ ദത്തയുടെ അടുത്തേക്ക് പോയി. വാസ്തവത്തിൽ, നിങ്ങൾ ദത്തയെ സമീപിക്കുമ്പോൾ, അവിടുന്ന് നിങ്ങളെ തുടക്കത്തിൽ തന്നെ ഭീഷണിപ്പെടുത്തുകയും നിങ്ങളെ പുറത്താക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ അവുടത്തോട് പറ്റിനിൽക്കുകയും രക്ഷയ്ക്കായി അവിടുത്തെ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തു. മുനിമാർ രക്ഷയ്ക്കായി ഭഗവാനെ ശല്യപ്പെടുത്തി.

ഭഗവാൻ സമ്മതിക്കുകയും അവർക്ക് വൃന്ദാവനത്തിൽ ഗോപികമാരുടെ ജന്മം നൽകുകയും ചെയ്തു. അവരുടെ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് അവിടുന്ന് മോഷ്ടിച്ചു, അത് വെണ്ണയായിരുന്നു. ഇതിലൂടെ അവിടുന്ന് അവരുടെ സമ്പത്തുമായുള്ള ബന്ധം തകർത്തു. ഭഗവാൻ അവരെ വഞ്ചിക്കുകയും അവരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്തതുപോലെയാണ് നമുക്ക് ഇത് തോന്നുന്നത്. എന്നാൽ നിങ്ങൾ അവരുടെ മുൻ ജന്മവും അവരുടെ അഭ്യർത്ഥനയും വിശകലനം ചെയ്താൽ, ഈ പ്രവൃത്തി തികച്ചും ന്യായീകരിക്കപ്പെടുന്നു. വാസ്തവത്തിൽ, ഈ പ്രവൃത്തി ചെയ്യുന്നത് ഭഗവാന്റെ വിപുലമായ കൃപ കൊണ്ടാണ്. ഗോപികമാർക്കുവേണ്ടി ഭഗവാൻ കള്ളനെന്ന് വിമർശിക്കപ്പെടുകയും  ചീത്തപ്പേര് സമ്പാദിക്കുകയും ചെയ്തു. ഈ നിഷേധാത്മകമായ വിമർശനങ്ങളെല്ലാം ഭഗവാൻ  ഋഷിമാരുടെ [ഗോപികമാർ]ക്കുവേണ്ടി സഹിച്ചു. അവരുടെ സമ്പത്ത് അപഹരിക്കേണ്ടതിന്റെ ഒരംശം ആവശ്യം പോലും ഭഗവാന് ഉണ്ടായിരുന്നില്ല.

ഭഗവാൻ അവരുടെ കുട്ടികളെ ആകർഷിച്ചു, അവരോടൊപ്പം കളിച്ചു, ധാരാളം കുസൃതികൾ ചെയ്തു. ഇത് ഗോപികമാരുടെ മക്കളുമായുള്ള ബന്ധത്തെ മുറിക്കുന്നു. ഇത് വീണ്ടും ഭഗവാന് ചീത്തപ്പേര് കൊണ്ടുവരുന്നു, കാരണം ഭഗവാൻ അവരുടെ കുട്ടികളെ നശിപ്പിച്ചതായി തോന്നുന്നു. വാസ്തവത്തിൽ, ഭഗവാൻ ആരെയും നശിപ്പിക്കുന്നില്ല. അങ്ങനെ വീണ്ടും ഈ പ്രവൃത്തി ഭഗവാന്റെ മാത്രം അങ്ങേയറ്റത്തെ കൃപയാണ്. ഇത് പാപത്തിന്റെ പാരമ്യമാണ്(ക്ലൈമാക്സ്.).

ഈ പ്രവൃത്തിയുടെ പേരിൽ ഭഗവാൻ വളരെയധികം വിമർശിക്കപ്പെടുകയും ഏറ്റവും വലിയ പാപിയായി വിളിക്കപ്പെടുകയും ചെയ്യുന്നു. ഇതിന് ആളുകൾ ഭഗവാനെ കുറ്റപ്പെടുത്തുന്നു. വാസ്തവത്തിൽ, ഒരു സ്ത്രീയെ നോക്കാൻ പോലും ഭഗവാന് ആഗ്രഹമില്ല. ഭഗവാൻ ആനന്ദത്തിന്റെ അനന്തമായ സമുദ്രമാണ്. സന്തോഷം നേടുന്നതിന് അവിടുത്തേക്ക് ബാഹ്യമായ ഒരു വസ്തുവും ആവശ്യമില്ല.

വേദം പറയുന്നത് പൂർത്തീകരിക്കപ്പെടാത്ത ഒരു ആഗ്രഹം പോലും ഭഗവാനില്ല(ആപ്ത കാമഃ...) എന്നാണ്. അങ്ങനെയുള്ള ഒരു ഭഗവാൻ ഇഹലോകത്ത് ശാശ്വതമായി അപകീർത്തിപ്പെടുത്തപ്പെട്ടു. ഇതുമൂലം നിരവധി ഭക്തർ  ശ്രീകൃഷ്ണന്റെ ദിവ്യത്വത്തെ സംശയിച്ചു. ഹനുമാനെപ്പോലുള്ള ഏറ്റവും വലിയ ഭക്തൻ പോലും ശ്രീകൃഷ്ണനെ അത്തരമൊരു പ്രവൃത്തിയെ വിമർശിച്ചു. ഭഗവാൻ ഇങ്ങനെ പ്രവർത്തിക്കാനുള്ള യഥാർത്ഥ കാരണം ഭഗവാൻ ഗോപികമാരുടെ ഭർത്താക്കന്മാരുമായുള്ള ബന്ധം തകർത്തതാണ്. സമ്പത്തുമായും കുട്ടികളുമായോ ഭർത്താക്കന്മാരുമായോ ഭാര്യമാരുമായോ ഉള്ള ബന്ധങ്ങൾ പൂർണ്ണമായും തകർന്നാൽ മോക്ഷം പൂർണ്ണമാകുന്നു.

ഋഷിമാരുടെ രക്ഷയ്ക്കുവേണ്ടി ശ്രീകൃഷ്ണൻ തന്റെ പേരും പ്രശസ്തിയും പോലും ത്യജിച്ചു. ഭഗവാന് തന്റെ ഭക്തരോടുള്ള സങ്കൽപ്പിക്കാനാവാത്ത സ്നേഹമാണ് ഇത് കാണിക്കുന്നത്. ഈ പശ്ചാത്തലം മനസ്സിലാക്കാതെയാണ് വിവരമില്ലാത്തവർ ശ്രീകൃഷ്ണനെ വിമർശിക്കുന്നത്. കർത്താവായ യേശു പോലും തന്റെ ഭക്തരെ സംരക്ഷിക്കുന്നതിനായി എല്ലാ നെഗറ്റീവ് വിമർശനങ്ങളും എല്ലാത്തരം അപമാനങ്ങളും ക്ഷമയോടെ സഹിച്ചു. ഇത് യേശുവിന്റെ ദൈവിക സ്നേഹത്തെ കാണിക്കുന്നു. ഇത്രയധികം കുറ്റങ്ങൾ ചുമത്തപ്പെട്ടപ്പോഴും യേശു കോടതിയിൽ മൗനം പാലിച്ചു.

നിശബ്ദത തന്റെ ഭക്തരോടുള്ള അഗാധമായ സ്നേഹത്തെ കാണിക്കുന്നു. ഇത്രയും നിശ്ശബ്ദത നിമിത്തം ജഡ്ജി കുരിശിലേറ്റാൻ ഉത്തരവിട്ടു. ക്രൂശീകരണം നടപ്പിലാക്കിയില്ലെങ്കിൽ, തന്റെ ഭക്തരുടെ പാപങ്ങൾക്കായി അവിടുത്തേക്ക്‌ സഹിക്കേണ്ടി വരില്ലായിരുന്നു. അങ്ങനെ, തന്റെ ഭക്തർക്ക് വേണ്ടി തന്റെ വ്യക്തിത്വത്തെ നശിപ്പിക്കുന്ന എന്തും ഭഗവാൻ സഹിക്കുന്നു. കുരിശുമരണം മൂലം ഭക്തർ യേശുവിനെ തെറ്റിദ്ധരിക്കുകയും കഴിവില്ലാത്തവനാണെന്ന് വിമർശിക്കുകയും ചെയ്തു. ഇവിടെ ഭക്തരുടെ ഉറച്ച വിശ്വാസം പരീക്ഷിക്കപ്പെട്ടു.

ഭക്തരെ പരീക്ഷിക്കുന്നു

അതുപോലെ, ഭഗവാൻ കൃഷ്ണനോ ദത്തയോ മോശമായ ഗുണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് ഭക്തരെ പരീക്ഷിക്കുന്നു. ഈ നൃത്തത്തിന് നിരവധി ഭക്തർ കൃഷ്ണനെ തെറ്റിദ്ധരിച്ചു, അങ്ങനെ അവരുടെ വിശ്വാസത്തിന്റെ ആഴം പ്രകടമായി. രാംലാൽ എന്ന പേരിലാണ് ദത്ത ഭഗവാൻ പഞ്ചാബിൽ മനുഷ്യാവതാരമായി വന്നത്. രാംലാൽ ഒരു ഗ്രാമത്തിൽ താമസിച്ചു, ദൈവികമായ അറിവുകളാലും അത്ഭുതങ്ങളാലും എല്ലാ ഭക്തരെയും ആകർഷിച്ചു. ഒടുവിൽ അദ്ദേഹം ഗ്രാമം വിട്ടുപോകുമ്പോൾ, അവനില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഗ്രാമവാസികളെല്ലാം അവിടുത്തെ അനുഗമിച്ചു. രാംലാൽ തങ്ങളുടെ ജീവിതവും മുഴുവൻ സ്നേഹവുമാണെന്ന് അവർ പറഞ്ഞു.

അപ്പോൾ രാംലാൽ കുറച്ചു നേരം നിന്നു ചിരിച്ചു.  തന്നെ തങ്ങളുടെ ഭാര്യമാരുടെ ഭർത്താവായി അംഗീകരിക്കാമോ എന്ന് അവിടുന്ന് ഗ്രാമവാസികളോട് ചോദിച്ചു. തൊണ്ണൂറു ശതമാനം ഗ്രാമീണരും അവിടുത്തെ ശകാരിച്ചു മടങ്ങി. പത്ത് ശതമാനം മാത്രമാണ് രാംലാലിന്റെ പ്രസ്താവന അംഗീകരിക്കുകയും അവിടുത്തെ ആത്മാർത്ഥമായി പിന്തുടരുകയും ചെയ്തത്. രാംലാൽ അവരിൽ അങ്ങേയറ്റം സന്തുഷ്ടനാകുകയും അവർക്ക് പൂർണ്ണമായ ദിവ്യജ്ഞാനം നൽകുകയും താൻ അവരെ എപ്പോഴും സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സംസ്‌കൃതത്തിലെ 'ഭർത്താവ്' എന്ന വാക്കിനെ 'ഭർത്ത' എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്, യഥാർത്ഥത്തിൽ പരിപാലിക്കുന്നവനും സംരക്ഷകനുമാണ് എന്നർത്ഥം. ആ അർത്ഥത്തിലാണ് രാംലാൽ ഈ വാക്ക് ഉപയോഗിച്ചത്. എന്നാൽ ആളുകൾ ഈ വാക്കിനെ മറ്റൊരു അർത്ഥത്തിൽ എടുത്ത് തെറ്റിദ്ധരിച്ചു. ഭർത്താക്കന്മാരുടെ ഈഗോ സ്പർശിച്ചു. രാംലാലിനോടുള്ള അതിരറ്റ സ്‌നേഹത്തെക്കുറിച്ചും രാംലാലിനു വേണ്ടി എന്തും അല്ലെങ്കിൽ ആരെയെങ്കിലും ത്യജിക്കാമെന്നും അവർ വീമ്പിളക്കി. അവർക്ക് ഒരിക്കലും ത്യജിക്കാൻ കഴിയാത്ത ഇനം രാംലാലിന് കൃത്യമായി അറിയാമായിരുന്നു - അവരുടെ ഭാര്യമാരുമായുള്ള ബന്ധം. അങ്ങനെ ഭക്തിയിലെ കാപട്യത്തെ രാംലാൽ തുറന്നുകാട്ടി. അവിടുന്ന് ഈ വാക്ക് വ്യത്യസ്ത അർത്ഥത്തിൽ ഉപയോഗിക്കുകയും അവരുടെ വിശ്വാസവും ത്യാഗവും പരീക്ഷിക്കുകയും ചെയ്തു. സംരക്ഷകനും പരിപാലകനും ഭഗവാൻ മാത്രമാണ്. അങ്ങനെ, ഈ ലോകത്തിലെ എല്ലാ ആത്മാക്കൾക്കും ഭഗവാൻ ഏക ഭർത്താവാണ്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ബാഹ്യമായ സ്ഥൂലശരീരത്തിൽ മാത്രമാണ്. ആണായാലും പെണ്ണായാലും സ്ഥൂലശരീരത്തിൽ ആത്മാവ് ഒന്നുതന്നെയാണ്.

[അമേരിക്കയിൽ നിന്നുള്ള ചില ഭക്തർ എന്നോട് ഓഷോയുടെ തത്വശാസ്ത്രം വിശകലനം ചെയ്യാൻ ആവശ്യപ്പെട്ടു.]

വിവാഹിതരായ മനുഷ്യരുടെ പോലും പ്രണയത്തിൽ ഓഷോ സ്വാതന്ത്ര്യത്തിനായി അപേക്ഷിക്കുന്നതായി ഞാൻ കരുതുന്നു. രഹസ്യ ബന്ധങ്ങൾ തെറ്റാണെന്ന് അദ്ദേഹം അപേക്ഷിക്കുന്നു. നിയമവിരുദ്ധമായ ബന്ധങ്ങൾ പോലും തുറന്നു പറയണമെന്നും അദ്ദേഹം പറയുന്നു. ഈ ആശയം രണ്ട് ഘട്ടങ്ങളിൽ തെറ്റാണ്. ആദ്യഘട്ടത്തിൽ അനധികൃത സമ്പർക്കം തന്നെ തെറ്റാണ്. രണ്ടാം ഘട്ടത്തിൽ, മറ്റ് പങ്കാളി [അയാളുടെ പങ്കാളി അവനെ അല്ലെങ്കിൽ അവളെ വഞ്ചിച്ച] നിയമവിരുദ്ധ സമ്പർക്കത്തെക്കുറിച്ച് അറിയുമ്പോൾ, മറ്റേ പങ്കാളിക്ക് സങ്കൽപ്പിക്കാനാവാത്ത വേദന അനുഭവപ്പെടുന്നു.

ഒരു പാപം ചെയ്യുന്നത് ഒരു തെറ്റാണ്. ഏതൊരു മനുഷ്യന്റെയും ഹൃദയത്തെ വേദനിപ്പിക്കുന്നത് മറ്റൊരു തെറ്റാണ്. ഇത് ഇരട്ട പാപമാണ്, അത്തരമൊരു ആത്മാവ്, ആണായാലും പെണ്ണായാലും നരകത്തിൽ രണ്ടുതവണ ശിക്ഷിക്കപ്പെടും. ഹിന്ദുമതത്തിന്റെ പഴയ ധാർമ്മിക ഗ്രന്ഥമനുസരിച്ച്, നിയമവിരുദ്ധമായി സമ്പർക്കം പുലർത്തിയ വ്യക്തിയുടെ ചുവന്ന-ചൂടുള്ള ചെമ്പ് പ്രതിമ പാപിയുടെ മുമ്പിൽ വയ്ക്കുന്നു, അവൻ അല്ലെങ്കിൽ അവൾ അത് സ്വീകരിക്കാൻ/ ആലിംഗനം ചെയ്യാൻ നിർബന്ധിതനാകും.

ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്കാരത്തിലേക്ക് മനോഭാവം വ്യത്യാസപ്പെട്ടിരിക്കുന്നു. ട്രോയിയിലെ ഹെലനെ വില്ലൻ മോഷ്ടിച്ചു. ഹെലൻ വില്ലനൊപ്പം കുടുംബജീവിതം നയിച്ചു. ഹെലൻ തിരിച്ചെത്തിയപ്പോൾ, അവൾ വീണ്ടും നായകനുമായി ഒരു സാധാരണ കുടുംബജീവിതം നയിച്ചു. എന്നാൽ രാവണൻ സീതയെ മോഷ്ടിച്ചപ്പോൾ സീത രാവണനെ നോക്കുക പോലും ചെയ്തില്ല. അതിനാൽ, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്കാരങ്ങളിൽ റൂട്ടിൽ(വേരുകളിൽ) തന്നെ വലിയ വ്യത്യാസമുണ്ട്.

ഞാൻ ഒരു സംസ്കാരത്തെയും വിമർശിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നില്ല. എന്നാൽ വിവാഹിതനായ ഒരു മനുഷ്യനുമായുള്ള അത്തരം നിയമവിരുദ്ധ ബന്ധങ്ങൾ യേശു പോലും സമ്മതിച്ചില്ല. വേശ്യാവൃത്തിയെപ്പോലും അവിടുന്ന് വിമർശിച്ചു. അങ്ങനെ കിഴക്കായാലും പടിഞ്ഞാറായാലും ദൈവത്തിന്റെ ദൃഷ്ടിയിൽ പ്രവൃത്തിയുടെ(Pravrutti) മണ്ഡലം ഒന്നുതന്നെയാണ്. അതിനാൽ, ദൈവം ഏകനാണെന്ന് ഇത് വീണ്ടും തെളിയിക്കുന്നു.

ഇപ്പോൾ ഭഗവാൻ കൃഷ്ണൻറെ പോയിൻറ് വിശകലനത്തിനായി വരുന്നു. നിവൃത്തിയുടെ(Nivrutti) ഫീൽഡ് തികച്ചും വ്യത്യസ്തമാണ്. ആ പ്രവൃത്തിയുടെ അർത്ഥം തികച്ചും വ്യത്യസ്തമായിരുന്നു. ആത്മാവിന്റെ അഭ്യർത്ഥന പ്രകാരമാണ് ആ പ്രവൃത്തി ചെയ്തത്. ബന്ധങ്ങളുടെ വിള്ളൽ(ശിഥിലീകരണവും), ആത്മാവിന്റെ സമ്പൂർണ്ണ വിമോചനം എന്നിവയാണ് ആ പ്രവൃത്തി അർത്ഥമാക്കുന്നത്. അന്ധമായ കാമത്തെ ശമിപ്പിക്കാനുള്ള രഹസ്യ ഇടപാടുകളൊന്നും ഈ പ്രവൃത്തി അർത്ഥമാക്കുന്നില്ല. ഭഗവാന് അത്തരമൊരു ആവശ്യകതയുടെ യാതൊരു കണികയുമില്ല. വൃന്ദാവനത്തിൽ മാത്രമാൺ ഭഗവാൻ ഈ കർമ്മം ചെയ്തത്, ഗോപികമാരുടെ കാര്യത്തിൽ മാത്രമാണ്. വൃന്ദാവനം ഉപേക്ഷിച്ച ശേഷം മറ്റൊരു ആത്മാവിനോടും അവിടുന്ന് ഇത് ആവർത്തിച്ചിട്ടില്ല.

 
 whatsnewContactSearch